മലയിടുക്കില്‍ "മഞ്ഞ്" ഉരുകുമ്പോള്‍
ഓരോ ഡിസംബര്‍ മാസവും വളരെ പ്രതീക്ഷ നല്‍കിയാണ്
കടന്നു വരിക ഈ മഞ്ഞുപെയ്യുന്ന താഴ്വാരത്ത്
നെഞ്ചിലെ നെരിപ്പോടില്‍നിന്നും
അവള്‍ അവന്റെ കാതില്‍ പതുക്കെ പറഞ്ഞു
"ഈ തണുപ്പ് ഒരിക്കലും അവസാനിക്കാതെയിരുന്നെങ്കില്‍
മഞ്ഞില്‍ വിരിയുന്ന മഞ്ഞയും ചുവപ്പും പൂക്കള്‍
എന്റെ മുടിയില്‍ ചൂടി
നിന്റെ വിരിഞ്ഞ മാറില്‍ മുഖം അമര്‍ത്തി
എന്റെ മാറിലെ മുഴുവന്‍ ചൂടും പകര്‍ന്ന്
നിന്നെ ഞാന്‍ ഒരു അശ്വമേധ'മാക്കുമായിരുന്നു"
തന്റെ നെഞ്ചില്‍ നിന്നും അവളുടെ മുഖം
അവന്‍ തന്റെ കൈകുമ്പിളില്‍ കോരിയെടുത്ത്
തെല്ല് മുന്നോട്ട് മാറ്റി അവളുടെ കണ്ണുകളില്‍ നോക്കി അവന്‍ പറഞ്ഞു
"ഈ മഞ്ഞയും ചുവപ്പും പൂക്കള്‍ എനിക്ക് ഇഷ്ടമാണ്!
മഞ്ഞില്‍ വിരിയുന്ന പൂക്കള്‍ക്ക് ഹൃദയത്തെ ആര്‍ദ്രമാക്കാന്‍ കഴിയും!!
നിന്റെ നിറം കറുത്ത'താണെങ്കിലും
നിന്റെ മനസ്സിന്റെ തുടിപ്പുകള്‍ ഈ അരണ്ട'വെളിച്ചത്തിലും
എന്നെ ലഹരി'പിടിപ്പിക്കുന്നു!!!"
അവള്‍ അവന്റെ മുഖം വീണ്ടും വലിച്ച് തന്റെ മാറിലേക്ക് അടുപ്പിച്ചു
"എടാ കള്ളാ ........ഈ വാക്കുകള്‍ നീ എത്ര പേരോട് പറഞ്ഞിട്ടുണ്ട്"
"നിന്നോട് മാത്രം"
"കള്ളം തന്നെ കണ്ടാല്‍ അങ്ങനെ തോന്നില്ല"
"കാരണം"
"തന്റെ മുഖത്ത് എഴുതി വെച്ചിട്ടുണ്ട്"
"എന്ത്"
"താനൊരു കള്ളനാണെന്ന്"
"അതേ.... എന്റെ അമ്മ എന്നെ കള്ളാ എന്ന് വിളിച്ചതിന്റെ അടയാളമാണ്!
പക്ഷെ നിന്റെ മുഖമെന്തേ എപ്പോഴും ഇത്ര ശോകം"
"അതോ......അതേ.....സ്കൂളില്‍ പോകാന്‍ നേരത്ത് മിട്ടായി വാങ്ങാന്‍ ഞാന്‍ അച്ഛനോട്
പൈസ ചോദിച്ചു"
"അതിന്!"
"അച്ഛന്‍ തന്നില്ല..... അതിന്റെ ശോകമാണ്"
"എടീ.....കള്ളീ.....അതാണോ കാര്യം"
"ഉം..."
ഞാന്‍ കുറച്ചു പൈസ തരട്ടെ"
"എന്തിന്"
"നിന്റെ ശോകം മാറാന്‍"
"വേണ്ട"
"എന്തെ"
"ആ ശോകം അവിടെ കിടന്നോട്ടെ"
അവന്‍ അവളെ വരിഞ്ഞുമുറുക്കി അവളുടെ കണ്ണുകളില്‍
പതിയെ ഓരോ ചും:ബനം നല്‍കി
അവള്‍ അവന്റെ നെഞ്ചില്‍ നെരിപ്പോടില്‍ വറുത്തെടുത്ത
കടല മണികള്‍ പോലെ ശ്വാസം മെല്ലെ ഉതിര്‍ത്ത്‌കൊണ്ടേയിരുന്നു .....
താഴ്വരയിലെ മഞ്ഞ് ഉരുകാന്‍ തുടങ്ങി മഞ്ഞിന്‍ പാളികള്‍
മല'മടക്കില്‍ ഇടിഞ്ഞ് വീഴുന്നതിന്റെ ശബ്ദം അവനും അവളും കേട്ടില്ല
അരുവികള്‍ കള....കളാ...ആരവത്തോടെ ഒഴുകുന്നതും ......................
"പത്തു മണിയായിട്ടും ഈ മനുഷ്യന്‍ എഴുന്നെല്‍ക്കില്ലേ ......!!!
മകന് സ്കൂളില്‍ പോകണം ബസ്'വരാറായി"!!
ഞാന്‍....പതിയെ കണ്ണ് തുറന്നു തലക്ക്മുകളില്‍ ഫാന്‍ കറങ്ങുന്നു
എന്നിട്ടും ......വിയര്‍പ്പില്‍ കുളിച്ചിരിക്കുന്നു .......
"അവളോ?!"
"ആര്?......നിങ്ങള്‍ ഏത് അവളുടെ കാര്യമാ പറയുന്നേ ....."
"ഒന്നുമില്ല"
"ഒന്നുമില്ല! ഹും ......"
അന്ന് മുഴുവന്‍ ആ സ്വപ്നത്തിന്റെ ലഹരിയില്‍
ചുവപ്പും മഞ്ഞയും പൂക്കള്‍ ചൂടി അവള്‍ വരും എന്ന പ്രതീക്ഷയില്‍
പക്ഷേ.......
മഞ്ഞ്'പാളികള്‍ ഉരുകിയിരുന്നു, ശൈത്യം മാറിയിരുന്നു,
ഡിസംബര്‍ കഴിഞ്ഞിരുന്നു ...അവള്‍....... അവള്‍.....മാത്രം .....
അടുത്ത ശൈത്യം കാത്തിരുന്നു.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ