അങ്ങനെ ഒരു ജൂണ്‍ മാസത്തില്‍.........
അന്ന് ഒരു മേയ് മാസം ഭാര്യ എന്നും പറയുന്നത് ഒരേ കാര്യം
എന്തെന്നോ മകനെ നഴ്സറിയില്‍ പഠിക്കാന്‍ അയക്കണം
അവന് നാല് വയസ്സായി.അവനെയും എന്നെയും ഒന്നിച്ചു കാണുംപോഴെല്ലാം
എന്റെ കൂട്ടുകാര്‍ക്കും, നാട്ടുകാര്‍ക്കും. ഒന്നേ ചോദിക്കാനുള്ളു
"ഇവനെ എന്തേ സ്കൂളില്‍ അയക്കുന്നില്ല"
"ഇപ്പോഴേ നഴ്സറിയില്‍ അയച്ചാലേ ഒന്നാം സ്റ്റാന്‍ഡേര്‍ഡ്'ല്‍ ആകുമ്പോഴേക്കും
വല്ലതും മനസ്സിലാകൂ'പപ്പയും മകനും ഇങ്ങനെ കളിച്ചു നടന്നാല്‍ മതിയോ?"
"ഇവനെ കാണാന്‍ വേണ്ടിയാണ് ഞാന്‍ പ്രവാസംനിര്‍ത്തി നാട്ടില്‍ നില്‍ക്കുന്നത്"
"അതിനെന്താ അവന്‍ ഉച്ചക്ക് ഇങ്ങു പോരില്ലേ'
"അതെ,പക്ഷേ; അത്രയും നേരം ഇവനെ പിരിഞ്ഞിരിക്കുക അസാധ്യം,
ഞാന്‍ വല്ല നഴ്സറിയിലും പോയിട്ടാണോ?"
"ആ കാലമല്ല അന്ന് എങ്ങനെയെങ്കിലും പാസ്സായാല്‍ മതിയായിരുന്നു,
ഇന്ന് കാലം മാറി എല്ലാത്തിനും റാങ്ക് കിട്ടണം"
"എന്നുകരുതി; അവന്‍ ഒന്ന് കളിച്ചു നടക്കട്ടെ"
മറുപടി പറഞ്ഞു .....പറഞ്ഞു ഞാന്‍ തളര്‍ന്നു.....
ഇപ്പോള്‍ മകനും പറഞ്ഞുതുടങ്ങി
"പപ്പാ; എനിക്ക് പഠിക്കാന്‍ പോകണം, പോപ്പി കുടവേണം,സ്പൈടെര്‍മാന്‍ ബാഗ് വേണം,
വാട്ടര്‍ ബോട്ടില്‍ വേണം."
എല്ലാപേരുടെയും നിര്‍ബന്ധത്തിന് വഴങ്ങിയെന്ന് പറയുന്നതാകും ശെരി
അടുത്ത പടി ഏത് സ്കൂളില്‍ അയക്കും എന്നതാണ്
എല്ലാ മേയ് മാസത്തിനും ഒരു പ്രത്യേകതയുണ്ട് കുട്ടികളുള്ളവീട്ടില്‍ ഓരോ
സ്കൂളില്‍ നിന്നും ആളുകള്‍ വീടുകള്‍തോറും കയറിയിറങ്ങും
"ഇവിടത്തെ കുട്ടിയെ ഞങ്ങളുടെ സ്കൂളില്‍ തന്നെ അയക്കണം,
ഞങ്ങളുടെ സ്കൂളില്‍ പഠിക്കുന്ന കുട്ടികള്‍ നൂറ്% മാര്‍ക്കും വാങ്ങും,
കമ്പ്യുട്ടെര്‍ പഠിക്കാന്‍ കുട്ടികള്‍ക്ക് പ്രത്യേകം ക്ലാസ്സ് തന്നെയുണ്ട്"
ഡാന്‍സ്,പാട്ട്,തുടങ്ങി കുട്ടിയെ അവര്‍ ഡോക്ടറും ഇഞ്ചിനീയരുമാക്കുന്നു
ഇതെല്ലാം കേട്ട് .....കേട്ട്....ഞാനും ഭാര്യയും ഒരു തീരുമാനത്തിലെത്തി!
നമ്മളായിട്ട് കുറയ്ക്കണ്ട ഇനിയവനെ ഡോക്ടര്‍'ആക്കിയിട്ടേ കാര്യമുള്ളൂ
നാട്ടിലെ ഏറ്റവും മുന്തിയ സ്കൂളില്‍ തന്നെ അയക്കാന്‍ ഞങ്ങള്‍ തീരുമാനിച്ചു
സ്കൂളില്‍ ചെല്ലുമ്പോള്‍അല്ലേ അടുത്ത പടി
പതിനായിരം രൂപ അഡ്മിഷന്‍ ഫീസ്,
ഒരു കൊല്ലത്തെ സ്കൂള്‍ ഫീസ് 25000 / രൂപ,
പി.ടി.എ ഫീസ് 5000 /രൂപ,
കമ്പ്യുട്ടെര്‍ ഫീസ് 2000 /രൂപ,
യുണിഫോം,ട്ടൈ,ഷൂസ്,ബാഡ്ജ്,സോക്സ്,പുസ്തകങ്ങള്‍,നോട്ടുബുക്ക് 10000 /രൂപ,
ബസ്സ് ഫീസ് 3500 /രൂപ
മൊത്തം 57000 /രൂപ
"സ്കൂളില്‍ വേണ്ട യുണിഫോം ഞങ്ങള്‍ പുറത്ത്നിന്നും വാങ്ങാം"
"അത് പറ്റില്ല; ഈ സ്കൂളിലെ യുണിഫോം ഇവിടെ മാത്രമേ കിട്ടുകയുള്ളൂ,
അത് പ്രത്യേകതരം കളര്‍ ആണ്"
ഒന്നും നടക്കില്ല സ്കൂളില്‍ ചെന്നാല്‍ അവരാണ് മേലധികാരി നമ്മള്‍ വെറും
കുട്ടികളുടെ രക്ഷകര്‍ത്താവ് മാത്രം
ഞാന്‍ ഭാര്യയോടു പറഞ്ഞു നമുക്ക് ഈ സ്കൂള്‍ വേണ്ട; സര്‍ക്കാര്‍ പള്ളിക്കുടമാണ് നല്ലത്
ഭാര്യ ചുറ്റും ഒന്ന് കണ്ണോടിച്ചു
"ദേ...നോക്കിയേ;! നമ്മുടെ അയല്‍ക്കാരെല്ലാമുണ്ട്,ഈ സ്കൂളില്‍ മകനെ അയച്ചില്ലെങ്കില്‍
ഞാന്‍ ചത്തുകളയും നാളെ ഞാന്‍ എങ്ങനെ ഇവരുടെ മുഖത്ത്നോക്കും"
ഉടയതമ്പുരാനേ.......പിടിചെല്ലോ പുലിവാല്!
"എടീ ഇത്രയും പൈസ നമ്മള്‍ എങ്ങനെയുണ്ടാക്കും"
"നിങ്ങള്‍ അതൊന്നും ഓര്‍ക്കണ്ട; അതിനെല്ലാം വഴിയുണ്ടാക്കാം"
ഞാനും തീരുമാനിച്ചു അവളെ വെറുതെ ആത്മഹത്യ ചെയ്യിക്കണ്ട
പോക്കറ്റില്‍ ഇരുന്ന 8000 /രൂപയും കൊടുത്ത്
ബാക്കി ഒരാഴ്ച്ചക്കകം എത്തിക്കാം എന്നാ ഉറപ്പോടെ .......
വീട്ടില്‍ വന്നതും ഭാര്യ തന്റെ കയ്യില്‍ കിടന്ന നാല് വളയും,
ഞാന്‍ കെട്ടിയ താലിയുടെ ലോക്കറ്റ് അഴിച്ചുമാറ്റി മാലയും എന്റെ കയ്യില്‍ തന്നു
"ഇത് കൊണ്ടുപോയി പണയംവെച്ച് സ്കൂളില്‍ കൊടുക്കുക താമസിക്കണ്ട"
"എടീ ...ഞാന്‍ എത്രനാളായി ചോദിക്കുന്നു ഒരു വള തരാന്‍
എനിക്ക് ഒരു ചെറിയ ആവശ്യമുണ്ടെന്ന്; നീ ചോദിക്കുമ്പോഴെല്ലാം പറയുമായിരുന്നു
ഒരു തരി പൊന്ന് തരില്ലാ എന്ന്; ഇപ്പോള്‍ നിന്റെ മകന്റെ ആവശ്യം വന്നപ്പോള്‍
താലിമാല വരെ നീ ഊരിത്തരുന്നു"
"എന്റെ മകനല്ല നമ്മുടെ മകന്‍"
"അതെ നമ്മുടെ മകന്‍"
"പിന്നെ ഒരു കാര്യം എനിക്ക് ഒരു ഗ്രാം തങ്കത്തില്‍ പൊതിഞ്ഞ ഒരു മാലയും'
ഒരു അഞ്ചു വളയും വാങ്ങാന്‍ മറക്കണ്ട"
"അതെന്തിനാ"
"ഈ താലിയുടെ ലോക്കറ്റ് ഞാന്‍ എന്ത് ചെയ്യും"
"അത് വല്ല ചരടിലും കോര്തിട്ടാല്‍ പോരേ........"
"അത് കൊള്ളാം; അമ്പതു'പവനുമായി ഈ വീട്ടില്‍വന്ന് കയറിയതാണ് ഞാന്‍
ഇപ്പോള്‍ എന്റെ കയ്യിലും, കഴുത്തിലും ഒരുതരി പൊന്നില്ലാതായി"
"എടീ ..അത് നിന്റെ ഒടുക്കത്തെ ആര്‍ഭാടമല്ലേ കാരണം "
"ഞാന്‍ എന്ത് ആര്‍ഭാടം കാണിക്കുന്നു എന്നാണു നിങ്ങള്‍ പറയുന്നത്
എന്റെ ഒരു വയറിനു മാത്രമേ നിങ്ങള്‍ തരുന്നുള്ളൂ"
ഞങ്ങളുടെ വഴക്ക് വീണ്ടും നീണ്ടുപോയി...........
അങ്ങനെ ഞങ്ങള്‍ കാത്തിരുന്ന ജൂണ്‍' മാസം വന്നെത്തി
ഒരിക്കലും രാവിലെ എട്ട് മണിക്ക് മുമ്പ് ഉറക്കം എഴുന്നേല്‍ക്കാത്ത ഭാര്യ
അഞ്ചുമണിക്കേ എഴുന്നേറ്റ് മകന് സ്കൂളില്‍ കൊണ്ടുപോകാനുള്ള
ബ്രേക്ക്ഫാസ്റ്റ്, ലഞ്ച് ...എല്ലാം റെഡി
പഴംകഞ്ഞി,ചോറ്,കറി......എന്നെല്ലാം പറഞ്ഞ് ശീലിച്ച ഞാനും പഠിച്ചു
രണ്ടു വാക്ക് ബ്രേക്ക്‌ഫാസ്റ്റ്, ലഞ്ച്. പടച്ചോനേ..നിന്റെ കൃപ !
മകന്‍ സ്കൂളില്‍ പോകാന്‍ തുടങ്ങുന്നദിവസം രണ്ട് വാക്ക് ഇംഗ്ലീഷ് പഠിച്ചു
ഇനിയുള്ള ദിവസങ്ങളില്‍ ഞാന്‍ മകനേക്കാളും ഇംഗ്ലീഷ് പടിക്കുമെല്ലോ
എന്നോര്‍ത്ത് എന്റെ ശരീരമാകെ കുളിര്കോരി
എട്ട് മണിക്ക് മുമ്പേ മകനും, ഭാര്യയും,കുടയും, വാട്ടര്‍ ബോട്ടിലും,എല്ലാം റെഡി
ഡ്രസ്സ് എല്ലാം ഇട്ടുവന്ന മകനെ ഞാനും ഭാര്യയും ഇമയടയാതെ നോക്കിനിന്നു
എന്റെ മനസ്സില്‍ക്കൂടി ഒരു കുഞ്ഞ് ഡോക്ടര്‍ മിന്നി മറഞ്ഞു ..........
ഞങ്ങള്‍ സ്കൂളില്‍ എത്തി അവിടെ ഒരു അഞ്ഞുറോളം കുരുന്നുകള്‍
ചിലര്‍ കളിക്കുന്നു, ചിലര്‍ ചിരിക്കുന്നു,ചിലകുട്ടികള്‍ നിലവിളിക്കുന്നു ....
സ്കൂള്‍'ഉം കുട്ടികളെയും കണ്ട മകന്‍ ചുറ്റും ഭയപ്പാടോടെ ഒന്ന് വീക്ഷിച്ചു
എന്നിട്ട് ഒരു തീരുമാനത്തിലെത്തി അതില്‍ ഭൂരിപക്ഷത്തോട്‌ചേര്‍ന്നു
നിലവിളി സംഘത്തില്‍!
അപ്പോള്‍ അവന് വീട്ടില്‍ വരണം സ്കൂളില്‍ ബെല്ലടിച്ചു ഞങ്ങള്‍ അവനെ അവന്റെ
ടീച്ചറിന്റെ കയ്യിലേക്ക്കൊടുത്തു അവന്‍ അവരുടെ കയ്യും തട്ടിതെറിപ്പിച്ച് എന്റെ അടുത്തേക്ക്
നിലവിളിച്ച് ഒരോട്ടം ......
"എടാ ...നിനക്ക് പഠിക്കണ്ടേ"
"വേണ്ട"
ടീച്ചര്‍ വന്ന് അവനെ വീണ്ടും പിടിച്ച് വലിച്ച് ക്ലാസ്സിലേക്ക് കൊണ്ട്പോയി
"നിങ്ങള്‍ പൊയ്ക്കൊള്ളുക; അവന്‍ നിങ്ങള്‍ പോയാല്‍ ഇവിടെയിരുന്നുകൊള്ളും"
ഞാനും ഭാര്യയും അവിടെനിന്നും തെല്ല് മാറിനിന്നു
അവന്‍ കാണാതെ അവനെ വീക്ഷിച്ചു
ആക്ലാസ്സിലെ മറ്റ്കുട്ടികളെല്ലാം
കരച്ചില്‍ നിര്‍ത്തിയിരുന്നു അവനൊഴിച്ച് .....
അവസാനം ഞാന്‍ പോയി അവനെ വീട്ടിലേക്ക് കൂട്ടിക്കൊണ്ട്വന്നു
അന്ന്മുഴുവന്‍ അവനെ ഉപദേശിച്ചു ബാഗും,ഷൂസും,യുനിഫോമും അടുത്തവീട്ടിലെ
കുട്ടിക്ക്കൊടുക്കും എന്നെല്ലാം പറഞ്ഞ് അവനെ ഒരുവിധം സമ്മതിപ്പിച്ചു
അടുത്തദിവസം രാവിലെ ഒന്‍പത് മണിക്കുതന്നെ സ്കൂള്‍ ബസ് വന്നു
ഞാനും ഭാര്യയും അവനെ ബസ്സില്‍ കയറ്റി എന്റെ മോന്‍ എന്നെ ഒന്ന് ദയനീയമായി നോക്കി
കരയുന്നവക്കോളമെത്തി എന്റെ ചങ്ക് ഒന്ന് പിടഞ്ഞു ......
അന്ന് മൂന്ന്'മണിയാകാന്‍ ഒരുപാട് സമയമെടുത്തു
കെട്ടിയിട്ട വെരുകിനെ'പ്പോലെ ഞാന്‍ വീട്ടില്‍ അങ്ങോട്ടും ..ഇങ്ങോട്ടും ...ഉലാത്താന്‍ തുടങ്ങി
"നിങ്ങള്‍ എന്താ ഇങ്ങനെ; അവന്‍ മൂന്ന്'മണിയാകുമ്പോള്‍ ഇങ്ങ്പോരും"
"അതേ..; ചിലപ്പോള്‍ നേരത്തേവിട്ടാലോ"
ഒര് വണ്ടിയുടെ ശബ്ദം കേട്ട് ഞാനും ഭാര്യയും ചെന്ന് നോക്കുമ്പോള്‍
സ്കൂള്‍ ബസ്സ്'പോകുന്നു ഞങ്ങളുടെ മകനെ കാണാനില്ല പകരം മറ്റൊരുകുട്ടി !
അവിടെ റോഡ് സൈഡില്‍ നിന്നു കരയുന്നു ഞാന്‍ ഓടി ആ കുട്ടിയുടെ അടുത്തെത്തി
ബാഡ്ജ് നോക്കുമ്പോള്‍ മകന്റെ പേരുള്ള മറ്റൊരുകുട്ടി !!!
ആ കുട്ടിയോട് ഞാന്‍ എന്ത് ചോദിച്ചിട്ടും ആകുട്ടി പേടിച്ച് കരയുന്നതല്ലാതെ
ഒന്നും മിണ്ടുന്നില്ല!!!
ഭാര്യ നെഞ്ചത്ത് ഒര് പതിനാറ് ഇടിയും കരച്ചിലും തുടങ്ങി
ഞാന്‍ അവരുടെ സ്കൂളില്‍ വിളിച്ചു അവര്‍ ബസ്സില്‍ അന്വേഷിച്ചു
അവര്‍ക്ക് കുട്ടി മാറിപ്പോയതാണ് ഞാന്‍ ചോദിച്ചു
"എന്റെ കുട്ടിയെ ഇതേപോലെ നിങ്ങള്‍ ഏത് റോഡില്‍ ഉപേക്ഷിച്ചു"
ഞങ്ങളുടെ ബഹളംകേട്ട് നാട്ടുകാര്‍ മൊത്തം കൂടി
ഒരാള്‍ വണ്ടിവിളിക്കാന്‍ പോയിട്ടുണ്ട് പെട്ടന്ന് ഒരാള്‍ വണ്ടിയില്‍ എന്റെ മകനെ
എടുത്തുകൊണ്ട് വീട്ടുമുറ്റത്ത് എന്നെ കണ്ടതും മകന്‍
"പപ്പാ" എന്നുപറഞ്ഞ് എന്റെ മേലേക്ക് ഒര് ചാട്ടം കെട്ടിപ്പിടിച്ച് എന്റെ കവിളത്ത്
ഒര് അഞ്ചാറ് മുത്തം
തിരിഞ്ഞുനോക്കുമ്പോള്‍ അവിടെയുള്ള കുട്ടിയുമായി വണ്ടിയില്‍ വന്ന ആള്‍ അതേ പ്രകടനം
രണ്ട് കൂട്ടര്‍ക്കും രണ്ട് കുട്ടികളെയും തിരിച്ച്കിട്ടി.......
പിന്നെ സ്കൂള്‍'അധികൃതരുടെ വക മാപ്പ് ചോദിക്കല്‍
അവസാനം...........അവസാനം............അവനും ....ആ സ്കൂളിലെ ......കരയാത്ത
ഭൂരിപക്ഷത്തിലേക്ക് ചേക്കേറി ..............
ഇന്നും ജൂണ്‍'മാസം കടന്നുവരുമ്പോള്‍ ഒരുനിമിക്ഷം മകനെ നഷ്ട്ടപ്പെട്ട
ആ സ്കൂള്‍'ക്കാലം എന്നെ നൊമ്പരപ്പെടുതാറുണ്ട്.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ