2011, സെപ്റ്റംബർ 17, ശനിയാഴ്‌ച

"അവള്‍"



"അവള്‍"
പട്ടുടയാട അഴിച്ചൂ വാനം 
കൂരിരുള്‍ താനേ അണയുന്നു 
പൊട്ടില ഒന്നില്‍ ശയ്യയൊരുക്കി 
പെട്ടന്നൊരു'കിളി വരവായി 

പാടം പൂത്തതറിഞ്ഞില്ല 
മേനിയിലാകെ കുളി'രേറി
മാലിനി നദിയുടെ അണി'യത്തായൊരു 
മാനോ മരവുരി മാറ്റുന്നു 


ഒരു കരിവണ്ടിന്‍ ചെറു ചുണ്ടൊന്നില്‍
ഒരു തരി പൂമ്പൊടി പറ്റുന്നു 
പവിഴ പുറ്റില്‍ ചേര്‍ന്ന് കിടന്നവള്‍ 
ശ്വാസം തെര് തെരെ മീട്ടുന്നു 

രാവുകള്‍ അങ്ങനെ പെരുമഴയായി 
ചടപട...ചടപട...നീങ്ങുന്നു 
സിരകളില്‍ അഗ്നി പടര്ന്നിട്ടവളോ
കാടുകള്‍ അനവധി താണ്ടുന്നു 

നേരുകള്‍ ഇനിയും അറിയുകയില്ലിനി 
നോവുകള്‍ അവളില്‍ ഏറുന്നു
കാലം കരുതിയ ശിശിരം തന്നില്‍ 
കൌതുകം എല്ലാം കൊഴിയുന്നു 

അണയും കത്തും എങ്കിലും ഒരുനാള്‍ 
അഭയം ചുടലയില്‍ അമരുന്നു 
അറിവും നീയേ....അകവും നീയേ...
അബലകള്‍ എന്നും കേഴുന്നു. 

1 അഭിപ്രായം:

"മാറ്റൊലി"

പാതയ്ക്കരിലൊരു പാറാവുകാരന് ‍ പാതിമിഴി പൊത്തിക്കരയണുണ്ട് പാതിരാനേരത്ത് പാതയൊഴിഞ്ഞിട്ട് പട്ടണം മറപറ്റി തേങ്ങണുണ്ട്   ...