"നിനക്കായ്"
ഞാനൊരു ഉപാസകന്‍ സഖീ
സകലേശന്‍ പടച്ചുനിന്നെ തവിഷം തന്നില്ആഴിപെണ്ണെന്നു ചൊല്ലി നിന്നെ മാലോകര്‍മകരന്ദം പൊഴിക്കും ശബ്ദവും
ശകുലി പോലുള്ള നിന്‍ നിതംബവും
തഥാഗതന് അല്ല ഞാന്‍ പ്രിയേ
പുഷ്പകേതനന്‍ കനിഞ്ഞ നിധിയാണ് നീ സഖേ
സായൂജ്യം തേടി ഞാന്‍ നിന്‍ കാമ സവിനിയില്സമൂലം പതിക്കാം പിതൃകാനനം വരേയ്ക്കും
വക്രാപാംഗി നിന്‍ പിചണ്ഡം തന്നില്
തക്കാവായ് ജെനിച്ചീടാം വരും ജന്മത്തിലും
ജനനീ നിന്‍ മടിത്തട്ടില്‍ ജന്മാന്തം വരുവോളം
വെണ്‍കതിരോന്‍ വെണ്ണീറായ് മാറുവോളം
മൃഗാങ്കം കത്തിച്ച് കാത്തിരിക്കാം സഖീ.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ