2011, സെപ്റ്റംബർ 17, ശനിയാഴ്‌ച

നാടന്‍ പെണ്ണ്


നാടന്‍ പെണ്ണ്




കണ്ണിനെ കാണാന്‍ കണ്ണൊന്നു വേണം 
ഉള്ളം മറക്കാന്‍ കള്ളിത്തിരി വേണം 
കള്ളിന് കൂട്ടാന്‍ കറിയിത്തിരി വേണം 
മാനത്ത്‌ പോകാന്‍ വിമാനവും വേണം 




ഈണത്തില്‍ പാടാന്‍ പാട്ട്ഒന്നു വേണം 
വേണങ്കില്‍ കൂടെ പെണ്ണൊന്ന് വേണം 
ആടാന്‍ അറിയുന്നോള്‍ ആകയും വേണം 
ആരും കണ്ടാല്‍ കൊതിക്കയും വേണം 

ചാമ്പക്ക പോലത്തെ ചുണ്ടൊന്നു വേണം 
ചോര നിറം ഉടമ്പാകയും വേണം 
ചേമ്പില പോലെ വയറൊന്നു വേണം 
കാലില്‍ ചിലമ്പുള്ളോളാകായും വേണം 

ചാഞ്ചക്കം പാടാന്‍ കിടാവൊന്ന് വേണം 
താളം പിടിക്കാന്‍ കീടാത്തിയും വേണം 
മൂക്കില്‍ വിയര്‍പ്പ് പൊടിയയും വേണം 
നാക്കിന്‌ നീളം കുറഞ്ഞിട്ടും വേണം 

കാളിയെ പോലെ മുലകളും വേണം 
നീലിയപ്പോലെകളിക്കയും വേണം 
തല്ലാന്‍ മടിക്കാതോള്‍ ആകയും വേണം
കള്ളിന്റെ ഫിറ്റ് ഒന്നിറങ്ങയും വേണം

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

"മാറ്റൊലി"

പാതയ്ക്കരിലൊരു പാറാവുകാരന് ‍ പാതിമിഴി പൊത്തിക്കരയണുണ്ട് പാതിരാനേരത്ത് പാതയൊഴിഞ്ഞിട്ട് പട്ടണം മറപറ്റി തേങ്ങണുണ്ട്   ...