Thursday, December 27, 2012

"ഞാന്‍ എന്താ ഇങ്ങനെ" ( ചിന്തകള്‍ )

"ഞാന്‍ എന്താ ഇങ്ങനെ" ( ചിന്തകള്‍ )
തെരുവുകള്‍ കത്തട്ടെ, ലോകസഭ സ്തംഭിക്കട്ടെ ;ഭരണം മാറട്ടെ
ഈ അടുത്തകാലത്തായി സ്ത്രീകള്‍ ഒരുപാട് വളര്‍ന്നു
അതെന്താ ഇപ്പോള്‍ ഇങ്ങനെ? ഈ രചനയുടെ തലക്കുറിപോലെ ഞാന്‍ എന്താ ഇങ്ങനെ


ഇപ്പം കാര്യത്തിലേക്ക് വരാം അങ്ങ് ഡല്‍ഹിയില്‍; പിന്നെ ന്യൂ ഡല്‍ഹിയായി ഇപ്പം ഡല്ലിയോ,
ഡാലിയോ, ദില്ലുവോ അല്ലെ ഈ പേരുകള്‍ എന്തിനാആആആആ മാറ്റുന്നെ
അത് ഞമ്മക്ക് ഇതുവരെയും പുടികിട്ടിയില്ല മോനേ....
അതൊക്കെ അമ്മാവന്റെ ഒരു തമാശയെ
ഒരു പാവം പഞ്ചപാവം പെണ്‍കുട്ടിയെ പറയാന്‍ തന്നെ അറക്കുന്ന പരുവത്തില്‍
ഞാന്‍ സഹതപിക്കുന്നു എനിക്കും ഭാര്യയുണ്ട്,
ഞമ്മന്റെ തലയില്‍ ബീഡരു കെട്ടിവെച്ച എണ്ണമില്ലാത്ത കാമുകിമാരുണ്ട്, അതൊന്നും പോരാഞ്ഞ്
നാഴികക്ക് നാല്പതുവട്ടം നിങ്ങളെപ്പോലെ നിങ്ങളുടെ പെങ്ങന്മാരെപ്പോലെയിരിക്കുന്ന എന്ന് എന്റെ ഭാര്യ പറയുന്ന എന്റെ കുട്ടികളുമുണ്ട്
ഇവരോട് ഒരേ ഒരു അപേക്ഷ ഈശ്വരനാണെ,കര്‍ത്താവിനാണെ,നമ്മന്റെ ജീവനായ
അല്ലാഹുവിനാണെ
പെണ്‍ എന്ന എന്റെ പൊന്ന് കരളുകളെ;
എന്റെ മുത്തുകളെ .....................
പഠിക്കാന്‍ വിട്ടാല്‍ പഠിക്കാന്‍ പോകണം നല്ല വസ്ത്രങ്ങള്‍ തന്നാല്‍ അത് നന്നായി
ശരീരം മറച്ചു ധരിക്കണം


വ്യപിചരിച്ചാല്‍ നല്ല മറയുള്ള സ്ഥലത്ത് മറ്റുള്ളവര്‍ക്ക് പങ്കെടുക്കണം എന്ന് തോന്നാത്ത സ്ഥലത്ത്
ആരും കാണാതെ മാന്യമായിട്ടു നിര്‍വഹിക്കണം; അതിലും ഇരിക്കട്ട് ഒരു മാന്യത
ഞാനായിട്ട് കുറക്കുന്നില്ല

സെക്കന്‍ഷോയും കണ്ടു ബോയ്‌ഫ്രണ്ടിനൊപ്പം രാത്രി ബസ്സ് കാത്തു നീ നില്‍ക്കുമ്പോള്‍
നീ സുരക്ഷിതയായി വീട്ടില്‍ എത്തുമെന്ന് ജെല്ലജെലാലായ പടച്ചവന് പോലും ഒരു ഉറപ്പുമില്ല
മോളെ..................


പപ്പയോടു, ഇക്കയോട്, കാമുകനോട്, ഭര്‍ത്താവിനോട്ക്ഷമിക്കുക !!!
പണ്ട് മുത്തശിമാര് കുട്ടികള്‍ക്ക് കഥ പറഞ്ഞു കൊടുക്കും വേഗം ഉറങ്ങിക്കോ
മാടന്‍ വരും, മാറത വരും ഇവര് രണ്ടു പേരും ആണാണ് ഒന്ന് രണ്ടു സ്ത്രീലിംഗവും ഉണ്ട്
അല്ലാ ; ,, ഈ സ്ത്രീകള്‍ക്കും മുകളില്‍ പറഞ്ഞത് ഉണ്ടോ? ഉണ്ടില്ലേ .....ഞമ്മളെ കാത്തോളണെ
റബ്ബേ ....എന്നെ മാത്രം ഈ ഞമ്മളില്‍ ഒരു പുല്ലിംഗം ...............;! അതിലുമുണ്ട് പറയാന്‍ പാടില്ലാത്തത്


കാര്യം ഇത്രേയുള്ളൂ യക്ഷിയും, രക്ഷസും കുട്ടികളില്‍ അല്‍പ്പം മുലയും തലയും വന്നാലോ
സന്ധ്യക്ക് പുറത്ത് ഇറങ്ങല്ലേ......ഗന്ധര്‍വന്‍മാര്‍ വരും .......
ഇതിലെല്ലാം കാര്യങ്ങളുണ്ട് ഗുണപാഠം ഉണ്ടായിരുന്നു
ചോര കുടിക്കുന്ന മാടനും, മറതയും ആഭാസന്മാരായ, സിഗരറ്റ് വലിക്കുന്ന, മയക്കുമരുന്ന് ഉപയോഗിക്കുന്ന
മനുഷ്യരാണ് അത് നേരിട്ട് കുട്ടികളോട് പറയാന്‍ അവര്‍ക്ക് മടിയാണ് അതിന്റെ കുറുക്കു വഴിയാണ് കഥകള്‍
ഗന്ധര്‍വന്‍മാര്‍ പ്രണയിച്ച് എല്ലാം കവര്‍ന്നു അവസാനം വലിച്ചെറിയുന്ന കാമുകമാരാണ് .
ആണ്‍ കുട്ടികളും സന്ധ്യ കഴിഞ്ഞാല്‍ പുറത്ത് പോകരുത് അവര്‍ക്കും ചോരകുടിക്കുന്ന
യക്ഷിയും രക്ഷസ്സും കാത്തിരിപ്പുണ്ട്
ഇതൊക്കെ വായിച്ചിട്ട് ഒന്നും മനസ്സിലായില്ല അവിടെയും ഇവിടെയും തൊടാതെ
എന്ത് എഴുത്ത് എന്ന് വേണമെങ്കില്‍ ചോദിക്കാം അതൊക്കെ ഉചിതംപോലെ
ആര്‍ക്കും ഒന്നും മനസ്സിലായില്ലേ ...
നേരം സന്ധ്യയായി വീട്ടില്‍ പോടീ ....
എടാ.....വീട്ടില്‍ പോടാ.....ചോദിക്കാനും പറയാനും ആരുമില്ലേ ......അതന്ന.


പോവൂല്ല അല്ലെ വേണ്ട നമ്മുടെ നാടിനെ കുട്ടിച്ചോര്‍ "ആക്കരുത്"
ബിരിയാണി കിട്ടിയില്ലെങ്കിലും നമ്മുടെ സര്‍ക്കാര്‍ 18 'രൂപാ'യ്ക്ക് 25 കിലോ
'അരി' കൊടുക്കാന്‍ പോകുന്നു എന്താ? വേണോ? ......
എന്റെ നേതാവ്‌ ഘോര...ഘോരം.....പ്രസംഗിക്കുന്നു
"അങ്ങ് രാജ്യ തലസ്ഥാനത്തു ഒരു പെണ്ണിന് സെക്കന്‍ഷോകണ്ട്
ബോയ്‌ഫ്രണ്ടിനൊപ്പം രാത്രി ബസ്സിലിരുന്നു ഒന്ന് സല്ലപിക്കാന്‍ കഴിയാത്ത നാട് ...
ഒരു ഭരണം......ഭൂ.......................തല്ലിപ്പൊളി ഭരണം


പാവം മാടനും, മറതയും
ഇനിയുള്ള കാലം ...........യക്ഷിയും രക്ഷസും വാഴുക
തൊട്ടാല്‍ 5 കൊല്ലം
ഫോട്ടോ എടുത്താല്‍ 5 കൊല്ലം
പഞ്ചാരയടിച്ചാല്‍ 5 കൊല്ലം
സിനിമക്ക് മകളെ വിട്ടാല്‍ ( സെക്കന്‍ഷോയ്ക്ക്) ആണ്‍ പിള്ളേര്‍ക്ക് ജീവപര്യന്തം
"എന്റെ ഭാര്യേ നിന്നെ പീഡിപ്പിച്ച് (അവസാനം നീയും പീഡനം പഠിച്ചു)
രണ്ടു മൂന്നു കൊച്ചുങ്ങളായി ഇനി ഇപ്പോള്‍ നിന്നെ ഒന്ന് തൊടാന്‍ പേടിയാണ്
എടീ........മോളേ എന്ന് സുഖം വരുമ്പോള്‍ വിളിക്കാനും പേടിയാണ്
അഞ്ച് കൊല്ലമാണെ.

Wednesday, December 5, 2012

കാര്‍പ്പടന്‍ (കവിത)

കാര്‍പ്പടന്‍കണ്ടകം ഒന്നെന്റെ കാലില്‍ തറച്ചുവോ?
കാര്‍മുകം കൊണ്ടെന്റെ നെഞ്ചും തകര്‍ത്തുവോ?
കാലസ്വരൂപന്‍ വിളിക്കാന്‍ മറന്നുവോ?
കായസ്ഥന്‍ എന്നെ പിരിയാന്‍ മടിച്ചുവോ?


ദീക്ഷയില്ലാത്തൊരു ജാതകം നോക്കിയോ?
ഭാഷയില്ലാത്തൊരു ദേശത്തിലെത്തിയോ?
കീശയില്‍ അഞ്ചെട്ട് തുട്ടുകള്‍ കണ്ടുവോ?
മീശയില്‍ ഏഴെട്ട് വെള്ളിയും വന്നുവോ?


താന്ത്രികനായ ഞാന്‍ താന്ദ്രികനായിതോ?
തോമരം കൊണ്ടെന്റെ തോഷം കളഞ്ഞുവോ?
ദ്രാണം കളഞ്ഞു നീ ദ്രൂണനായ്‌ മാറിയോ?
ധാരകാം കൊണ്ട് നീ ദാഹവും മാറ്റിയോ?


ധൂളിക വന്നെന്റെ കാഴ്ചകള്‍ പോക്കിയോ?
ഗണ്ഡം കുഴിഞ്ഞെന്റെ ഭംഗിയും മാറ്റിയോ?
ഇല്ലില്ല ഈമട്ടിലാണിന്ന് ജീവിതം!
ആര്‍ക്കലി തന്നില്‍ പതിച്ചു ഞാന്‍ ഇവ്വിധം.

Wednesday, November 28, 2012

കൂടൊഴിയുമ്പോള്‍


കൂടൊഴിയുമ്പോള്‍
പ്രിയ ജോര്‍ജ്ജ്,
കാലങ്ങള്‍ എത്രയോ കലണ്ടറിന്റെ താളുകളില്‍ നിന്ന് കൊഴിഞ്ഞു വീണപ്പോഴും
ഓര്‍മ്മകള്‍ ഗതകാലത്തിന്റെ ചുവരുകളില്‍ മഞ്ഞുകണങ്ങള്‍ പോലെ അവശേഷിക്കുന്നു
അന്നൊരു ഡിസംബര്‍ മാസത്തിലെ വൈകുന്നേരം അബൂദാബി ഇലക്ട്ര സ്ട്രീറ്റിലെ കമ്പനി
ഫ്ലാറ്റിലേക്ക് ആദ്യമായി താങ്കള്‍ കടന്നുവരുന്ന കാഴ്ച ........
നാട്ടില്‍ നിന്നും കൊണ്ടുവന്ന പലഹാരം നിറച്ച പെട്ടികള്‍ക്കൊപ്പം തുകല്‍ കോട്ടിന്റെ രൂപത്തില്‍
മുറിയിലേക്ക് തണുപ്പിനെയും നെഞ്ചിലേക്ക് ചേര്‍ത്തുപിടിച്ച് നിറഞ്ഞ ചിരിയോടെ ...
പരസ്പരം കൈകൊടുത്ത് നമ്മള്‍ പരിചയപ്പെടുന്ന ആ നിമിക്ഷം കണ്ണുകളില്‍ നിന്നും
ഇപ്പോഴും മായുന്നില്ല!
എപ്പോഴും ഭാര്യയേയും മകനെയും കുറിച്ച് വാതോരാതെ സംസാരിക്കുന്ന
താങ്കള്‍ എനിക്ക് പ്രിയമുള്ള സുഹൃത്താകാന്‍ ഏറെനാള്‍ വേണ്ടിവന്നില്ല
എയര്‍പോര്‍ട്ട് റോഡിലുള്ള ചര്‍ച്ചിലേക്ക് ആദ്യമായി താങ്കളെ കൂട്ടിക്കൊണ്ടു പോകുന്നത് ഞാനായിരുന്നു!
അന്ന് ചിരിയുടെ അമിട്ടുകള്‍ പൊട്ടിച്ച താങ്കളുടെ ചോദ്യം അതിലെ നര്‍മ്മം
എങ്ങനെയാണ് ഞാന്‍ മറക്കുക!
നമുക്കെതിരെ നടന്നുവരുന്ന അറബിയെ നോക്കി താങ്കള്‍
"അച്ചോ ഈശോ മിശിഹായ്ക്ക് സ്തുതിയായിരിക്കട്ടെ"
അതുകേട്ട് ഒന്നും മനസ്സിലാകാതെ അറബി നമ്മള്‍ രണ്ടുപേരെയും മാറി ..മാറി നോക്കി
വീണ്ടു താങ്കള്‍
"അച്ചോ ഈശോ മിശിഹായ്ക്ക് സ്തുതിയായിരിക്കട്ടെ"
"ശൂ ഹാദാ മസ്കറാ?" (എന്തായിത് എന്നെ കളിയാക്കുകയാണോ?)
"അച്ചോ ഞാന്‍ ഭാസ്കരന്‍ അല്ലച്ചോ ജോര്‍ജ്ജ്'ആണച്ചോ"
ഒന്നും മനസ്സിലാകാതെ അറബി അന്ധാളിച്ച് എന്നെ നോക്കി!!!
"ഹാദാ ജദീദ് നഫര്‍ മാഫീമാലൂം അറബി" (ഇയാള്‍ പുതിയ ആളാണ്‌ അറബി അറിയില്ല)
"ശൂ കലം ഹുവ" (എന്താ ഇയാള്‍ പറഞ്ഞത് )
"സലാം" (അഭിവാദനം)
"സീന്‍ വ-അലൈക്കും അസ്സലാം" ( ശെരി നിനക്കും പ്രത്യഭിവാദനം)
നമ്മള്‍ മുന്നോട്ടു നടക്കുമ്പോള്‍ എന്റെ കൈയ്യില്‍ ചെറുതായിട്ട് കുട്ടികള്‍ ശ്രദ്ധക്ഷണിക്കാന്‍
മുതിര്‍ന്നവരുടെ കൈയ്യില്‍ ചൊറിയുന്നതുപോലെ താങ്കള്‍ ചൊറിഞ്ഞു
"നൗഷാദേ; ഇവിടെ എന്തോരം അച്ഛന്മാരാണ് !"
"എവിടെ?"
നാലുപാടുമുള്ള അറബികളെ ചൂണ്ടി
"ദേ.....നോക്ക്"
ഞാന്‍ മനസ്സാലെ ഊറിച്ചിരിച്ചു
"നമ്മുടെ നാട്ടിലെ അച്ഛന്മാര്‍ ളോഹയുടെ പുറത്തു അരയില്‍ കറുത്ത ബെല്‍റ്റ്‌ കെട്ടും;
ഇവിടത്തെ അച്ഛന്മാര്‍ ളോഹയില്‍ കെട്ടില്ല തലയില്‍ കെട്ടും; ഇവരെല്ലാം ഏതു സഭയുടെ
അച്ഛന്മാരോ ആവോ.................?"
ചിരി നിയന്ത്രിക്കാന്‍ കഴിയാതെ ഞാന്‍ അമിട്ട് പൊട്ടുന്ന മാതിരി ചിരിച്ചു
കാര്യമറിയാതെ പകച്ചു നോക്കുന്ന താങ്കള്‍ !
മാതാവ് കുട്ടികളെ പഠിപ്പിക്കുന്നപോലെ കാലം വയമ്പില്‍ മുക്കി അറിവുകള്‍ താങ്കളുടെ
നാവില്‍ പകര്‍ന്നുതന്നു അതിനൊക്കെ അപ്പുറത്ത് അറിവില്ലായ്മ കരുതിവെച്ചത് ..............എന്തായിരുന്നു!!!
ഒരിക്കല്‍ കുടുംബകാര്യം അന്വേഷിക്കുമ്പോള്‍ താങ്കള്‍ എന്നോട് മനസ്സ് തുറന്നു
ഭാര്യക്കും മകനും ഒപ്പം റോയല്‍ഭൂട്ടാനില്‍ മകന്‍ രണ്ടാം തരത്തില്‍ പഠിക്കുന്നു
രണ്ടാള്‍ക്കും ഒരാശുപത്രിയില്‍ ജോലി നാട്ടില്‍ ഒരു പുതിയ വീട് പണിയണം എന്ന സ്വപ്നം
അലട്ടാന്‍ തുടങ്ങിയപ്പോള്‍ അബൂദാബി തിരഞ്ഞെടുത്തു
ഭാര്യയും മകനും ഇപ്പോള്‍ ഭൂട്ടാനിലാണ്
ഉറുമ്പുകള്‍ ആഹാരം ശേഖരിക്കുന്നപോലെ ഓരോ തുട്ടുകളും എണ്ണിത്തിട്ടപ്പെടുത്തി
വീടിന്റെ ഓരോ പ്ലാനും മനസ്സിലിട്ട് മിനഞ്ഞു .....ജോലിയുടെ ഓരോ ഇടവേളയിലും
പുതിയ വീടിനെക്കുറിച്ചും ഭാര്യയുടെ കഷ്ടപ്പാടിനെക്കുറിച്ചും അടിക്കടി എന്നോട് പറയുമായിരുന്നു
താങ്കളുടെ ലുബ്ധതയെ എപ്പോഴും കളിയായി പരാമര്‍ശിക്കുന്ന എന്നോട് വെറും ഒരു ചിരിയില്‍
മറുപടി ഒതുക്കുന്ന താങ്കളുടെ മനസ്സ് ഇപ്പോള്‍ എനിക്ക് വായിച്ചെടുക്കാം എന്റെ അന്നത്തെ പ്രായത്തിന്
അത് കഴിയുമായിരുന്നില്ല
"അച്ചായോ നിങ്ങള്‍ക്ക് ഒരു കുട്ടിയല്ലേയുള്ളൂ എന്ത് പറ്റി അടുത്തത് പെട്ടന്ന് വേണ്ടെന്നു വെച്ചോ?"
"അതല്ലടോ ഭാര്യക്ക് ആദ്യപ്രസവത്തില്‍വലിയ കുഴപ്പമുണ്ടായിരുന്നു ഇനി പ്രസവിക്കാനോ
ഗര്‍ഭംധരിക്കാനോ പാടില്ലെന്നാണ് ഡോക്ടര്‍ പറഞ്ഞിരുന്നത് പ്രസവം നിര്‍ത്താനും പാടില്ല;
അവസാനം പറഞ്ഞ പണി ഞാന്‍ തന്നെ നടത്തി ഇനി ഞാന്‍ കാരണം അവളുടെ ജീവന്
ഒരു കുഴപ്പവും വരാന്‍ പാടില്ല"
"അയ്യോ കഷ്ടമായി അതിനുള്ള ആയിരം സൂത്രപ്പണികള്‍ ഉള്ളപ്പോള്‍ ഇങ്ങനെ"
"അല്ലടോ അതിനൊന്നും ഒരു ഗ്യാരണ്ടിയുമില്ല ഇതാകുമ്പോള്‍ പേടിക്കണ്ട പാവം ......
അവളെ ഇല്ലാതാക്കി എനിക്ക് എന്ത് ജീവിതം ; അതുമല്ല
കര്‍ത്താവ്‌ ഈശോമിശിഹാ പറഞ്ഞിരിക്കുന്നത്
നീ ഉണ്ടില്ലെങ്കിലും അവളെ ഊട്ടണം
ഈ ഉടുത്തില്ലെങ്കിലും അവളെ ഉടുപ്പിക്കണം അത് ഞാനായിട്ട് തിരുതണ്ടല്ലോ"
ചിരിയും, കളിയും, തര്‍ക്കങ്ങളും നിത്യേന തുടര്‍ന്ന് പോകുമ്പോള്‍
എപ്പോഴായിരുന്നു അത് സംഭവിച്ചത് !!!
ആരുടെയെങ്കിലും ഓര്‍മ്മകളില്‍ അച്ചായന്‍ അവശേഷിക്കുന്നെങ്കില്‍ അതിലൊന്ന് എന്റെ മനസ്സിലാണ്
തണുത്തു വിറങ്ങലിച്ച മരണത്തിന്റെ കയങ്ങളിലേക്ക് സ്വമേധയാ ഇറങ്ങിപ്പോയ താങ്കള്‍
ജീവിതത്തിന്റെ ഇടനാഴിയില്‍ എന്നെ വേട്ടയാടാന്‍ തുടങ്ങിയിട്ട് കാലം ഏറെയായി
ആ സംഭവം ഭീതിയോടെ ഇന്നും എന്റെ രാത്രികളെ നിദ്രാവിഹീനമാക്കുന്നു .....
അന്ന് നല്ല സുഖമില്ലായെന്ന് പറഞ്ഞ് താങ്കള്‍ റൂമിലേക്ക്‌ പോയി ഒരു തുണ്ടം കയറില്‍
തന്റെ ജീവനെ ഉപേക്ഷിക്കാന്‍ ആയിരുന്നോ? നല്ല കൂട്ടുകാര്‍ ആയിരുന്നിട്ടും ഇങ്ങനെയൊരു അഗ്നി
ഉള്ളില്‍ എരിയുന്നത് താങ്കള്‍ എന്നോട് പറഞ്ഞിരുന്നില്ല രാത്രിയില്‍ ലൈറ്റ്‌ ഇടാതെ എഴുന്നേറ്റിരുന്ന്
ചിന്തിക്കുന്നത് പലപ്പോഴും ഞാന്‍ കണ്ടിരുന്നു എന്റെ ചോദ്യത്തിന് കൃത്യമായ ഒരു മറുപടി
കിട്ടിയിരുന്നില്ല ഞാനും ചിന്തിച്ചിരുന്നു മനസ്സില്‍ വീടിന്റെ പ്ലാന്‍ വരക്കുകയായിരിക്കും!
ചുറ്റും കൂടിയ പോലീസ്സ്കാര്‍ താങ്കളുടെ ശരീരം ഹോസ്പിറ്റലിലേക്ക് മാറ്റി നമ്മുടെ റൂമും ലോക്ക് ചെയ്തു
ഒരുമിച്ചു താമസിച്ച എന്റെ കൈകളിലും അവര്‍ ലോക്ക് ഇട്ട് പൂട്ടി...
കാര്യമറിയാതെ മിഴിച്ചുനിന്ന എന്നോട് അവര്‍ അനേകം ചോദ്യങ്ങള്‍ ചോദിച്ചിരുന്നു
അതില്‍ അറിയാവുന്ന കാര്യങ്ങള്‍ക്ക് ഞാനും മറുപടി കൊടുത്തിരുന്നു
ദിവസങ്ങള്‍ക്ക് ശേഷം താങ്കളുടെ ഡയറിയില്‍ നിന്നും കിട്ടിയ കുറിപ്പില്‍ മരണ കാരണം വെക്തമായിരുന്നു
ഭര്‍ത്താവില്ലാത്ത അവസ്ഥയില്‍ ഒരു റോയല്‍ഭൂട്ടാന്‍ കാരനായ ഡോക്ടറോടൊപ്പം ഭാര്യ തന്റെ ജീവിതം
വഴിതിരിച്ച് വിട്ടിരുന്നു !!!
ജയിലഴികളില്‍ ഒടുങ്ങുമെന്ന് കരുതിയിരുന്ന എന്റെ ജീവിതം
"യാ അല്ലാഹ് .......സീര്‍ "
എന്ന ഒറ്റവാക്കില്‍ പുറത്തേയ്ക്ക് തുറക്കുകയായിരുന്നു.......
താങ്കളുടെ ഓര്‍മ്മകളും പ്രതീക്ഷകളും നിറഞ്ഞ ആ ഫ്ലാറ്റ് പുതിയ വീടിന്റെ എസ്റ്റിമേറ്റും,പ്ലാനും
കൂട്ടിയും കുറച്ചും മറ്റാര്‍ക്കോ വേണ്ടി അടഞ്ഞുകിടന്നു ...............!
ഏതോ ആശുപത്രിയുടെ മോര്‍ച്ചറിയില്‍ ആരും വരാനില്ല എന്ന് അറിയാമെങ്കിലും
പൂജ്യം ഡിഗ്രിക്ക് താഴെ തണുപ്പിനെ പുണര്‍ന്ന് എന്റെ പ്രിയ സുഹൃത്തും കാത്തിരുന്നു.

Thursday, November 8, 2012

ഈച്ചകള്‍


ഈച്ചകള്‍സൂര്യോദയത്തിന് മുമ്പേ അയാള്‍ എഴുന്നേറ്റു
നല്ല തണുപ്പ് മടിയോടെ ടവ്വലും,സോപ്പും,പേസ്റ്റും എടുത്ത് ബാത്ത്‌റൂമില്‍ കടന്ന് വാതിലടച്ചു
കണ്ണാടിയില്‍ നോക്കി മുഖം അങ്ങോട്ടും ഇങ്ങോട്ടും തിരിച്ച് കൈകൊണ്ട് മുഖത്ത് തലോടിനോക്കി
വേണ്ട ..ശൌരം നാളെ'യാകാം
ബ്രഷില്‍ പേസ്റ്റ്‌ പകരുന്നതിനിടയിലാണ് ഒരു ഈച്ച വന്ന് മൂക്കിന്റെ തുമ്പത്ത് ഇരുന്നത്
അതിനെ ആട്ടിയോടിച്ചു അത് നേരെ പറന്ന് കണ്ണാടിയില്‍ ഇടിച്ച് തിരികെ വീണ്ടും
മൂക്കിനടുത്തേക്ക് കയ്യോങ്ങി അതിനെ വീണ്ടും ആട്ടി മൂത്രം ഒഴിക്കാന്‍ തുടങ്ങുമ്പോള്‍
അത് വീണ്ടും മുഖം ലക്ഷ്യമാക്കി അടുക്കുന്നു അയാള്‍ക്ക്‌ കോപംവന്നു !
കൈ നാലുപാടും ചുഴറ്റി വീശി അതിനിടയില്‍ നെഞ്ചില്‍ ഒരു കൊളുത്തിവലി
കുളിയും മറ്റ് കാര്യങ്ങളെല്ലാം കഴിഞ്ഞു തിരിച്ച് റൂമിലെത്തി മുടി ചീകുന്നതിനിടയില്‍ ഈച്ച വീണ്ടും!
ഉടുത്തിരുന്ന ടവ്വല്‍ അഴിച്ച് അതിനുനേരെ ആഞ്ഞാഞ്ഞ് വീശി
ഒരു അടികിട്ടി കറങ്ങിക്കറങ്ങി ഈച്ച തലകുത്തനെ മുന്നില്‍ നിലതുകിടന്നു ഉരുളുന്നു
ദേഷ്യം കൊണ്ട് അയാള്‍ അതിനെ നിലത്തിട്ട് ചവിട്ടിതേച്ചു !!!
തീര്‍ന്നല്ലോ നിന്റെ കളി
അയാള്‍ മനസ്സില്‍ പറഞ്ഞു

അലമാരി തുറന്ന് ഒരു മുണ്ടും ഷര്‍ട്ടും എടുത്ത് അണിഞ്ഞ് പുറത്തേക്ക് ഇറങ്ങി
സമയം വൈകിയോ എന്നറിയാന്‍ കൈയുയര്‍ത്തി വാച്ചിലേക്ക്നോക്കി
അടുത്തുകണ്ട ഹോട്ടലില്‍ കയറി പ്രാതലിന് ഓര്‍ഡര്‍കൊടുത്തു
ഭക്ഷണം മുന്നിലെത്തി അതിലേക്കു കൈവെക്കുമ്പോള്‍ ഒരു ഈച്ച പറന്ന് പാത്രത്തിന്റെ അരികില്‍
സ്ഥാനംപിടിച്ചു ! അയാള്‍ കൈയ്യൊന്ന് വീശി ഈച്ച പറന്ന് മൂക്കില്‍ തന്നെയിരുന്നു!
അതിനെ ആട്ടിയോടിക്കാന്‍ ശ്രമിക്കുമ്പോള്‍ നെഞ്ചില്‍ വീണ്ടും ഒരു പിടുത്തം
എന്താ ഇത് ഇന്ന് രണ്ടുമൂന്നു പ്രാവശ്യം ആയല്ലോ!!!
പപ്രാതല്‍ കഴിഞ്ഞ് പുറത്തിറങ്ങി ബസ്സ്‌ സ്റ്റോപ്പില്‍ എത്തുമ്പോള്‍ അവിടെ ആരുമുണ്ടായിരുന്നില്ല
ഒഴിഞ്ഞുകിടന്ന സിമന്റ് ബഞ്ചില്‍ അയാള്‍ ഇരുന്നു
വീണ്ടും വാച്ചിലേക്ക് നോക്കി . ഇന്നെന്തേ ...നേരത്തെ
ഇന്നലെ രാത്രിയില്‍ എപ്പോഴാണ് ഉറങ്ങിയത്
മനസ്സ് ഇന്നലെ രാത്രിയില്‍ അവസാനിപ്പിച്ച ചിന്തകളില്‍ എത്തിനിന്നു
വിവാഹജീവിതത്തില്‍ കുട്ടികള്‍ എന്ന സ്വപ്നം മാത്രം ഈശ്വരന്‍ പൂവണിയിച്ചില്ല
വാര്‍ദ്ധക്യം കടന്നുവരുമ്പോള്‍ മാത്രമാണ് അതിനെയോര്‍ത്തു ദു:ഖിച്ചത്
പരസ്പരം കുട്ടികളായി ഒരിക്കല്‍ പോലും അന്യോന്യം കയര്‍ക്കാതെ, പിണങ്ങാതെ.........
എല്ലാത്തിനും കൂടെയുണ്ടായിരുന്ന അവള്‍ വഴിയില്‍ എന്നെ തനിച്ചാക്കി
മരണമെന്ന വിധിയുടെ കൈപിടിച്ച് തിരിഞ്ഞുനോക്കാതെ കടന്നുപോയി!

തന്റെ കാലില്‍ എന്തോ ചാലിക്കുന്നതുപോലെ തോന്നിയപ്പോള്‍
പാദം ഒന്നിളക്കി മുന്നില്‍ നിലത്ത് നോക്കുമ്പോള്‍ ആരോ കഴിച്ച് വലിച്ചെറിഞ്ഞ ഒരു പഴത്തിന്റെ തൊലി ചവിട്ടിയരച്ച നിലയില്‍ കിടക്കുന്നു അതില്‍ നിറച്ചും ഈച്ചകള്‍ പറന്ന് തന്റെ കാലില്‍
തൊട്ടുരുമ്മി മുന്നോട്ടും പിന്നോട്ടും പറന്ന് ചാടിക്കളിക്കുന്നു !
ഇന്ന് വെളുപ്പാന്‍കാലത്ത് തുടങ്ങിയതാണ് നശിച്ച ഈച്ച
തന്നെ ശല്യം ചെയ്യുന്നു
അയാള്‍ ആ പഴത്തൊലിയില്‍ നോക്കി പിന്നോട്ട് നീങ്ങിയിരുന്നു
അല്ലെങ്കിലും ഈച്ച ഒരു വൃത്തികെട്ട ജീവിതന്നെയാണ്
ഇവറ്റകള്‍ ആണ് എല്ലാ രോഗം പകരുന്നതിന്റെയും ഉറവിടം
ഇത്രക്കുപോന്ന എന്താണ് ആ പഴത്തൊലിയില്‍
മുട്ടയിട്ട് തന്റെ വംശം നിലനിര്‍ത്താന്‍ കൂട്ടം കൂടിയിരുന്ന് സമ്മേളനം നടത്തുകയായിരിക്കും!
എന്തിനാണ് ഈച്ചകള്‍ ആദ്യം പറന്ന് മൂക്കില്‍ ഇരിക്കുന്നത് ?
അയാളുടെ മനസ്സ് ഉത്തരം തേടുകയായിരുന്നു
ചിന്തകള്‍ അങ്ങനെ ചിറകുകള്‍ വെച്ച് അവയ്ക്കൊപ്പം നിലത്തും, തന്റെ ദേഹത്തും, കണ്ണുകള്‍ക്കും,
വീശുന്ന തന്റെ കൈകള്‍ക്കും ഒപ്പം സഞ്ചാരത്തിലാണ്

പെട്ടന്ന് തന്റെ ഇടതു നെഞ്ചില്‍ ഒരു അമര്‍ത്തിപ്പിടുത്തം അനുഭവപ്പെട്ടു
ഇരുന്ന സിമെന്റ്റ്‌ ബഞ്ചില്‍ നിന്നും കൈകള്‍ നെഞ്ചില്‍ അമര്‍ത്തിപിടിച്ച് അയാള്‍ ഞരങ്ങി മുട്ടുകാലില്‍ നിലത്തിരുന്നു പിന്നെ വേദന മിന്നല്‍വേഗത്തില്‍ തലച്ചോറിലേക്ക് പ്രവേശിച്ചു
അയാളുടെ ദേഹം വലിഞ്ഞുമുറുകി നാവുകള്‍ വരണ്ടു കാലുകള്‍ നീട്ടി നിലത്തിട്ട്തല്ലി
തറയില്‍ മലര്‍ന്നുകിടന്ന് രണ്ടുമൂന്ന് ശ്വാസം ഊക്കോടെ അകത്തേക്ക് വലിച്ചു
അതില്‍ അവസാനത്തെ ശ്വാസം തിരികെ വരാതെ ഹൃദയത്തില്‍ കുടുങ്ങി
അയാളുടെ ദേഹത്തിന്റെ പിടച്ചില്‍ അതോടെ അവസാനിച്ചു
ശരീരത്തില്‍നിന്നും ജീവന്‍ വേര്‍പ്പെട്ട് വീണ്ടും ആ സിമെന്റ്റ്‌ ബഞ്ചില്‍
കയറിയിരുന്നു ബസ്സിന് ഇനിയും ഒരുപാട് സമയം ബാക്കിയുണ്ട് .....
എവിടെ നിന്നോ ഒരു ഈച്ച പറന്നു വന്ന് ആ ശവശരീരത്തിന്റെ മൂക്കില്‍ വന്നിരുന്ന്
ശ്വാസമുണ്ടോ എന്ന് പരിശോദിച്ച് നോക്കി !
ഒരുക്ഷണം അത് പറന്നുപോയി ഒരു അഞ്ച് നിമിക്ഷത്തിനകം അവിടമാകെ
കാട്'ഇളകിയതുപോലെ ഒരുപറ്റം ഈച്ചകള്‍ ആ ശവശരീരത്തെ പൊതിഞ്ഞു
ഇതെല്ലാം കണ്ട് ബഞ്ചിലിരുന്ന അയാളുടെ ആത്മാവ് ചിരിച്ചു !!!
ആ ചിരിയില്‍ ഒരു രഹസ്യം കണ്ടുപിടിച്ചതിന്റെ നിര്‍വൃതിയുണ്ടായിരുന്നു.

Wednesday, October 24, 2012

ഒരു ഹജ്ജിന്റെ ഓര്‍മ്മയ്ക്ക്‌ ഉംറയുടെയും


ഒരു ഹജ്ജിന്റെ ഓര്‍മ്മയ്ക്ക്‌ ഉംറയുടെയും


ഇബ്രാഹീം നബിയോട് (അ:) (അബ്രഹാം) അല്ലാഹു പറഞ്ഞു
"എന്റെ ഖലീലേ (കൂട്ടുകാരാ,പ്രിയപ്പെട്ടവനേ) ഈ മക്കാമരുഭൂമിയില്‍ നിന്റെ മകന്‍ ഇസ്മായീലിനെയും കൂട്ടി ലോക ജനതക്കായി
ഒരു ആരാധനാലയം പണിയുക"
ഇബ്രാഹീം നബിയും (അ:) മകന്‍ ഇസ്മായീല്‍ നബിയും (അ:) ചേര്‍ന്ന്
അങ്ങനെ കഹ്ബ നിര്‍മിച്ചു


അടുത്തപടി അല്ലാഹു ഇബ്രാഹീമിനോട് (അ:) പറഞ്ഞു
"ഖലീലെ നീ ആ കാണുന്ന മലയുടെ മുകളില്‍ കയറിനിന്ന് ആളുകളെ വിളിക്കുക തീര്‍ഥാടനത്തിന് നിങ്ങളുടെ
വാഹനങ്ങളിലേറിയും,കാല്‍നടയായും ഇവിടേയ്ക്ക് പുറപ്പെട്ട് വരാന്‍"
ഇതുകേട്ട് ഇബ്രാഹീം
"കാരുണ്യവാനായ സൃഷ്ടാവേ ഈ മരുഭൂമിയില്‍ ഈ മലയുടെ പുറത്തു നിന്നും ഞാന്‍ വിളിച്ചാല്‍
ആരാണ് കേള്‍ക്കുക ഇവിടെ ചുറ്റുവട്ടത്ത് ആരുമില്ലല്ലോ?!!!"
"നീ വിളിക്കുക ഇവിടെ ആളുകളെ എത്തിക്കുക എന്റെ ജോലിയാണ്"
അങ്ങനെ ദൈവകല്‍പ്പനപോലെ അബ്രഹാം വിളിച്ചുപറഞ്ഞു .......
"ലബ്ബയ്ക്കല്ലാഹുമ്മ ലബ്ബയ്ക്ക്
ലബ്ബയ്ക്കലാ ശരീക്കലക്ക ലബ്ബയ്ക്ക്
ഇന്നാല്‍ ഹംദ വ-നിഹ്മത്ത
ലാ ശരീക്കലക്ക്"
"പ്രപഞ്ചനാഥാ........കരുണാനിധിയേ.....നിന്റെ വിളികേട്ട് ഞങ്ങള്‍ ഇതാ.......
തീര്‍ഥാടനത്തിന് പുറപ്പെട്ട് വരുന്നു ഞങ്ങളുടെ പാഥേയം നീ തന്ന അനുഗ്രഹമാണ്
നിച്ചയമായും സര്‍വ്വ സ്തുതിയും നിനക്കാണ്"
ഇങ്ങനെ വിളിച്ചു പറയുമ്പോള്‍ എന്റെ മനസ്സും ശരീരവും ഭാരമില്ലാത്ത ഒരു അബാബീല്‍ (ചെറു കുരുവി) കിളിയുടെ
അവസ്ഥയാണ് പറഞ്ഞറിയിക്കാന്‍ കഴിയാത്ത നിര്‍വൃതി ഒരു മുസ്ലിമിന് ജീവിതത്തില്‍ ഏറ്റവും വലിയ ആഗ്രഹം
ഏതെന്നു ചോദിച്ചാല്‍ അത് ഒരിക്കലെങ്കിലും ആ മഹനീയ ഭൂമിയില്‍ പോയി ഹജ്ജ്‌ ചെയ്യുക എന്നതായിരിക്കും
ഈ ആഗ്രഹത്തിന്റെ പൂര്‍ത്തീകരണത്തിലാണ് ഞാന്‍
മക്കയിലെത്തി ആദ്യമായി ആ മഹനീയ മന്ദിരത്തെ കണ്‍പാര്‍ത്തതും എന്റെ ശബ്ദം തെല്ല് ഉച്ചത്തിലായി
"ലബ്ബയ്ക്കല്ലാഹുമ്മ ലബ്ബയ്ക്ക്
ലബ്ബയ്ക്കലാ ശരീക്കലക്ക ലബ്ബയ്ക്ക്.........
അവിടെ ഞാന്‍ ഒരു ഉടുമുണ്ടും, തോളിലൂടി ചുറ്റിയിട്ട മേല്‍മുണ്ടും
മാത്രമായി ഈ ലോകത്തില്‍ ഒന്നും തന്നെ എന്നെ അധിശയിപ്പിക്കുന്നില്ല, ആര്‍ത്തി പിടിപ്പിക്കുന്നുമില്ല
ഞാന്‍ ഇപ്പോള്‍ അവിടത്തെ തിരുസന്നിധിയില്‍ .....
ഇബ്രാഹീം നബി(അ:) മുതല്‍ മുഹമ്മദ്‌ നബി (സ:) വരെ പ്രതിക്ഷിണംവെച്ച തൊട്ടുരുമ്മിയ
ഈ കഹുബയുടെ കില്ലപിടിച്ച് പൊട്ടിക്കരഞ്ഞ് എന്റെ പാപഭാരം ഇറക്കിവെച്ച് ഞാന്‍ ഹറമിനെ-
തവാഫ് (പ്രതിക്ഷിണം) ചെയ്യുമ്പോള്‍ ഹജറില്‍അസ്വദിന്റെ അല്‍പ്പം വലത്തോട്ട് മാറി
മക്കാമിന്‍ ഇബ്രാഹീം (ഇബ്രാഹീം നബിയുടെ പാദം പതിഞ്ഞ സ്ഥലം) ഞാന്‍ ഓടിച്ചെന്ന് പിടിക്കുമ്പോള്‍
ഒരു അറബി ആകാശത്തേക്ക് തന്റെ വലതുകൈയുടെ ചൂണ്ടുവിരല്‍ ആകാശത്തിലേക്ക് ചൂണ്ടി
"അല്ലാഹു അക്ബര്‍ (ദൈവമാണ് വലിയവന്‍ )"
എന്ന് പറഞ്ഞ് എന്നെ താക്കീത് ചെയ്യുന്നു തുടര്‍ന്ന് അദ്ദേഹം പറഞ്ഞു
"ആരാധന ദൈവത്തിന് മാത്രമേ പാടുള്ളൂ "
അതെ ...ഇവിടെ മനുഷ്യന്‍ മനുഷ്യനെ ആരാധിക്കുന്നില്ല ...........മറ്റൊന്നിനേയും.
ഒന്നിലും അവന്‍ ദൈവ ചൈതന്യത്തെക്കാണുന്നില്ല പക്ഷേ................
അവനെ ഒരു പ്രകാശ വലയത്തിലാക്കി ജഗനിയന്താവ് അവന്റെ പ്രകാശത്തിലൂടെ
നേര്‍വഴിക്ക് കൈപിടിച്ച് നടത്തുന്നു ....ആ കൈകളില്‍ അര്‍പ്പിച്ച വിശ്വാസത്തില്‍
ഏഴ് പ്രാവശ്യം കഹുബയെ വലംവെച്ച് അടുത്തപടി "സഫ-മര്‍വ്വ" (രണ്ട് മലകള്‍ അതിന്റെ പേരാണ്)യിലേക്കുള്ള
നടത്തമാണ് ഇടയ്ക്കു ചെറുതായി ഓട്ടവും ഇസ്മായിലിനേയും (അ:) ഹാജറയെയും (റ) (ഹാജര്‍ )
മരുഭൂമിയില്‍ ഉപേക്ഷിച്ച് ഇബ്രാഹീം തിരിഞ്ഞു നടക്കുമ്പോള്‍ ഹാജറ ചോദിച്ചു
"അങ്ങ് പോകുകയാണോ?"
"അതെ, ഹാജറ"
"ഈ കുഞ്ഞിനേയും കൊണ്ട് ഈ മണല്‍ക്കാട്ടില്‍ ഒറ്റയ്ക്ക് ....ഞാന്‍ എങ്ങനെ ജീവിക്കും
ഈ ചുട്ടുപൊള്ളുന്ന ചൂടില്‍ ഞങ്ങള്‍ എങ്ങനെ വിശപ്പും ദാഹവും മാറ്റും"
"ഹാജറാ ഇത് ദൈവത്തിന്റെ നിച്ചയമാണ് .....നോക്കിക്കൊള്ളും അവന്‍ നിങ്ങളെ"
തിരിഞ്ഞുനോക്കാതെ ദൈവകല്പ്പന പ്രകാരം ഇബ്രാഹീം മുന്നോട്ടു നടന്നു.........


കുട്ടി വിശന്നു കരയുമ്പോള്‍ ഈ "സഫ-മര്‍വ്വ" മലകളില്‍ കയറിയാണ് ഹാജറ (റ:)
വല്ല മനുഷ്യരുമുണ്ടോ? അടുത്തെങ്ങാനും കുടിക്കാന്‍ അല്‍പ്പം വെള്ളം കിട്ടുമോ? എന്ന് അന്വേക്ഷിച്ചത്
അങ്ങനെ അന്വേഷിച്ച് ആ പാറമാലകളില്‍ വലിഞ്ഞ് കയറിയതും എന്റെ മനസ്സിലേക്ക് ഓടിയെത്തി
ആ മലകളിലെ കല്ലുകള്‍ എല്ലാം ഇപ്പോള്‍ മിനുക്കി പോളീഷ് ചെയ്തു വെച്ചിരിക്കുകയാണ് ഇപ്പോള്‍
ഇന്ന് ആ മലകളിലേക്കുള്ള കയറ്റവും ശീതീകരിച്ച മുറിയില്‍ ക്കൂടിയാണ് സഫയും മര്വയും കഴിഞ്ഞാല്‍
അടുത്തപടി മതിയാകുവോളം സംസം വെള്ളം കുടിക്കുക ...
ഇസ്മായിലിന്റെ (അ:) പാദം ഉണര്‍ത്തിയ സംസം അതിന്റെ പങ്കും പറ്റി തല മുണ്ഡനം ചെയ്തു ഉംറ എന്ന
ചടങ്ങ് നിര്‍വ്വഹിച്ചു


മുഹര്‍റം എട്ടിന് മീനായിലെത്തി ഒരു രാവ് അവിടെ രാപ്പാര്‍ത്ത് അടുത്തദിവസം സൂര്യോദയത്തോടെ
അറഫയിലേക്ക് പുറപ്പെട്ടു പ്രവാചക ശിരോമണി മുഹമ്മദ്‌ നബി (സ:) സഹാബാക്കളെ അഭിസംബോധനചെയ്തു
സംസാരിച്ച ആ ഓര്‍മ്മ പുതുക്കി എല്ലാ ഹാജിമാരും അവിടെ ഒരുമിച്ചുകൂടി പ്രാര്‍ഥനയും ഖുര്‍ആന്‍ പാരായണവുമായി
(അറഫയില്‍ എല്ലാ കൊല്ലവും ലോകത്ത് നടക്കുന്ന സംഭവ വികാസങ്ങള്‍ അതിനെ നമ്മള്‍ മനുഷ്യര്‍ എങ്ങനെ നോക്കിക്കാണുന്നു
ശാസ്ത്രം, , ബിസ്നെസ്സ് ...,
മാനവരാശിയുടെ നന്മക്ക് വേണ്ടിയുള്ള പ്രാര്‍ത്ഥന തുടങ്ങിയെല്ലാം മക്കാ ഇമാമിന്റെ പ്രസംഗത്തില്‍ ഉണ്ടാകും)
അന്ന് സൂര്യന്‍ അസ്തമിക്കുന്നതോടെ മുസ്തലിഫയിലേക്ക് പുറപ്പെടുന്നു
അവിടെ അന്നുരാത്രി മുഴുവന്‍ പ്രാര്‍ഥനയില്‍ മുഴുകി പുലരുമ്പോള്‍ അവിടെനിന്നും 70 ചെറിയ കല്ലുകള്‍
ശേഖരിച്ച് മീനയിലേക്ക് പുറപ്പെടുന്നു അവിടെ ജമ്രയിലുള്ള വലിയ ചെകുത്താന്റെ പ്രതീകത്തില്‍
ഏഴ് കല്ലുകള്‍ എടുത്തു ഓരോന്നുവീതം അല്ലാഹു അക്ബര്‍ (ദൈവം ഉന്നതനും മഹാനുമാണ്) എന്ന് പറഞ്ഞ്
എറിയുന്നു .....തന്റെ മകന്‍ ഇസ്മായിലിനെ (അ:)ദൈവത്തിന്റെ നിച്ചയപ്രകാരം ബലികൊടുക്കാന്‍
ഇബ്രാഹീം (അ:) കൊണ്ടുവരുമ്പോള്‍ ചെകുത്താന്‍ പ്രത്യക്ഷപ്പെട്ട്
"എന്താ ഇബ്രാഹീമേ ...താന്‍ കാണിക്കുന്നത് കിട്ടാതെ കിട്ടിയ മകനെ വെറും ഒരു സ്വപ്നം കണ്ട കാരണത്താല്‍
ബലികൊടുക്കുകയോ?"
എന്ന് ചോദിക്കുമ്പോള്‍ ചെകുത്താനെ ഇബ്രാഹീം
ഏഴ് ഏറുകള്‍ കൊടുക്കുന്നതിന്റെ ഐക്യദാര്‍ഡ്യം പ്രഖ്യാപിച്ച് ഓരോ ഹാജിമാരും
ആ ചെകുത്താന്റെ പ്രതിരൂപത്തില്‍ ഏഴ് ഏറുകള്‍ കൊടുക്കുന്നു


അവിടത്തെ കാറ്റിനും
ഇബ്രാഹിമീന്റെയും (അ:) മകന്‍ ഇസ്മായിലിന്റെയും (അ:) കഥകളെ പറയാനുള്ളൂ
ആ ചടങ്ങ് കഴിഞ്ഞ് വരുന്ന ഓരോ ഹാജിമാരും ഓരോ ആടിനെ വീതം ബലിനല്കുന്നു
ഇസ്മായില്‍ നബിയെ (അ:) ഇബ്രാഹീം നബിക്ക് (അ:) തിരിച്ചു അല്ലാഹു നല്‍കിയ സ്മരണയില്‍ .

ഹാജിമാര്‍ അവിടെ തങ്ങളുടെ ശിരസ്സ്‌ മുണ്ഡനം ചെയ്തു കുളിച്ച് അതുവരെ താന്‍ അണിഞ്ഞ
വസ്ത്രങ്ങള്‍ അഴിച്ചുമാറ്റി അടുത്ത വസ്ത്രം ധരിച്ച് മക്കയിലേക്ക് പുറപ്പെടുന്നു ഏഴുപ്രാവശ്യം കഹുബയെ
തവാഫ്'ചെയ്തു സഫയുടെയും മര്വയുടെയും ഇടയില്‍ ഏഴുപ്രാവശ്യം നടന്ന്‍
ദാഹം തീരുവോളം സംസം വെള്ളം കുടിച്ച് വീണ്ടും മീനയിലേക്ക് പുറപ്പെടുന്നു
അന്നുരാത്രി അവിടെ രാപ്പാര്‍ത്ത് അടുത്ത ദിവസം ഉച്ചക്ക് ചെകുത്താന്റെ മൂന്നു പ്രതിരൂപങ്ങളില്‍
ഏഴുപ്രാവശ്യം വീതം കല്ലെറിയുന്നു ......അതിനു അടുത്ത ദിവസവും അതേ ചടങ്ങ് ആവര്‍ത്തിക്കുന്നു
അതുകഴിഞ്ഞ് അത്യാവശ്യമുള്ളവര്‍ക്ക് തിരിച്ച് പോകാം അല്ലാത്തവര്‍ക്ക് ഒരുദിവസംകൂടി തങ്ങി
അടുത്തദിവസം അതേ ചടങ്ങ് ആവര്‍ത്തിക്കണം അതിനുശേഷം മക്കയില്‍ പോയി
വിടവാങ്ങല്‍ തവാഫ് ചെയ്തു തിരിച്ചുപോകാം (മദീനയില്‍ പ്രവാചകന്റെ കബറിടം കാണാന്‍ പോകുന്നവര്‍ക്ക്
പോകാം അത് ഹജ്ജിന്റെ ചടങ്ങില്‍ പെടുന്നില്ല)
അങ്ങനെ വിടവാങ്ങല്‍ തവാഫ് ചെയ്യുമ്പോള്‍ എന്റെ ശരീരം ഭാരമില്ലാത്ത ഒരു പഞ്ഞിക്കെട്ട്പോലെ
മനസ്സ് ഒരായിരം പുണ്യങ്ങള്‍ കവര്‍ന്നെടുത്തത് പോലെ മക്കയില്‍ നിന്നും മദീനയിലേക്കുള്ള യാത്രയില്‍
എന്റെ മനസ്സ് കഹുബക്ക് ചുറ്റും പ്രതിക്ഷിണം വെച്ചുകൊണ്ടിരുന്നു
ഇന്നും ഓരോ ഹജ്ജുകാലവും ആ ഭക്തിയുടെ ഉറവിടമായ മക്കയിലും,മദീനയിലും,മീനയിലും,
അറഫയിലും, മുസ്തലിഫയിലും, പ്രതിക്ഷിണം വെച്ച് മടങ്ങും.


"എന്റെ എല്ലാ കൂട്ടുകാര്‍ക്കും സര്‍വ്വമാനവരാശിക്കും എന്റെയും കുടുംബത്തിന്റെയും ബക്രീദ് ആശംസകള്‍ "
നോട്ട്: ഈ ലേഖനത്തില്‍ വന്നിട്ടുള്ള എല്ലാ തെറ്റുകളും കുറ്റങ്ങളും അല്ലാഹു പൊറുത്ത് തരട്ടെ
വല്ല തെറ്റും കണ്ടാല്‍ പ്രിയ വായനക്കാര്‍ തിരുത്തിത്തരും എന്ന് ഞാന്‍ വിശ്വസിക്കട്ടെ.

Tuesday, October 23, 2012

"അവള്‍ക്ക് പേടിയാണ്"


"അവള്‍ക്ക് പേടിയാണ്""അമ്മേ....അമ്മേ......ഓടിവായോ......ഓടിവായോ ..."
മകളുടെ വിളികേട്ട ഭാഗത്തേക്ക് അമ്മ ഓടിയെത്തി നോക്കുമ്പോള്‍ മകള്‍ കട്ടിലിന്
മുകളില്‍ നിന്ന് നിലവിളിക്കുന്നു
"എന്താ എന്തുപറ്റി ...ഇന്നും വല്ല പാറ്റയെയോ, പല്ലിയെയോ കണ്ടോ?"
"താഴെ നിലത്ത്കിടക്കുന്ന തുണിയുടെ അടിയില്‍ അമ്മയൊന്ന് നോക്കിയെ"
അമ്മ കുനിഞ്ഞ് തുണിയെടുക്കാന്‍ ഭാവിക്കുമ്പോള്‍ അവള്‍ കണ്ണ്കള്‍പൊത്തി ഉറക്കെ നിലവിളിച്ചു
"എടി പെണ്ണേ ഞാനൊന്ന് നോക്കട്ടെ "
അടുത്ത് കിടന്ന ഒരു കമ്പെടുത്ത് ആ തുണി അല്‍പ്പം നീക്കി
അതാ ഓടിപ്പോകുന്നു ഒരു ചെറിയ ചിലന്തി
"ഇതിനെക്കണ്ടാണോ നീ കിടന്ന് നിലവിളിച്ചത്"
അവര്‍ അവളെ ഒരുപാട് ശകാരിച്ചു
"ഇവളെക്കൊണ്ട് തോറ്റു ഇവള്‍ക്ക് പേടിയില്ലാത്തത് എന്തിനെയാണാവോ"
അവര്‍ അവളുടെ കൈപിടിച്ച് പുറത്തേക്ക് കൊണ്ടുവന്നു
"നിനക്ക് ഇന്ന് സ്കൂളില്‍ പോകണ്ടേ പെട്ടന്ന് റെഡിയാകാന്‍ നോക്ക്"
അവള്‍ അലമാരയില്‍ നിന്നും പേസ്റ്റും,ബ്രുഷും എടുത്ത് കിണറ്റിന്റെ കരയില്‍ ചെന്നു
തൊട്ടി കിണറിലേക്ക് ഇറക്കുമ്പോള്‍ കണ്ണുകള്‍ ഇരുകെയടച്ചു
കിണറിന്റെ ആഴം അവള്‍ക്ക് പേടിയായിരുന്നു!
സ്കൂളിലേക്ക് കടന്ന്പോകുന്ന ഇടവഴിയില്‍ കേള്‍ക്കുന്ന ഓരോ കരിയിലകളുടെ അനക്കവും
അവള്‍ക്കു ഭയമായിരുന്നു!
ക്ലാസ്സില്‍ പഠിക്കാത്തതിന് അദ്യാപകര്‍ ശകാരിക്കുന്നത് അവള്‍ക്ക് പേടിയായിരുന്നു!
ടീച്ചര്‍ ചൂരല്‍ ഓങ്ങാന്‍തുടങ്ങുമ്പോഴേ കൈ വേഗം ..വേഗം ..ഉള്ളിലേക്ക് വലിച്ച്
അവള്‍ മോങ്ങാന്‍ തുടങ്ങും!
അവളുടെ പേടിയെച്ചൊല്ലി കൂട്ടുകാരികള്‍ കളിയാക്കുമ്പോള്‍ അവള്‍ എന്നും സങ്കടപ്പെട്ട് കരയാറുണ്ട്!
വീട്ടില്‍ വൈകുന്നേരമായാല്‍ ജനലും വാതിലും കൊട്ടിയടച്ച് ഇരുട്ടിനെ പേടിച്ച് അവള്‍ ഒരുമുറിയില്‍ നിന്നും
മറ്റൊരു മുറിയില്‍ പോകുമായിരുന്നില്ല!
രാത്രിയില്‍ കള്ളുകുടിച്ച് വീട്ടില്‍വന്ന് ബഹളമുണ്ടാക്കുന്ന അച്ഛനെ അവള്‍ക്കു ഭയമായിരുന്നു!
രാത്രിയില്‍ ഓരിയിടുന്ന പട്ടിയെയും അവള്‍ക്കു പേടിയായിരുന്നു!
ആളുകള്‍ കൂടുന്ന വിവാഹം,ഉത്സവം,മരണം ഇതെല്ലാം അവള്‍ക്കു പേടിയായിരുന്നു!
ഈ ചടങ്ങുകള്‍ക്കൊന്നും അവള്‍ പോകാറുമില്ല!
വീട്ടുകാര്‍ക്കും, അയല്‍ക്കാര്‍ക്കും, കൂട്ടുകാര്‍ക്കും, ബന്ധുക്കള്‍ക്കും അവളുടെ പേടി ഒരു സംസാരവിഷയമാണ്!
അങ്ങനെ....യങ്ങനെ.............കാലങ്ങള്‍ പേടിയുടെ ചിറകിലേറി നിന്നും, നിലവിളിച്ചും
മുന്നോട്ട് പോയി
നാളെ അവളുടെ വിവാഹമാണ്
വീട്ടില്‍ ബന്ധുമിത്രാതികളും, കൂട്ടുകാരും, അയല്‍ക്കാരും അവളെ ഉപദേശിക്കാന്‍ തുടങ്ങി.
ഉപദേശം കേട്ട് ..കേട്ട്...അവള്‍ ചെവിപൊത്തി, ഉച്ചത്തില്‍ വിളിച്ച് കൂവി
"നിര്‍ത്തുക ! ; എനിക്ക് നിങ്ങളുടെ ഉപദേശം പേടിയാണ്!"
അടുത്തദിവസം സദ്യവട്ടമെല്ലാം റെഡി വീടും പരിസരവും പന്തലും ജനങ്ങളാല്‍ നിറഞ്ഞു
വരന്റെ വീട്ടുകാര്‍ പന്തലിലെത്തി വന്നപാടെ ആളുകള്‍ വരനെ പന്തലിനു നടുവിലുള്ള
മണ്ഡപത്തില്‍ പ്രതിഷ്ഠിച്ചു
പെണ്ണിനെ കൂട്ടാന്‍പോയ തോഴിമാര്‍ തിരിച്ചുവന്നു
പെണ്ണിനെ കാണാനില്ല!!!
ആളുകള്‍ നാലുപാടും തിരഞ്ഞു അവളെ കണ്ടെത്തിയില്ല കുറച്ചുപേര്‍ പുറത്തേക്ക് ഓടി
നിലവിളിക്കും നെഞ്ചിലടിക്കും മൂക്ക് പിഴിച്ചിലിനുമൊപ്പം അമ്മ പറഞ്ഞു
"എല്ലാ കാര്യത്തിനും പേടിയുള്ള കുട്ടിയാണ് പേടിച്ച് വല്ല കടുംകയ്യും ചെയ്തു കാണുമോ?"
ആളുകള്‍ എല്ലാ കിണറും, തൊടിയും, തോടും അരിച്ച്പിറക്കി
പെണ്ണിന്‍റെ പൊടിപോലും കാണാനില്ല!!!
നിലവിളിക്കുന്ന അമ്മ, അടക്കം പറയുന്ന വരന്റെ വീട്ടുകാര്‍, മാതാവിനെ ശകാരിക്കുന്ന പിതാവ്‌
"ഒന്നേ ഉണ്ടെങ്കില്‍ ഉലക്കകൊണ്ട് അടിക്കണം നിന്റെ വളര്‍ത്തു ദോഷമാണ്;
അവള്‍ പേടിച്ച് എവിടെയോ ഇരിപ്പുണ്ട് "
അയാള്‍ ശകാരത്തിനിടയിലും അങ്ങനെ ആശ്വാസം കൊണ്ടു
നിശബ്ദമായി നോക്കിനില്‍ക്കുന്ന അയല്‍ക്കാര്‍, ബന്ധുക്കള്‍
പെട്ടന്ന് ഒരു കാര്‍ ആ വീട്ടുമുറ്റത്ത്‌ ബ്രേക്കിട്ട്നിന്നു!!!
കഴുത്തില്‍ വിവാഹഹാരമണിഞ്ഞ് പുതുപെണ്ണും ചെക്കനും
ആളുകള്‍ അത്ഭുതത്തോടെ ആ കാഴ്ച നോക്കിനിന്നു
രണ്ട് മാസത്തിന് മുമ്പ് ജയില്‍ ശിക്ഷ കഴിഞ്ഞെത്തിയ നാട്ടിലെ റൌഡി"സുനി"
ഒപ്പം എല്ലാത്തിനെയും പേടിയുള്ള കല്യാണപെണ്ണും !
വന്നപാടെ അവര്‍ ആരെയും ശ്രദ്ധിക്കാതെ വീടിനുള്ളില്‍ കടന്നുപോയി
അവിടെ കൂടിനിന്ന ആളുകള്‍ ഓരോരുത്തരായി പിരിഞ്ഞുപോയി
അവളുടെ അച്ഛനും, അമ്മയും അന്ന് വൈകുന്നേരത്തോടെ മുറിയില്‍ കടന്ന് വാതിലടച്ചു
ഇപ്പോള്‍ അവര്‍ക്ക് പേടിയാണ് ഇരുട്ടിനെയും........വെളിച്ചത്തെയും.......സകലതിനെയും.

പളുങ്ക്


"പളുങ്ക്"
ഭാഗീകമായി ഇരുള്‍ മൂടിയ ആകാശത്ത് നിന്നും കുറേ പഞ്ഞിക്കെട്ടുകള്‍
തന്റെ കരവലയത്തില്‍ കവര്‍ന്നെടുത്ത് കാറ്റ് വണ്ടിയോടിക്കുകയാണ് !
ചിലപ്പോള്‍ പരന്നും മറ്റുചിലപ്പോള്‍ ഒന്നിച്ചുകൂടിയും കാറ്റിനെ ദേഷ്യം പിടിപ്പിച്ചു
മേഘക്കീറുകള്‍ക്കിടയില്‍ സൂര്യ രശ്മികള്‍ ഒളികണ്ണിട്ട് ഈ വികൃതികള്‍ കണ്ടു രസിച്ചു.
പരിസരത്തുള്ള സകല പഞ്ഞിക്കെട്ടുകളും തന്റെ കരവലയത്തില്‍ കവര്‍ന്നെടുത്ത്
കാറ്റ് മുന്നില്‍ക്കണ്ട പര്‍വ്വതത്തിന്റെ ശിരസ്സില്‍ ആഞ്ഞിടിച്ചു
പാര്‍വ്വതത്തിന് നന്നേ വേദനിച്ചപ്പോള്‍ കാറ്റിനെ നോക്കി അവന്‍ കണ്മിഴിച്ചു
പഞ്ഞിക്കെട്ടുകളില്‍ രക്തം കട്ടപിടിച്ച് കറുത്ത നിറമായി!
ഇതുകണ്ട് പേടിച്ച് വിറച്ച സൂര്യന്‍ തന്റെ തല ഉള്ളിലേയ്ക്ക് വലിച്ചു!
അകലെനിന്നും സര്‍വ്വശക്തിയും ആവാഹിച്ച് കാറ്റ് തന്റെ നെറുക'കൊണ്ട് വീണ്ടും
കട്ടപിടിച്ച് കറുത്ത പഞ്ഞിക്കെട്ടില്‍ ഒരു പ്രഹരം!
അവിടെനിന്നും വൈദ്വുതി'പ്രവാഹമുണ്ടായി ഘോരശബ്ദം
ആകാശത്ത് കരിമരുന്ന് പ്രയോഗം കണ്ട ഭൂമി ഉണര്‍ന്ന് കണ്ണ് മുകളിലേക്ക് പായിച്ചു
വേദന സഹിക്കാതെ കാര്‍മേഘങ്ങള്‍ കണ്ണുനീര്‍ വാര്‍ത്തു
മുട്ടയുടെ മുകളില്‍ അടയിരുന്ന പക്ഷി ആദ്യതുള്ളി കണ്ണുനീര്‍ ഭൂമിയില്‍ വീണപ്പോള്‍
ഒന്ന് പേടിച്ചു ചിറകുകള്‍ വിരിച്ച് മുട്ടകളെ തന്റെ തൂവലിന്റെ അടിയിലേക്ക്
കാലുകള്‍ കൊണ്ടും,കൊക്കുകള്‍ കൊണ്ടും അടുപ്പിച്ചു വെച്ച്
അമര്‍ന്ന് തന്റെ തലയും തൂവലിനുള്ളിലാക്കി അങ്ങനെ കിടന്നു ...
രാവും പകലും നിര്‍ത്താതെ മഴപെയ്തു തന്റെ തൂവലിന്റെ അടിയില്‍ ഇക്കിളിയായപ്പോള്‍
തൂവല്‍ കുറച്ചുകൂടി വിടര്‍ത്തി തലനീട്ടി ഉള്ളിലേക്ക് നോക്കി
എല്ലാമുട്ടയും വിരിഞ്ഞു ,ചെറിയ ചെറിയ കുഞ്ഞുങ്ങള്‍
മാതൃത്വത്തിന്റെ മധുരം ആ പക്ഷിയുടെ ഹൃദയത്തെ കൂടുതല്‍ തണുപ്പുള്ളതാക്കി
ഇരതേടിപ്പോയ ആണ്‍ പക്ഷി മഴയുടെ ശക്തിയില്‍ പറക്കാനാകാതെ ഏതോ കാടിനുള്ളില്‍
അഭയം പ്രാപിച്ചിരിക്കാം....
ഇങ്ങ് വരട്ടെ ഈ കുഞ്ഞുങ്ങളെ കാണുമ്പോള്‍ എന്ത് സന്തോഷമായിരിക്കും
മനസ്സുകൊണ്ട് ഒരുപാട് കിനാവുകള്‍ അവള്‍ നെയ്തുകൂട്ടി .
മഴ ആഴ്ചകളോളം തോര്‍ന്നില്ല !!!
തന്റെ കുട്ടികളുടെ പുറത്ത് മഴവെള്ളം വീഴാതെ ചിറകുകള്‍ വിരിച്ചിരുന്ന അമ്മക്കിളി
വിശപ്പറിഞ്ഞില്ല, രാവും,പകലും അറിഞ്ഞില്ല!
മഴതോര്‍ന്നു ആണ്‍പക്ഷി ആഹാരവുമായി കൂട്ടില്‍ വരുമ്പോള്‍ അമ്മക്കിളിയുടെ
തൂവലിനടിയില്‍ ചെറു പക്ഷികളുടെ നിലവിളി
ആണ്‍പക്ഷി അമ്മപക്ഷിയെ നോക്കി നെടുവീര്‍പ്പിട്ടു
പാവം തളര്‍ന്ന് ഉറങ്ങുന്നു ഒരുപാട് നാളായില്ലേ ഭക്ഷണം കഴിച്ചിട്ട്
തന്റെ ചുണ്ട് കൊണ്ട് അമ്മപക്ഷിയുടെ ചിറകിനടിയില്‍ ഒളിപ്പിച്ച മുഖം ഉയര്‍ത്തി
ഒരു മുത്തം കൊടുത്തു ഒരു അനക്കവും ഇല്ല!!!
ആണ്‍പക്ഷി അവളെ വീണ്ടും.... വീണ്ടും.....ഉണര്‍ത്താന്‍ ശ്രമിച്ചു
കുട്ടികള്‍ക്ക് തൂവല്‍ വിരിച്ച് മഴയില്‍നിന്നും സംരക്ഷണം നല്‍കിയ അമ്മക്കിളി
കുട്ടികള്‍ക്കായി തണുപ്പിനും, വിശപ്പിനും തന്റെ ജീവന്‍ ഭാഗിച്ച് കൊടുത്തിരുന്നു
ഇങ്ങ് മണ്ണിലുള്ള മരക്കൊമ്പില്‍ ഒരു ആണ്‍കിളിയുടെ മനസ്സില്‍ കനലെരിയുന്നത്
അങ്ങ് വിണ്ണില്‍ കാര്‍മേഘത്തോട് മല്ലിടുന്ന കാറ്റ് അറിഞ്ഞിരുന്നില്ല.

Tuesday, October 9, 2012

"പാഴ്നഗരം"


"പാഴ്നഗരം"
അന്ന് ഒരു കര്‍ക്കിടകത്തിലെ വാവ്
തന്റെ പിതാവിന്റെ ആഗ്രഹമായിരുന്നു
മരിച്ചാല്‍ തന്റെ ചിതാഭസ്മം ധനുഷ്ക്കോടിയില്‍ കൊണ്ടുപോയി നിമജ്ജനം ചെയ്യണം എന്നത്
ആ ആത്മാവിന്റെ ആഗ്രഹ സഫലീകരണ ഉദ്ദേശവുമായി ഞാന്‍ യാത്രയിലാണ്
നാടും നഗരവും കടന്ന് വണ്ടിയില്‍ യാത്ര തുടരുമ്പോഴും എന്റെ കണ്ണുകള്‍
കണ്ട് പഴകാത്ത തമിഴ്‌നാട്ടിന്റെ സൌന്ദര്യം ആവോളം ഒപ്പിയെടുത്തു
യാത്രയുടെ ഉദ്ദേശം എന്തുതന്നെയായാലും കണ്ണുകള്‍ എന്റെ ശരീരം വിട്ട് ചിറകുകള്‍ നേടി

രാമേശ്വരത്ത് നിന്നും ധനുഷ്ക്കോടിക്ക് ഇരുപതു കിലോമീറ്റര്‍ ദൂരമുണ്ട്
വഴിയില്‍ എവിടെ നോക്കിയാലും റോഡിനിരുവശവും പുല്ലുപോലും മുളക്കാത്ത വന്ധ്യമായ മണല്‍പ്പരപ്പ്
ഒരു മനുഷ്യ ജീവിയെയും ഏകദേശം പതിനഞ്ചോളം കിലോമീറ്റര്‍ ദൂരം മഷിയിട്ട് നോക്കിയിട്ടും കാണാന്‍ കഴിഞ്ഞില്ല
ഞങ്ങളുടെ മുന്നിലും പിന്നിലുമായി ഒരുപാട് വാഹനങ്ങള്‍ കടന്നു പോകുന്നതൊഴിച്ച്
വണ്ടിയുടെ ഗ്ലാസ്‌ തെല്ല് താഴ്ത്തിയാല്‍ കണ്ണുകളില്‍ നിമിക്ഷമാത്ര മണല്‍ വന്നു മൂടും
പക്ഷികളോ ഒരു പഴുതാരയോ ഒന്നുംതന്നെ യാത്രയില്‍ ദര്‍ശിക്കുകയുണ്ടായില്ല,
കാറ്റിന്റെ താളത്തിനനുസരിച്ച് നീങ്ങിമറയുന്ന മണല്‍ക്കുന്നുകള്‍ .

ധനുഷ്ക്കോടിയോട് അടുക്കുംന്തോറും ഏതോ പ്രേതനഗരത്തില്‍ അകപ്പെട്ട പ്രതീതി
അന്തമായ മണല്‍ത്തിട്ടയില്‍ അങ്ങിങ്ങ് മണല്‍ മൂടിക്കിടക്കുന്ന
ബോട്ടുകള്‍ ,തകര്‍ന്നടിഞ്ഞ ആശുപത്രി,പോസ്റ്റോഫീസ്, ക്രിസ്ത്യന്‍പള്ളി,വീടുകള്‍
താന്‍ സ്വപ്നം കാണുകയാണോ? ഇങ്ങനെയൊരു നഗരം!!!
പാഴടിഞ്ഞ പഴയകാല പ്രൌഡിയുടെ തിരുശേഷിപ്പുകള്‍
ധനുഷ്ക്കോടിയില്‍ സമുദ്ര സംഗമ സ്ഥാനത്തെത്തി
ഞാന്‍ നോക്കുമ്പോള്‍ ഇവിടെ ഒരു വലിയ ജനക്കൂട്ടം തന്നെയുണ്ട്
പരമ ശാന്തമായ ബംഗാള്‍ സമുദ്രത്തിന്റെ നീലിമയാര്‍ന്ന തരളിത മേനിയില്‍
താണ്ഡവമാടി പ്രഹരിക്കുന്ന ഇന്ത്യന്‍ മഹാസമുദ്രം
പൂഴിമണലില്‍ ഭൂതത്താന്‍ കൊട്ടാരം കെട്ടി തിരകള്‍ക്കായി കാത്തിരിക്കുന്ന കുട്ടികള്‍
മന്ത്രങ്ങള്‍ ഉച്ചരിക്കുന്ന കര്‍മ്മിക്കു മുഖാമുഖം നോക്കിയിരുന്ന് എള്ളും,പൂവുംദര്‍ഭ അണിഞ്ഞ കൈകളാല്‍
ഉരുട്ടിവെച്ച പിണ്ഡത്തിന്റെ മുകളിലേക്ക് അര്‍പ്പിക്കുമ്പോള്‍ ഓരോ മനസ്സും,ആത്മാക്കളും
സായൂജ്യം നേടിയിരുന്നോ ഉണ്ടായിരിക്കാം മണ്‍കുടത്തില്‍ നിറച്ച ചിതാഭസ്മവും വാഴയിലയില്‍ പിണ്ഡവും എടുത്ത്
അഗ്നിതീര്‍ത്ഥത്തിലേയ്ക്ക് ഇറങ്ങി ചിതാഭസ്മം നിമജ്ജനം ചെയ്തു
മൂന്നുപ്രാവശ്യം മുങ്ങി നിവരുമ്പോള്‍ മനസ്സ് ഒന്ന് ശാന്തമായി
തിരക്കില്‍ നിന്നും അല്‍പ്പം മാറി നിന്ന് ഞാന്‍ പാന്‍റ്സിന്റെ പോക്കറ്റില്‍ നിന്നും
ഒരു ഗോള്‍ഡ്‌ ഫ്ലാക്ക്‌ സിഗരറ്റ് എടുത്ത് തീ പിടിപ്പിക്കാന്‍ തുടങ്ങുമ്പോഴാണ്
പരിസരം ശ്രദ്ധിക്കുന്നത് അനന്തമായ മണല്‍പ്പരപ്പില്‍ ഭാഗീകമായി തകര്‍ന്നടിഞ്ഞ ഒരു കൃസ്ത്യന്‍ദേവാലയം
അതിന്റെ ചുവരില്‍ ചാരി കാലുംനീട്ടി ഒരു വൃദ്ധന്‍ ഇരിക്കുന്നു ഞാന്‍ നടന്നു അദ്ദേഹത്തിന് അടുത്തേക്ക്ചെന്നു
ഉദ്ദേശം ഒരു എഴുപതിനോനടുത്ത പ്രായം വരും താടിയും,മുടിയും, മീശയുമെല്ലാം നരച്ചു ഒരു പഞ്ഞിക്കെട്ടുപോലെ
ജഡ'പിടിച്ചിരിക്കുന്നു എന്നെ കണ്ടതും അദ്ദേഹം എന്റെ നേരെ കൈനീട്ടി
ഞാന്‍ പോക്കറ്റില്‍ നിന്നും പരതി ചില നാനയതുട്ടും ചെറിയനോട്ടുകളും കൊടുത്തു
അത് വാങ്ങി തന്റെ മടിയില്‍ തിരുകി അയാള്‍ വീണ്ടും എന്റെ നേരെ കൈനീട്ടി
"മോനെ ഒരു സിഗരറ്റ് തരാമോ?"
ഞാന്‍ അയാളെ രൂക്ഷമായി നോക്കി ഉള്ളില്‍ ചിന്തിച്ചു ഭിക്ഷക്കാര്‍ക്കും സിഗരറ്റ് കൊടുക്കണം
മനസ്സില്ലാ മനസ്സോടെ ഒരെണ്ണം അയാള്‍ക്ക്‌ കൊടുത്തു
അത് വാങ്ങി ചുണ്ടില്‍ വെച്ചിട്ട് അയാളുടെ മടിയില്‍ നിന്നും തീപ്പെട്ടിയെടുത്തു സിഗരറ്റിനു തീ പിടിപ്പിച്ചു
അപ്പോഴാണ്‌ ഞാന്‍ ഒരു കാര്യം ആലോചിക്കുന്നത് ഈ വിജനമായസ്ഥലത്ത് ഇയാള്‍ എങ്ങനെ എത്തി!!
അടുത്ത പ്രദേശങ്ങളിലൊന്നും ഒരു കുടില് പോലുമില്ല ആരെങ്കിലും കൊണ്ട് വന്നതാകുമോ
ഇതുപോലുള്ള സ്ഥലങ്ങളില്‍ ഭിക്ഷക്കാര്‍ ഉണ്ടാകും എന്നാലും അവരെ ആള്‍ക്കൂട്ടത്തിലല്ലേ കാണുക
എന്റെ മനസ്സില്‍ ഒരുപാട് ചോദ്യങ്ങള്‍ ......ഉത്തരം തേടുകയായിരുന്നു
അനന്തതയില്‍ കണ്ണുംനട്ട് സിഗരറ്റില്‍ നിന്നും ഉയരുന്ന പുകയെനോക്കി അയാള്‍ ഇരിക്കുന്നു
"താങ്കള്‍ എവിടെയാണ് താമസിക്കുന്നത് "
എന്റെ ചോദ്യം കേട്ടിട്ടും അയാള്‍ മുഖത്ത് നോക്കാതെ സിഗരറ്റില്‍ നിന്നും ഉയരുന്ന പുകയെ നോക്കി ഉത്തരം പറഞ്ഞു
"ഇവിടെ; അല്ലാതെവിടെ? എന്റെ നാടിനെയും നാട്ടുകാരെയും വിട്ട് ഞാന്‍ എവിടെപ്പോകാന്‍"
ഞാന്‍ ചുറ്റുപാടും വീക്ഷിച്ചു അത്ഭുതത്തോടെ ചോദിച്ചു
"നാട്ടുകാരോ! അവരോക്കെയെവിടെ?"
"അതെ അവരൊക്കെ ഇവിടെയാണ്‌ ഉറങ്ങുന്നത്"
"അതിനു ഇവിടെ വീടുകള്‍ ഇല്ലല്ലോ"
"താങ്കള്‍ ഒന്നും കാണുന്നില്ലേ? ഈ മണ്ണില്‍ പാഴടിഞ്ഞു കിടക്കുന്ന വീടുകളും,മണ്ണില്‍ താഴ്ന്നു കിടക്കുന്ന വള്ളങ്ങളും,
ഞാനിരുന്നു പ്രാര്‍ഥിക്കുന്ന ഈ പള്ളിയും അവിടവിടെ വീണുകിടക്കുന്ന ആപ്പീസ് കെട്ടിടങ്ങളും ....."
"അതെ, കാണുന്നു പക്ഷെ ...."
ഞാന്‍ അയാളെ സൂക്ഷിച്ച് നോക്കി ഈ മണല്‍ക്കാട്ടിലും മനുഷ്യര്‍ വസിക്കുന്നോ?,ഇയാള്‍ക്ക് ഭ്രാന്തായിരിക്കുമോ?
"അതെ മാനവാ എനിക്ക് ഭ്രാന്താണ്"!!!
ഞാന്‍ മനസ്സില്‍ പറഞ്ഞത് ഇയാള എങ്ങനെ കേട്ടു ഞാന്‍ അയാളുടെ മുഖത്ത്തന്നെ നോക്കിനിന്നു


അയാള്‍ തുടര്‍ന്നു
"നിനക്ക് ഈ നഗരത്തെക്കുറിച്ച് അറിയണ്ടേ എന്നാല്‍ കേട്ടോളൂ
കുറച്ചു കാലങ്ങള്‍ക്കു മുമ്പ് അതായത് 1964-ല്‍ ഡിസംബര്‍ 22-23 തീയ്യതികളില്‍
മണിക്കൂറില്‍ 280 കിലോമീറ്റര്‍ വേഗതയില്‍ വീശിയടിച്ച ചുഴലിക്കാറ്റില്‍
ഇവിടത്തെ രണ്ടായിരത്തിനടുത്ത മനുഷ്യ ജീവനാണ് എന്നെന്നേക്കുമായി ഇല്ലാതായത്
ഒപ്പം ഒരുകാലത്ത് നിങ്ങള്‍ കടന്നുവന്ന പാമ്പന്‍ റെയില്‍വേ ബ്രിഡ്‌ജിനും
കടുത്ത നാശനഷ്ടങ്ങള്‍ പറ്റി ധനുഷ്ക്കോടി 653-നാം നമ്പര്‍ പാസഞ്ചര്‍ ഒന്നാകെ
കടലിലേക്ക് ചുഴറ്റിയെറിയപ്പെട്ടു കടല്‍ അടിച്ചുകയറ്റിയ പൂഴി നഗരത്തെ മൂടി
ഇന്ന് ഇതൊരു നഷ്ടനഗരമാണ് വിശന്നു വലഞ്ഞ കടല്‍ തന്റെ പട്ടിണി മാറ്റാന്‍
കവര്‍ന്നെടുത്ത നഗരം!; നൈമിഷികതയെക്കുറിച്ച് ഈ തീരത്തെത്തുന്നവര്‍ ഒരു നിമിക്ഷമെങ്കിലും
ചിന്തിക്കാതിരിക്കില്ല ഇവിടെ നിന്നും വെറും 29 കിലോമീറ്റര്‍ അകലെയാണ് ശ്രീലങ്കന്‍ തീരമായ 'തലൈമന്നാര്‍ '
അന്നൊക്കെ ഞങ്ങള്‍ മല്‍സ്യം പിടിക്കാന്‍ തലൈമന്നാര്‍ പോകുമായിരുന്നു അന്നൊന്നും
മുക്കുവന് അതിര്‍ത്തികള്‍ ഇല്ലായിരുന്നു ഇന്ന് കാലം മാറി"
അയാള്‍ നീട്ടി ഒരു നെടുവീര്‍പ്പിട്ടു
"എന്നിട്ട് നിങ്ങള്‍ എത്രപേര്‍ അന്ന് രക്ഷപ്പെട്ടു"
"അന്ന് ഈ പള്ളി അങ്കണത്തില്‍ എന്റെ വിവാഹമായിരുന്നു!
ഈ നാട്ടിലെ ഒരുപാട് ജനങ്ങള്‍ കൂടിയിരുന്നു അന്ന് മണവാട്ടിയുടെ വിരലില്‍ ഞാന്‍
വിവാഹമോതിരം അണിഞ്ഞ് മന്ദ്രകോടി കൊടുത്തു ചടങ്ങുകള്‍ അവസാനിക്കുമ്പോള്‍
കാറ്റിനും പൂഴിക്കും ഒപ്പം ആര്‍ത്തിരമ്പിവന്ന തിരകള്‍ ഞങ്ങളെ ഒന്നാകെ വിഴുങ്ങി
ഈ പള്ളിയുടെ കരിങ്കല്‍ തൂണുകള്‍ മറിഞ്ഞുവീണ് ഞാനും അവളും കൂടെ കുറെ ആളുകളും
ഇതിനുള്ളില്‍ പെട്ടു!; ആരും അവശേഷിച്ചിരുന്നില്ല ഞാനും!!!"
പെട്ടന്ന് എങ്ങുനിന്നോ കാറ്റ് വീശിയടിച്ചു അവിടമാകെ പൊടിക്കാറ്റിനാല്‍
ഒന്നും ദൃശ്യമായിരുന്നില്ല!!!
ഞാന്‍ എന്തൊക്കെയോ വീണ്ടും ചോദിച്ചു മറുപടി കിട്ടാതെ വന്നപ്പോള്‍
എന്റെ മേലാകെ ഒരു തരിപ്പ് പടര്‍ന്നു
എന്റെ ഡ്രൈവര്‍ എന്നെ തിരഞ്ഞ് എന്റെ അടുത്തെത്തി
"പോകാം സര്‍ ഇനി ഇവിടെ നില്‍ക്കാന്‍ പാടില്ല ഇവിടെ ഓരോ ചെറിയ കാറ്റിനെയും പേടിക്കണം
"ഞാന്‍ കുറച്ചുകൂടി കേള്‍ക്കട്ടേ അതിനു ശേഷം പോകാം"
"എന്ത് കേള്‍ക്കാന്‍"
ഈ അപ്പൂപ്പന്റെ കഥ'
"ഏത് അപ്പൂപ്പന്‍"
ഞാന്‍ തിരിഞ്ഞുനോക്കി അപ്പോള്‍ അവിടെ ആരും ഉണ്ടായിരുന്നില്ല വെറും ഇരുട്ട് മാത്രം!
"സര്‍ ഇതുപോലൊരു കാറ്റിലാണ് ഈ നഗരം ഈ നിലയിലായത്"
"അപ്പോള്‍ ഈ കഥ താങ്കള്‍ക്കു അറിയാമായിരുന്നോ"
"പിന്നില്ലാതെ ധനുഷ്ക്കോടിയെക്കുറിച്ച് ആര്‍ക്കാണ് അറിയാന്‍ പാടില്ലാത്തത്"
"പക്ഷെ എനിക്ക് അറിയില്ലായിരുന്നു ഇപ്പോള്‍ അറിയാം!"
മടക്കത്തില്‍ രാമേശ്വരം എക്സ്പ്രസ്സ്‌ പാമ്പന്‍പാലം കടക്കുമ്പോള്‍ രാത്രി കണ്ണുകളില്‍
മഷി എഴുതിയിരുന്നു! ആ കണ്‍മഷി വീണു കടലിലെ വെള്ളം കറുത്തിരുന്നു!
എന്റെ മനസ്സിനൊപ്പം.......
ഞാന്‍ തിരിഞ്ഞുനോക്കുമ്പോള്‍ അങ്ങ് ദൂരെ തകര്‍ന്ന ദേവാലയത്തിലെ
ചുവരുകളില്‍ ഒരായിരം മെഴുകുതിരികള്‍ കത്തുന്നുണ്ടായിരുന്നു.

Monday, October 1, 2012

എഴുതാതെപോയ ചിന്തയും പാടിത്തീരാത്ത കവിതയും

നൗഷാദ് പൂച്ചക്കണ്ണന്‍

ഇവരെ ഞാന്‍ എന്റെ പുസ്തകത്താളുകളില്‍ നിന്നും
തുറന്നു വിടുന്നു നിങ്ങള്‍ ഈ ലോകത്തില്‍ വിഹരിക്കുക ആകാശവും ഭൂമിയും അതിലുള്ള നക്ഷത്രങ്ങളും
ഇനി നിങ്ങള്‍ക്കും സ്വന്തം എന്റെ പേനത്തുമ്പില്‍ ഒരു ചെറു മഷിയായി കഴിഞ്ഞ കാലത്തെയോര്‍ത്തു
സ്വപ്‌നങ്ങള്‍ രചിക്കുക ഇനിയാണ് വേവും ചൂടും നിങ്ങളെ മഥിക്കുക എന്റെ ഹൃദയ രക്തം നിങ്ങളുടെ
ഞരമ്പുകളില്‍ക്കൂടി ഒഴുകി അക്ഷരങ്ങളായി പിറവി പൂണ്ടപ്പോള്‍ ഞാനും ചിരിച്ചു എന്റെ കുട്ടികള്‍
എത്ര സുന്ദരിക്കുട്ടികള്‍ മഞ്ജീരധ്വനികള്‍ എന്റെ കാതുകളില്‍ മധുര സംഗീതം തീര്‍ത്തു
ഇരുളിന്റെ കട്ടപിടിച്ച രാവുകളില്‍ ഏകാന്തത എന്നെ ആലോരസപ്പെടുത്തിയപ്പോള്‍ നിങ്ങള്‍ എന്റെ മുതുകെല്ലില്‍ ബീജമായി ഉറങ്ങുകയായിരുന്നു ഉറക്കം നഷ്ടമായ പകലും രാവും നിങ്ങളെ ഗര്‍ഭം ചുമന്നു ഞാന്‍ ക്ഷീണിതനായി ഈ ഇടനാഴിയില്‍ നിങ്ങളെ ഞാന്‍ ഉപേക്ഷിക്കുന്നു
കട്ടപിടിച്ച ഇരുട്ടും അതിശൈത്യവും നിങ്ങളെ ഭയപ്പെടുത്താതെയിരിക്കട്ടെ
( ഒന്ന് )
ഒരുവേള നീ എന്നെ അറിയാതെ പോകുമോ
അവസാന വാക്കിനായ് കാത്തു നിന്നു
ചന്ദ്രികേ നിന്നെ ഞാന്‍ ആകാശ ഗംഗയില്‍
അനുരാഗ ലോലനായ്‌ നോക്കി നിന്നു
അറിയാതെ പറയാതെ മഴ'വന്നു പോകുമ്പോള്‍
ഒരു തുള്ളി മണിയായി കാത്തു വെച്ചു
കളിയോടെ ചിരിയോടെ നോക്കിവെയ്ക്കാന്‍ - ഇനി
സഖിയേ വരുന്നു ഞാന്‍ അരികിലേയ്ക്ക്
( രണ്ട് )
"വിട്ടിട്ട് പോകുന്നു ഞാനെന്റെ ജീവന്‍
തെല്ല് ഒച്ചയില്ലാതൊരീ പാതയില്‍
സ്വച്ചമായ്‌ കണ്ണൊന്ന് പൂട്ടിത്തുറന്നാലോ
ശിഷ്ടം കിടക്കുന്നു കഷ്ടമെന്‍ ജീവന്‍
കൊട്ടിയടചൊരാ വാതിലിന്‍ ചാരെ
കത്തിക്കരിഞൊരാ സ്വപ്നത്തിന്‍ കെട്ട്
അറ്റത്ത് കെട്ടിയ നൂലും തകര്‍ത്തിട്ട്
മുറ്റത്ത്‌ വീണതാ ഒരു നുള്ള് ചാരമായ്‌
കരിന്തിരി വെച്ച് നീ തിരികെ നടക്കുമ്പോള്‍
കല്ലെന്ന് കരുതി ഹൃത്തില്‍ ചവിട്ടിയോ....
കൂടും തകര്‍ത്തു നീ പോയ്‌ മറഞ്ഞോ - എന്റെ
പ്രാണന്റെ...... പ്രാണനാം പാട്ടുകാരീ


എന്‍റെ പ്രാണനില്‍ ഒട്ടിനില്‍ക്കുന്നു 'മൌനം'!
പറയാതെ മൌനമായി പറഞ്ഞുപോകുന്ന
നിന്റെ വാക്കുകളാണ് എനിക്ക് പ്രിയം,
നിന്റെ കണ്ണുകളില്‍ തളംകെട്ടി നില്‍ക്കുന്ന കണ്ണുനീര്‍ മുത്ത്‌ 'കളുടെ ഭാഷയാണ്‌ 'മൌനം'!
നിന്‍റെ ചുണ്ടുകളില്‍ മെല്ലെ വിടരുന്ന കാമത്തിന്‍റെ കൈത്തിരി വെട്ടമാണ് 'മൌനം'!
എല്ലാം അറിയാം എന്ന നിന്‍റെ അഹങ്കാരത്തിന്‍റെ നേര്‍ക്കുള്ള എന്‍റെ ഉത്തരമാണ് 'മൌനം'!
എന്‍റെ ഉള്ളില്‍ ഉറങ്ങുന്ന സ്വപ്നവും,മൃഗവും,ആശയും,പ്രതീക്ഷയും എല്ലാം മൌനമാണ്
ഇപ്പോള്‍ ഞാന്‍ തിരിച്ചറിയുന്നു മൌനമേ ഞാന്‍ എന്നും നിന്നെ മാത്രമേ സ്നേഹിച്ചിരുന്നുള്ളൂ.

Thursday, August 23, 2012

"ദിയാബിന്റെ റൊട്ടി"

"ദിയാബിന്റെ റൊട്ടി"


നൗഷാദ് പൂച്ചക്കണ്ണന്‍

വഴിയോരം വിജനമാണ് ഇത് 'റസ്താന്‍' സിറിയയിലെ ഒരു നഗരം
അങ്ങ് ദൂരെ മുന്നില്‍ പറന്നു കിടക്കുന്ന പട്ടണവും പുറകില്‍ കണ്ണെത്താത്ത അകലത്തില്‍ തരിശായി
ഉണങ്ങി വരണ്ടു കിടക്കുന്ന പാടങ്ങളും നശിപ്പിക്കപ്പെട്ട ഒലിവിന്‍ മരങ്ങളും
തിങ്ങി നിറഞ്ഞു പണിതുയര്‍ത്തിയ വീടുകള്‍ അവയില്‍ ചില വീടുകള്‍
ഭാഗീകമായും ചിലത് പൂര്‍ണ്ണമായും തകര്‍ക്കപ്പെട്ടു കിടക്കുന്നു
ഇടയ്ക്കിടയ്ക്ക് അകലെനിന്നും കേള്‍ക്കുന്ന വെടിയൊച്ചകള്‍!
വീടുകള്‍ക്കുള്ളില്‍നിന്നും പുറത്തേയ്ക്ക് ഒഴുകിയെത്തുന്ന കുട്ടികളുടെ തളര്‍ന്ന
ഞരക്കങ്ങളും,രോദനങ്ങളും

ഓരോ വീടിന്റെയും അല്പം മാത്രം തുറന്ന കിളിവാതിലുകളില്‍
തന്റെ തല ചേര്‍ത്തുവെച്ചു വിജനമായ പാടശേഖരത്തിലേയ്ക്ക് മിഴികളൂന്നി ഓരോ
മനുഷ്യാത്മാക്കളും തേടുന്നത് ആരെയായിരിക്കാം.......
പാടത്തിനപ്പുറത്ത് തലയുയര്‍ത്തി നില്‍ക്കുന്ന കുന്നിന്‍ചരുവില്‍ ഒരു നിഴല്‍ ദൃശ്യമായി!!!
ഒരു പൊട്ടുപോലെ ആ നിഴല്‍ അടുക്കുകയാണ് ഇപ്പോള്‍ കുറച്ചു വെക്തമാണ്
ഒരു വൃദ്ധനായ മനുഷ്യനും പുറത്തു ചുമട് ഏറ്റിയ ഒരു കഴുതയും
വീടുകളില്‍ ശ്വാസംപിടിച്ച് മിഴികള്‍ നട്ട് കാത്തിരുന്ന കണ്ണുകളില്‍ പ്രകാശം പരക്കുന്നു
അവര്‍ തളര്‍ന്നുകിടക്കുന്ന കുട്ടികളോട് പറയുന്നു
"എഴുന്നേല്‍ക്കൂ ...'ദിയാബ്'വരുന്നു"
കുട്ടികള്‍ എഴുന്നേറ്റ് പുറകുവശത്തെ വാതില്‍ തുറന്ന് ശബ്ദമുണ്ടാക്കാതെ
ഓരോരുത്തരായി ആ കുന്നിന്പുരം ലക്ഷ്യമാക്കിയോടുന്നു!
കുട്ടികള്‍ ഓടിയോടി ....ആ വൃദ്ധന് ചുറ്റും കൂടി
ഓരോ കുട്ടികളുടെയും മുഖത്ത് പ്രതീക്ഷ,ഉത്സാഹം,ആകാംശ
കുട്ടികള്‍ ഏക സ്വരത്തില്‍
"അസ്സലാമു അലൈക്കും"
"വ- അലൈക്കും അസ്സലാം"
അയാള്‍ ധൃതിയില്‍ കഴുതപ്പുറത്ത് നിന്നും ഭാണ്ഡം അഴിച്ച് അതിനകത്ത് ഉണ്ടായിരുന്ന
റൊട്ടികള്‍ ഓരോ കുട്ടികളുടെയും കൈകളിലേയ്ക്ക് കൊടുത്തു.
കിട്ടിയവര്‍...കിട്ടിയവര്‍.....വീട്ടിലേക്ക് ഓടി
ഈ ചടങ്ങ് നടക്കുമ്പോഴും അയാളുടെ കണ്ണുകള്‍ അവര്‍ക്ക് ചുറ്റും ആരെയോ തേടുന്നു
പെട്ടന്ന് അയാള്‍ അവരോടായി ചോദിച്ചു
"എവിടെ 'സൈനബ്'?"
അവരുടെ ഇടയില്‍നിന്നും ഒരുകുട്ടി വിളിച്ചുപറഞ്ഞു
"അവളുടെ ഉപ്പയെയും,ഉമ്മയെയും ഇന്നലെ പട്ടാളക്കാര്‍ പിടിച്ചുകൊണ്ടുപോയി"
"യാ ഇലാഹീ.......; എന്നിട്ട് അവളോ?"
"വീടിനുള്ളില്‍ ഉണ്ട്; സുഖമില്ലാതെ കിടക്കുകയാണ്"
എല്ലാപേര്‍ക്കും ഭാണ്ഡത്തില്‍ ഇരുന്ന റൊട്ടി വിതരണം ചെയ്ത് അവശേഷിച്ചത് കയ്യിലെടുത്ത്
കഴുതയെ അവിടെവിട്ട് സൈനബിന്റെ വീട് ലക്ഷ്യമാക്കി അയാള്‍ നടന്നു

വീടിനു പുറത്ത് ശബ്ദം താഴ്ത്തി അയാള്‍ വിളിച്ചു
"സൈനബ്.....സൈനബ്...."
ഉള്ളില്‍ നിന്നും ഒരു ഞരക്കം
അകത്തുനിന്നും കതക് പതിയെ തുറന്ന് പുറത്തേക്കു നോക്കിയാ കുട്ടി
നിലവിളിച്ച് അധിവേഗത്തില്‍ ഉള്ളിലേക്ക് പോയി!!!
അയാള്‍ കാര്യമറിയാതെ തിരിഞ്ഞു നോക്കുമ്പോള്‍ ചുമലില്‍ ശക്തിയായ ഒരു പ്രഹരം!
നിമിക്ഷനേരം അയാളെ പട്ടാളക്കാര്‍ വളഞ്ഞു
"ആരാ നീ?;! എന്തായിവിടെ?; നീ എവിടെ നിന്ന് വരുന്നു?"
ചുറ്റും കൂടിയ പട്ടാളക്കാര്‍ തോക്കുകള്‍ അയാള്‍ക്ക്‌ നേരെ ചൂണ്ടി
"ഞാന്‍.......ഞാന്‍......"
"പറയൂ......ആരാ...നീ...?"
"ഞാന്‍ ...ദിയാബ്"
"ദിയാബോ?...ഏത് ദിയാബ്?"
"ഈ നഗരത്തിലെ ഏറ്റവും വലിയ ധനികന്‍ 'അഹമ്മദ്‌ ദിയാബ്'"
"ഓഹോ .....നീയാണോ ഇവര്‍ക്ക് ഭക്ഷണം വിതരണം ചെയ്യുന്നത്?"
"അതെ, എനിക്ക് കഴിയുന്നത്‌ ഞാന്‍ ഇവര്‍ക്ക് ചെയ്യുന്നു
മനുഷ്യര്‍ക്ക്‌ ആഹാരം കൊടുക്കാന്‍ ഞാന്‍ ആര് എല്ലാം ദൈവഹിതം"
"ഇത് തെറ്റാണ് എന്ന് നിനക്കറിയില്ലേ"
"ഭക്ഷണം ഇല്ലാത്തവര്‍ക്ക് കൊടുക്കുന്നത് തെറ്റോ?;
ഞാന്‍ ഇത് ആദ്യമായാണ്‌ കേള്‍ക്കുന്നത്"
"അതെ,തെറ്റാണ് ഇവര്‍ ഇവിടത്തെ ഗവര്‍മെന്റിന് എതിരാണ് ഇവരെ സഹായിക്കുന്നവര്‍
രാജ്യ താല്പര്യത്തിന് എതിര് പ്രവര്‍ത്തിക്കുന്നവരാണ്"
"ഇതാണോ രാജ്യ താല്പര്യം? പ്രജകള്‍ക്ക് ആഹാരം നിക്ഷേധിക്കുക,അവരുടെ പാര്‍പ്പിടങ്ങള്‍
ഇടിച്ച് നിരപ്പാക്കുക,മനുഷ്യരെ പുഴുക്കള്‍പോലെ കൊന്നൊടുക്കുക ഇതെല്ലാമാണോ
രാജ്യ താല്പര്യം?!!!"
"നീ ഗവര്‍മെന്റിന് എതിരാണ് പറയുന്നത്,പ്രവര്‍ത്തിക്കുന്നത്
നിന്നെയിനി ബാക്കിവെച്ചാല്‍ നീ ആളുകളെക്കൂട്ടി വിപ്ലവം ഉണ്ടാക്കുമെല്ലോ"
അവര്‍ നീട്ടിപ്പിടിച്ച തോക്കിന്റെ പാത്തികൊണ്ട് അയാളെ തലങ്ങും വിലങ്ങും മര്‍ദ്ദിക്കാന്‍തുടങ്ങി
അവരുടെ പ്രഹരത്തിനിടയിലും അയാള്‍ കയ്യിലിരുന്ന റൊട്ടി തന്റെ നെഞ്ചിലേക്ക് ചേര്‍ത്തുപിടിച്ച്
നിലത്തുകിടന്നു ഞരങ്ങി
"എന്നെ നിങ്ങള്‍ എന്ത് വേണമെങ്കിലും ചെയ്തുകൊള്ളുക;..ഇത് ഞാന്‍ ആ കുട്ടിക്ക് കൊടുത്തോട്ടേ"
അതില്‍ ഒരുവന്‍ അയാളുടെ കയ്യില്‍ നിന്നും റൊട്ടി പിടിച്ചുവാങ്ങി തന്റെ ബൂട്റ്റ്സിട്ട കാലുകള്‍ കൊണ്ട്
നിലത്തിട്ട് ചവിട്ടി....
അയാള്‍ പട്ടാളക്കാരന്റെ കാല് ഒരു കൈകൊണ്ട് തന്റെ നെഞ്ചോടു ചേര്‍ത്തുപിടിച്ച് അടുത്ത കൈകൊണ്ട്
ആ റൊട്ടിയില്‍ കടന്നുപിടിച്ചു
"ദയവായി ഇത് ആ കുട്ടിക്ക് കൊടുക്കാന്‍ എന്നെ അനുവദിക്കൂ....;
ആ കുട്ടിയുടെ ഉമ്മയെയും, ഉപ്പയെയും നിങ്ങള്‍ ഇന്നലെ പിടിച്ച് കൊണ്ട്പോയി
കുട്ടി ആഹാരം കിട്ടാതെ മരിച്ചുപോകും"
"അപ്പോള്‍ അതാണ്‌ കാര്യം അവര്‍ രണ്ടുപേരും ഇപ്പോള്‍ ഏതോ കഴുകന്മാര്‍ക്ക് ഭക്ഷണമായിട്ടുണ്ടാകും;
ഇവരും ഇവിടെ കിടന്നു ചാവട്ടെ പട്ടികള്‍"
കൊടിയ പീഡനത്തിനോടുവില്‍ പട്ടാളക്കാര്‍ അയാളെ നിലത്തുനിന്നും തൂക്കിയെടുത്ത്
ആ വീടിന്റെ ചുമരില്‍ ചാരി നിര്‍ത്തി നിലത്തു കാലുകള്‍ ഉറയ്ക്കാതെ
അയാള്‍ അവിടെ തളര്‍ന്ന് വീണു!
ഞൊടിയിടയില്‍ അയാള്‍ക്കുനേരെ അവര്‍ നിറയൊഴിച്ചു
ഒന്ന് പിടയാന്‍ പോലും ശക്തിയില്ലാത്ത ആ വൃദ്ധശരീരം ചലനമറ്റു
അപ്പോഴും അയാളുടെ കയ്യില്‍ നിലത്തുനിന്നും എടുത്ത മണ്ണ് പുരണ്ട റൊട്ടി
ആ വാതിലിനു നേര്‍ക്ക്‌ നീളുന്നുണ്ടായിരുന്നു!!!.

Wednesday, June 27, 2012

പ്രേതവാസി

പ്രേതവാസികുടിച്ചുതീര്‍ക്കുന്ന കണ്ണുനീരും
കടിച്ചു വറ്റിക്കുന്ന കാമനീരും
പിഴിഞ്ഞ് ഊറ്റുന്ന ഭാരനീരും
തീക്കനല്‍ തിന്നുന്ന ദേഹനീരും


കാറ്റുകള്‍ നീറ്റുന്ന പ്രാണവേവും
പാതിയില്‍ തകരുന്ന മോഹനീരും
ആരോരും ഇല്ലാത്ത ബാക്കിനേരം
ഏറെയും സ്വപ്നങ്ങള്‍ ഉള്ളിലേറ്റും


പാതയില്‍ കൂട്ടിയ ഭാരമെല്ലാം
വേരോടെ കത്തിച്ച് ചാമ്പലാക്കി
തീ കായും ഞാനാണ് ....പ്രേതവാസി
നീ ചൊല്ലും ഞാനാണ് പ്രവാസി

Tuesday, June 26, 2012

യാത്രകള്‍ ദൈവമാകുമ്പോള്‍

യാത്രകള്‍ ദൈവമാകുമ്പോള്‍മാമ്പൂമണക്കുന്ന കാറ്റിന്‍റെ ശ്വാസത്തിന് പോലും ഒരു കടല്‍കുടിച്ച്
വറ്റിക്കാനുള്ള ദാഹമുണ്ടായിരുന്നു തുളവീണ കുടയില്‍ക്കൂടി
അരിച്ചിറങ്ങുന്ന സൂര്യരശ്മികള്‍ അയാളുടെ ദേഹത്ത് പുള്ളികുത്തി
തിരക്കുപിടിച്ച നഗരത്തിന്‍റെ മാറ് പിളര്‍ന്ന് ഓരോ വാഹനവും
ശൌര്യത്തോടെ പുകതുപ്പിയും പൊടിപറത്തിയും അയാളെ
പിന്നിലാക്കി കടന്നുപോകുന്നു ഇതൊന്നും തന്‍റെ കാഴ്ചയോ
ലക്ഷ്യമോ അല്ല ബന്ധങ്ങളുടെ ചരടുകള്‍ കൂട്ടിയോജിപ്പിക്കാന്‍
ഇത്തരം യാത്രകള്‍ അനിവാര്യമാണ്
നടന്ന്...നടന്ന് കോടതി വളപ്പിലേക്ക് അയാള്‍ പ്രവേശിച്ചു
കണ്ണെത്താ ദൂരത്ത് നീണ്ടു നിവര്‍ന്ന് വളര്‍ന്നു നില്‍ക്കുന്ന
വൃക്ഷങ്ങളും പണിതുയര്‍ത്തിയ പഴയതും പുതിയതുമായ
കെട്ടിടങ്ങളും ദര്‍ശിക്കെ അയാള്‍ നെടുവീര്‍പ്പിട്ടു
തന്‍റെ ബാല്യവും യൌവനവും കാണാത്ത കാഴ്ചകള്‍ ഈ
വാര്‍ദ്ധക്യകാലത്ത് കാണാന്‍ സാധിക്കുക ഇതും ഒരു നിയോഗം
അയാള്‍ ചുറ്റുപാടും കണ്ണോടിച്ചു മുന്നില്‍കണ്ട ഒരു പോലീസ്‌
കാരനോട് അന്വേക്ഷിച്ചു പോലീസ്‌കാരന്‍ അയാളെ ആകെയൊന്നു
വീക്ഷിച്ചു
"ഇവിടെ ആദ്യമായി വരികയാണ് അല്ലെ"
"അതെ"
"ഇതിനകത്ത് ഇതുപോലെ ഒരുപാട് കേസ്സ് വിസ്താരം നടക്കുന്നുണ്ട്
എവിടെയെന്ന് പറഞ്ഞാണ് ചോദിക്കുക മുന്നോട്ട് പോയി
ആ പുതിയ കെട്ടിടത്തിലുള്ള റിസപ്ഷനില്‍ അന്വേക്ഷിക്കുക "
പോലീസ്സ്കാരന്‍ കൈചൂണ്ടിയ ഭാഗം ലക്ഷ്യമാക്കി അയാള്‍നടന്നു


"മാമാ"
പുറകില്‍ വിളികേട്ട ഭാഗത്തേക്ക് അയാള്‍നോക്കി
"നീ ഇവിടെ ഉണ്ടായിരുന്നോ"
"ഞാന്‍ രാവിലെ വന്നു"
"എവിടെയാണ് വിചാരണ നടക്കുന്നത്"
"വിചാരണയല്ല ഇന്ന് വിധി പറയുന്ന ദിവസമാണ്"
അയാള്‍ അവനെ അനുഗമിച്ചു ആളുകള്‍ തിങ്ങി നിറഞ്ഞ
കോടതിമുറി ഉയര്‍ന്ന ഭാഗത്ത്‌ ജഡ്ജി ഇരിക്കുന്നു തടികൊണ്ട്
തീര്‍ത്ത ഒരു വേലിക്കുള്ളില്‍ ഒരു പ്രത്യേക രീതിയില്‍
നിരത്തിയിട്ട കസേരകളിലും ബഞ്ച്കളിലും മുഖാമുഖം നോക്കിയും
ജഡ്ജിയെ നോക്കിയും അഭിഭാഷകര്‍ ഇരിക്കുന്നു അതിന് പുറത്ത്
നിരത്തിയിട്ട ബഞ്ച്കളില്‍ പത്രപ്രവര്‍ത്തകരും സാധാരണക്കാരും
വാദിയുടെയും പ്രതിയുടെയും ബന്ധുക്കളും കൂട്ടുകാരും
അതില്‍ ഒരുപാട് മുഖങ്ങള്‍ അയാള്‍ക്ക്‌ പരിചയമുള്ളതാണ്
മുന്നില്‍കണ്ട ഇരിപ്പിടത്തില്‍ അയാള്‍ ഇരുന്നു അയാളുടെ
മുന്നിലായി പത്രപ്രവര്‍ത്തകരായ മൂന്നു സ്ത്രീകള്‍ ഇരിക്കുന്നു
അവരുടെ കൈകളില്‍ പേനയും, നോട്ടുപുസ്തകവുമുണ്ട്
അവര്‍ മൂവരും പ്രായത്തില്‍ തുല്യരാണ് ഇടയ്ക്കിടയ്ക്ക്
മുകളിലുള്ള ഫാനില്‍നിന്നും ഉള്ള കാറ്റില്‍ അതില്‍ ഒരുവളുടെ
മുടിയിഴകള്‍ പറന്ന് നൃത്തംവെക്കുന്നു പണിപ്പെട്ട് അവള്‍
അതിനെ ഇടയ്ക്കിടയ്ക്ക് ഒതുക്കിവെയ്ക്കും
ജഡ്ജിയുടെ ഉയര്‍ന്ന പ്രതലത്തിന് തൊട്ടു താഴെയായി
ഇരിക്കുന്ന ആള്‍ ജഡ്ജിയുടെ കല്പ്പനപ്രകാരം ഇതുവരെയുള്ള
കേസ്സ് വിസ്താരത്തിന്‍റെ ഓരോ ഭാഗവും വായിക്കാന്‍ തുടങ്ങി
ഈ സംഭവം നടക്കുന്നതിനിടയില്‍ മുന്നിലിരിക്കുന്ന സ്ത്രീകളില്‍
ഒരാള്‍ ചാടിയെഴുന്നേറ്റു നോട്ടുപുസ്തകം കൊണ്ട് തന്‍റെ
തലക്കുമുകളില്‍ വീശാന്‍ തുടങ്ങി അപ്പോഴാണ്‌ അയാള്‍ മുന്നോട്ട്
ശ്രദ്ധിക്കുന്നത് ഒരു കറുത്ത വണ്ട്‌ അവര്‍ മൂവരുടെയും തലയ്ക്ക
മുകളില്‍ വട്ടമിട്ട്‌ പറക്കുന്നു സ്ത്രീകള്‍ പരസ്പരം എന്തൊക്കെയോ
ചെവിയില്‍ പറയുന്നു അവസാനം അവര്‍ ഒരുമിച്ച്‌ എഴുന്നേറ്റു
നീതിദേവതയെ തൊഴുത് പുറത്തേക്ക് കടന്നുപോയി അപ്പോഴും
കോടതി നടപടികള്‍ ക്രമപ്രകാരം നടന്നുകൊണ്ടിരുന്നു
കേസിന്‍റെ ഓരോ ഭാഗവും വായിച്ചുകഴിഞ്ഞ് കോടതി
ഭക്ഷണത്തിനായി പിരിഞ്ഞു


ഇനി വിധി പറയുന്ന നേരമേയുള്ളൂ
ചുറ്റുപാടും നോക്കി അയാളും എഴുന്നേറ്റു പ്രതികളെക്കൂട്ടി
പോലീസ്സ്കാര്‍ ഹാളിന്‌ പുറത്തുള്ള വരാന്തയില്‍ക്കൂടി മുന്നോട്ട്
നടക്കുന്നു അയാളും അവര്‍ക്കൊപ്പം കൂടി പ്രതികളില്‍ ഒരാള്‍ തന്‍റെ
ബന്ധു. അവര് പരസ്പരം കണ്ടു ചെറുതായി ചിരിച്ചു
അവരോടൊപ്പം വാദിയുടെയും പ്രതിയുടെയും ബന്ധുക്കളും
അവരെ അനുഗമിച്ചു അവരെല്ലാപെരും കടന്നുചെന്നത് ഒരു
കാന്റീനിലേയ്ക്കായിരുന്നു പ്രതികളുടെ ചുറ്റുപാടും
പോലീസ്കാര്‍ ഇരുന്നു മറ്റുള്ള കസേരകളില്‍ മറ്റുള്ളവരും.
വന്നവരില്‍ ഓരോ ആള്‍ക്കാരും ഭക്ഷണത്തിന് ഓര്‍ഡര്‍ കൊടുത്ത്‌
ഇരിക്കുന്നതിനിടയിലാണ് ഒരു വൃദ്ധയായ സ്ത്രീ കടന്നു വരുന്നത്
വന്നപാടെ പോലീസ്കാര്‍ക്ക് നടുവിലിരുന്ന
ഒന്നാം പ്രതിയുടെ ഷര്‍ട്ടിന് കടന്നുപിടിച്ചു
"എഡാ.....പന്നീടെ മോനെ.........നീ ..എന്റെ പുള്ളയെ വെട്ടിനുറുക്കി
കൊന്നല്ലോടാ......;നിനക്ക് ഞാന്‍എത്രയോ പ്രാവശ്യം ഈ
കൈകകൊണ്ട് ഭക്ഷണം ഉണ്ടാക്കി വിളമ്പി തന്നു!!!"
ഇതിനിടയില്‍ അന്തം വിട്ടിരുന്ന പോലീസ്കാര്‍ ചാടിയെഴുന്നേറ്റു
ആ വൃദ്ധയെ പിടിച്ചുമാറ്റി
"ഇത് കോടതി വളപ്പാണ് ഇവിടെ ഇതൊന്നും നടപ്പില്ല.
തെറ്റ് ചെയ്തവരെ കോടതി ശിക്ഷിക്കും. അതിന് ഇനി അധിക
നേരമില്ലല്ലോ!"
അവിടെ നിന്ന് ആ സ്ത്രീ വീണ്ടും പുലമ്പിക്കൊണ്ടിരുന്നു
എല്ലാപേരും ഭക്ഷണം കഴിഞ്ഞ് എഴുന്നേറ്റു പോലീസ്കാരെ
പിന്തുടര്‍ന്ന് അയാളും കോടതിക്കുള്ളില്‍ എത്തി ഇരിപ്പുറപ്പിച്ചു
ഇപ്പോള്‍ അയാള്‍ക്ക്‌ മുന്നില്‍ നേരത്തെ എഴുന്നേറ്റുപോയ
സ്ത്രീകളും ഇരിക്കുന്നുണ്ടായിരുന്നു
കുറച്ച് സമയത്തിനുള്ളില്‍ വീണ്ടും അവിടം
ആളുകളെ കൊണ്ട് നിറഞ്ഞു തലയെടുപ്പോടെ ജഡ്ജി കടന്നുവന്നു
എല്ലാപേരും ഇരിപ്പിടങ്ങളില്‍ നിന്നും എഴുന്നേറ്റു അദ്ദേഹം
ഇരുന്നതിന് ശേഷം ഇരിപ്പുറപ്പിച്ചു


ഫയല്‍ നിവര്‍ത്തി ജഡ്ജി വിധി
പറയാന്‍ ആരംഭിച്ചു ഇപ്പോള്‍ ആ കറുത്ത വണ്ട്‌ ജഡ്ജിയുടെ
തലക്കുമുകളില്‍ അല്‍പ്പം ഉയരത്തിലായി സീലിംഗ് ഫാനിന്
താഴെയായി വട്ടമിട്ട് പറക്കുകയാണ്
പ്രതികളെ വെറുതെ വിട്ടുകൊണ്ട് ജഡ്ജി വിധി പ്രഖ്യാപിച്ചു!
മുകളില്‍ വട്ടമിട്ടുകൊണ്ടിരുന്നു വണ്ട്‌ ലക്‌ഷ്യം തെറ്റി
കറങ്ങിക്കൊണ്ടിരുന്ന ഫാനില്‍തട്ടി കിര്‍''''''....എന്ന ശബ്ദത്തോടെ
അയാള്‍ വിധി നോക്കിവായിച്ച ഫയലിലേക്ക് ചത്ത്‌ വീണു!!!
ഒപ്പം കോടതി മുറിയില്‍ ഉണ്ടായിരുന്ന വൃദ്ധ ഒരു ഞരക്കത്തോടെ
അവിടെ മറിഞ്ഞ് വീണു ആളുകളില്‍ ചിലര്‍ അവര്‍ക്ക് ചുറ്റും
ഓടിക്കൂടി അതില്‍ ഒരാള്‍ അവരെ താങ്ങി തന്‍റെ മടിയില്‍
ഇരുത്തി അവരുടെ നാടി പിടിച്ചുനോക്കിപ്പറഞ്ഞു
"പോയി........!!!"
ഒപ്പം നിന്നവരില്‍ ചില സ്ത്രീകളും മറ്റും നിലവിളിച്ചു കരഞ്ഞു
"ഓര്‍ഡര്‍.......ഓര്‍ഡര്‍...."
ജഡ്ജി തന്‍റെ അടുത്തുണ്ടായിരുന്ന തടിയുടെ ചുറ്റികയെടുത്തു
ടെസ്ക്കില്‍ അടിച്ചുകൊണ്ട് ആക്രോശിച്ചു
കേസ്‌ ഫയല്‍ അടച്ച്‌ അയാള്‍ മുഖത്തെ ഗൌരവ ഭാവം വിടാതെ
എഴുന്നേറ്റ് പോയി
പ്രതികളും പ്രതികളുടെ ബന്ധുക്കളും അവിടെ പരസ്പരം
ആശ്ലേഷിച്ച് സന്തോഷം പങ്ക് വെച്ചു
കോടതി മുറിയിലേക്ക് അയാളെ കൂട്ടിക്കൊണ്ടുവന്ന പയ്യന്‍
അടുത്തു വന്ന് അയാളോട് ഒരു സ്വകാര്യം പറഞ്ഞു
"ഇരുപത്തിയഞ്ചു ലക്ഷം പോയെങ്കില്‍ എന്ത് പ്രതികള്‍
രക്ഷപ്പെട്ടില്ലേ"
"അതെ ...എന്തായാലും രക്ഷപ്പെട്ടില്ലേ സന്തോഷം"
അയാള്‍ ധൃതിയില്‍ പുറത്തേയ്ക്ക് നടന്നു ഇപ്പോള്‍ വെയിലിന്
നല്ല ശമനമുണ്ട് രക്ഷപ്പെട്ടത് തന്‍റെ ബന്ധു അപ്പോള്‍ ശിക്ഷ കിട്ടിയത്
ആര്‍ക്കായിരുന്നു അതുമാത്രം അയാള്‍ക്ക്‌ മനസ്സിലായില്ല!
കാലിന്റെ വേഗത അയാളുടെ മനസ്സിനൊപ്പം വേഗത്തില്‍
ചലിച്ച്കൊണ്ടിരുന്നു ഇപ്പോള്‍ അയാള്‍ ക്ഷീണം അറിയുന്നില്ല
വിശപ്പ്‌ അറിയുന്നില്ല മനസ്സില്‍ ഒരു മരവിപ്പ് മാത്രം.............

Saturday, June 2, 2012

"നെയ്യുറുമ്പുകള്‍..."

"നെയ്യുറുമ്പുകള്‍..."
രാവിലെ സുബഹി നമസ്ക്കരിക്കാന്‍ എഴുന്നേല്‍ക്കുമ്പോള്‍ നല്ല മഴ വെള്ളം ദേഹത്ത് വീഴുമ്പോള്‍ നല്ല തണുപ്പ് അംഗശുദ്ധി വരുത്തി നമസ്ക്കാരപ്പായ്‌ കുടഞ്ഞിടുമ്പോഴാണ് ഭാര്യ ഇതുവരെ ഉറക്കം എഴുന്നേറ്റില്ല എന്ന് ഞാന്‍ ശ്രദ്ധിക്കുന്നത്
"സുനിതെ .....ഡീ ...സുനിതെ"
ആരും തെറ്റിദ്ധരിക്കണ്ട love ജിഹാദില്‍ ഞാന്‍ മതം മാറ്റിയതല്ല ഇവളെ!
ആയിരത്തൊന്ന് രൂപാ "മെഹറിന്" ഇവളുടെ ബാപ്പയുടെ കൈയ്യില്‍നിന്നും സ്വന്തമാക്കിയ ഒരു ഒന്നാം തരം നാടന്‍ പശു തന്നയാണ് ആവശ്യത്തിന് കാലുകുടയലും, കൊമ്പ്കുലുക്കലും ഇവള്‍ക്ക് പതിവാണ്
"ഒന്ന് ഉറങ്ങാന്‍കൂടി ഈ മനുഷ്യന്‍ അനുവദിക്കില്ലേ"
"ഡീ....എഴുന്നേറ്റ് നമസ്ക്കരിക്കാന്‍"
"കുറച്ച് കഴിയട്ടെ ...അവള്‍ സ്ഥാനംതെറ്റിക്കിടന്ന പുതപ്പ് വലിച്ച് തലവഴിമൂടി
"അല്ലാഹു അക്ബര്‍,അല്ലാഹു അക്ബര്‍
അഷ്ഹദു അന്‍ലായിലാഹ ഇല്ലള്ളാ
അഷ്ഹദു അന്ന മുഹമ്മദന്‍ റസൂലുള്ളാ
ഹയ്യ അല സ്വലാ
ഹയ്യ അലല്‍ ഫലാ
ഖദുക്കാമഥി സ്വലാത്തു
ഖദുക്കാമഥി സ്വലാത്തു ....."
ഞാന്‍ ഇഖാമത്തു അല്‍പ്പം ഉച്ചത്തില്‍ ചൊല്ലി നമസ്ക്കാരത്തിലേക്ക് പ്രവേശിച്ചു
ഇതിനിടയില്‍ എന്‍റെ ഇഖാമത്തിന്‍റെ ശബ്ദം കേട്ടിട്ടാണെന്ന് തോന്നുന്നു മകന്‍ എഴുന്നേറ്റ് ദേഹശുദ്ധി വരുത്തി ഞാന്‍ സലാം വീട്ടി തിരിഞ്ഞ് നോക്കുമ്പോള്‍ എന്‍റെ പുറകിലായി അവനും നമസ്ക്കരിക്കുന്നു ഞാന്‍ നേരെ ഭാര്യയുടെ അടുത്തുചെന്ന് അവളെ തട്ടിവിളിച്ചു
"ഇനിയും നീ എഴുന്നേറ്റില്ലെങ്കില്‍ നമസ്ക്കാരം 'ബാത്തിലാകും'(നഷ്ടപ്പെടും)"
എന്തൊക്കയോ പിറുപിറുത്ത് അവള്‍ എഴുന്നേറ്റു
ഞാന്‍ നടന്ന് 'ഖുര്‍ആനും' കൈയ്യിലെടുത്തു ഉമ്മറത്ത്‌ ചാരുകസേരയില്‍ വന്നിരുന്നു പാരായണം തുടങ്ങി ഇതിനിടയില്‍ നമസ്ക്കാരം കഴിഞ്ഞു ഭാര്യ അടുക്കളയില്‍ കയറി ഗുസ്തി ആരംഭിച്ചു അതിനു തെളിവായി ഒരുകപ്പ് ചായ എന്‍റെ മുന്നിലെത്തി
"പപ്പാ ഇത് എങ്ങനെയുണ്ട്"
മകന്‍ മദ്രസയില്‍ പോകാന്‍ റെഡിയായി ഒരു തോപ്പിയൊക്കെ ഫിറ്റ്ചെയ്തു കൈയ്യില്‍ പുസ്തകവുമായി എന്‍റെ മുന്നില്‍ വന്നുനിന്നു ചോദിക്കുകയാണ് ഞാന്‍ അവനെ ആകെയൊന്നു വീക്ഷിച്ചു
"മോനേ....എന്തിനാണ് തലയില്‍ തൊപ്പി നമ്മള്‍ മുജാഹിദുകള്‍ (ക്ഷെത്രിയന്‍'മാര്‍) തലയില്‍ തൊപ്പിവെക്കില്ല എന്ന് നിനക്കറിയില്ലേ? "
"അതില്ലെങ്കില്‍ ഉസ്താദ് തല്ലും പപ്പാ..."
"ഈ സുന്നികളുടെ ഒരു കാര്യം"
ഞങ്ങളുടെ സംസാരം കേട്ട് ഭാര്യ അടുക്കളയില്‍ നിന്നും ഉമ്മറത്ത്‌ വന്നു
"പപ്പയും മകനും സുന്നിയും,മുജാഹിദും പറഞ്ഞുകൊണ്ട് നിന്നോ മദ്രസയില്‍ താമസിച്ചു ചെന്നാല്‍ അവിടെ മുജാഹിദു എന്നൊന്നും ഉസ്താദ് നോക്കില്ല മകന് നല്ല തല്ല് കിട്ടും"
'പപ്പാ അസ്സലാമു അലൈക്കും"
"വ അലൈക്കും അസ്സലാം"
"പപ്പാക്ക് മാത്രമേ സലാം പറയുകയുള്ളൂ അല്ലേടാ"
"മമ്മീ അസ്സലാമു അലൈക്കും"
"വ അലൈക്കും അസ്സലാം"
മകന്‍ ധൃതിയില്‍ മദ്രസയിലേക്ക് പുറപ്പെട്ടു
ഭാര്യ അടുക്കളയിലേക്കും
ഞാന്‍ പുറത്തുപോകാന്‍ വ്സ്ത്രമെല്ലാം മാറി ഉമ്മറത്ത്‌ ഇറങ്ങി പുറകില്‍നിന്നും ഭാര്യ
"പപ്പാ കരിക്ക് മീനില്ല"
ഞാന്‍ തിരിഞ്ഞ് നോക്കാതെ തലയാട്ടി
മകന്‍ എന്ന് മുതല്‍ എന്നെ പപ്പാ എന്ന് വിളിച്ചു തുടങ്ങിയോ അന്നുമുതല്‍ ഭാര്യയും എന്നെ പപ്പാ എന്നാണു വിളിക്കുന്നത് അപ്പോള്‍ അതിനു മുമ്പേ എന്താണ് വിളിച്ചിരുന്നത്‌ എന്ന് നിങ്ങള്‍ ചോദിക്കും "മച്ചാ..."എന്നാണ്!
അല്ലേലും ഭര്‍ത്താക്കന്മാര്‍ക്ക് സ്ഥിരമായി ഒരു പേരില്ല!!!
ഇനി ചെറുമക്കള്‍ ആയാലോ?
അവര്‍ വിളിക്കുന്നതുപോലെ ഉപ്പാപ്പായെന്ന്
പ്രായം കൂടുന്നത് എപ്പോഴും ഭര്‍ത്താവിന്
ഭാര്യമാര്‍ അന്നും, ഇന്നും, എന്നും അവരുടെ പേരില്‍ അറിയപ്പെടും കാരണം പ്രായം അറിയില്ലല്ലോ
വീണ്ടും പുറകില്‍ നിന്നും വിളി
"ഇന്നേ എന്‍റെ മാമ ഉച്ചയ്ക്ക് ഊണിന് ഉണ്ടാകും രണ്ടു കവര്‍ തൈരും,കുറച്ച് പച്ചക്കറിയും വാങ്ങാന്‍ മറക്കണ്ടാ"
"ഏത് മാമയാണ് വരുന്നത്"
"മൂത്ത മാമ"
"കുലുക്കല്ലേ.......കുലുക്കല്ലേ....മാമയോ?!!!"
"നിങ്ങള്‍ കളിയാക്കല്ലേ നാട്ടുകാര്‍ എന്തും വിളിച്ചോട്ടെ നിങ്ങള്‍ വിളിക്കുന്നത്‌ അദ്ദേഹം കേള്‍ക്കണ്ട"
"ഓ...അടിയന്‍"
ഞാന്‍ ഭാര്യയെ ദേഷ്യം പിടിപ്പിക്കാന്‍ ശ്രമിച്ചു അവള്‍ ആരാ മോള്‍ ഇന്ന് എന്തായാലും കൊമ്പ്കുലുക്കല്‍ ഉണ്ടാകില്ല അവളുടെ മാമ വിരുന്നിനു വരുന്നതല്ലേ
ഈ മാമ ആരെന്നല്ലേ മഹാ ബുദ്ധിമാനാണ് ബുദ്ധി കണ്ടുപിടിച്ചത് തന്നെ ഈ പ്രമാണിയാണ്
പണ്ട് കള്ളക്കടത്തില്‍ ആളുകള്‍ ദുബായില്‍ പോയിരുന്ന കാലം ഒരിക്കല്‍ അദ്ദേഹം ലീവിന് നാട്ടില്‍ വന്നു ഒരു കുന്നിറങ്ങി ഇടത് കൈയ്യില്‍ സീക്കോ ഫൈവ് വാച്ച്,വലതുകയ്യില്‍ ഒരു ടേപ്പ്റെക്കോര്‍ഡ്‌,കണ്ണില്‍ ഒരു റയ്ബാന്‍ സണ്‍ ഗ്ലാസ്‌ പിന്നെ അകമ്പടിയായി പെട്ടി തലയില്‍ ചുമക്കാന്‍ വാല്യക്കാര്‍ സുന്ദര കില്ലാഡി വരുന്ന വരക്കം കണ്ട് ഓടിച്ചെന്ന് അദ്ദേഹത്തിന്‍റെ അനുജന്‍ വലതുകയ്യിലെ ടേപ്പ്റെക്കോര്‍ഡ്‌ കടന്ന്പിടിച്ചു കൈക്കലാക്കാന്‍ ശ്രമിച്ചു അദ്ദേഹം വിട്ടുകൊടുക്കാന്‍ ഒരുക്കമല്ല അനുജനുണ്ടോ വിടുന്നു അവന്‍ ആരാ മോന്‍ സാധനം കൈക്കലാക്കി വളരെ സന്തോഷത്തില്‍ വീട്ടിലേയ്ക്ക് ഓടാന്‍ തുടങ്ങി ജെഷ്ടനും അവന്റെ പിന്നാലെ ഓടി
"ഡാ....അനുജാ...കുലുക്കല്ലേ .....കുലുക്കല്ലേ.....പാടൂല്ലാ
.......കുലുക്കല്ലേ .....കുലുക്കല്ലേ.....പാടൂല്ലാ"
ജേഷ്ടന്‍ വിചാരിച്ചിരുന്നത് ടേപ്പ്റെക്കോര്‍ഡ്‌ കുലുക്കിയാല്‍ പാടുകയില്ലാ എന്നാണ് എന്തായാലും എന്‍റെ ഗ്രാമത്തിലെ ആദ്യത്തെ ടേപ്പ്റെക്കോര്‍ഡ്‌ ഉടമയാണ് ഈ മാമ ഞാന്‍ എന്‍റെ ഗ്രാമത്തില്‍ നിന്നാണ് വിവാഹം കഴിച്ചത് ഇക്കാരണത്താല്‍ ഈ കുലുക്കല്‍ മാമയെ എനിക്ക് നേരത്തെ അറിയാം
ചന്തയില്‍ പോയി മത്സ്യവും മറ്റു സാധനങ്ങളും വാങ്ങി ഞാന്‍ വീട്ടില്‍ എത്തുമ്പോള്‍ മാമ വീട്ടില്‍ എന്‍റെ ചാര് കസേരയും സ്വന്തമാക്കി
"ഗ്ര്ര്‍ ......ഗ്ര്ര്‍"
എന്ന് പാടിത്തുടങ്ങിയിരുന്നു
ഞാന്‍ അദ്ദേഹത്തെ ഉണര്ത്തിയില്ല ഭാര്യ ഭക്ഷണമെല്ലാം റെഡിയാക്കി.....ളുഹര്‍ ബാങ്ക് കേട്ടു ഞാന്‍ മാമയെ വിളിച്ചു നമസ്ക്കാരം കഴിഞ്ഞു ഞങ്ങള്‍ ഭക്ഷണം കഴിക്കാനായി ഇരുന്നു
കാസറോളില്‍ ഇരുന്ന ചോറ് ഭാര്യ ആദ്യം മാമയുടെ പാത്രത്തിലേക്ക് വിളമ്പി ഒപ്പം എന്‍റെ പാത്രത്തിലേക്കും ഞാന്‍ ചോറ് കുറച്ച് കയ്യിലേക്ക് വാരുമ്പോള്‍ അതില്‍ ഒന്ന് രണ്ട് 'നെയ്യുറുമ്പ്'
"ഛെ.."
എന്നു പറഞ്ഞ് ഞാന്‍ കൈ മുകളിലേക്ക് ഉയര്‍ത്തുമ്പോള്‍ കറി സ്പൂണില്‍ കോരി ഭാര്യ മാമയുടെ പാത്രത്തില്‍ ഒഴിക്കാന്‍ തുടങ്ങുകയായിരുന്നു ഞങ്ങളുടെ കൈ തമ്മില്‍ തട്ടി കറി മാമയുടെ കണ്ണിലും മുഖത്തും വീണു എരിപൊരി സഞ്ചാരത്തില്‍ മാമ കണ്ണുതിരുമ്മി ഭാര്യ ഒന്നും നോക്കിയില്ല കുടിക്കാന്‍ വെച്ചിരുന്ന വെള്ളമെടുത്ത് മാമയുടെ കണ്ണിലേക്ക് ഒഴിച്ചു
"എന്‍റെ അള്ളോ.....എന്നെ കൊല്ലുന്നേ......."
ഉച്ചത്തില്‍ നിലവിളിച്ച് മാമ പുറത്തേക്ക് പമ്പരം വിട്ടമാതിരി ഒരു ഓട്ടം ഞാന്‍ പുറകേ വിളിച്ചു അയാള്‍ തിരിഞ്ഞ് നിന്നില്ല
സംഭവം എന്തെന്നല്ലേ ഭാര്യ ധൃതിയില്‍ മുഖത്ത് ഒഴിച്ചത് ചൂട് വെള്ളം ആയിരുന്നു മാമ പോയവഴിക്ക് പുല്ലും കുരുത്തില്ല
എന്നാലും എന്‍റെ നെയ്യുറുബേ......
എന്‍റെ വിരുന്നുകാരനോട് നീ എന്തിന് ഈ പണി പറ്റിച്ചു.

Sunday, May 6, 2012

ഉണ്മ

"ഉണ്മ"
നൗഷാദ് പൂച്ചക്കണ്ണന്‍


നാള്‍ വഴികളുടെ ഇരുണ്ട ഗുഹകളില്‍
ചിതലരിക്കാതെ ചില ഓര്‍മ്മകള്‍ ബാക്കിയാവുകയാണ്
ഓര്‍ക്കുന്നത് നൊമ്പരമാണെങ്കിലും പലപ്പോഴും
മുന്‍വിധിയില്ലാതെ കടന്നുവരുന്നു
മര്‍മ്മരത്തിന്‍റെ ഓരോ ഇലയനക്കവും സ്നേഹത്തിന്‍റെ
സാഹോദര്യത്തിന്‍റെ ഒടുങ്ങാത്ത നിധിപേടകമായി
ഹൃദയത്തിന്‍റെ ഇരുളില്‍ പൊടിപിടിച്ചിരിക്കുന്നു
ഞാന്‍ ഈ വീട്ടുമുറ്റത്ത്‌...എന്‍റെ പാദങ്ങള്‍ ഓടിതിമിര്‍ത്തു
വരച്ചുകൂട്ടിയ ചിത്രങ്ങള്‍
"നളിനിയമ്മേ... ഇവിടെ ആരുമില്ലേ?"
"പ്രേമേ.. ആരോ ഉമ്മറത്ത്‌ വന്നു നീ ഒന്ന് നോക്കിയേ"
"ആരുമില്ല അമ്മക്ക് തോന്നിയതാകും"
"ഞാനാ..!"
പ്രേമ ഉമ്മറത്തേക്ക് വന്നുനോക്കി അവള്‍ ഉള്ളിലേക്ക് തിരിഞ്ഞുനോക്കി വിളിച്ചുപറഞ്ഞു
"അമ്മേ... ആരാ വന്നിരിക്കുന്നത് ഇങ്ങോട്ട് നോക്കിയേ!"
അവിടെ കിടന്ന കസേര അവള്‍ വലിച്ച് എന്‍റെ മുന്നിലേക്ക്‌ ഇട്ടു
"അണ്ണന്‍ ഇങ്ങോട്ട് ഇരിക്കുക"
അകത്തുനിന്നും അമ്മ ഉമ്മറത്തേക്ക് വന്നു
"ഇതാരാ എത്ര നാളായി കണ്ടിട്ട്; മോന്‍ പേര്‍ഷ്യയില്‍ നിന്നും എപ്പോഴെത്തി?"
"ഇന്ന് എത്തിയതേയുള്ളൂ"
"ആമിന പറഞ്ഞിരുന്നു മോന്‍ ലീവിന് വരുന്ന കാര്യം; ഞാന്‍ ഇപ്പോള്‍ പുറത്തൊന്നും ഇറങ്ങാറില്ല"
"അച്ഛന്‍ എവിട്യാ അമ്മേ?"
"പീടികയില്‍ ഉണ്ടാകും രാത്രി വളരെ വൈകും വീട്ടിലെത്താന്‍"
ഇതിനിടയില്‍ ഒരു ഗ്ലാസ്സ് നാരങ്ങാവെള്ളവുമായി പ്രേമ കടന്നുവന്നു
അത് അവള്‍ എന്റെ കയ്യിലേക്ക് തന്നു
"അണ്ണന്‍റെ മകളെ ഞാന്‍ അടുത്ത സമയത്ത് കണ്ടിരുന്നു, അവള്‍ അങ്ങ് വലുതായി ഇപ്പോള്‍ പത്താം തരത്തിലാണ് പഠിക്കുന്നത് അല്ലേ"
"അതെ; ഇപ്പോഴത്തെ കുട്ടികള്‍ നോക്കിനില്‍ക്കുമ്പോള്‍ അല്ലേ വളരുന്നത് കഴിഞ്ഞ കൊല്ലം ഞാന്‍ വരുമ്പോള്‍ അവള്‍ക്കു പൊക്കമില്ല വണ്ണം ഇല്ല എന്നാ പരാതിയായിരുന്നു എനിക്ക്"
"അതിനെന്താ അവള്‍ നല്ല മിടുക്കിയായില്ലേ"
"നിനക്ക് കുട്ടികള്‍ ഇല്ലേ മണിയേട്ടന്‍ സൌദിയില്‍ തന്നയാണോ?കണ്ടിട്ട് ഒരുപാട് നാളായി"
"കുട്ടികള്‍ ഇല്ല; ഇപ്പോഴും അവിടെത്തന്നെയുണ്ട് കഴിഞ്ഞകൊല്ലം ലീവിന് വന്നിരുന്നു ഉടനെ വരും ഇവിടെ അടുത്ത് കുറച്ചു സ്ഥലം വാങ്ങിയിട്ടുണ്ട് ഇനി വന്നിട്ട് വീട്പണി തുടങ്ങണം എന്നാണു പറയുന്നത്"
ഞങ്ങള്‍ കുറെ നേരം അവിടെത്തന്നെയിരുന്നു പരസ്പരം കുടുംബകാര്യങ്ങളും കുശലങ്ങളും പറഞ്ഞ് അവിടെനിന്നും ഇറങ്ങി
ഇപ്പോഴും ഈ വീട്ടുമുറ്റത്ത്‌ ചെടികള്‍ സമൃദ്ധമായി വളരുന്നു ജമന്തിയും,മുക്കുറ്റിയും,തെച്ചിയും,പാരിജാതവും ചുറ്റുപാടും വീക്ഷിച്ച് ഒരു ചെറിയ അതിരിന് മുകളില്‍ കയറാന്‍ ശ്രമിക്കുമ്പോഴാണ് അടുത്ത് നിന്ന തെങ്ങില്‍ നിന്നും ഉണങ്ങിയ ഒരു ഓല "ശുര്ര്ര്‍ ..." എന്നാ ശബ്ദത്തോടെ എന്‍റെ മുന്നിലേക്ക്‌ വീണത്‌ തെല്ല് ഭയത്തോടെ പിന്നോട്ട് രണ്ടടി മാറി അപ്പോഴാണ്‌ പിന്നില്‍ നിന്നും ഒരു ചോദ്യം
"ഡാ.....ഇത്രടം വന്നിട്ട് നീ എന്നെ കാണാതെ പോകുകയാണോ?"
ഞാന്‍ തിരിഞ്ഞുനോക്കി
"ആരാ പ്രസേനനോ എന്ത്കോലമാണ് മേലാകെ നനഞ്ഞിരിക്കുന്നു"
"അത് പോട്ടെടാ നീ ഇത്രവേഗം എന്നെ മറന്നുപോയി നിനക്കുവേണ്ടി ആയിരുന്നില്ലേ ഞാന്‍ എന്‍റെ അമ്മയെയും സഹോദരിയും അച്ഛനെയും പിരിയേണ്ടി വന്നത്; നീ എന്നെ കാണാതെ പോകാന്‍ നോക്കുകയായിരുന്നു അല്ലേ"
"ഞാന്‍ ഇവിടെ വരുമ്പോഴെല്ലാം നിന്നെക്കുറിച്ച് മനപ്പൂര്‍വ്വം മറക്കുന്നതാണ് അവരോട് നിന്നെക്കുറിച്ച് പറയാന്‍ എനിക്ക് ധൈര്യം ഇല്ലെടാ"
"നീ ഇന്ന് വന്നതല്ലേയുള്ളൂ ഇടയ്ക്കു ഇങ്ങോട്ട് ഇറങ്ങുക; പണ്ട് നമ്മള്‍ ഊഞ്ഞാല് കെട്ടിയാടിയ മാവ് നീ കണ്ടോ അവന്‍ ഒരുപാട് വളര്‍ന്നു ഇന്നതില്‍ ആരും ഊഞ്ഞാല് കെട്ടാറില്ല അതിനു നമ്മളൊക്കെ വളര്‍ന്നില്ലേ ഇവിടെയിപ്പോള്‍ കുട്ടികളുമില്ല"
അവന്‍ ഒന്ന് നെടുവീര്‍പ്പിട്ടു
"നിന്‍റെ ഉമ്മ കാത്തിരിക്കുന്നു നീ അങ്ങോട്ട്‌ ചെല്ലുക ....
"മോനേ....നീ എന്താ അവിടെ ചെയ്യുന്നത് എങ്ങോട്ട് വരിക"
ഉമ്മ വീട്ടില്‍നിന്നും വിളിക്കുകയാണ്
"വരുന്നുമ്മാ.."
ഞാന്‍ അവിടെനിന്നുതന്നെ മറുപടികൊടുത്തു
പ്രസേനന്‍റെ തോളില്‍ തട്ടി പറഞ്ഞു
"നീ വേഗം റെഡിയാകൂ ഇന്ന് ആദ്യത്തെ പീരീഡ് കണക്കാണ്
ഗൃഹപാഠം ചെയ്തോ"
'ഇല്ലെടാ ... മറന്നു ഞാന്‍ അത് ചെയ്യട്ടെ"
അവന്‍ വീട്ടിലേക്കു ഓടി ...ഞാനും എന്‍റെ വീട്ടിലേയ്ക്ക്
ഞാന്‍ സ്കൂളില്‍ പോകാന്‍ റെഡിയായി പുറത്തിറങ്ങി
"പ്രസേനോ.....പ്രസേനോ..."
"മോനെ അവന്‍ ഇപ്പോഴാണ് ഗൃഹപാഠം ചെയ്യുന്നത് നീ ഇങ്ങോട്ട് പോര്"
നളിനിയമ്മയാണ് മറുപടി പറഞ്ഞത് ഞാന്‍ അങ്ങോട്ട്‌ കയറിച്ചെന്നു അവന്‍ അപ്പോഴും എഴുത്ത് തുടരുകയാണ്
"ഡാ...നീ ഇറങ്ങിയേ ബാക്കി സ്കൂളില്‍ ചെന്നിട്ട് എഴുതാം"
അവന്‍ പുസ്തകം മടക്കി അകത്തേക്ക്പോയി വേഷംമാറി പുറത്തിറങ്ങി അമ്മ കയ്യില്‍ അമ്പലത്തില്‍നിന്നും കൊണ്ടുവന്ന ചന്ദനവുമായി പുറത്തുവന്നു
"നിക്കിനെടാ കുട്ടികളെ"
കയ്യിലിരുന്ന ചന്ദനം അമ്മ ആദ്യം എന്‍റെ നെറ്റിയിലാണ് തൊട്ടത്
പിന്നെ പ്രസേനന്റെയും ഓരോ തുളസിയില വീതം ഞങ്ങളുടെ ചെവിമടക്കില്‍ തിരുകിത്തന്നു
"വഴിയില്‍ നിന്ന് കളിക്കാതെ സ്കൂള്‍ വിട്ടാല്‍ ഓടി വീട്ടിലേക്കു പോരണം"
"ശെരി"
ഞങ്ങള്‍ രണ്ടുപേരും ഒരേസ്വരത്തില്‍ പറഞ്ഞു
സ്കൂളില്‍ പോകുന്ന വഴിയില്‍ എല്ലാ മാവും,പുളിമരവും,ഇലഞ്ഞിയും,മഞ്ചാടിയും,പക്ഷികളും,തുമ്പികളും,കാട്ടുപൂക്കളും,ഞങ്ങളുടെ സ്വന്തം ഞങ്ങള്‍ വലിഞ്ഞുകയറാത്ത മരങ്ങളില്ല അങ്ങനെ .....അങ്ങനെ....എത്രയെത്ര നാളുകള്‍
അന്ന് ഒരു മഴക്കാലം ഞങ്ങള്‍ സ്കൂള്‍ വിട്ട് വരുന്നു
മഴയത്ത് പുഴയില്‍ ഒരുപാട് മല്‍സ്യങ്ങള്‍ ഉണ്ടാകും എന്ന കാര്യം ഞാനാണ് അവനെ ഓര്‍മ്മിപ്പിച്ചത് പിന്നെ നിന്നില്ല വെടിപൊട്ടുന്നപോലെ അങ്ങോട്ട്‌ ഒരു ഓട്ടം പുഴയില്‍ നിറയെ മല്‍സ്യങ്ങള്‍ ഓടിക്കളിക്കുന്നു ഞാന്‍ എന്‍റെ ഷര്‍ട്ട് അഴിച്ചു രണ്ടുപേരും അത് കയ്യിലേക്ക് പിടിച്ച് മത്സ്യങ്ങളെ പിടിക്കാന്‍ ശ്രമിക്കുന്നതിനിടെ കാലുതെറ്റി ഞാന്‍ പുഴയിലേക്ക് വഴുതിവീണു
വല്യ ആളുകള്‍ പോലും മഴയത്ത് ഇറങ്ങാന്‍ ഭയപ്പെടുന്ന പുഴയാണ് ഞാന്‍ താണു..താണു പോകുന്നത് കണ്ട് അവന്‍ ഒന്നും ആലോചിച്ചില്ല എടുത്തു ഒരു ചാട്ടം നേരെ എന്‍റെ തലമുടിയിലേക്ക് പിടിച്ച് വലിച്ച് മുകളിലേക്ക് ഉയര്‍ത്തി ഞാന്‍ പെട്ടന്ന് ശ്വാസം വലിച്ചു കുറച്ചു വെള്ളം അകത്തേക്ക് കയറി എനിക്കും അവനും നീന്താന്‍ അറിയില്ലായിരുന്നു എന്നാലും എന്‍റെ മുടിയില്‍ പിടിച്ചു അവന്‍ കയ്യും കാലും ഇളക്കി എന്നെ കരയിലേക്ക് എത്തിച്ച് കയറാന്‍ തുടങ്ങുമ്പോള്‍ ഒരു ചുഴിയില്‍ അവന്‍ പെട്ടിരുന്നു
ഞാന്‍ ഉച്ചത്തില്‍ നിലവിളിച്ചു ആളുകള്‍ ഓടിക്കൂടി
പുഴയിലേക്ക് ചാടി തിരച്ചില്‍ ആരംഭിച്ചു പിന്നെ മണിക്കൂറുകള്‍ക്ക് ശേഷം അവന്‍റെ ചലനമറ്റ ശരീരമാണ് പുറത്തെടുത്തത്
"മോനെ നീ അവിടെ എന്തെടുക്കുകയാണ് ഇതുവരെ പോയില്ലേ"
ഞാന്‍ തിരിഞ്ഞുനോക്കി നളിനിയമ്മ
"അമ്മേ ....പ്രസേനന്‍"
"അവന്‍ നമ്മളെയൊക്കെ വിട്ട് പോയില്ലേ മോനെ...ഉണ്ടായിരുന്നെങ്കില്‍ ഇപ്പോള്‍ നിന്നെപ്പോലെ.."
അവര്‍ ഒരു നെടുവീര്‍പ്പിട്ടു
എന്‍റെ തലയ്ക്കു പെട്ടന്ന് ഒരു തരിപ്പ് അനുഭവപ്പെട്ടു
"അവന്‍ എവിടെ"
"ആര്"
"പ്രസേനന്‍ അവന്‍ ഇവിടെ ഉണ്ടായിരുന്നല്ലോ"
"അവന്‍ ഇവിടെത്തന്നെയുണ്ട് മോനെ ആ ഓല വീണുകിടക്കുന്ന തെങ്ങില്ലേ അതാണ്‌ അവന്റെ കുഴിമാടം"
"ഞാന്‍ മറന്നു"
അവന്‍ ഇവിടെത്തന്നെയുണ്ട് അവന്റെ സാന്നിധ്യം ഒരു തെങ്ങായി ആ തൊടിയില്‍ എല്ലാം കണ്ടും കേട്ടും പെട്ടന്ന് അവിടെ ഒരു കാറ്റടിച്ചു ആ കാറ്റില്‍ ഓലകള്‍ നൃത്തമാടി തെങ്ങിന്‍പൂക്കുലകള്‍പുഞ്ചിരിതൂകി അവന്‍റെ കണ്ണ്നീരുകള്‍ ദാഹശമനിയായി ഏതോ വഴിപോക്കന് വേണ്ടി കാറ്റില്‍ തൂങ്ങിയാടി.

Monday, March 26, 2012

"താമ്രപത്രം"

"താമ്രപത്രം"


പ്രിയ മിത്രമേ ...
ഞാന്‍ അങ്ങോട്ട്‌ പോരുകയാണ്
മഞ്ഞ്പൊഴിയുന്ന ഈ താഴ്വാരത്തില്‍ കുയിലുകള്‍ പാട്ട് മറന്നു
മയിലുകള്‍ ആട്ടവും.
ക്ഷീണിച്ച അസ്ഥികള്‍ എന്നെ ഇപ്പോള്‍ ഭയപ്പെടുത്തുന്നു
കള്ളിമുള്ളുകള്‍ നിറഞ്ഞ മരുഭൂയാത്രയില്‍ ഞാന്‍ എന്നെത്തേടി
അവിടെ കാലങ്ങള്‍ ഏല്‍പ്പിച്ച മുറിവുകള്‍ ഉണങ്ങാതെ ഇപ്പോഴുമുണ്ട് നോഹയുടെ പെട്ടകത്തില്‍ കയറിക്കൂടിയ എല്ലാ ജീവജാലങ്ങളും അതിന്‍റെ ക്ലോണിംഗുകളും പൊടിമണലില്‍ ആഴ്ന്ന്കിടക്കുന്നു. അവ തേടി ചരിത്രകാരന്മാര്‍ ഇറങ്ങിപ്പുറപ്പെട്ടില്ല
കാരണം അവരുടെ അറിവുകള്‍ അന്വേഷിക്കുന്നത് മരണമില്ലാത്ത ജെരാനരവീണ ഒരു മനുഷ്യവര്‍ഗ്ഗത്തെ സൃഷ്ടിക്കുവാനുള്ള പ്രതിവിധിതേടിയാണ്
മഞ്ഞിന്‍റെ കണികകള്‍ എന്‍റെ കണ്ണുകളെ മറയ്ക്കുന്നു നയനി വെളുത്തപാടകള്‍കൊണ്ട് മൂടി ഖഡുഗധാര എന്‍റെ തലക്കുമുകളില്‍ തൂങ്ങിയാടുന്നു വിജനമായ ഈ പാതയില്‍ ഇനി ഞാന്‍ തേടുന്നത് ആരെയാണ് നഭസ്സ് കറുത്തിരുണ്ട്‌ ഒരു മഴയ്ക്ക് കോപ്പുകൂട്ടുന്നു പോകട്ടെ ഞാന്‍ നിന്‍റെ തോളില്‍ കൈയിട്ട് നമുക്ക് പുസ്തകത്താളുകള്‍ വലിച്ച്കീറി അതുകൊണ്ട് തോണികള്‍ ഉണ്ടാക്കി ചെറു ജലാശയത്തില്‍ വള്ളംകളിമത്സരം നടത്താം ആല്‍മരത്തിന്റെ മണ്ണിലേക്ക് ഊര്‍ന്നിറങ്ങുന്ന അരഞ്ഞാണത്തില്‍ തൂങ്ങിയാടാം കുന്നിക്കുരുവും മഞ്ചാടിയും കൊണ്ട് നമ്മുടെ പേരുകള്‍ എഴുതാം പെണ്‍കുട്ടികളുടെ ഉച്ചഭക്ഷണം മോഷ്ടിക്കാം ...
എന്താ ഞാന്‍ ഇങ്ങനെ...
എല്ലാം നഷ്ടമായി ഇനി തിരിച്ചുപോകാന്‍ എന്‍റെ ഓര്‍മ്മകള്‍ എന്നെ അനുവദിക്കുന്നില്ല കാരണം ചൂടാണെടോ...ചൂട് മഞ്ഞുതുള്ളികള്‍ക്കും
മനസ്സുരുക്കുന്ന ചൂട് പാര്‍ട്ടികള്‍ ഇടവും, വലവും ചെണ്ടകൊട്ടിയാടുന്നു ദൈവം മതങ്ങള്‍ തീര്‍ത്തു അതിനുമുകളില്‍ തന്‍റെ സിംഹാസനം ഉറപ്പിച്ചു രക്തസാക്ഷികളെ തീര്‍ക്കുന്നു ആദ്യമാദ്യം മരിക്കുന്നവന് വിലകൂടിയ സ്വര്‍ഗ്ഗം ഇവിടെ മരണത്തിനാണ് വില! ജീവിതത്തിന്‌ ഒരു വിലയുമില്ല!!!
ഞാനും എന്‍റെ ദേഹം ഉപേക്ഷിക്കുന്നതിന് മുന്‍പ് നിന്‍റെ ശരീരത്തില്‍ ഘടിപ്പിച്ച സ്വര്‍ഗ്ഗത്തില്‍ രണ്ടെണ്ണം എനിക്കും സമ്മാനിക്കുക ഈ വൃദ്ധന് സ്വപ്നം കാണാന്‍ അതെങ്കിലും നീ ആരുടെയെങ്കിലും കൈയ്യില്‍ കൊടുത്തയക്കുക നമ്മുടെ നാട്ടിന് എന്തുപറ്റി, കുട്ടികള്‍ക്ക് എന്തുപറ്റി,നിയമത്തിന് എന്തുപറ്റി ആര്‍ക്കു വേണ്ടിയാടോ ഈ നാടകം നീയും,ഞാനും എത്ര ശ്രമിച്ചു എന്ത് ആശിച്ചു ആരും നന്നായില്ല നമ്മള്‍ രാഷ്രീയ കുറ്റവാളികളായി യവ്വനം തടവറകളില്‍ അടക്കപ്പെട്ടു.
തെരുവിന്‍റെ ഇരുണ്ട ഗുഹകളില്‍ ആണ് ഇന്ന് എന്‍റെ വാസം ഇവിടെ മാംസത്തിനാണ് വില അച്ഛന്‍ മകളെ വില്‍ക്കുന്നു അതിന് പെറ്റവയര്‍ കൂട്ട്; സഹോദരങ്ങള്‍ അന്യോന്യം കൊല്ലുന്നു അതിനു മതങ്ങളും ദൈവവും കാവല്‍നില്‍ക്കുന്നു.
ഞാന്‍ ചോദിക്കാന്‍ മറന്നു
നീ മതത്തിന്‍റെ രക്തസാക്ഷിയല്ലേ...
അവിടെ രാത്രി വൈകുവോളം അടക്കാതെ തുറന്നിരിക്കുന്ന മദ്യഷാപ്പുകളുണ്ടോ? താളത്തിനൊപ്പിച്ച് അരയിളക്കുന്ന തരുണീമണികളുണ്ടോ? ഗുണ്ടകളും, മതങ്ങളും,പാര്ട്ടിക്കാരുമുണ്ടോ? എന്‍റെ ചിന്തകളെ ഞാന്‍ ഇവിടെ കത്തിക്കുകയാണ് അതിന്‍റെ ചാരത്തില്‍ ഈ കുറിപ്പിന്‍റെ ശീര്‍ഷകം ഞാന്‍ അടക്കം ചെയ്യുന്നു ഈ തണുത്തുറഞ്ഞ മഞ്ഞിന്‍റെ ഗുഹകളില്‍ എന്‍റെ മുഖം ഒളിപ്പിക്കുന്നു അതില്‍ മരിച്ച്മണ്ണടിഞ്ഞ നിന്‍റെ ഓര്‍മ്മകളും എന്‍റെ ശേഷിപ്പുകളും ബാക്കിവെക്കുന്നു.

Wednesday, February 29, 2012

അനാഥന്‍

അനാഥന്‍

കലങ്ങിയ  മനസ്സുമായി അവന്‍ യാത്ര തിരിച്ചു
മാതാപിതാക്കള്‍ നഷ്ടപ്പെട്ട ഒരു അനാഥൻ

നടന്ന്....നടന്ന് ക്ഷീണിച്ചു ദാഹമേറി
എന്ത് ചൂടാണ് എങ്ങോട്ടാണ് ഒന്ന് ഒളിക്കുക
അവന്‍ സൂര്യനെ നോക്കി
"നിനക്ക് ഈ ചൂടിന്റെ കാഠിന്യം ഒന്ന് കുറക്കരുതോ,
എത്രയെത്ര പക്ഷി മൃഗാതികള്‍ നിന്റെ ചൂടിനാല്‍ വെന്ത് മരിക്കുന്നു, ഞാൻ ഒരു അനാഥനല്ലെ
 എന്നോട് തെല്ല് കരുണ തോന്നുന്നില്ലേ"
സൂര്യന്‍ തന്റെ ഇമയൊന്ന് അടച്ചു അവന്റെ കണ്ണുകള്‍ നിറഞ്ഞു
അതില്‍നിന്നും അടര്‍ന്നുവീണ കണ്ണുനീര്‍മുത്തുകള്‍ ഉരുണ്ടു കൂടി കാര്‍മേഘമായി
 പെട്ടന്ന് എങ്ങുനിന്നോ തണുത്ത കാറ്റ് വീശി ഒരു നിമിക്ഷം കൊണ്ട്
ആ പ്രദേശമാകെ ജലപ്രളയമായി അവന്റെ ദാഹം മാറി
ദേഹം വിറക്കാന്‍ തുടങ്ങി ഇരുണ്ട ആകാശത്തേക്ക് നോക്കി അവന്‍ വിളിച്ചു
"ആദിത്യാ.....ആദിത്യാ നീ എവിടെ മറഞ്ഞു,
എനിക്ക് തണുക്കുന്നു"
കാര്‍മേഘക്കീറില്‍ നിന്നും തലയിട്ട് നോക്കിയ ആദിത്യന്‍
അവനോടു പറഞ്ഞു
"എന്റെ കണ്ണുനീരാണ് മഴ, എന്റെ ദു:ഖം ആരറിയുന്നു
ഞാനും നിന്നെപ്പോലെ ഒരു അനാഥന്‍!"

വീണ്ടും അവന്‍ യാത്ര തുടര്‍ന്നു
നടന്ന് ....നടന്ന് .....ഒരു കാനനത്തിലേയ്ക്ക്  പ്രവേശിച്ചു
എങ്ങും ഇരുട്ട് പരന്നു! അവനു പേടിയായി ആകാശത്തിലേക്കുനോക്കി അവൻ വിളിച്ചു
"ചന്ദ്രികേ.....ചന്ദ്രികേ....
അങ്ങു ദൂരെ ഒരു ചന്ദനമരത്തിന്റെ കൊമ്പില്‍
ചന്ദ്രിക തെളിഞ്ഞു!
അവളുടെ മുഖത്തിന്റെ ശോഭ അവിടമാകെ പ്രഭ ചൊരിഞ്ഞു
വെള്ളിവെളിച്ചത്തില്‍ കാനനം കസവുടുത്തു
അവന്റെ പേടി മാറി,
 രാത്രിയില്‍ എപ്പോഴോ നരികളുടെ
ഓരിയിടൽ  അവനെയുണര്‍ത്തി
ചന്ദ്രികയെ കാണുന്നില്ല!
അവന്‍ ഭയന്ന് വിറച്ചു!
"ചന്ദ്രികേ ....ചന്ദ്രികേ ....അവന്‍ ഉറക്കെ വിളിച്ചു "
അവന്റെ ശബ്ദം പേടികൊണ്ട്‌ ഇടറിയിരുന്നു
അവള്‍ ആകാശത്ത് പ്രത്യക്ഷപ്പെട്ടു
"എന്താ ....തനിയ്ക്ക് ഉറക്കമില്ലേ ...."
"എനിക്ക് പേടിയാകുന്നു ;ചന്ദ്രികേ ...പുലരുന്നത് വരെ നീ എനിയ്ക്കു കൂട്ടിരിക്കാമോ?
ഞാനൊരു അനാഥനാണ്"
അവള്‍ വളരെ ദയ'യോടെ അവന്റെ മുഖത്ത്നോക്കി
അവളുടെ വെള്ളിപ്പുടവ നിലത്തു് വിരിച്ചു
അതിലേക്കു അവനെ കിടത്തി
"ഉറങ്ങുക പുലരുവോളം ഞാന്‍ നിനക്ക് കൂട്ടിരിക്കാം"
മെല്ലെ ....മെല്ലെ ....അവന്‍ നിദ്രയിലേക്ക് വഴുതിവീണു
അവള്‍ അവന്റെ തല തന്റെ മടിയിലേക്ക്‌ എടുത്ത് വെച്ചു
അവന്റെ മുടിയിഴകളില്‍ വിരലുകള്‍ കൊണ്ട് തലോടി
അവള്‍ ആത്മഗതം ചെയ്തു
"പാവം എന്നെപ്പോലെ ഇവനും അനാഥനാണ്"

നേരം പുലര്‍ന്നു!
അവന്‍ വീണ്ടും നടക്കാൻ തുടങ്ങി
മലകളും,കാടും,നദികളും കടന്നു വിജനമായ ഒരു പ്രദേശത്ത് എത്തിച്ചേര്‍ന്നു
ജീവിതത്തോട് തന്നെ വെറുപ്പ്‌ തോന്നി മുന്നില്‍ ശൂന്യത
തന്റെ കൈകള്‍ രണ്ടും ആകാശത്തിലേക്ക് ഉയര്‍ത്തി
ഉച്ചത്തില്‍ വിളിച്ചുപറഞ്ഞു
"നാഥാ...നീ എവിടെയാണ് ;
നിന്റെ അടിമയുടെ കഷ്ടപ്പാട് നീ കാണുന്നില്ലേ,
മാതാപിതാക്കാള്‍ നഷ്ടമായ ഞാന്‍ ഇന്ന് ഒറ്റയ്ക്കാണ്
എനിക്ക് കൂടപ്പിറപ്പുകള്‍ ഇല്ല, ബന്ധുക്കളില്ല,
കഠിനമായ വിശപ്പും ദാഹവും കൊണ്ട് തളര്‍ന്നു
നടന്ന് .....നടന്ന് ......ഞാന്‍ ക്ഷീണിച്ചു"

പെട്ടന്ന് അവിടമാകെ പ്രകാശം പരന്നു!
"മാനവാ......!!! ആരാണ് നീ ....എന്താണ് നിനക്ക് വേണ്ടത്
എന്തിനാണ് നിലവിളിക്കുന്നത് "
"അങ്ങ് ആരാണ് അങ്ങയെ ഞാന്‍ കാണുന്നില്ലല്ലോ"
ഞാന്‍ നിന്റെ ദൈവമാണ് ....നിന്റെ സൃഷ്ടാവ്"!
അവിടുന്ന് എന്റെ മുന്നിലേക്ക്‌ വരൂ ഞാന്‍ അങ്ങയെ ഒന്ന് കാണട്ടെ"
"ഞാന്‍ നിന്റെ കൂടെത്തന്നെയുണ്ട് ! നിനക്ക് എന്നെ കാണാന്‍ സാധിക്കുന്നില്ലേ'
ഈ പ്രപഞ്ചത്തിലെ  ഓരോ അണുവിലും
എന്റെ സാന്നിധ്യമുണ്ട്,
നിന്റെ ജീവനിലാണ് ഞാന്‍ കുടികൊള്ളുന്നത് "
"സൃഷ്ടാവേ ...ഞാന്‍ ഒരു അനാഥനാണ് എന്നെ നീ സഹായിക്കൂ, എനിയ്ക്കു വഴികാട്ടൂ"
ഈ വിജനതയില്‍ അടിയന്‍ ഒറ്റപ്പെട്ട്പോയി"
"എന്തിനാണ് നീ നാഴികക്ക് നാല്പതുവട്ടം
അനാഥന്‍ ...അനാഥന്‍ ...എന്ന് പറയുന്നത്"
ഞാനും നിന്നെപ്പോലെ അനാഥനല്ലേ"
സ്വയംഭൂവായ അനാഥന്‍!"
ഓരോ പർവ്വതങ്ങളിലും, സമതലങ്ങളിലും  പാതകൾ
നിർമ്മിച്ചവൻ നീയാണ്,  നിന്റെ വഴി നീ തന്നെ കണ്ടെത്തണം, നാം നിന്റെ ജീവവായുപോലെ
നിന്നോട് അടുത്ത് നിൽക്കുന്നു
നീ എന്നെ അറിയുമ്പോൾ നിന്റെ വഴി നീ കണ്ടെത്തിയിരിക്കും"

അവിടമാകെ പെട്ടന്ന് ഇരുട്ട് പരന്നു ഇടിമില്ലലോടുകൂടി
 മഴ തിമിര്‍ത്ത് പെയ്തു ആ വിജനതയില്‍
അവന്റെ പേടിയും,വിശപ്പും,ദാഹവും മാറി
തിരിച്ചറിവിന്റെ അമൃത് കുടിച്ച അവന്‍ ഒരു മായയായി എങ്ങോ മറഞ്ഞു
നിലാവും,സൂര്യനും പതിവുപോലെ
വീണ്ടും ...വീണ്ടും....അവരുടെ വരവ് അറിയിച്ചുകൊണ്ടിരുന്നു
അവന്റെ വരവ് പ്രതീക്ഷിക്കാന്‍ ആരുമുണ്ടായിരുന്നില്ല
കാരണം അവൻ അനാഥനായിരുന്നു,

Sunday, February 26, 2012

"റാബിയ"

"റാബിയ"


ഓരോ തിരച്ചിലും തിരിഞ്ഞുനോട്ടവും അവസാനിക്കുന്നത്
ചിലപ്പോള്‍ ഒരു ചിരിയില്‍ അല്ലെങ്കില്‍ ഒരിറ്റ് കണ്ണുനീരില്‍
ഓരോ മനുഷ്യന്റെി ഉള്ളിലും ഒരായിരം ചെന്നായ്ക്കളും ,ചെകുത്താനും ,
ദൈവവും കുടികൊള്ളുന്നു ഇവയെ വേര്തിരരിക്കുക അസാധ്യം കാരണം
ഇവനും മറ്റു ജീവജാലങ്ങളെപ്പോലെ പലപ്പോഴും പല സ്വഭാവം പ്രകടമാക്കുന്നു
പിന്നിട്ട പ്രവാസ ജീവിതത്തില്‍ എത്ര..... യെത്ര.....മുഖങ്ങള്‍ അതില്‍ രൂപമുള്ളതും,ഇല്ലാത്തതുമായ
കഥാപാത്രങ്ങള്‍ ജീവിതമെന്ന നാടകം അഭിനയിച്ച് തീര്ക്കു മ്പോള്‍ ഞാന്‍ കെട്ടിയ വേഷം എന്ത്
മറ്റുള്ളവര്‍ ആടിയ ഭാഗത്തിന്റെ വലിപ്പം ഇതില്‍ വില്ലനും,സഹനടനും,സഹനടിയും,നായകനും,
നായികയും;കാലം എന്ന് തിരിച്ചറിയുമ്പോള്‍ എത്ര നീണ്ടാലും കാലം ഇന്നും ചെറുപ്പം
വളരുന്നതും,നീളുന്നതും,ചാവുന്നതും,കൊല്ലുന്നതും ;ജീവന്‍: ജീവിതങ്ങള്‍ !!

ആടിയ നാടകത്തിലെ അഴിച്ചുവെച്ച കുപ്പായം ഞാന്‍ വീണ്ടും എടുത്ത്
എന്റെ നെഞ്ചിലേക്ക് ചേര്ത്ത്ത വെച്ചു...അതില്‍ പൊട്ടിച്ചിരിയും,അട്ടഹാസവും,നിലവിളിയും,
പൊട്ടിക്കരച്ചിലും ജീവന്വെടച്ചു ........അങ്ങ് ദൂരെ മലപ്പുറം ജില്ലയിലെ വാളാഞ്ചേരി എന്ന
ഗ്രാമത്തില്‍ ഒരു "റാബിയ" ഇവള്‍ ഇന്നൊരു യാത്രയിലാണ്......അറ്റം കാണാത്ത അന്വേഷണത്തിന്റെങ...
ഞാനോ യാത്രയുടെ വേവും ചൂടും ഏറ്റുവാങ്ങി ഒടുവില്‍ തന്റെ. പാവനാടകത്തിന്റെവ തിരശീല നൂലില്‍
കൈകളും കിനാക്കളും കെട്ടിയിട്ട് പാവകളുടെ ചലനം കണ്ട്‌ പൊട്ടിച്ചിരിക്കണോ? അതോ?.............!!

ഞാനും മണല്ക്കാ!ടുകള്‍ താണ്ടി ഇവളോടൊപ്പം കൂടുകയാണ്
"റുബാഖാലി" സൗദി അറേബ്യയിലെ വലിയ മരുഭൂമി യമന്‍,ഒമാന്‍,അബുദാബി; എന്നീ രാജ്യങ്ങളുടെ
അതിര്ത്തി രേഖകള്‍ ഈ മണല്ക്കാമട്ടില്‍ പങ്കുവെക്കപ്പെടുന്നു നാല് രാജ്യങ്ങളും തങ്ങളുടെ സന്തോഷങ്ങളും,
നൊമ്പരങ്ങളും, ഗോത്രകഥകളും,കുടിപ്പകകളും അതിര്തില്ള ലംഘിച്ച് മണല്ക്കാ റ്റായി മരുഭൂമിയുടെ
ഉള്ളറകളില്‍ ഒടുങ്ങാത്ത തേങ്ങലായി കൈമാറുന്നു

പരിശുദ്ധ മക്കാദേവാലയം പൊളിക്കാന്‍ "അബ്രഅ:" ഇറങ്ങിപ്പുറപ്പെട്ടതും ഇതുവഴി,
ചന്ദ്രനേയും,നക്ഷത്രങ്ങളേയും വഴികാട്ടിയാക്കി യാത്രതിരിച്ച അനേകം കച്ചവടസംഘങ്ങള്‍
നേടിയതും,നഷ്ടപ്പെടുത്തിയതും ഈ മരുഭൂയാത്രയിലാണ് അങ്ങിങ്ങ് മേയുന്ന ഒട്ടകവും,ആടുകളും
ഇടയ്ക്കിടയ്ക്ക് ആട്ടിടയന്മ്മാരും അഹുറാബികളും (മരുഭൂവാസികള്‍)
നാല് രാജ്യങ്ങള്‍ ഈ മരുഭൂമിയെ വെട്ടിമുറിച്ച് വേലിതീര്ത്തുേ കയ്യൂക്കും, പണവും ഉള്ളവന്
കൂടുതല്‍ പങ്ക് ഞാന്‍ ഇവനൊപ്പമാണ് കാരണം എനിക്കും കടുംബത്തിനും അപ്പം തരുന്നത്
ഇവനാണ് വയലുകള്ക്ക് വെള്ളിയുടുപ്പിക്കുന്ന നദികള്‍ പോലെ ഈ മരുഭൂമിക്ക് കറുത്ത ചരട്
കെട്ടുന്ന ജോലിയിലാണ് ഞാന്‍ (530 കിലോമീറ്റര്‍ റോഡ്‌ നിര്മ്മാ ണം) സൗദിഅറേബ്യയുടെ യമനുമായി
ചെരുന്നുകിടക്കുന്ന "ശരൂര" മുതല്‍ "ഖര്ഖീര്‍"വരെ .

അയ്യായിരത്തോളം ജോലിക്കാരില്‍ വിരലില്‍ എണ്ണാവുന്ന മലയാളികള്‍ തീര്ത്തും
മരുഭൂമിയുടെ ഉള്ളറയില്‍ എന്റെയ ഡ്രൈവര്‍ ഒരു റാന്നി'ക്കാരന്‍ "ജമാല്‍" ജോലിത്തിരക്കിനിടയിലാണ്
അവന്റൊ ചോദ്യം
"ഭായ്; നിങ്ങള്‍ അറിഞ്ഞോ?"
"എന്ത്"
"ഒട്ടകത്തെയും,ആടിനെയും മേയ്ക്കുന്ന ഒരു സംഘത്തില്‍ മലയാളി താത്തയുണ്ട്"!!!
"നിന്നോട് ആരാ പറഞ്ഞത്"
"കുറെ ബംഗാളികള്‍ കണ്ടു;അവരോടു അവള്‍ സംസാരിച്ചു അവര്ക്ക് ഒന്നും മനസ്സിലായില്ല
മലയാളിയെന്നാണ് അവര്‍ പറയുന്നത്"
"ഇല്ലെട വല്ല തമിഴത്തിയോ,തെലുങ്കത്തിയോ ആയിരിക്കും ;അല്ലെങ്കിലും ഈ കാട്ടില്‍ ഏത്
പെണ്ണാണ് വരുന്നത്"
"അല്ല ഭായ് അവള്‍ ഏതോ കുരുക്കില്‍ പെട്ടിരിക്കയാണ്"
"ഒന്ന് പോടാ...ലുങ്കി ന്യൂസ്‌ .....ഞാന്‍ ഇത് എത്ര കേട്ടതാണ് "
വീണ്ടും അവന്‍ എന്നെ വിശ്വസിപ്പിക്കാന്‍ ശ്രമിച്ച് കൊണ്ടിരുന്നു

രണ്ട് മൂന്നു നാളുകള്ക്കു ശേഷം യാത്രക്കിടയില്‍ ഒരു ആട്ടിന്കൂട്ടം ഞങ്ങളുടെ വണ്ടിയെ
ക്രോസ്സ് ചെയ്തു ജമാല്‍ വണ്ടിയെ ഒന്ന് സ്പീഡ് കുറച്ച് തിരിച്ചതും ടയര്‍ മണലില്‍ താഴ്ന്നുപോയി
ഞങ്ങള്‍ ഇറങ്ങി വണ്ടി ഉയര്ത്താ ന്‍ ശ്രമിക്കുകയാണ് ഇതിനിടയില്‍ ഞാന്‍ അവനെ ശകാരിക്കാന്‍ മറന്നില്ല
"എടാ ...നീ എന്തിനാണ് ടയറില്‍ ഇത്ര കൂടുതല്‍ കാറ്റ് നിറച്ചത് അതല്ലേ വണ്ടി താണ്‌പോയത്;
ആട്ടിന്ക്കൂട്ടം പോകുന്നത് നീ ദൂരെ നിന്നും കണ്ടില്ലായിരുന്നോ"
"ഞാന്‍ ഇന്ന് മറന്നുപോയി ഭായ് "
അവന്‍ അവന്റെ് ഭാഗം ന്യായീകരിക്കാന്‍ ശ്രമിക്കുന്നു
ഈ നേരത്താണ് ഞാന്‍ ശ്രദ്ധിക്കുന്നത് ആട്ടിന്കൂടട്ടത്തോടൊപ്പം ഒരു സ്ത്രീ
ഞങ്ങളുടെ സംസാരം കേട്ട് ആ സ്ത്രീ ഓടി ഞങ്ങളുടെ അടുത്ത് വന്നു
ഞാന്‍ അവരെ ആകെയൊന്നു നോക്കി ഒരു മുപ്പതിന് അടുത്ത പ്രായം വരും അവരുടെ മുഖം
ചൂട്കൊണ്ട് കറുത്ത് കരുവാളിച്ചിരിക്കുന്നു കണ്ണുകളില്‍ തളംകെട്ടി നില്ക്കു ന്ന കണ്ണുനീരിന്റെി. നനവും.
സൗദി അറേബ്യയുടെ നിയമാനുസൃതമായ വസ്ത്രമാണ് അവര്‍ ധരിച്ചിരിക്കുന്നത്‌ .എനിക്ക് അവരുടെ മുഖം മാത്രമേ
ദൃശ്യമായിരുന്നുള്ളൂ മണലില്‍ എന്തിയും വലിഞ്ഞും ആയിരുന്നു അവര്‍ നടന്നടുത്തത്.....
"സഹോദരാ ....കുറച്ച് വെള്ളം തരുമോ?"
ഇത് പറയുന്നതും ആ സ്ത്രീ പൊട്ടിക്കരഞ്ഞു
ജമാല്‍ വണ്ടിയുടെ അകത്തിരുന്ന വെള്ളം പെട്ടന്ന് തുറന്നെടുത്ത് അവരുടെ കയ്യില്‍ കൊടുത്തു
അവര്‍ ഒരുകുപ്പി വെള്ളവും നിന്നനിലയില്‍ കുടിച്ചുതീര്ത്തു
"കഴിക്കാന്‍ വല്ലതുമുണ്ടോ?"
ഞാന്‍ ജമാലിന്റെല.മുഖത്ത് നോക്കി അവന്‍ ഇല്ലെന്ന് പറഞ്ഞു
ഞാന്‍ അവരോടു ചോദിച്ചു
"നിങ്ങള്‍ നാട്ടില്‍ എവിടെയാണ് "
"മലപ്പുറം ജില്ലയില്‍ "വാളാഞ്ചേരി;
"ഭര്ത്താംവ് മരിച്ചുപോയി ഒരു അയല്വാ്സിയാണ് ഈ വിസ ശെരിയാക്കി തന്നത്
വീട്ടു ജോലിയാണ് എന്നായിരുന്നു പറഞ്ഞിരുന്നത് നാട്ടില്‍ നിന്ന് വന്നിട്ട് നാല് മാസമായി
വന്ന അന്നുമുതല്‍ ഈ മരുഭൂമിയിലാണ്"
"നിങ്ങള്ക്ക്മ വീട്ടില്‍ ആരുമില്ലേ "
"ഒരു മകളും ഉമ്മയും ബാപ്പയും മകള്ക്ക്് ആര് വയസ്സായി മകള്‍ അവര്ക്കൊ പ്പമാണ്
നാട്ടിലെ ഒരു വിവരവും അറിയില്ല നാട്ടില്‍ എങ്ങനെയാണ്
ഒന്ന് ഫോണ്‍ ചെയ്യുക :മകള്‍ ഇപ്പോള്‍ എന്നെക്കാണാതെ നിര്ബുന്ധം പിടിച്ചു കരയുന്നുണ്ടാകും
ഞാന്‍ പോരുമ്പോള്‍ അവള്‍ രണ്ടാം ക്ലാസ്സില്‍ പഠിക്കുന്നു ഇപ്പോള്‍ സ്കൂള്‍ അടച്ചിട്ടുണ്ടാകും
സ്കൂള്‍ തുറന്നാല്‍ അവള്‍ മൂന്നാം ക്ലാസ്സില്‍ ആകും അവളുടെ ഭക്ഷണം,പുസ്തകം,വസ്ത്രങ്ങള്‍ ......."
ഇത് പറയുമ്പോള്‍ അവളുടെ കണ്ണ് നിറഞ്ഞ് ഒഴുകുന്നുണ്ടായിരുന്നു
"നിങ്ങള്‍ ഒറ്റയ്ക്കാണോ ആട്ടിനെ മേയ്ക്കുന്നത്"
"അല്ല പുറകെ ഒട്ടകത്തിന്റെയ.കൂടെ ഒരു ആഫ്രിക്കാക്കാരന്‍ ഉണ്ട്;അവന്‍ തരംകിട്ടുമ്പോള്‍ എന്നെ ഉപദ്രവിക്കും"
അവള്‍ ദൂരേക്ക്‌ കൈചൂണ്ടി പറഞ്ഞു
ഇവളുടെ സംസാരത്തിന് ഇടയിലും ജമാല്‍ വണ്ടി ഉയര്ത്താ്നുള്ള ശ്രമം തുടരുന്നുകൊണ്ടിരുന്നു
"ഇവിടെ ടെലിഫോണ്‍ വര്ക്ക്ൂ ചെയ്യില്ല ഞങ്ങളും രണ്ടു മാസം കൂടുമ്പോഴാണ് നാട്ടില്‍ വിളിക്കുക"
"സഹോദരാ എന്നെ ഇവിടെന്ന് ഒന്ന് രക്ഷിക്കാമോ?!!"
ഇത് ചോദിക്കുമ്പോള്‍ അവര്‍ പോട്ടിക്കരഞ്ഞിരുന്നു
"ഇവിടെന്ന് ഏകദേശം ഇരുപത് കിലോമീറ്റെര്‍ അകലെയാണ് ഞങ്ങളുടെ താമസസ്ഥലം ഞങ്ങളും
ഈ മരുഭൂമിയിലാണ് താമസം 520 കിലോമീറ്റെര്‍ അകലെയാണ് സിറ്റി ഈ മണലില്ക്കൂസടി പോകണമെങ്കില്‍
border ഗാര്ഡിൂന്റെ അനുവാദവും വേണം; നിങ്ങള്‍ എവിടെയാണ് താമസം"
"ഞങ്ങള്ക്ക്ര താമസിക്കാന്‍ പ്രത്യേക സ്ഥലമില്ല ഒട്ടകത്തിന്റെ പുറത്തു ഖൈമയുണ്ട് (ടെന്റ്റ് ) അത് രാത്രിയാകുമ്പോള്‍
എവിടെയെങ്കിലും ഉയര്ത്തി് അതിലാണ് ഉറക്കം "
"ഭക്ഷണം ആരാ കൊണ്ട് തരുന്നത് "
"വല്ലപ്പോഴും ഒരു അറബി വരും കൊണ്ട് വരുന്ന ഭക്ഷണം എല്ലാം പഴകിയതാണ്"
ഞങ്ങള്‍ സംസാരിക്കുന്നതിനിടയില്‍ ആഫ്രിക്കാക്കാരന്‍ ഞങ്ങളുടെ അടുതെത്തി
അവളെ ശകാരിക്കാന്‍ തുടങ്ങി
"ഇവന്‍ എന്നെ ഇന്ന് കൊല്ലും എനിക്ക് ഇവിടത്തെ ഭാഷയും വശമില്ല; സഹോദരാ എന്നെ എങ്ങനെയെങ്കിലും
രക്ഷിക്കണേ......അവള്‍ പോകുന്നപോക്കില്‍ ഉച്ചത്തില്‍ വിളിച്ചു പറഞ്ഞുകൊണ്ടിരുന്നു"
ശെരി ശ്രമിക്കാം എന്ന് ഞങ്ങളും പറഞ്ഞു ...

ക്യാമ്പില്‍ എത്തി ആളുകളോട് പറഞ്ഞു അവളെ എങ്ങനെയെങ്കിലും സഹായിക്കുന്നകാര്യം
എല്ലാപേരും എന്നെ കൊല്ലാന്‍ വന്നു എന്ന് പറയുന്നതായിരിക്കും ശെരി
"ഭായ് ഇത് ഏതാണ് നാടെന്ന് അറിയുമോ? പ്രത്യേകിച്ച് മരുഭൂമിയും സിറ്റിയില്‍ എത്തിപ്പെടണമെങ്കില്‍
അതിന്റെയ ബുദ്ധിമുട്ട് അറിയാമോ ?"
ആരും എന്നെ സഹായിക്കാന്‍ ഒരുക്കമല്ലായിരുന്നു അവരെല്ലാം എന്നെ
നിരുല്സാ ഹപ്പെടുത്താന്‍ ശ്രമിക്കുക മാത്രമാണ് ചെയ്തത് ഏതോ നാട്ടുകാരി ഏതോ ഒരു സ്ത്രീക്ക് വേണ്ടി
ആര്ക്കാാ സമയം ഞാനും അവരില്‍ ഭിന്നനല്ല ..........

പത്തു കൊല്ലങ്ങള്ക്ക് ശേഷം കൈരളി ചാനലില്‍ പ്രവാസലോകം എന്ന പ്രോഗ്രാം ഞാന്‍ കാണുകയാണ്
"റാബിയ" എന്ന പതിനാറ് വയസ്സുകാരി പ്രവാസയാത്രയില്‍ കാണാതെപോയ തന്റെ മാതാവിന് വേണ്ടി വന്നിരിക്കുന്നു
അവളുടെ വൃദ്ധരായ അപ്പുപ്പനും,അമ്മുമ്മയുമായി സ്ക്രീനില്‍ തെളിഞ്ഞ ഫോട്ടോയില്‍ എന്റെമ കണ്ണ് അല്പ്പം ഒന്നുടക്കി
പടച്ചവനേ ...എന്ത് മറിമായം ......അന്ന് ഞാന്‍ റുബാഖാലിയില്‍ കണ്ട അതേ സ്ത്രി ......
മാതാവിന്റെഞ തിരിച്ചുവരവിനായി ചങ്കുപൊട്ടിക്കരയുന്ന ആ മകള്‍....... വൃദ്ധരായ രണ്ടു കോലങ്ങള്‍ ..............
മനുഷ്യനെന്ന ഇരുകാലി മൃഗമായി ഈ ലോകത്ത് ഞാന്‍ ജീവിച്ചു മരിക്കുമ്പോള്‍
കൂടെ കൊണ്ടുപോകാന്‍ ചേര്ത്ത് വെച്ചതു എത്ര നന്മകള്‍ ആയിരുന്നു
ഈ ലോകത്ത് ഞാന്‍ ആടിയ വേഷം ..........വില്ലനോ? അതോ......!!!
പൊറുക്കുക മകളേ ..............നിന്റെ. കണ്ണുനീര്‍ തുള്ളികള്‍ എന്റെ മനസ്സിന്റെമ അകച്ചുമരുകളില്‍
പറ്റിപ്പിടിച്ചിരിക്കുന്നു ........ഇപ്പോള്‍ ഞാന്‍ മനുഷ്യനാണ്.......... ചെകുത്താനും ഞാന്‍ തന്നെയാണ്...
ദൈവമോ? ആ വേഷം ...മാത്രം ...ആരും കെട്ടിയാടിയില്ല

Sunday, February 19, 2012

യാത്രാമൊഴി


യാത്രാമൊഴി
ഇത്രനാള്‍ രാപ്പാര്‍ത്ത അഗ്നികുടീരത്തെ
വിട്ടു ഞാന്‍ പോകുന്നു ഓമലാളെ 
നോവുന്ന ഹൃത്തടം തേങ്ങുന്ന മാനസം 
തോരാത്ത കണ്ണുമായി പോയ്‌മറയാം

വേലിക്കല്‍ നിന്നെന്നെ മാടിവിളിക്കുന്ന 
തുമ്പപ്പൂ മലരിനും യാത്ര ചൊല്ലാം 
മുറ്റത്ത്‌ പൂക്കുന്ന മുക്കുറ്റിപ്പെണ്ണിന്‍റെ
കവിളത്ത് ഞാനൊരു മുദ്രചാര്‍ത്താം

മാറത്ത് ചാഞ്ഞെന്‍റെ ദേഹത്ത് വീഴുന്ന 
കണ്ണുനീര്‍മുത്തുകള്‍ ബാക്കിവെയ്ക്കാം
കാലം പറഞ്ഞതും ചൊല്ലാന്‍ മറന്നതും 
ഒരുപോലെ ഈ നെഞ്ചില്‍ ചേര്‍ത്ത് വെയ്ക്കാം 

"മാറ്റൊലി"

പാതയ്ക്കരിലൊരു പാറാവുകാരന് ‍ പാതിമിഴി പൊത്തിക്കരയണുണ്ട് പാതിരാനേരത്ത് പാതയൊഴിഞ്ഞിട്ട് പട്ടണം മറപറ്റി തേങ്ങണുണ്ട്   ...