2011, സെപ്റ്റംബർ 17, ശനിയാഴ്‌ച

"പിടകളുടെ അകാല'നിര്യാണം"


"പിടകളുടെ അകാല'നിര്യാണം" 

ഉച്ച ഊണ് കഴിഞ്ഞ് ഒന്ന് മയങ്ങാം എന്ന് കരുതി  റൂമില്‍ കയറിയതും കറണ്ട്  'പോയി 
പുറത്താണെങ്കില്‍ ഭയങ്കരചൂട്  ജെനലെല്ലാം തുറന്നിട്ട്‌  വെറുതെ ഒന്ന് കിടന്നു ഭാര്യ 
ജോലിയെല്ലാംതീര്‍ത്ത് അകത്തേക്ക് ഒരു തോര്‍ത്തുമുണ്ട് കയ്യില്‍ വെച്ച് കറക്കി കറക്കിയാണ് വരവ് 
അവളും കട്ടിലിനു അരികിലായി ഇരുന്നു എന്റെ നെറ്റിതടത്തിലും നെഞ്ചിലും പൊടിഞ്ഞുവരുന്ന-
വിയര്‍പ്പുതുള്ളികള്‍  ആ തോര്‍ത്ത്‌ മുണ്ടുകൊണ്ട് തുടച്ചുതരുന്നു .......

"നീ ഒന്ന് മാറിയിരുന്നേ പുറത്തുനിന്നും കാറ്റ് കടന്നുവരട്ടേ"
"ഇപ്പോള്‍ നിങ്ങള്ക്ക് എന്നെ കണ്ണ്‍എടുത്താല്‍ കണ്ടുകൂടാ ഓരോ കുറ്റങ്ങള്‍ കണ്ടുപിടിക്കും"
"നീ ഉടക്കാനാണ് ഭാവം'അല്ലേ"
"ഞാന്‍ ആരോടും ഉടക്കുന്നില്ലേ
ഇനിയിപ്പോള്‍ ഉടഞ്ഞ ശഖുകൊണ്ടാണോ ഊത്ത് കേള്‍ക്കുന്നത്"
ഞങ്ങളുടെ സംസാരം അധികം നീടുപോയില്ല.... അവള്‍ മുഖം വീര്‍പ്പിച്ച്
കട്ടിലിനുതാഴെ ഒരു തുണിവിരിച്ചു കിടപ്പായി 

   "കൂ......കൂ..."
ശബ്ദംകേട്ട് ഞാന്‍ ജെനല്‍വഴി  പുറത്തേക്കു നോക്കുമ്പോള്‍ ഒരു കുരുവി 
അടുത്ത മാവിന്റെ കൊമ്പില്‍നിന്നും ഈണത്തില്‍ പാട്ടുപാടുകയാണ് 
ഞാനും ഒരു എതിര്‍പാട്ട്
"കൂ......കൂ...."
എന്റെ കൂകല്‍ കേട്ട് ഭാര്യ കിടന്ന സ്ഥലത്തുനിന്ന് ഒന്നുതിരിഞ്ഞ്
"കഷ്ടമായല്ലോ!
അയല്‍വക്കത്ത്‌ ആളുകളുണ്ട് അവര്‍ വിചാരിക്കും നിങ്ങള്ക്ക് ഭ്രാന്ത്'ആണെന്ന്
ഇപ്പോഴും കുട്ടി'എന്നാണ് വിചാരം"
ഞാന്‍ പതുക്കെ കട്ടിലില്‍ നിന്നും ഇറങ്ങി പുറത്തു 'സിറ്റ്ഔട്ടില്‍'പോയി ഇരിക്കാന്‍- 
നോക്കുമ്പോള്‍ കസേരയില്‍ രണ്ടു കോഴികള്‍ കിടക്കുന്നു നിലത്തു കാഷ്ട്ടിച്ചും-
വെച്ചിട്ടുണ്ട് ഞാന്‍ ഭാര്യയെ വിളിച്ചു അവള്‍ അടുത്തുവന്നു 
"എന്താ എന്നെ ഒന്ന് കിടക്കാനും അനുവധിക്കില്ലേ"
"എടീ ഈ കോഴികളെ ഇവിടെ വേണ്ടെന്ന് നൂറുപ്രാവശ്യം ഞാന്‍ പറഞ്ഞിട്ടുള്ളതല്ലേ"
"രാവിലെ കോഴിമുട്ട പപ്പയും, മോനും കഴിക്കുമ്പോള്‍ ഓര്‍ക്കാറില്ലേ എവിടന്ന് കിട്ടുന്നെന്ന്"
കൈകൊണ്ട് അവള്‍ 
"കോഴീ......കോഴീ...ശൂ....ശൂ...."
എന്നുപറഞ്ഞ് ഒന്നാട്ടി കോഴികള്‍ ഒന്ന് പറന്ന് 
"കൊക്ക.....കൊക്ക...കോ...."
എന്ന് ശബ്ദമുണ്ടാക്കി അവിടമാകെ പൊടി 'പറത്തി മുറ്റത്തേക്ക് ഒരു ചാട്ടം 
"ഇതിനെപ്പിടിച്ച് ആര്‍ക്കെങ്കിലും കൊടുക്കണം 
ഇല്ലെങ്കില്‍ ഇതിനെ ഞാന്‍ തല്ലിക്കൊല്ലും"
"അയല്‍വീടുകളില്‍ ഒന്ന്നോക്കണം ഓരോ വീട്ടിലും പത്തും
പന്ത്രണ്ടും കോഴികളാണ് അവിടെ ചില്ലറ വീട്ടുചിലവും അതുകൊണ്ടാണ് നടക്കുക 
ഇവിടെ ആകെ രണ്ടു കോഴികളേയുള്ളൂ"
"നഞ്ചെന്തിന് നാനാഴി"
"ഈ മനുഷ്യനെക്കൊണ്ട് തോറ്റു എന്നും ഖത്തര്‍റിലും,അബുദാബിയിലും കഴിയുന്നതാണ് 
നിങ്ങള്ക്ക് നല്ലത് ഇവിടെ ഒന്നും പിടിക്കുന്നില്ല! 
അവിടെ വല്ല അറബിച്ചിയും നിങ്ങള്ക്ക് കൈവിഷം തന്നോ?".........

        അന്ന് സന്ധ്യക്ക്‌ അടുത്തവീട്ടിലെ "സരള"ചേച്ചിയുടെ വിളികേട്ടാണ് 
അവള്‍ മുറ്റത്തേക്ക്ഇറങ്ങിയത്‌ 
"എടീ നീ കോഴിയെകൂട്ടിലടച്ചോ?"
അവള്‍ ഒന്ന് ആലോചിച്ച് തലയില്‍ കൈവെച്ച് 
"അയ്യോ ഇല്ല ചേച്ചീ.............
ഞാന്‍ ഇന്ന് മറന്നുപോയി"
"ഇപ്പോള്‍ കുറച്ച്‌ പട്ടിവന്ന് ഒരു കോഴിയെ പിടിച്ചോണ്ട് പോകുന്നത് കണ്ടു"
ഓടി അവള്‍ കോഴിക്കൂട്ടിനകത്തു പരതിനോക്കി 
"ശെരിയാണ് ചേച്ചി ഒന്നിനെ പട്ടികൊണ്ട്പോയി 
ഒന്ന് പേടിച്ച് ആ വിറക്പുരയില്‍ പതുങ്ങിയിരിപ്പുണ്ട്"
"അതിനെയും കൊണ്ട് പോകുന്നതിനുമുമ്പ് പിടിച്ച് കൂട്ടിലടക്കുക"
കോഴിയെ കൂട്ടിലടച്ച് അവള്‍ എന്റടുതേക്ക്‌  
"ഇനി നിങ്ങള്‍ തല്ലിക്കൊല്ലണ്ട ഒരു കോഴിയെ പട്ടി'പിടിച്ചുപോയി"
"ഇന്നാ ലില്ലാഹി വ ഇന്നാഇലൈഹി റാജിഹൂന്‍"
(എല്ലാ നഷ്ടവും രക്ഷിതാവില്‍ നിന്നുമാണ് ഉണ്ടാകുന്നത്)
"നാളെ മുതല്‍ മുട്ട കഴിക്കുന്നത്‌ കാണ'ണമെല്ലോ?" 
"അതെന്താ കടയില്‍ കിട്ടുകയില്ലേ?"
"കടയില്‍ കിട്ടും വലിയ നോട്ടും കൊടുക്കണം..........!" 

       "എന്തായാലും ഒരു ജീവിയല്ലേ ഇത്രനാളും നോക്കിയിട്ട് 
തലതെറിക്കാന്‍ പട്ടി പിടിച്ചുപോയല്ലോ"
അവള്‍ ആത്മഗതം എന്നപോലെ പറഞ്ഞു 
    അതിനു അടുത്ത ദിവസം ശേഷിച്ചകൊഴിയെ അവള്‍ കൂട്ടില്‍ നിന്നും ഇറക്കി 
നെല്ലും വെള്ളവും കൊടുത്തതിനുശേഷം അതിനെപ്പിടിച്ച് ഒരു അലൂമിനിയം കലത്തിനകത്തിട്ടു 
കലതിനുപുറത്ത് ഒരു പലകയും,കല്ലും എടുത്ത് അടച്ചു എന്നിട്ട് പറഞ്ഞു 
"നിന്നെ ഇനി തുറന്നുവിട്ടാല്‍ എനിക്ക് നഷ്ടമാകും"
കോഴി കുറച്ചുനേരം കലതിനകത്ത് 
"കൊക്ക......കൊക്ക.....കോ.....കൊക്ക....കൊക്ക....കോ...."
എന്ന് ശബ്ദമുണ്ടാക്കി തന്റെ ചിറകുകൊണ്ട്‌ കുറച്ച്‌ പരാക്രമമെല്ലാംകാട്ടി ഒന്നൊതുങ്ങി 

      ഉച്ചക്ക് ഭാര്യ വീണ്ടും കുറച്ച്‌ അരിയും, വെള്ളവുമായി കൊഴിയെമൂടിയ കലം തുറന്നതും 
ഒരു അലര്‍ച്ചയും രണ്ടു നെഞ്ചത്തടിയും 
"എന്റെ റഹുമാനേ......................!
പോയല്ലോ ഈ കോഴിയും"
അവളുടെ അലര്‍ച്ചയും നെഞ്ചത്തടിയും കേട്ട് ഞാന്‍ 
"എടീ എന്തുപറ്റി"
"കൊഴി പുറത്ത് പോകണ്ടയെന്നുകരുതി കലതിനകത്ത് അടച്ചു അത് ശ്വാസം'കിട്ടാതെ ചത്ത്‌പോയി"
"പോകട്ടെ ഇനി ഇവിടമാകെ വൃത്തികേട്'ആവുകയില്ലല്ലോ"
"നിങ്ങള്‍ക്കങ്ങനെപറയാം വളര്‍ത്തിയവര്‍ക്കേ അതിന്റെ ബുദ്ധിമുട്ട് അറിയൂ"

      അന്ന് കണ്ണില്‍ ഉറക്കം പിടിക്കുവോളം അവള്‍ കോഴിയെക്കുറിച്ചുതന്നെ-
പറഞ്ഞു കൊണ്ടേയിരുന്നു..... 
പുറത്ത് പറഞ്ഞില്ലെങ്കിലും എനിക്കും അത് വല്ലാത്ത പ്രയാസമായി 
എന്നും രാവിലെ എനിക്കും,മകനും പോഷകസമൃദ്ധമായ ഇളംചുവപ്പുള്ള
രുചിയുള്ള നാടന്‍ മുട്ട കിട്ടിക്കൊണ്ടിരുന്ന സ്ഥാനത്ത് തമിഴുനാട്ടില്‍നിന്നും 
ലോറി'കയറിവന്ന വെളുത്ത പാണ്ടി മുട്ട കഴിക്കേണ്ട ഗതികേട് 
ഇപ്പോള്‍ സിറ്റ്ഔട്ടില്‍ ഒഴിഞ്ഞുകിടക്കുന്ന കസേര കാണുമ്പോള്‍ അറിയാതെ ആ കൊഴികളെ-
ഞാന്‍ ഓര്‍ക്കാറുണ്ട്. 
(അകാലത്തില്‍ പൊലിഞ്ഞുപോയ ആ പിടകളുടെ ഓര്‍മയ്ക്ക്...ഈ രചന സമര്‍പ്പിക്കുന്നു)

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

"മാറ്റൊലി"

പാതയ്ക്കരിലൊരു പാറാവുകാരന് ‍ പാതിമിഴി പൊത്തിക്കരയണുണ്ട് പാതിരാനേരത്ത് പാതയൊഴിഞ്ഞിട്ട് പട്ടണം മറപറ്റി തേങ്ങണുണ്ട്   ...