2011, സെപ്റ്റംബർ 17, ശനിയാഴ്‌ച

സൃഷ്ടി


സൃഷ്ടി

സൃഷ്ടി

എന്റെ ഉടയവനെ....നീയാണല്ലോ എല്ലാ ജീവജാലങ്ങളെയും പടച്ചവന്‍
നിന്റെ  വിരലുകള്‍ ആണെല്ലോ ഈ സൃഷ്ടിപ്പിനു കാരണം
നിന്റെ വിരലുകള്‍ ഇത്ര മനോഹരം എങ്കില്‍ നിന്റെ ഭാവന എത്രയോ  മഹത്തരം ആയിരിക്കും
ഇവളെ നീ ഇത്രയും മനോഹരിയായി  എന്തിനു പടച്ചു.
എന്റെ ഒരു വാരിയെല്ലിനു ഇത്രയും ഭംഗിയാണ് എങ്കില്‍ എല്ലാ വാരിയെല്ലുകളും നീ എടുത്തു കൊള്ളുക.
അവളുടെ ശബ്ദം നീ കവിത മൂളുന്ന റാണി ഈച്ചയുടെ അന്തപ്പുരത്തിലെ തേനു കൊണ്ടാണോ നിര്‍മ്മിച്ചത്‌
അവളുടെ കണ്ണുകള്‍ നീ ഏത് കാട്ടരുവിയുടെ നിശബ്ദതയില്‍ നിന്നാണ് നിര്‍മ്മിച്ചത്‌
അവളുടെ മുഖത്തിന് എന്തിനീ വശ്യതനല്കി
എന്റെ കൈക്കുമ്പിളില്‍ കോരിയെടുത്തു ഉമ്മവക്കാനോ...
നിന്റെ ഏതന്‍ തോട്ടത്തില്‍ ഇവള്‍ക്ക് ഇത്രയും നാണം ഇല്ലായിരുന്നല്ലോ
ഇവളുടെ നാണം എന്നെ എന്തിനു ലഹരി പിടിപ്പിക്കുന്നു
ഇവളുടെ വിയര്‍പ്പു ഗന്ധം മയക്കു മരുന്ന് കൊണ്ടാണോ നീ സൃഷ്ടിച്ചത്
അവളുടെ നോട്ടം എന്റെ കരളിനെ കുത്തിനോവിക്കുന്നത് എന്ത് രാസവസ്തുവിന്റെ പ്രേരണ കൊണ്ടാണ്
അവളുടെ സാന്നിധ്യം എന്നെ ഇക്കിളിയാക്കുന്നത് അവളുടെ മേനിയില്‍ നീ കസ്തൂരി പൂശിയത് കൊണ്ടാണോ?
അവളുടെ നെഞ്ചിന്" ഇത്രയ്ക്കു ചൂട് ഏത് നെരിപ്പോടില്‍ നിന്നാണ് നീ പകര്‍ന്നത്
അവളെ പുണരുമ്പോള്‍ എന്നിലുണ്ടാകുന്ന വികാരം ഏത് കണ്മതത്തില്‍ നിന്നാണ് എനിക്ക് നീ പകര്‍ന്നത്
എന്റെ അസ്തി മുറിച്ച് എനിക്ക് തന്നെ നിര്‍വൃതി നല്‍കിയ കയ്യില്‍ ഞാനൊന്ന് മുത്തമിട്ടോട്ടെ പ്രഭോ ........
എന്നെ പടച്ചപ്പോള്‍ എന്റെ സുഖത്തെയും എനിക്കൊപ്പം എന്റെ അസ്ഥിയില്‍ സൂര്യനും  ചന്ദ്രനും നക്ഷത്രങ്ങളും സര്‍വ ഭംഗിയുള്ള വസ്തുക്കളുംകൂട്ടിയിണക്കി എനിക്ക് തന്ന ഇണയാണോ ഇവള്‍
അങ്ങയെ പുകഴ്ത്താന്‍ ഞാന്‍ ഏത് ഗ്രന്ഥത്തില്‍ നിന്നാണ് കവിത കടമെടുക്കുക എന്നിL ithu  പകര്‍ന്നു തന്ന നിനക്കാണ് പ്രണാമം  ഇതെല്ലം നീ സൃഷ്ടി നടത്തിയത് എനിക്കായിരുന്നോ?.  ആ കാലുകളില്‍ വീണു ഞാന്‍ ഒന്ന്   സാഷ്ടാഗം നമിക്കട്ടെ പ്രഭോ ........

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

"മാറ്റൊലി"

പാതയ്ക്കരിലൊരു പാറാവുകാരന് ‍ പാതിമിഴി പൊത്തിക്കരയണുണ്ട് പാതിരാനേരത്ത് പാതയൊഴിഞ്ഞിട്ട് പട്ടണം മറപറ്റി തേങ്ങണുണ്ട്   ...