നാടും നഗരവും
കുളിരായ് ഒഴുകും പുഴയെന്നും
എന്‍ മനസ്സില്‍ മധുവായ് നിറയുന്നു
കളിയായ് പറയും മൊഴിയെന്നും
നിന്‍ വിളിയായ് ഞാനോ കരുതുന്നു
എന്‍ മനസ്സില്‍ മധുവായ് നിറയുന്നു
കളിയായ് പറയും മൊഴിയെന്നും
നിന്‍ വിളിയായ് ഞാനോ കരുതുന്നു
കുളിരും മധുവും മൊഴിയും നീയോ
ലതയായ് എന്നില്‍ പടരുന്നു
പടരും തളിരിന്‍ തരളിത നിറവില്‍
ചട പട താളം മുറുകുന്നു
ലതയായ് എന്നില്‍ പടരുന്നു
പടരും തളിരിന്‍ തരളിത നിറവില്‍
ചട പട താളം മുറുകുന്നു
ചായം പൂശും സന്ധ്യക്കിന്നും
പോകാനൊരു മടി തോന്നുന്നു
കലപില കൂടിയ പക്ഷികളിന്നും
താനേ ഉറക്കം തൂങ്ങുന്നു
പോകാനൊരു മടി തോന്നുന്നു
കലപില കൂടിയ പക്ഷികളിന്നും
താനേ ഉറക്കം തൂങ്ങുന്നു
പേടി പെരുത്തൊരു ഇരുളിന്റെടിയില്‍
കൂമന്‍ തെര് തെരെ കൂവുന്നു
അരവയര്‍ ഒട്ടിയ ഭൂതത്താനോ
ദാഹം തീര്‍ക്കാന്‍ അലയുന്നു
കൂമന്‍ തെര് തെരെ കൂവുന്നു
അരവയര്‍ ഒട്ടിയ ഭൂതത്താനോ
ദാഹം തീര്‍ക്കാന്‍ അലയുന്നു
മുല്ലകള്‍ പൂക്കും നഗര തെരുവോ
ചുണ്ടില്‍ ചായം പൂശുന്നു
മങ്ങിക്കത്തും കൊച്ചുവിളക്കില്‍
മദ്യ കുപ്പികള്‍ മുട്ടുന്നു
ചുണ്ടില്‍ ചായം പൂശുന്നു
മങ്ങിക്കത്തും കൊച്ചുവിളക്കില്‍
മദ്യ കുപ്പികള്‍ മുട്ടുന്നു
ഈവിധമാന്നെന്‍ നാട്ടില്‍ നിത്യവും
നേരം ഇരുട്ടി വെളുക്കുന്നു
നട്ടഭ്രാന്തു പിടിചൊരു ഞാനും
ഊഴം കാത്തു നടക്കുന്നു.
നേരം ഇരുട്ടി വെളുക്കുന്നു
നട്ടഭ്രാന്തു പിടിചൊരു ഞാനും
ഊഴം കാത്തു നടക്കുന്നു.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ