Saturday, September 17, 2011

കണ്ണ്


കണ്ണ്

കഴുകന്റെ കണ്ണ് ചാട്ടുളി കണ്ണ്  
കള്ളന്റെ കണ്ണ് താഴിട്ട കണ്ണ്
കുള്ളന്റെ കണ്ണ് കേഴുന്ന കണ്ണ്
കലമാന്റെ കണ്ണ് പിടക്കുന്ന കണ്ണ്


ഇടനെന്ജിലാണ്  ഇടറുന്ന കണ്ണ് 
ഇടയന്റെ കണ്ണ് നോക്കുന്ന കണ്ണ്
മടിയന്റെ കണ്ണ് ചൊടിയുള്ള കണ്ണ്
പെണ്ണിന്റെ കണ്ണ് മയക്കുന്ന കണ്ണ്

തൊടിയിലെ കണ്ണ് കൂമന്റെ കണ്ണ്
കടിയുള്ള കണ്ണ് കരയുന്ന കണ്ണ്
തളരുന്ന  കണ്ണ് വിശപ്പിന്റെ കണ്ണ്
മറയുള്ള  കണ്ണ് കുരുടന്റെ കണ്ണ്

മധുവുള്ള  കണ്ണ് കാമുക കണ്ണ്
മുത്തുള്ള കണ്ണ് ശിശുവിന്റെ കണ്ണ് 
കത്തുന്ന കണ്ണ് കാ‍ന്താരി കണ്ണ്
കുത്തുന്ന കണ്ണ് മുള്ളുള്ള കണ്ണ്  

കറുപ്പുള്ള  കണ്ണ് വിഷാദത്തിന്‍ കണ്ണ്
വിതുമ്പുന്ന  കണ്ണ് വിരഹത്തിന്‍ കണ്ണ്
വിനയുള്ള കണ്ണ് വിഷമുള്ള കണ്ണ്
താങ്ങുന്ന കണ്ണ് തള്ളതന്‍ കണ്ണ്

താമര കണ്ണ് തഴുകുന്ന കണ്ണ്
മനമാണ് കണ്ണ് മര്‍ത്ത്യന്റെ കണ്ണ്
കണ്ണായ കണ്ണെല്ലാം തന്നതും നീയെ
തള്ളാതെ നോക്കണേ കാരുണ്യ വാനെ.

No comments:

Post a Comment

"മാറ്റൊലി"

പാതയ്ക്കരിലൊരു പാറാവുകാരന് ‍ പാതിമിഴി പൊത്തിക്കരയണുണ്ട് പാതിരാനേരത്ത് പാതയൊഴിഞ്ഞിട്ട് പട്ടണം മറപറ്റി തേങ്ങണുണ്ട്   ...