Tuesday, June 26, 2012

യാത്രകള്‍ ദൈവമാകുമ്പോള്‍

യാത്രകള്‍ ദൈവമാകുമ്പോള്‍മാമ്പൂമണക്കുന്ന കാറ്റിന്‍റെ ശ്വാസത്തിന് പോലും ഒരു കടല്‍കുടിച്ച്
വറ്റിക്കാനുള്ള ദാഹമുണ്ടായിരുന്നു തുളവീണ കുടയില്‍ക്കൂടി
അരിച്ചിറങ്ങുന്ന സൂര്യരശ്മികള്‍ അയാളുടെ ദേഹത്ത് പുള്ളികുത്തി
തിരക്കുപിടിച്ച നഗരത്തിന്‍റെ മാറ് പിളര്‍ന്ന് ഓരോ വാഹനവും
ശൌര്യത്തോടെ പുകതുപ്പിയും പൊടിപറത്തിയും അയാളെ
പിന്നിലാക്കി കടന്നുപോകുന്നു ഇതൊന്നും തന്‍റെ കാഴ്ചയോ
ലക്ഷ്യമോ അല്ല ബന്ധങ്ങളുടെ ചരടുകള്‍ കൂട്ടിയോജിപ്പിക്കാന്‍
ഇത്തരം യാത്രകള്‍ അനിവാര്യമാണ്
നടന്ന്...നടന്ന് കോടതി വളപ്പിലേക്ക് അയാള്‍ പ്രവേശിച്ചു
കണ്ണെത്താ ദൂരത്ത് നീണ്ടു നിവര്‍ന്ന് വളര്‍ന്നു നില്‍ക്കുന്ന
വൃക്ഷങ്ങളും പണിതുയര്‍ത്തിയ പഴയതും പുതിയതുമായ
കെട്ടിടങ്ങളും ദര്‍ശിക്കെ അയാള്‍ നെടുവീര്‍പ്പിട്ടു
തന്‍റെ ബാല്യവും യൌവനവും കാണാത്ത കാഴ്ചകള്‍ ഈ
വാര്‍ദ്ധക്യകാലത്ത് കാണാന്‍ സാധിക്കുക ഇതും ഒരു നിയോഗം
അയാള്‍ ചുറ്റുപാടും കണ്ണോടിച്ചു മുന്നില്‍കണ്ട ഒരു പോലീസ്‌
കാരനോട് അന്വേക്ഷിച്ചു പോലീസ്‌കാരന്‍ അയാളെ ആകെയൊന്നു
വീക്ഷിച്ചു
"ഇവിടെ ആദ്യമായി വരികയാണ് അല്ലെ"
"അതെ"
"ഇതിനകത്ത് ഇതുപോലെ ഒരുപാട് കേസ്സ് വിസ്താരം നടക്കുന്നുണ്ട്
എവിടെയെന്ന് പറഞ്ഞാണ് ചോദിക്കുക മുന്നോട്ട് പോയി
ആ പുതിയ കെട്ടിടത്തിലുള്ള റിസപ്ഷനില്‍ അന്വേക്ഷിക്കുക "
പോലീസ്സ്കാരന്‍ കൈചൂണ്ടിയ ഭാഗം ലക്ഷ്യമാക്കി അയാള്‍നടന്നു


"മാമാ"
പുറകില്‍ വിളികേട്ട ഭാഗത്തേക്ക് അയാള്‍നോക്കി
"നീ ഇവിടെ ഉണ്ടായിരുന്നോ"
"ഞാന്‍ രാവിലെ വന്നു"
"എവിടെയാണ് വിചാരണ നടക്കുന്നത്"
"വിചാരണയല്ല ഇന്ന് വിധി പറയുന്ന ദിവസമാണ്"
അയാള്‍ അവനെ അനുഗമിച്ചു ആളുകള്‍ തിങ്ങി നിറഞ്ഞ
കോടതിമുറി ഉയര്‍ന്ന ഭാഗത്ത്‌ ജഡ്ജി ഇരിക്കുന്നു തടികൊണ്ട്
തീര്‍ത്ത ഒരു വേലിക്കുള്ളില്‍ ഒരു പ്രത്യേക രീതിയില്‍
നിരത്തിയിട്ട കസേരകളിലും ബഞ്ച്കളിലും മുഖാമുഖം നോക്കിയും
ജഡ്ജിയെ നോക്കിയും അഭിഭാഷകര്‍ ഇരിക്കുന്നു അതിന് പുറത്ത്
നിരത്തിയിട്ട ബഞ്ച്കളില്‍ പത്രപ്രവര്‍ത്തകരും സാധാരണക്കാരും
വാദിയുടെയും പ്രതിയുടെയും ബന്ധുക്കളും കൂട്ടുകാരും
അതില്‍ ഒരുപാട് മുഖങ്ങള്‍ അയാള്‍ക്ക്‌ പരിചയമുള്ളതാണ്
മുന്നില്‍കണ്ട ഇരിപ്പിടത്തില്‍ അയാള്‍ ഇരുന്നു അയാളുടെ
മുന്നിലായി പത്രപ്രവര്‍ത്തകരായ മൂന്നു സ്ത്രീകള്‍ ഇരിക്കുന്നു
അവരുടെ കൈകളില്‍ പേനയും, നോട്ടുപുസ്തകവുമുണ്ട്
അവര്‍ മൂവരും പ്രായത്തില്‍ തുല്യരാണ് ഇടയ്ക്കിടയ്ക്ക്
മുകളിലുള്ള ഫാനില്‍നിന്നും ഉള്ള കാറ്റില്‍ അതില്‍ ഒരുവളുടെ
മുടിയിഴകള്‍ പറന്ന് നൃത്തംവെക്കുന്നു പണിപ്പെട്ട് അവള്‍
അതിനെ ഇടയ്ക്കിടയ്ക്ക് ഒതുക്കിവെയ്ക്കും
ജഡ്ജിയുടെ ഉയര്‍ന്ന പ്രതലത്തിന് തൊട്ടു താഴെയായി
ഇരിക്കുന്ന ആള്‍ ജഡ്ജിയുടെ കല്പ്പനപ്രകാരം ഇതുവരെയുള്ള
കേസ്സ് വിസ്താരത്തിന്‍റെ ഓരോ ഭാഗവും വായിക്കാന്‍ തുടങ്ങി
ഈ സംഭവം നടക്കുന്നതിനിടയില്‍ മുന്നിലിരിക്കുന്ന സ്ത്രീകളില്‍
ഒരാള്‍ ചാടിയെഴുന്നേറ്റു നോട്ടുപുസ്തകം കൊണ്ട് തന്‍റെ
തലക്കുമുകളില്‍ വീശാന്‍ തുടങ്ങി അപ്പോഴാണ്‌ അയാള്‍ മുന്നോട്ട്
ശ്രദ്ധിക്കുന്നത് ഒരു കറുത്ത വണ്ട്‌ അവര്‍ മൂവരുടെയും തലയ്ക്ക
മുകളില്‍ വട്ടമിട്ട്‌ പറക്കുന്നു സ്ത്രീകള്‍ പരസ്പരം എന്തൊക്കെയോ
ചെവിയില്‍ പറയുന്നു അവസാനം അവര്‍ ഒരുമിച്ച്‌ എഴുന്നേറ്റു
നീതിദേവതയെ തൊഴുത് പുറത്തേക്ക് കടന്നുപോയി അപ്പോഴും
കോടതി നടപടികള്‍ ക്രമപ്രകാരം നടന്നുകൊണ്ടിരുന്നു
കേസിന്‍റെ ഓരോ ഭാഗവും വായിച്ചുകഴിഞ്ഞ് കോടതി
ഭക്ഷണത്തിനായി പിരിഞ്ഞു


ഇനി വിധി പറയുന്ന നേരമേയുള്ളൂ
ചുറ്റുപാടും നോക്കി അയാളും എഴുന്നേറ്റു പ്രതികളെക്കൂട്ടി
പോലീസ്സ്കാര്‍ ഹാളിന്‌ പുറത്തുള്ള വരാന്തയില്‍ക്കൂടി മുന്നോട്ട്
നടക്കുന്നു അയാളും അവര്‍ക്കൊപ്പം കൂടി പ്രതികളില്‍ ഒരാള്‍ തന്‍റെ
ബന്ധു. അവര് പരസ്പരം കണ്ടു ചെറുതായി ചിരിച്ചു
അവരോടൊപ്പം വാദിയുടെയും പ്രതിയുടെയും ബന്ധുക്കളും
അവരെ അനുഗമിച്ചു അവരെല്ലാപെരും കടന്നുചെന്നത് ഒരു
കാന്റീനിലേയ്ക്കായിരുന്നു പ്രതികളുടെ ചുറ്റുപാടും
പോലീസ്കാര്‍ ഇരുന്നു മറ്റുള്ള കസേരകളില്‍ മറ്റുള്ളവരും.
വന്നവരില്‍ ഓരോ ആള്‍ക്കാരും ഭക്ഷണത്തിന് ഓര്‍ഡര്‍ കൊടുത്ത്‌
ഇരിക്കുന്നതിനിടയിലാണ് ഒരു വൃദ്ധയായ സ്ത്രീ കടന്നു വരുന്നത്
വന്നപാടെ പോലീസ്കാര്‍ക്ക് നടുവിലിരുന്ന
ഒന്നാം പ്രതിയുടെ ഷര്‍ട്ടിന് കടന്നുപിടിച്ചു
"എഡാ.....പന്നീടെ മോനെ.........നീ ..എന്റെ പുള്ളയെ വെട്ടിനുറുക്കി
കൊന്നല്ലോടാ......;നിനക്ക് ഞാന്‍എത്രയോ പ്രാവശ്യം ഈ
കൈകകൊണ്ട് ഭക്ഷണം ഉണ്ടാക്കി വിളമ്പി തന്നു!!!"
ഇതിനിടയില്‍ അന്തം വിട്ടിരുന്ന പോലീസ്കാര്‍ ചാടിയെഴുന്നേറ്റു
ആ വൃദ്ധയെ പിടിച്ചുമാറ്റി
"ഇത് കോടതി വളപ്പാണ് ഇവിടെ ഇതൊന്നും നടപ്പില്ല.
തെറ്റ് ചെയ്തവരെ കോടതി ശിക്ഷിക്കും. അതിന് ഇനി അധിക
നേരമില്ലല്ലോ!"
അവിടെ നിന്ന് ആ സ്ത്രീ വീണ്ടും പുലമ്പിക്കൊണ്ടിരുന്നു
എല്ലാപേരും ഭക്ഷണം കഴിഞ്ഞ് എഴുന്നേറ്റു പോലീസ്കാരെ
പിന്തുടര്‍ന്ന് അയാളും കോടതിക്കുള്ളില്‍ എത്തി ഇരിപ്പുറപ്പിച്ചു
ഇപ്പോള്‍ അയാള്‍ക്ക്‌ മുന്നില്‍ നേരത്തെ എഴുന്നേറ്റുപോയ
സ്ത്രീകളും ഇരിക്കുന്നുണ്ടായിരുന്നു
കുറച്ച് സമയത്തിനുള്ളില്‍ വീണ്ടും അവിടം
ആളുകളെ കൊണ്ട് നിറഞ്ഞു തലയെടുപ്പോടെ ജഡ്ജി കടന്നുവന്നു
എല്ലാപേരും ഇരിപ്പിടങ്ങളില്‍ നിന്നും എഴുന്നേറ്റു അദ്ദേഹം
ഇരുന്നതിന് ശേഷം ഇരിപ്പുറപ്പിച്ചു


ഫയല്‍ നിവര്‍ത്തി ജഡ്ജി വിധി
പറയാന്‍ ആരംഭിച്ചു ഇപ്പോള്‍ ആ കറുത്ത വണ്ട്‌ ജഡ്ജിയുടെ
തലക്കുമുകളില്‍ അല്‍പ്പം ഉയരത്തിലായി സീലിംഗ് ഫാനിന്
താഴെയായി വട്ടമിട്ട് പറക്കുകയാണ്
പ്രതികളെ വെറുതെ വിട്ടുകൊണ്ട് ജഡ്ജി വിധി പ്രഖ്യാപിച്ചു!
മുകളില്‍ വട്ടമിട്ടുകൊണ്ടിരുന്നു വണ്ട്‌ ലക്‌ഷ്യം തെറ്റി
കറങ്ങിക്കൊണ്ടിരുന്ന ഫാനില്‍തട്ടി കിര്‍''''''....എന്ന ശബ്ദത്തോടെ
അയാള്‍ വിധി നോക്കിവായിച്ച ഫയലിലേക്ക് ചത്ത്‌ വീണു!!!
ഒപ്പം കോടതി മുറിയില്‍ ഉണ്ടായിരുന്ന വൃദ്ധ ഒരു ഞരക്കത്തോടെ
അവിടെ മറിഞ്ഞ് വീണു ആളുകളില്‍ ചിലര്‍ അവര്‍ക്ക് ചുറ്റും
ഓടിക്കൂടി അതില്‍ ഒരാള്‍ അവരെ താങ്ങി തന്‍റെ മടിയില്‍
ഇരുത്തി അവരുടെ നാടി പിടിച്ചുനോക്കിപ്പറഞ്ഞു
"പോയി........!!!"
ഒപ്പം നിന്നവരില്‍ ചില സ്ത്രീകളും മറ്റും നിലവിളിച്ചു കരഞ്ഞു
"ഓര്‍ഡര്‍.......ഓര്‍ഡര്‍...."
ജഡ്ജി തന്‍റെ അടുത്തുണ്ടായിരുന്ന തടിയുടെ ചുറ്റികയെടുത്തു
ടെസ്ക്കില്‍ അടിച്ചുകൊണ്ട് ആക്രോശിച്ചു
കേസ്‌ ഫയല്‍ അടച്ച്‌ അയാള്‍ മുഖത്തെ ഗൌരവ ഭാവം വിടാതെ
എഴുന്നേറ്റ് പോയി
പ്രതികളും പ്രതികളുടെ ബന്ധുക്കളും അവിടെ പരസ്പരം
ആശ്ലേഷിച്ച് സന്തോഷം പങ്ക് വെച്ചു
കോടതി മുറിയിലേക്ക് അയാളെ കൂട്ടിക്കൊണ്ടുവന്ന പയ്യന്‍
അടുത്തു വന്ന് അയാളോട് ഒരു സ്വകാര്യം പറഞ്ഞു
"ഇരുപത്തിയഞ്ചു ലക്ഷം പോയെങ്കില്‍ എന്ത് പ്രതികള്‍
രക്ഷപ്പെട്ടില്ലേ"
"അതെ ...എന്തായാലും രക്ഷപ്പെട്ടില്ലേ സന്തോഷം"
അയാള്‍ ധൃതിയില്‍ പുറത്തേയ്ക്ക് നടന്നു ഇപ്പോള്‍ വെയിലിന്
നല്ല ശമനമുണ്ട് രക്ഷപ്പെട്ടത് തന്‍റെ ബന്ധു അപ്പോള്‍ ശിക്ഷ കിട്ടിയത്
ആര്‍ക്കായിരുന്നു അതുമാത്രം അയാള്‍ക്ക്‌ മനസ്സിലായില്ല!
കാലിന്റെ വേഗത അയാളുടെ മനസ്സിനൊപ്പം വേഗത്തില്‍
ചലിച്ച്കൊണ്ടിരുന്നു ഇപ്പോള്‍ അയാള്‍ ക്ഷീണം അറിയുന്നില്ല
വിശപ്പ്‌ അറിയുന്നില്ല മനസ്സില്‍ ഒരു മരവിപ്പ് മാത്രം.............

7 comments:

 1. kollam katha. Kathayil oru suspense undenkilum puthuma yilla.

  ReplyDelete
 2. വളരെ വ്യത്യസ്തമായ ഒരു കഥയും അവതരണ രീതിയും.. എന്നാല്‍ സമകാലീനത മുട്ടി നില്‍ക്കുന്ന ഇതിവൃത്തം. നീതിദേവതയുടെ കണ്ണ് മറച്ചിരിക്കുന്ന അഭിഭാഷകന്റെ ഹൃദയമാകുന്ന കറുത്ത തുണിയില്‍ പുരണ്ട കരയുടെ കയ്പ്പുരസം രുചിച്ചു മരിക്കാന്‍ വിധിക്കപ്പെട്ട എത്ര സാധുക്കള്‍ നമ്മുടെ ഇടയില്‍ ഉണ്ട്. തെളിവ്, സാക്ഷി, തൊണ്ടി, വാദം, എന്നിങ്ങനെയുള്ള നൂലാമാലകളില്‍ കുരുങ്ങി എങ്ങുമെത്താതെ പോകുന്ന അനേകം കേസുകള്‍..
  നൌഷാദ് ജി.. നല്ല കഥ.. ആശംസകള്‍

  ReplyDelete
 3. വേണു ജീ ,
  വളരെ നണ്ണി ഈ അനുവാചക കുറിപ്പിന്

  ReplyDelete
 4. പ്രിയ ജോയ് സര്‍,
  വളരെ നണ്ണി ഈ പ്രോല്‍സാഹനത്തിനും അനുവാചക കുറിപ്പിനും

  ReplyDelete
 5. കഥ വളരെ നന്നായി.. കഥാ പാത്രങ്ങള്‍ കുറച്ചു കൂടി കഥയിലേക്ക്‌ ഇഴ ചേര്‍ന്ന് നില്‍ക്കട്ടെ.. ഇനിയും വരാം.. ആശംസകള്‍

  ReplyDelete
 6. നൌഷാദ് കഥ നന്നായി, അവതരണത്തില്‍ പുതുമയുണ്ട്, എങ്കിലും കുറച്ച് നാടകീയമായി എന്ന് തോന്നി.

  ReplyDelete

"മാറ്റൊലി"

പാതയ്ക്കരിലൊരു പാറാവുകാരന് ‍ പാതിമിഴി പൊത്തിക്കരയണുണ്ട് പാതിരാനേരത്ത് പാതയൊഴിഞ്ഞിട്ട് പട്ടണം മറപറ്റി തേങ്ങണുണ്ട്   ...