2011, സെപ്റ്റംബർ 17, ശനിയാഴ്‌ച

"നഷ്ട സ്വപ്നം"


"നഷ്ട സ്വപ്നം" 
മൌനമായ് നിറയുന്നു വേദന ഉള്ളിലായ്-എന്‍ 
രോദനം കേള്‍ക്കുന്നോ കൂട്ടുകാരീ 
കാലത്തിന്‍ കയ്യിലായ് അന്ന് ഞാന്‍ വെച്ചൊരു-
നീലപ്പൂ ആകെ ചുവന്നുപോയി 


തുള്ളിക്കളിച്ചു നാം ഓടി നടന്നൊരാ-
പാടവരമ്പോ വരണ്ട് പോയി 
കാലം പറഞ്ഞ ആ പാട്ടിന്റെ ഈരടി 
കേട്ടത് പോലും മറന്നുപോയി

കണ്ണുകള്‍ കൊണ്ട് നാം ചിത്രം വരച്ചതും 
ചിത്തത്തില്‍ മൊത്തം അടര്‍ന്ന്പോയി
അല്ലിയും മുല്ലയും കൊണ്ട് നാം കോര്‍തൊരാ 
മാല്യങ്ങളൊക്കെ കരിഞ്ഞ് പോയി 

കത്തുന്ന ചൂടിനാല്‍ കൊത്തി നാം ശില്പങ്ങള്‍ 
കണ്ണീര്‍ മഴയില്‍ അലിഞ്ഞ് പോയി 
അരികത്ത്‌ നിന്ന് കൈമാറിയ സ്വപ്‌നങ്ങള്‍ 
അഗ്നിതന്‍ നടുവില്‍ പതിച്ച് പോയി

ഓര്‍ക്കുവാന്‍ നൊമ്പരം ഏറെയാണെങ്കിലും 
പാര്‍ക്കുന്നു നെഞ്ചകം തന്നിലെന്നും 
പൊയ്പ്പോയ കാലം കവര്‍ന്നോരാ മാധുര്യം 
തെല്ല് കയ്പ്പായ് കിടക്കട്ടേ എന്നുമെന്നും.

1 അഭിപ്രായം:

"മാറ്റൊലി"

പാതയ്ക്കരിലൊരു പാറാവുകാരന് ‍ പാതിമിഴി പൊത്തിക്കരയണുണ്ട് പാതിരാനേരത്ത് പാതയൊഴിഞ്ഞിട്ട് പട്ടണം മറപറ്റി തേങ്ങണുണ്ട്   ...