സ്വര്‍ഗ്ഗത്തില്‍ യഹോവ പാമ്പിന്റെ രൂപത്തില്‍ -
മനുഷ്യനെ പരീക്ഷണവസ്തുവാക്കി !
പാപഭാരം ചുമന്ന് തലമുറകള്‍ നരകവാതിലില്‍
ഉണ്ണാവൃതം നോറ്റു!!!
അക്കല്‍ദാമയില്‍ കുരുശുമായി യൂദാസ്
കാലം ദൈവത്തെ മുള്‍ക്കിരീടം ചൂടിച്ചു
കൈകളിലും, കാലുകളിലും, നെഞ്ചിന്‍കൂടിലും
അധികാരത്തിന്റെ ആണികള്‍ തറച്ചു !
ദൈവപുത്രന്റെ ചോരയില്‍ പങ്കില്ലാത്തവര്‍
പാപമോചിതരായി
മാനവരാശിയുടെ സ്വാതന്ത്രിയം
ദൈവം ചിരിച്ചു !!!
പിന്നെ ഒരു മറുചോദ്യം
പിതാവില്ലാതെ പിറന്ന മസീഹ് എന്റെ മകനോ?
എങ്കില്‍ പിതാവും മാതാവും ഇല്ലാതാതെ പിറന്ന ആദമല്ലേ
എന്തുകൊണ്ടും എന്റെ പുത്രനാകാന്‍ യോഗ്യന്‍
അടിമയായ ഞാന്‍ കരഞ്ഞു!
ഉടമയായ ദൈവം ചിരിച്ചു.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ