ഒരു പ്രണയത്തിന്റെ ബാക്കിപത്രം
ചേലില്‍ ചിരിക്കാന്‍ പഠിപ്പിച്ച പ്രണയിനീ
പാലില്‍കലക്കിയോ പാഷാണമത്രയും
കാഷായവേഷം ധരിക്കാന്‍ പറഞ്ഞു നീ
ഭേഷായി നോക്കിചിരിച്ചിട്ടു പോകയോ
കാറ്റിന്റെമര്‍മ്മരം ദൂരത്ത് കേള്‍ക്കുന്നു
ഏറ്റുന്നു ഞാനീ ഭാരങ്ങളൊക്കെയും
നീറ്റാo മനസ്സിന്‍ ഉലയില്‍ എടുത്തിട്ട്
പോറ്റാന്‍ അറിയാത്ത നഷ്ടസ്വപ്നങ്ങളെ
പകലൊന്നു മാറി കറുക്കുമാനേരത്ത്
കരളില്‍ പതുക്കെ ഇറക്കുക കത്തി നീ
ചിന്തുമാചോരയെ കോരികുടിച്ചുനീ
പൊന്തുമാരോദനം കേള്‍ക്കാതെ പോവുക
എന്നിനിക്കാണുമോ എന്തെന്നറിയുമോ
പിന്നെന്തിന്നാണ് നീ പിന്‍വിളി കേള്‍ക്കുക
ചത്തതും കൊന്നതും ഞാനെന്നറിയുക
പാഴനാം എന്നെ കളഞ്ഞിട്ട് പോകുക.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ