2011, സെപ്റ്റംബർ 17, ശനിയാഴ്‌ച

കാക്കയുടെ വിശപ്പും പശുവിന്റെ കടിയും


കാക്കയുടെ വിശപ്പും പശുവിന്റെ  കടിയും

ചൊല്ലുക ചൊല്ലാനുള്ള വചനം മാത്രം
ഇല്ലെങ്കില്‍ നിന്നെ നീ തിരിച്ചറിയും
തല്ലുക തല്ലാനുള്ള വടികൊണ്ട് 
ഇല്ലെങ്കില്‍ അവര്‍ നിന്നെ തല്ലിക്കൊല്ലും

ഇല്ലിനി മണ്ണില്‍ ഇത്തിരി വെട്ടം
ചൊല്ലുകള്‍ തന്നൊരു തുള്ളിവെളിച്ചം
കാണാനോവിന്‍ കാലടി ശബ്ദം
കേള്‍ക്കാനില്ല അറിവിന്‍ പര്‍വ്വം

കേള്‍വി തടഞ്ഞൊരു മനസ്സില്‍ ശാപം
കേറുകയില്ലൊരു അണുവിന്‍ തൂക്കം
മണ്ണില്‍ മുഴുവന്‍  തെണ്ടി നടന്നൊരു  
മാമുനിയിപ്പോള്‍ തപസ്സ് മറന്നു

കണ്ണുകള്‍ പൂട്ടി അടച്ചാല്‍ കാണാം
കൌതുകമേറും കാഴ്ചകള്‍ മനമില്‍ 
കല്ല്‌പിറക്കി നടക്കാം എറിയാം
തെറ്റുകള്‍ പേറും കയ്യാല്‍തന്നെ

കണ്ടില്ലെന്നു പറഞ്ഞുനടക്കാം 
തിമിരം വീണൊരു കണ്ണും പൂട്ടി 
കാളകളിയുടെ കാലം വന്നു 
കാലികള്‍ മേയും തെരുവുകള്‍ നീളേ

കല്പന നെയ്യും  ഊടും പാവും
ഇന്നില്‍ ഞാനോ ഇനിയും നീയോ 
അറിയുകയില്ലിനി കലിയുടെ വരവില്‍
കാലം തന്നൊരു കനിവും പേറി.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

"മാറ്റൊലി"

പാതയ്ക്കരിലൊരു പാറാവുകാരന് ‍ പാതിമിഴി പൊത്തിക്കരയണുണ്ട് പാതിരാനേരത്ത് പാതയൊഴിഞ്ഞിട്ട് പട്ടണം മറപറ്റി തേങ്ങണുണ്ട്   ...