ബല്‍കീസ് റാണി'യെയും റാണിയുടെ കൊട്ടാരവും കണ്ട
ഹുദ്-ഹുദ (മരംകൊത്തി) സുലൈമാനോട് പറഞ്ഞു
"അവളുടെ അത്രയും സൌന്ദര്യമുള്ള വേറൊരു പെണ്ണിനേയും
ഞാന്‍ ഒരു ദേശത്തും കണ്ടിട്ടില്ല; അവളുടെ സിംഹാസനം ആണെങ്കില്‍
മുത്തും, പവിഴവും, കൊണ്ട് സ്വര്‍ണ്ണത്തില്‍ ഉണ്ടാക്കിയതാണ്
അവളുടെ കൊട്ടാരമോ?
"നിര്‍ത്തുക"
സുലൈമാന്‍ അട്ടഹസിച്ചു എന്നിട്ട് ഹുദ്-ഹുദയുടെ കഴുത്തിലേക്ക് പിടിച്ചു
"നീ പറയുന്നത് കളവെങ്കില്‍ നിന്നെ ഞാന്‍ ഒരു പാഠം പഠിപ്പിക്കും;
നിന്റെ കഴുത് പിടിച്ച് ഒടിച്ച് കൊന്നുകളയും"
എന്നിട്ട് അവനെ അന്തരീക്ഷത്തിലേക്ക് ഒരു ഏറു
അവന്‍ പറന്നുചെന്ന് അടുത്ത ജനാലയില്‍ സ്ഥാനംപിടിച്ചു
തന്റെ ചുണ്ടുകൊണ്ട് ഇളകിയ തൂവലുകള്‍ നേരെയാക്കി
"ആരവിടെ;
ഭംഗിയുള്ള സിംഹാസനവും ആ രാജ്ഞിയെയും ആരാണ് എന്റെ മുന്നില്‍
കൊണ്ടുവരിക"
ജിന്നുകളില്‍ നിന്നും ഒരുത്തന്‍ മുന്നിലേക്ക് നടന്നുവന്നു
"ഹുസൂര്‍;
അവിടന്ന് അനുവദിച്ചാല്‍ ..ഒരു നാഴികക്കുള്ളില്‍ ഞാന്‍ അവളെ ഈ സവിധത്തില്‍ എത്തിക്കാം"
"അത് പറ്റില്ല "
അതിലും നേരത്തെ അവളെആരാണ് എത്തിക്കുക!"
ജിന്നുകളുടെ രാജന്‍ ജിബ്രിയത്ത് മുന്നോട്ട് വന്നു
ഉഹദു'മലയോളംപോന്ന തടിമാടന്‍,
കണ്ണുകള്‍ രണ്ടും വലിയ രണ്ടു കിണറിന്റെ അത്രയുണ്ട് ,
കുറ്റിക്കാടുകള്‍ പോലെ പിരികക്കൊടി,
തലയിലാനെങ്കില്‍ ഒറ്റമുടിയില്ല മൊട്ടക്കുന്നുമാതിരി...കണ്ടാല്‍ ആരും
പേടിച്ചുപോകും
"ഹുസൂര്‍;
അവിടുന്ന് അരുളിയാല്‍ ഇമയൊന്നു അടച്ചു പൂട്ടുന്നതിന് മുന്‍പ് ഞാന്‍ അവളെയും
സിംഹാസനത്തെയും തിരുമുന്നില്‍ ഹാജരാക്കാം"
ടിം ...ടിം ...ടിം .ടിം ..ടിം ...ടിം .ടിം .ടിം .......
മദ്രസ വിടാനുള്ള ബെല്ല് 'കൊടുത്തു
സബീന' ഓടി എന്റെ അടുത്തേക്ക് വന്നു
ഇവള്‍ എന്റെ മാമയുടെ മകള്‍ .... വെളുത്ത് മെലിഞ്ഞ് ഉണ്ടകണ്ണുകളുള്ള സുന്ദരിക്കുട്ടിയാണ്
വല്യ സുന്ദരിയെന്ന ഭാവമാണ് എപ്പോഴും എന്നാലും എന്റെ ബാല്യകാല സഖി
"മച്ചാ ....."
"എന്താ ..."
"ഞാന്‍ പേടിച്ചുപോയി"
"എന്തിന്"
"ഉസ്താദ് ജിബ്രിയതിനെ 'ക്കുറിച്ച് പറഞ്ഞപ്പോള്‍ ;എന്ത് വല്യ ജിന്നാണ്;
ഉഹദു മലയോളം പോന്നത്"
"അതിന് നീ ഉഹദു'മല കണ്ടിട്ടുണ്ടോ?"
അതും ഉസ്താദ് പറഞ്ഞ് തന്നിട്ടില്ലേ ?!"
"ങ്ങ ..."
അവള്‍ തന്റെ കൈകൊണ്ട് തലയിലെ തട്ടം നേരെയാക്കി മുഖത്ത് പാറിക്കിടന്ന മുടികള്‍
നേരെയാക്കി എന്റെ മുഖത്തേക്ക് നോക്കി അവളുടെ മുഖം ചുവന്ന് വിയര്‍പ്പില്‍കുളിച്ചിരിക്കുന്നു
ഒരു മഞ്ഞില്‍ വിരിഞ്ഞ ഓറഞ്ച്'പഴംപോലെ
അവള്‍ എന്റെ നേരെ കൈനീട്ടി അവളുടെ കുഞ്ഞുകയ്യില്‍ ഞാന്‍ പിടിച്ചു
അവളുടെ കൈകള്‍ വിറക്കുന്നുണ്ടായിരുന്നു
"എന്തേ ..കഥ കേട്ടപ്പോള്‍ ഇത്രക്ക് പേടിച്ചുപോയോ?"
"പിന്നില്ലാതെ; അത് ഈ ഉസ്താദ് പേടിക്കുന്നകഥകള്‍ മാത്രമേ പറയുകയുള്ളൂ ;
ഭക്ഷണം കഴിക്കാന്‍ ഉസ്താദ് വീട്ടില്‍ പോരട്ടേ ഉപ്പുപ്പയോട് പറഞ്ഞ്
ഒരുപാട് വഴക്ക് കേള്‍പ്പിക്കണം"
"വേണ്ട സബീനാ ...;ഉസ്താദ് പാവമല്ലേ;
എന്തുനല്ല കഥകള്‍ ആണ് ഉസ്താദ് പറയുന്നത്"
"അത് മച്ചാ... ഇങ്ങന്യാ ....;പേടിക്കുന്ന കഥകളാണ് ഇഷ്ട്ടം ;
മച്ചായും ഉസ്താദിന്റെ കൂട്ടാ ....."
"അത് ...അത് .....നിന്റെ കൂട്ട്"
"അത് കള്ളം പറയുന്നതല്ലേ"
"നിന്നാണ പേര്‍ഷ്യയില്‍ നില്‍ക്കുന്ന മാമയാണ ഞാന്‍ നിന്റെ കൂട്ടാണേ ......."
"സത്യം .."
"സത്യം"
അവള്‍ നീട്ടിയ കയ്യിലേക്ക് എന്റെ കയ്കൊണ്ട് മുട്ടിച്ചു ഞാന്‍ സത്യം ചെയ്തു .....
അവള്‍ക്ക് ഒരുപാട് സംശയങ്ങളാണ്
ചിത്രശലഭത്തിന് എവിടന്നാണ് ഇത്രയും വര്‍ണ്ണങ്ങള്‍ ലഭിക്കുക?;
നെല്ലിക്കക്ക് ഇത്രയും പുളി എവിടെന്നാണ് കിട്ടുക ?;
മയില്‍പ്പീലിക്ക് ജീവനുണ്ടോ? ആട്ടിന്കുട്ടിക്ക് പാലില്ലാതതെന്താ ....
അവളുടെ ചോദ്യങ്ങള്‍ക്ക് മറുപടികൊടുക്കുക മാത്രമാണ് അടുത്തകാലമായി എന്റെ ജോലി
മാമി കളിയായി ചോദിക്കും
" നിനക്ക് സബീനയെ കെട്ടാമോ?"
"ഇല്ല"
"അതെന്താ?"
"എനിക്ക് പറ്റൂല്ല"
എന്ന് മാത്രമേ എനിക്ക് പറയാനറിയൂ എന്റെ മറുപടി കേട്ട്
ഉമ്മയും, മാമിയും, ഉമ്മുമ്മയും. ചിരിക്കും
അതുകാണുമ്പോള്‍ എനിക്ക് കോപം വരും
പിന്നെ ഞാന്‍ അവിടെ നില്‍ക്കില്ല ഒറ്റ ഓട്ടം തൊടിയിലേക്ക് ഒപ്പം അവളുമുണ്ടാകും
അക്കാലത്ത് തൊടിയിലെ ഓരോ കുഞ്ഞ് ചെടികളും പൂവിടുന്നതു അവള്‍ക്കുവേണ്ടിയായിരുന്നു
എല്ലാപൂക്കളും അവള്‍ പൊട്ടിക്കും അതെല്ലാം ഒരു ഇലയില്‍ പൊതിഞ്ഞ് കൊണ്ട് വന്ന്
അവള്‍ തന്നെ മാലകോര്‍ക്കും ചിലപ്പോള്‍ ഞാനും സഹായിക്കും എനിക്ക് മാലകോര്‍ക്കാന്‍-
അത്ര വശമില്ല ഇടയ്ക്കു എന്റെ തലയില്‍ വിരലുകൊണ്ട് തട്ടി മണ്ടന്‍ മച്ച...എന്ന് അവള്‍ വിളിക്കാറുണ്ട്
പൂക്കളെല്ലാം അവളുടെ തലയില്‍ കെട്ടിവെക്കും
എപ്പോഴും കണ്ണാടി നോക്കുന്നത് അവള്‍ക്കിഷ്ടമാണ് മുഖം പലരീതിയില്‍
വക്രിച്ചും അല്ലാതെയും നോക്കുന്നത് കാണാന്‍ വല്യ ചേലാണ്
അന്നൊരു കൊയ്ത്തുകാലം വയലില്‍ നിറച്ചും ജോലിക്കാര്‍
ചിലര്‍ കറ്റ അറുത്തു കൂട്ടുന്നു, കുറച്ചുപേര്‍ അത് കെട്ടുകള്‍ ആക്കിവെക്കുന്നു,
ചിലര്‍ അത് തലയിലേറ്റി കളപ്പുരയുടെ പുറത്തു ഒരുക്കിയിട്ട തറയില്‍ അടുക്കിവെക്കുന്നു
ഞങ്ങള്‍ അടുത്ത തോട്ടില്‍ ഇറങ്ങി അവളുടെ തലയിലെ തട്ടമെടുത്ത് കുഞ്ഞ് മത്സ്യങ്ങളെ
പിടിക്കുകയാണ് കിട്ടുന്ന മത്സ്യങ്ങളെ കയ്യില്‍ കരുതിയിരിക്കുന്ന
ചെറിയ പ്ലാസ്റിക് കൂടിലേക്ക് ആണ് നിക്ഷേപിക്കുക
പെട്ടന്ന് .....
"എന്റെ ഉമ്മച്ചിയെ .......!!!"
എന്ന വിളിയോടെ പേടിച്ച് അവള്‍ തോട്ടില്‍ നിന്നും വരമ്പത്തേക്ക് കയറി തന്റെ കാലില്‍ പിടിച്ച്
അവിടെയിരുന്നു കരയുന്നു ..
ഞാനും അടുത്തുചെന്നു
"എന്താ ......!!!!; എന്തുപറ്റി !"
"കാലില്‍ എന്തോ കടിച്ചു"
"നോക്കട്ടെ"
ഞാന്‍ നോക്കുമ്പോള്‍ കാലില്‍ നിന്ന് ചെറുതായിട്ട് ചോര പൊടിയുന്നു
കരയുന്ന അവളെയും പിടിച്ച് ഞാന്‍ നടക്കുമ്പോള്‍
ജോലിക്കാര്‍ കാര്യമന്വേഷിച്ചു അതില്‍ ഒരാള്‍ അവളെ കോരിയെടുത്ത് വീട്ടില്‍ കൊണ്ടുവന്നു
വല്ല 'നീര്‍ക്കോലിയും'കടിച്ചതായിരിക്കാം .....!!
പെട്ടന്ന് ഉമ്മയും, മാമിയും, വന്നു, കൂടെ അയല്‍ക്കാരും .വയലിലുള്ള ജോലിക്കാരും .
അവളെ എടുത്ത് അടുത്ത ആശുപത്രിയിലേക്ക് കൊണ്ടുപോയി
ഡോക്ടര്‍ പരിശോധിച്ചപ്പോള്‍അല്ലേ അറിയുന്നത് സംഭവം .....!!!
ഒന്നുമില്ല കാലില്‍ മുള്ള് കൊണ്ടതാണ് !!!
അവളെ വീട്ടിലേക്ക് കൊണ്ടുവന്നു ഞങ്ങള്‍ക്ക് ഒരുപാട് ശകാരം കിട്ടി
തോട്ടില്‍ കളിച്ചതിന്
അന്ന് മുഴുവന്‍ അവള്‍ക്ക് ആഹാരം കൊടുക്കണ്ട എന്ന ഉത്തരവ് ഉമ്മുമ്മയുടെവക
കാരണം ഡോക്ടര്‍ക്ക് തെറ്റാം ചിലപ്പോള്‍ നീര്‍ക്കൊലിയാണ് കടിച്ചത് എങ്കിലോ?....
നീര്‍ക്കോലി കടിച്ചാല്‍ ഒരു രാത്രി അത്താഴം കഴിക്കാന്‍ പാടില്ലെന്നാണ് !!!
സന്ധ്യ ആയപ്പോഴേ അവള്‍ കരയാന്‍ തുടങ്ങി എനിക്ക് വിശക്കുന്നേ .....വിശക്കുന്നേ .....
എന്ന് പറഞ്ഞ് ..... ആരും ഒന്നും കൊടുത്തില്ല അവള്‍ക്ക് കഴിക്കാന്‍
എനിക്ക് അവളെ കണ്ടതും പാവം തോന്നി എനിക്ക് കഴിക്കാന്‍ തന്നതില്‍ നിന്നും
ഒരു പങ്ക് അവള്‍ക്ക് ഞാന്‍ മാറ്റി വെച്ചു ..ആരും കാണാതെ അവള്‍ക്കുകൊടുത്തു
.....അതിനടുത്ത പ്രഭാതം ഇന്ന് അവളെ ദേഷ്യം പിടിപ്പിക്കാന്‍ എനിക്ക് ഒരു
സംഗതി കിട്ടി
"ദേ ...നീര്‍കോലി ......ദാ...നീര്‍ക്കോലി"
നീര്‍ക്കോലി ആ പേര് മദ്രസയിലെത്തി ....
കുട്ടികള്‍ അവളെ നീര്‍ക്കൊലിയെന്നു വിളിച്ചുതുടങ്ങി
അവിടെനിന്നും നീര്‍ക്കോലി സ്കൂള്‍ 'ലും എത്തി
തീര്‍ന്നില്ല സംഭവം എഴുകടലും കടന്ന്
പേര്‍ഷ്യയിലും എത്തി ....(മാമയും അറിഞ്ഞു)
കാലം അതിവേഗം ഭൂമിയേയും കൊണ്ട് പലവട്ടം കറങ്ങി
ഓരോ കറക്കവും സബീനയുടെ തടി കൂടി ക്കൂടി വന്നു പ്രായവും
അവള്‍ക്കിപ്പോള്‍ രണ്ട് കുട്ടികളുണ്ട്
എന്നാലും നീര്‍ക്കോലി അവളുടെ പേരിനൊപ്പം ഇന്നും ഒരു അലങ്കാരമായി
തുടരുന്നു.
വായിച്ചപ്പോള്‍ ബാല്യകാലം കൊതിച്ചു പോകുന്നു...ഒരു ബാല്യം കൂടി കിട്ടിയിരുന്നെങ്കില്‍...
മറുപടിഇല്ലാതാക്കൂനന്നായി എഴുതി...
സുഹൃത്തിന് എല്ലാ നമകളും...
ഹാ..എത്ര സുന്ദരമായ ചിത്രം.മനസ്സ് പാറിപ്പറന്നെന്റെ കുട്ടിക്കാലത്തേയ്ക്കോടി...
മറുപടിഇല്ലാതാക്കൂvalare manoharam
മറുപടിഇല്ലാതാക്കൂAashamsakal.
ഒത്തിരി ഇഷ്ടമായി.
മറുപടിഇല്ലാതാക്കൂ