കറുക വരമ്പുകള്‍ കാവല്‍ നില്‍ക്കുന്ന
നാട്ടിന്‍ പുറത്തിലെ കുന്നിന്‍ വഴികളില്‍
ഓര്‍മ്മകള്‍ ഓളം പടര്‍ത്തിയ കാറ്റില്‍
തീരാത്ത നോവിന്റെ കാലടിപ്പാടുകള്‍
(കറുക ....വരമ്പുകള്‍ , കാവല്‍ ....)
കടലാസ്സ് കീറി കളിവഞ്ചിയോട്ടുന്ന
പാടവരമ്പിലെ കുഞ്ഞരിതോടുകള്‍
കുരുവികള്‍ , കൊറ്റികള്‍ മേയും തൊടിയിലെ
ആമ്പല്‍ കുളത്തിലെ കൌതുക കാഴ്ചകള്‍
(കറുക ....വരമ്പുകള്‍ , കാവല്‍ ....)
അരുതെന്ന് ചൊല്ലുന്ന വഴികളില്‍ ബാല്യത്തെ
അകലേക്ക് കൂട്ടുന്ന ആനന്ദ വേളകള്‍
അമ്മതന്‍ വാലസല്യം ഉമ്മയായ് കിട്ടുന്ന
കുഞ്ഞിളം പൈതലായ് തീരുന്ന മാത്രകള്‍
(കറുക ....വരമ്പുകള്‍ , കാവല്‍ ....)
ബാല്യം കവര്‍ന്നോരാ നോവിന്‍ ഇടങ്ങളില്‍
മായാതെ ഇന്നും തുടരുന്നു സാകൂതം
ഇടറും വഴികളില്‍ തണലായ് തലോടുന്ന
മായാത്ത വേഷത്തിന്‍ ബാല്യസ്മരണകള്‍
(കറുക ....വരമ്പുകള്‍ , കാവല്‍ ....)
കീറാതെ സൂക്ഷിച്ച പുസ്തകത്താളില്‍ ഞാന്‍
നേരായ് അടച്ചോരു മയിപ്പീലി തുണ്ടുകള്‍
വേവാതെ ഇന്നും കരുതുന്നു കൂട്ടിനായ്
നോവാണതെങ്കിലും പേറുന്നു നെഞ്ചകം.
കറുക വരമ്പുകള്‍ കാവല്‍ നില്‍ക്കുന്ന
നാട്ടിന്‍ പുറത്തിലെ കുന്നിന്‍ വഴികളില്‍
ഓര്‍മ്മകള്‍ ഓളം പടര്‍ത്തിയ കാറ്റില്‍
തീരാത്ത നോവിന്റെ കാലടിപ്പാടുകള്‍
(കറുക ....വരമ്പുകള്‍ , കാവല്‍ ....)
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ