മുസ്തഫയുടെ നിധി
ഈ കഥ നടക്കുന്നത് പണ്ടാണ് എന്നുവെച്ചാല്‍ വളരെ പണ്ട്
ഉമ്മ അടുക്കളക്ക് പുറകുവശത്ത് മത്സ്യം വൃത്തിയാക്കുകയാണ്
കാക്കയും ചുറ്റും വട്ടമിട്ടിരിപ്പുണ്ട്
ഇടയ്ക്കിടയ്ക്ക് ഉമ്മ "പൂച്ചേ....പട്ടീ....കാക്കേ...."എന്ന്-
പറഞ്ഞ് അവയെ ആട്ടുന്നുമുണ്ട്
ഒരു ചെറിയ മീന്തല നീട്ടി മുന്നോട്ട് എറിഞ്ഞു
കുറെ കാക്കകള്‍ വന്ന് അവ അടിയും പിടിയും കൂടി കൈക്കലാക്കി കിട്ടാത്ത കാക്കകള്‍
കുറച്ചു ദൂരെ മാറിയിരുന്ന് കാ...കാ..എന്ന് കരയാന്‍ തുടങ്ങി
കാക്കയെ നോക്കി ഉമ്മപറഞ്ഞു
"ഇന്ന് ആരോ വിരുന്നുകാര്‍ വരാനുണ്ട് കാക്ക വിളിക്കുന്നു"!
ഞാന്‍ മനസ്സില്‍ പറഞ്ഞു "അത് മീന്തല കാക്കയ്ക്ക് ഇട്ട്കൊടുത്തിട്ടാണ്"
ഞാന്‍ ഇത് ഉമ്മയോട് പറഞ്ഞാല്‍ ഉമ്മ എന്നെ തല്ലും
അന്നും ഇന്നും എനിക്ക് ഉമ്മയെ പേടിയാണ്!
അതെന്റെ കെട്ടിയോള്‍ പറയാറുണ്ട്
"ഇത്രയും ഉമ്മയെ പേടിയുള്ള ആളെഞാന്‍ എന്റെ ജീവിതത്തില്‍ കണ്ടിട്ടില്ലാന്ന്"!
സത്യം പറഞ്ഞാല്‍ എനിക്കിപ്പോള്‍ ഭാര്യയേയും പേടിയാണ്!
അത് മാത്രമല്ല ലോകത്തുള്ള പെണ്ണെന്ന് പറയുന്ന സകല അവളുമാരെയും പേടിയാണ്
കാരണം ഈ വര്‍ഗ്ഗത്തിന് എപ്പോഴാണ് സ്വഭാവം മാറുക എന്ന് അറിയില്ല
ഇതുകാരണം ഞാന്‍ ഒരു സ്ത്രീ വിരോധിയാണ് എന്ന് ധരിക്കണ്ട!
ഉമ്മ വല്ല കുറ്റവും കണ്ടാല്‍ ഭാര്യയെ വഴക്ക് പറയും
ഭാര്യയോ ഉറങ്ങാന്‍ നേരമായാല്‍ തുടങ്ങും പരാതി
ഭാര്യമാരെ തല്ലുന്നത് നല്ല സ്വഭാവമല്ല എന്ന് ഒരു തമിഴ് പടത്തില്‍ കണ്ടതിന് ശേഷം
ഞാന്‍ ആ പരിപാടി നിര്‍ത്തി ഇപ്പോള്‍ ഉമ്മയുടെ വഴക്ക് അല്‍പ്പം കൂടിയിട്ടുണ്ട്
ഇത് കണ്ടു കണ്ടു സഹികെട്ട് എന്റെ ഉപ്പ പറയും
"നൂറ് മല തമ്മില്‍ ചേരും നാല് മുല തമ്മില്‍ ചേരില്ലെന്ന്"
കുടുംബകാര്യം പറഞ്ഞ് കഥ പറയാന്‍ മറക്കുന്നു
കഥ എഴുതുകയാനെന്നു പറഞ്ഞപ്പോള്‍ ഭാര്യ പറയുകയാണ്
"എന്നെക്കുറിച്ചും വല്ലതും എഴുതണേ"
ഭാര്യക്ക് സന്തോഷമായില്ലേ?
ഭാര്യയെ കുറിച്ച് എഴുതിയത് അറിഞ്ഞാല്‍ ഉമ്മാക്ക് വിക്ഷമം ആകും ആയത് കൊണ്ടാണ്
ഉമ്മയെ കുറിച്ചും എഴുതിയത്!
"രണ്ടാളും എന്നോട് പിണങ്ങല്ലേ രണ്ടാള്‍ക്കും തൃപ്തി ആയല്ലോ?"
നമുക്ക് കഥ കേള്‍ക്കാം അറം പറ്റി എന്ന് പറയുന്നതാണ് ശെരി
അന്ന് ഞങ്ങളുടെ വീട്ടില്‍ ഒരാള്‍ വന്നു കൂടെ ഞങ്ങളുടെ ഗ്രാമം മുഴുവനും
തടിച്ചു കുടവയറുള്ള, താടിയുള്ള, കറുത്ത, ചെവിയില്‍ നിറച്ചും മുടി എഴുന്നേറ്റു നില്‍ക്കുന്ന
എന്നെല്ലാം വര്‍ണിക്കാം പക്ഷെ എനിക്ക് വര്‍ണ്ണിക്കാന്‍ അറിയില്ല.....! ചുരുക്കിപ്പറയാം ഇല്ലെങ്കില്‍ ആളുകള്‍ ഈ കഥ ഇവിടെ വെച്ച് നിര്‍ത്തും!
അദ്ദേഹത്തിന്റെ കൂടെ വന്നവര്‍ മൂന്നു നാല് പെട്ടിയും കൊണ്ടാണ് വന്നത്
പെട്ടിയെല്ലാം അദ്ദേഹം തന്നെ മുറ്റത്ത് പിടിച്ചിറക്കിവെച്ചു മെല്ലെ പതുക്കെ
എന്നെല്ലാം പെട്ടിയിറക്കുമ്പോള്‍ അദ്ദേഹം പറയുന്നുണ്ടായിരുന്നു
ബഹളം കേട്ട് മുറ്റത്തേക്ക് ഇറങ്ങി വന്ന ഉമ്മ
"എന്റെ ഇക്കാ എത്ര നാളായി കണ്ടിട്ട്"
"ഇത്രകാലവും എവിടെയായിരുന്നു"
ഉമ്മയുടെ മുഖത്ത് സന്തോഷം ,ചിരി ,അത്ഭുതം,
ആചര്യം, ദു:ഖം ... നവരസങ്ങള്‍ എല്ലാം
ഒറ്റ മിനിറ്റില്‍ മിന്നിമറഞ്ഞു വര്‍ഷങ്ങള്‍ക്കു മുന്‍പ് നാട് വിട്ട്പോയ ഉമ്മയുടെ "മുസ്തഫ" ഇക്കയാണ്
വന്നു തടിപോലെ ,വടിപോലെ നില്‍ക്കുന്നത് നവരസം അല്ല
അതില്‍ കൂടുതല്‍ രസം മിന്നി മറഞ്ഞില്ലെങ്കിലെ
അത്ഭുതമുള്ളൂ....... ഉമ്മ എന്തൊക്കയോ ചോദിക്കുന്നുണ്ടായിരുന്നു
ചിലര്‍ സന്തോഷം പങ്കുവെച്ചു, ചിലര്‍ സങ്കടം പങ്കുവെച്ചു.
അദ്ദേഹം എന്തെല്ലാമോ പിറു പിറുക്കുന്നും'ഉണ്ടായിരുന്നു.
ചുറ്റും കൂടിയ ഗ്രാമം ഓരോന്നായി പിരിഞ്ഞുപോയി
അന്ന് നേരം സന്ധ്യയായി ഉമ്മ മാമയുടെ അടുത്ത് വന്ന്ചോദിച്ചു
"ഇക്കാ ഈ പെട്ടിയിലെല്ലാം എന്താണ്"
മാമ പറഞ്ഞു "എനിക്ക് വീണുകിട്ടിയ നിധിയാണ്"
"നിധിയോ?"
"അതെ നിധി"
പെട്ടി തുറക്കാന്‍ ഉമ്മ ആവശ്യപ്പെട്ടു അദ്ദേഹം വളരെ ദേഷ്യത്തോടെ
"ഇല്ല ഞാന്‍ തുറക്കില്ല ആര്‍ക്കും തരില്ല ഞാന്‍ മരിച്ചതിനു ശേഷം നിങ്ങള്‍ എടുത്തോളൂ"
മാമ പെട്ടികളില്‍ കൈകള്‍ കൊണ്ട് വരിഞ്ഞുമുറുക്കി തല ചേര്‍ത്ത് വെച്ച് കുട്ടികളെപ്പോലെ
"ഇല്ല ഞാന്‍ ആര്‍ക്കും തരില്ല"
എന്ന് ആവര്‍ത്തിച്ചു പറഞ്ഞുകൊണ്ടേയിരുന്നു
അന്ന് രാത്രി ഞാന്‍ ഉമ്മയോട് ചോദിച്ചു
"നിധി എന്നാല്‍ എന്താണെന്ന്"
ഉമ്മ പറഞ്ഞു "അത് സ്വര്‍ണ,വും
വെള്ളിയും, മുത്തും, പവിഴവും, എല്ലാം കാണും
അത് ഭൂതത്തിന്റെ കയ്യില്‍ നിന്നും വീണു പോകുന്നതാണെന്ന്"
"അത് കിട്ടുന്നവര്‍ ഭ്രാന്തന്മാര്‍ ആയിപ്പോകുമെന്നും".......
ഞാന്‍ പറഞ്ഞു "മാമയെ കണ്ടാല്‍ ഭ്രാന്തനെ പോലെ തോന്നുമെന്ന്"
അതിനു മറുപടി ശകാരമാണ് കിട്ടിയത് അന്ന് രാത്രിയില്‍ മാമയുടെ റൂമില്‍ മാമയുടെ ചിരിയും
ഭൂതത്തിന്റെ കരച്ചിലും സ്വര്‍ണവും വെള്ളിയും വാരുന്ന ശബ്ദവും നേരം വെളുക്കുവോളം കേട്ടിരുന്നു
അന്ന് ഞാന്‍ ഉറങ്ങിയില്ല...........................
അടുത്തദിവസം മാമ പുറത്തുപോയ നേരം നോക്കി ഉമ്മ എന്റെ ബന്ദുക്കളെ എല്ലാം വിവരം അറിയിച്ചു
എല്ലാപേരും വീട്ടില്‍ വന്നു പെട്ടിയെല്ലാം തല്ലിപ്പൊളിച്ചു എല്ലാപേരും ഞെട്ടി
ആ പെട്ടികളുടെ അകത്തു മുഴുവന്‍ കടല്‍ കരയില്‍ നിന്നും കിട്ടുന്ന ശഖും,കക്കയും,ചിപ്പിയും ആയിരുന്നു
അതിനു ശേഷം എന്റെ മാമയെ എല്ലാരും "ഭ്രാന്തന്‍" എന്നാണ് വിളിക്കാറ്! അദ്ദേഹത്തിന്റെ കിടപ്പ്
വഴിയോരങ്ങളിലും കടതിണ്ണകളിലും ആയിരുന്നു മരണം വരെ ..........
ഞാന്‍ അന്നാണ് ഇത്രയും കൂടുതല്‍ നിധി ഒന്നിച്ച് കാണുന്നത് ഉമ്മ കള്ളം പറഞ്ഞതാണ്
നിധിയെന്നു പറഞ്ഞാല്‍ ഇതാണ്.
എന്റെ ഉമ്മയുടെ ഒരു കാര്യം. എപ്പൊഴും കള്ളമേ പറയൂ ഇന്ന് എന്റെ ഭാര്യെ കുറിച്ച് പറയുന്നതും കള്ളമെന്ന്
എനിക്കറിയാം അവള്‍ പാവമാണ് അത് എനിക്കല്ലേ അറിയൂ (വെറുതെ ഭാര്യയെ ഒന്ന് സുഖിപ്പിക്കാന്‍)
നോട്ട്: മുകളില്‍ കാണുന്ന ഫോട്ടോയാണ് എന്റെ മാമ (മുസ്തഫ) ഏതോ വിദേശി വര്‍ക്കല കാണാന്‍ വന്നപ്പോള്‍ തോന്നിയ-
കൌതുകം നെറ്റില്‍ നിന്നും എനിക്ക് കിട്ടി
kollaam nannaayi.....
മറുപടിഇല്ലാതാക്കൂaashamsakal.
wonderful
മറുപടിഇല്ലാതാക്കൂ