കലികാലം (കവിത)
ഞാനോ പാവം ഒന്ന് ചിരിക്കട്ടെ
നാറുന്നു എന്റെ ഉടലാകെ
നാണംകെട്ട എന്റെ ചിന്തകള്‍
നോവായ് പേറുന്നു നീറുന്നു
രക്ഷകര്‍ കൊല്ലുന്നു വിഷം തളിച്ച്
രക്ഷകന്‍ കാണുന്നോ ചിരിക്കുന്നോ
അറിവ് കൂടുന്നു അകലം അടുക്കുന്നു
അന്ധകര്‍ അടുത്ത് കുമ്പ കുലുക്കുന്നു
അരുതേ എന്നെ പേടാക്കി കുരുടാക്കി
തെരുവിന്റെ മൂലയില്‍ തള്ളല്ലേ
കൊല്ലുക ഒറ്റയടിക്കെന്നെ
നാളെ നിന്റെ കണ്ണ് തുറക്കുമോ
പീളപിടിച്ച നിന്റെ കണ്ണുകള്‍
മനുഷ്യനെ കാണാത്ത കുരുടന്‍ ഭരിക്കട്ടെ
ഇനിയും തിരിയും അച്ചുതണ്ടില്‍ ഭൂമി
പിന്നെയും വരും ദുര്‍ഭൂതം
അവനും കൊല്ലും അവനോ തിന്നില്ല
അമ്മയ്ക്കുവേണ്ടി പൊലിഞ്ഞ മകന്റെ
ശവം പൊതിയാനും സന്തോഷം പറ്റും
കാലം കഴിക്കാം ചാപിള്ള പേറാം
ചാക്കില്‍ ശാസ്ത്രം ചുമന്നങ്ങുപോകാം
വരില്ല അമ്മേ വരില്ല ആരും
മനുഷ്യനെ മനുഷ്യനായ് കാണുന്ന ആരും
നെരിപ്പോട് നെഞ്ചില്‍ കത്തുന്നു പോലും
തെണ്ടി നടക്കാം പുഞ്ചിരി തൂകാം
വോട്ട് പിടിക്കാന്‍ മറ്റൊരു പാര്‍ട്ടി
കാലമേ നിന്നോട് ഞാനെന്തുച്യ്തു
പിറവിക്കുമുന്നേ പേടായോ പൈതല്‍
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ