2012, ഫെബ്രുവരി 19, ഞായറാഴ്‌ച

യാത്രാമൊഴി


യാത്രാമൊഴി
ഇത്രനാള്‍ രാപ്പാര്‍ത്ത അഗ്നികുടീരത്തെ
വിട്ടു ഞാന്‍ പോകുന്നു ഓമലാളെ 
നോവുന്ന ഹൃത്തടം തേങ്ങുന്ന മാനസം 
തോരാത്ത കണ്ണുമായി പോയ്‌മറയാം

വേലിക്കല്‍ നിന്നെന്നെ മാടിവിളിക്കുന്ന 
തുമ്പപ്പൂ മലരിനും യാത്ര ചൊല്ലാം 
മുറ്റത്ത്‌ പൂക്കുന്ന മുക്കുറ്റിപ്പെണ്ണിന്‍റെ
കവിളത്ത് ഞാനൊരു മുദ്രചാര്‍ത്താം

മാറത്ത് ചാഞ്ഞെന്‍റെ ദേഹത്ത് വീഴുന്ന 
കണ്ണുനീര്‍മുത്തുകള്‍ ബാക്കിവെയ്ക്കാം
കാലം പറഞ്ഞതും ചൊല്ലാന്‍ മറന്നതും 
ഒരുപോലെ ഈ നെഞ്ചില്‍ ചേര്‍ത്ത് വെയ്ക്കാം 

അരുതാത്ത വാക്കുകള്‍ അറിവിന്‍റെ നീരുകള്‍ 
അടരാതെ കല്പാന്തമേറ്റിവെയ്ക്കാം 
ഒടുവില്‍ എന്‍ ചുടലയ്ക്ക് കൂട്ടിരിക്കുന്ന നീ 
ഒരു കാലം എന്നെ വെറുത്തു പോകാം 

എങ്കിലും പ്രാണനേ...പിരിയുന്നു ഞാന്‍ വഴി 
ഇനി നമ്മള്‍ കാണുമോ? പാരിടത്തില്‍!!!
ഒരുവേള ഈശ്വരന്‍ കരുതിവെച്ചാല്‍ - തമ്മില്‍ 
ഒരുമിച്ച് ചേരുവാന്‍ യാത്രചൊല്ലാം. 

8 അഭിപ്രായങ്ങൾ:

  1. കവിത നന്നായി കൂട്ടുകാരാ..
    കഥകളും വായിച്ചു.
    ജീവിത യാധാർഥ്യങ്ങളുടെ ഉള്ളറകളിലേക്കു വേരുകളൂന്നിയ രചനകൾ..!
    എഴുത്ത് തുടരുക ..
    ആസംസകളോടെ..പുലരി

    മറുപടിഇല്ലാതാക്കൂ
  2. ഈ പ്രോത്സാഹനത്തിന് ഒരുപാട് നന്ദി
    ഡിയര്‍

    മറുപടിഇല്ലാതാക്കൂ
  3. noushad bhai...i also joined you. good blog..congrats..me and gafoor at " www.arunarsha.blogspot.com "

    മറുപടിഇല്ലാതാക്കൂ
  4. നല്ല കവിത. എവിടെയോ ഒരു അക്ഷരപ്പിശകു കണ്ടു. തിരുത്തുക

    വേലിയ്ക്കള്‍

    മറുപടിഇല്ലാതാക്കൂ
  5. പ്രിയ അരുണ്‍ ആര്‍ഷ
    താങ്കളുടെ ഈ കയ്യൊപ്പിനു ഒരുപാട് നന്ദി

    മറുപടിഇല്ലാതാക്കൂ
  6. പ്രിയ കുസ്മം ചേച്ചി,
    താങ്കളെപ്പോലെ ഒരു വലിയ എഴുത്തുകാരിയുടെ
    ഈ കയ്യൊപ്പ് കിട്ടിയത് എന്‍റെ ഭാഗ്യം
    വളരെ നന്ദി അറിയിക്കുന്നു

    മറുപടിഇല്ലാതാക്കൂ
  7. ഡിയര്‍ മനാഫ് ഭായ്
    വളരെ നന്ദി ഈ പ്രോത്സാഹനത്തിന്

    മറുപടിഇല്ലാതാക്കൂ

"മാറ്റൊലി"

പാതയ്ക്കരിലൊരു പാറാവുകാരന് ‍ പാതിമിഴി പൊത്തിക്കരയണുണ്ട് പാതിരാനേരത്ത് പാതയൊഴിഞ്ഞിട്ട് പട്ടണം മറപറ്റി തേങ്ങണുണ്ട്   ...