2011, സെപ്റ്റംബർ 17, ശനിയാഴ്‌ച

മരം ഒരു വരം


 
മരം ഒരു വരം ഒരു വൈകുന്നേരം... ഭാര്യ കുറേ തുണികളുമായി ഗുസ്തി പിടിക്കുകയാണ് 
"ഇവനുണ്ടല്ലോ വല്ല ചാക്കും വാങ്ങി തയ്ച്ച് ഇട്ടുകൊടുക്കണം"
"നീ ആരുടെ കാര്യമാണ് പറയുന്നത്"! 
"പിന്നെ ആരുടെ കാര്യം നിങ്ങളുടെ പുന്നാരമകന്റെ
അല്ലാതാരുടെ.. എന്ത് തുണി കൊടുത്താലും അവന്‍ ഒരുനിമിക്ഷംകൊണ്ട് കറപിടിപ്പിക്കും"
"ഞാന്‍ ഇപ്പോഴും അങ്ങനെ തന്നയാണ്.
നിന്റെ വായില്‍ ഇരിക്കുന്നത് കേള്‍ക്കണ്ട എന്നുകരുതിയാണ് ഞാന്‍ തന്നെ 
എന്റെതുണികള്‍ അലക്കുന്നത്‌"
"കൊള്ളാം ഒരു പപ്പയും മോനും ഞാന്‍ വല്ല ദിക്കിലേക്കും ഇറങ്ങിപ്പോകും"!
"എങ്കില്‍ ഒന്ന് പെട്ടന്ന് ആകട്ടെ എന്നെ കൊതിപ്പിക്കല്ലേ" 
"ങാ....ഇപ്പോഴും ഭൂതി'മാറിയില്ല" 
"അതുപിന്നെ പാമ്പ് വയസ്സായാലും കടി മറക്കുമോ"?
"എങ്കില്‍ ഞാന്‍ ഈ  പാമ്പിനെ തല്ലിക്കൊല്ലും".

"ദേ....ആ മാവിന്റെ കൊമ്പ്'കളെല്ലാം വെട്ടി ഒതുക്കിത്തരാന്‍ പറഞ്ഞിട്ട് 
എത്രനാളായി ഇലകള്‍ വീണു..വീണ്‌.....മുറ്റം വൃത്തികേട് ആകുന്നു 
അത് വൃത്തിയാക്കി എന്റെ നടുവിന്റെ കെട്ട് എപ്പോഴാ പൊട്ടുകയെന്ന്അറിയില്ല" 
"എങ്കില്‍ നീ ആ കൊടുവാള്‍ കൊണ്ട് വരിക ഞാന്‍ തന്നെ അത് മുറിച്ചുതരാം"
"വേണ്ട.....വേണ്ട....നാളെ ഒരു "തണ്ടാനെ" വിളിച്ച് ശെരിയാക്കിയാല്‍ മതി" 
"നീ എന്താ കരുതിയത്‌ പണം മരത്തില്‍നിന്ന് കുലുക്കിയിടുകയാണോ?
ഒരു തെങ്ങില്‍ കയറി തേങ്ങയിടാന്‍ 30 /രൂപ അപ്പോള്‍ ഇതൊന്നു വെട്ടി വൃത്തിയാക്കാന്‍ 
500 /രൂപ എങ്കിലും കൊടുക്കണം"
ഞങ്ങളുടെ തര്‍ക്കത്തിനൊടുവില്‍ ഞാന്‍ തന്നെ വിജയിച്ചു 
സംഗതി കിടുപ്പനായി... അല്ല കിടുകിടുപ്പനായി.... 
മുറ്റത്ത്‌ നല്ല വെളിച്ചവുമായി.
"മമ്മീ .....മമ്മീ ...."
മകന്‍ സ്കൂള്‍ വിട്ടു വരികയാണ് 
വഴി കയറുമ്പോള്‍തന്നെ  വിളിതുടങ്ങും 
ഇനി ട്യുഷന് പോകണം അടുത്തജോടി ഡ്രസ്സ്‌ മാറ്റണം അതിനാണ് വിളി 
പക്ഷേ ഇന്ന് വന്നിട്ട് ആദ്യത്തെ ചോദ്യം
"ഇനി എനിക്ക് എവിടെയാ ഊഞ്ഞാല്‍ കെട്ടിത്തരിക?
! നിറച്ചും മാങ്ങ'പിടിക്കുന്ന ആ കൊമ്പുകളെല്ലാം
എന്തിനാ മുറിച്ചേ....?ആരാ ഈ പണിപറ്റിച്ചേ ...?"നൂറു നൂറു ചോദ്യം 
സഹികെട്ട് അവള്‍ പറഞ്ഞു
"പപ്പയാമോനെ"
"പപ്പയെവിടെ?"
"പുറകുവശത്ത് ആ വെട്ടിയ കൊമ്പുകളെല്ലാം വെട്ടി ചെറുതാക്കുന്നു" 
"പപ്പാ....പപ്പാ....."
"എന്താ ..."
"പപ്പയല്ലേ പറഞ്ഞത് മരങ്ങള്‍ക്കും ചെടികള്‍ക്കും ജീവനുണ്ട് 
അതിന്റെ ഇലകള്‍ നുള്ളാന്‍പാടില്ല, ഈ വീട്ടിലുള്ള മരങ്ങളും 
ചെടികളും പപ്പയുടെ കുട്ടികള്‍ ആണെന്ന് എന്നിട്ടിപ്പോള്‍" 
പണ്ട് അവന്‍ ഒരു ചെടിയുടെ ഇലനുള്ളിയപ്പോള്‍ ഞാന്‍ അവനോട് പറഞ്ഞതാണ് 
അത് എനിക്കിട്ടു തന്നെ കിട്ടി.
അവന്റെ ശ്രദ്ധതിരിക്കാന്‍ ഞാന്‍ പറഞ്ഞു
"നീ പെട്ടന്ന് ട്യുഷന്പോവുക
തിരിച്ചുവരുമ്പോള്‍ ഈ കമ്പ് കൊണ്ട് നല്ല ഒരു വണ്ടി ഉണ്ടാക്കിവെയ്ക്കാം" 
"അതിനു ടയെര്‍ എവിടെ"? 
"അത് പഴയ ചെരുപ്പില്‍ നിന്നും മുറിച്ചു ശെരിയാക്കാം"
"പ്രോമിസ്" 
"പ്രോമിസ്"
മകന്‍ പഠിക്കാനും ...ഞാന്‍ പഴയ ചെരുപ്പ് അന്വേഷിച്ചും ......
വിനാശകാലേ.... വിവരീത ബുദ്ധി.

2 അഭിപ്രായങ്ങൾ:

"മാറ്റൊലി"

പാതയ്ക്കരിലൊരു പാറാവുകാരന് ‍ പാതിമിഴി പൊത്തിക്കരയണുണ്ട് പാതിരാനേരത്ത് പാതയൊഴിഞ്ഞിട്ട് പട്ടണം മറപറ്റി തേങ്ങണുണ്ട്   ...