2011, സെപ്റ്റംബർ 17, ശനിയാഴ്‌ച

ശവം (കവിത)


ശവം (കവിത) 

ചത്ത്‌  കിടക്കുന്നു  പീടികത്തിണ്ണയില്‍ 
ഒത്തുപിടിച്ചെന്നെ    ചുടലക്കെടുക്കുമോ
പേടിയാകുന്നു ഇവിടെ കിടക്കുവാന്‍ 
വിട്ടുപോകല്ലേ     നിങ്ങളാരുമേ



ചുട്ടെരിക്കുവാന്‍  പാകമായെടോ 
കാത്തുസൂക്ഷിച്ച ദേഹമിന്നിതാ
നിന്ന് നോക്കുവാന്‍ ഇല്ല കൌതുകം 
പുഴുഅരിക്കുവാന്‍ നേരമായെടോ 


പട്ടിതിന്നുമേ  വിട്ടുപോവുകില്‍    
തട്ടി വീഴാതെടുത്ത്  മാറ്റെടോ 
കൊട്ടിനോക്കുവാന്‍ ചക്കയല്ലടോ 
ചത്ത  ഞാന്‍ ഇനി പ്രേതമാണെടോ 

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

"മാറ്റൊലി"

പാതയ്ക്കരിലൊരു പാറാവുകാരന് ‍ പാതിമിഴി പൊത്തിക്കരയണുണ്ട് പാതിരാനേരത്ത് പാതയൊഴിഞ്ഞിട്ട് പട്ടണം മറപറ്റി തേങ്ങണുണ്ട്   ...