തൃഷ്ണ
കാലം കലികാലം കാലിട്ടടിക്കുന്നു
മേടം ഇടവം മിഥുനം കഴിക്കുന്നു
നീറ്റിന്‍ ഒഴുക്കും പതിയേ നിലക്കുന്നു
പേറിന്റെ നോവും നീയിന്നറിയുന്നു
ചേറില്‍ പിറക്കുന്നു ഇന്നത്തെ അന്നം
നാറിതുടങ്ങുന്നു നാളത്തെ വേഷം
നീളേ നടക്കുന്നു ഭാവിതന്‍രോഷം
ചാരെയിരിക്കുന്നു നേരത്തെ ശാപം
പകിട കളിക്കുന്ന കാലം കഴിഞ്ഞുപോയ്
പാഞ്ചാലി വസ്ത്രവും അന്നേ അഴിഞ്ഞുപോയ്
മൊട്ടിട്ട മോഹം മുളയില്‍ കരിഞ്ഞു പോയ്
കിട്ടാന്‍ നിനക്കിനി പട്ടാഭിഷേകമോ
തല്ലിപ്പഴുക്കാന്‍ വിധിച്ചൊരു ബാല്യമേ
മെല്ലെചിരിക്കൂ ഞാനൊന്നുറങ്ങട്ടെ
വില്ലില്‍ അടുക്കാത്ത വില്ലനാം കാലമേ
നില്ലേ..... ഞാന്‍ നിന്‍റെ പിറകെ നടക്കട്ടെ.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ