2011, സെപ്റ്റംബർ 17, ശനിയാഴ്‌ച

മകന് ഒരു കത്ത്


മകന് ഒരു കത്ത്
ഇരമ്പുന്നു ആഴി   
ഇടറുന്നു തോണി
ഇനി എത്ര ദൂരം
ഇവിടെന്നു പോകാന്‍


ഇരമ്പുന്നു മനസ്സ്
ഇടറുന്നു പാദം
ഇനിയാണ് ദൂരം
ഇവിടെ മുന്നേറാന്‍

ഇരയാണ് ജീവന്‍
ഇനിയാണ് ചൂട്
ഇനിയുണ്ടോ മേട്
ഇവിടെന്നു മേയാന്‍

ഇരക്കുന്ന കൈകള്‍
ഈവഴിവക്കില്‍
ഇനിയെത്ര കാണാം
ഇവിടെന്നു നീങ്ങാം

ഇമയോന്നടച്ചാല്‍
ഇനി യൊന്നുമില്ല
ഇലകൊണ്ട്‌ നാണം
ഇനിയും മറയ്ക്കാം

ഈമരചോട്ടില്‍
ഇനിയും ഇരിക്കാം
ഈത്തണല്‍ ഇവിടന്നു
ഈശ്വരോ രക്ഷ

ഇമഴ ക്കാറില്‍
ഇരമ്പലില്‍ഞാനും
ഇണയെ പ്പിരിഞ്ഞു
ഇടറി തുടിചൂ

ഇനിയില്ല ദൂരം
ഇനിയില്ല നേരം
ഇവിടെ ഇരിക്കാം
വിയര്‍പ്പ് ഒന്ന് മാറ്റാം

ഈമലര്‍വാടി വിരിപ്പല്ല ഉണ്ണി
ഈയൊരു യാത്ര
മുഷിഞ്ഞല്ലോഉണ്ണി
ഈയൊരു ജെന്മം
തുലച്ചല്ലോ മോനെ

ഇനിയാണ് ജന്മ്മം
മരിച്ചതില്‍  പിന്നെ ..



അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

"മാറ്റൊലി"

പാതയ്ക്കരിലൊരു പാറാവുകാരന് ‍ പാതിമിഴി പൊത്തിക്കരയണുണ്ട് പാതിരാനേരത്ത് പാതയൊഴിഞ്ഞിട്ട് പട്ടണം മറപറ്റി തേങ്ങണുണ്ട്   ...