2011, സെപ്റ്റംബർ 17, ശനിയാഴ്‌ച

"ഭ്രാന്തന്‍"


ഭ്രാന്തന്‍
പലരും പലവുരു പാടിയപാട്ടുകള്‍
കലപില കാതില്‍ മുഴങ്ങുന്നു
കാലത്തിന്‍റെ നേരിപ്പോടൊന്നില്‍
കോലംകെട്ടി നടക്കുന്നു

ഇവിടൊരു തുണ്ടം വയറുനിറക്കാന്‍
കെട്ടാവേഷം ആടുന്നു
ഒരുചെറുചിരിയില്‍ ചെറുവിരലൊന്നില്‍
പിറ്പിറെ എന്തോ ചൊല്ലുന്നു
കാറുകള്‍ ഒരുതരി നീരുംകൊണ്ടാ
മാമല തന്നില്‍ ഏറുന്നു
പേറുംനോവുകള്‍ ഒരു ചെറുകാറ്റാല്‍
ചറപറ ചറപറ വീഴുന്നു
ഉള്ളില്‍തട്ടും  വാക്കുകളെല്ലാം
കണ്ണില്‍ മുത്തായ്‌  മാറുന്നു
പൊട്ടിലഒന്നില്‍ വീണാമുത്തോ
ചിന്നംപിന്നം ചിതറുന്നു
വിദ്വേഷത്തിന്‍ വിത്തുകള്‍ പാകി
എരിപൊരി എന്തിനു കൊള്ളുന്നു 
സര്‍പ്പിളമായ മനസ്സിന്നടിയില്‍
സ്വര്‍ഗ്ഗം എന്തിനു തീര്‍ക്കുന്നു
തെണ്ടി നടന്നൊരു നാടുംവീടും
ഇന്നും പലവുരു തെളിയുന്നു
മണ്ടിഒളിപ്പാന്‍ കഴിയുക ഇല്ലിനി
കാലില്‍ മൂലം ഇറങ്ങുന്നു
ഭ്രാന്തന്‍തന്നുടെ  ചേഷ്ടകള് കണ്ട്
പാരിന്‍നടുവില്‍  കഴിയുന്നോര്‍
പണ്ടേ ശിലയുടെ ചീളുകള്‍കൊണ്ടെന്‍
ശിരസില്‍ മുറിവുകള്‍ വീഴ്ത്തുന്നു.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

"മാറ്റൊലി"

പാതയ്ക്കരിലൊരു പാറാവുകാരന് ‍ പാതിമിഴി പൊത്തിക്കരയണുണ്ട് പാതിരാനേരത്ത് പാതയൊഴിഞ്ഞിട്ട് പട്ടണം മറപറ്റി തേങ്ങണുണ്ട്   ...