ഷാനിബാ..
മനസ്സ് ഒരു തീവണ്ടിയാണ് അവനു എങ്ങനെയും സഞ്ചരിക്കാം എന്ന നിലമാറി ഇപ്പോള്‍ ഒരു താളത്തില്‍ നീളത്തില്‍ പാളത്തില്‍ ഒരു സമാന്തര രേഖയിലൂടി കടന്നു പോകുന്നൂ
എന്‍റെ ഷാനിബാ.. നീ ഇന്നും എന്നെ ഓര്‍ക്കാറുണ്ടോ? കഴിഞ്ഞ പതിനെട്ടു വര്‍ഷങ്ങള്‍ ഊണിലും ഉറക്കത്തിലും എന്‍റെ നിശ്വാസത്തില്‍പോലും നീയാണ് അന്ന് വൈകിട്ട് എന്‍റെ വീട്ടില്‍ അപ്രതീക്ഷിതമായി നീ കടന്നു വരുമ്പോള്‍ എന്‍റെ ഉപ്പയും ഉമ്മയും പെങ്ങളും മുഖത്തോട് മുഖം നോക്കി നിന്നത്. ആനോട്ടം ഒരു വല്യ ചിരിയില്‍ അവസാനിച്ചപ്പോള്‍ ഞാനും ചിരിച്ചൂ കാര്യം അറിയാതെ. പിന്നെ നീ പറഞ്ഞൂ എന്നെ കൊന്നാലും ഞാന്‍ ഇവിടെ നിന്നും പോകില്ല.....എന്നെ ചൂണ്ടി ഈ കുട്ടിയില്ലാതെ എനിക്ക് ജീവിക്കാന്‍ കഴിയില്ല എന്ന് പറയുമ്പോള്‍ അന്ന് മീശ പോലും കിളിര്‍ത്തിട്ടില്ലാത്ത ഞാന്‍ ഭയത്തോടെ എന്‍റെ ഉപ്പയെയും ഉമ്മയെയും പിന്നെ പെങ്ങളെയും മാറി മാറി നോക്കി. അവര്‍ അന്ന് നിന്നോട് പറഞ്ഞു നിങ്ങള്‍ കുട്ടികളാണ് നിങ്ങള്‍ക്ക് കല്യാണ പ്രായമായില്ല. നോക്ക് ഇവന്‍റെ ഇത്തയെ പോലും കെട്ടിച്ചില്ലേ. മോള്‍ വീട്ടില്‍ പോ ഇവന്‍ വലുതായിട്ട് നമുക്ക് ആലോചിക്കാം. ഇല്ല ഞാന്‍ വീട്ടില്‍ പോകില്ല. എന്‍റെ വാപ്പ എന്നെ മാമയുടെ മകന് വിവാഹം കഴിപ്പിച്ചു കൊടുക്കാന്‍ പോകുന്നു എന്ന് പറഞ്ഞു നീ പൊട്ടിക്കരയുമ്പോള്‍. എന്‍റെ ഹൃദയത്തില്‍ ഒരായിരം കടന്നല്‍ കൂടുകള്‍ഒന്നിച്ചിളകി കുത്തുകയായിരുന്നൂ അപ്പോഴും എന്‍റെ ഉപ്പയും ഉമ്മയും പെങ്ങളും ചിരിക്കുകയും നിന്നെ കളിയാക്കുകയും ചെയ്തു എന്നോട് ഉപ്പ ചോദിച്ചൂ നിനക്ക് ഇപ്പൊ കല്യാണം കഴിക്കണമോ? എന്ന് ഞാന്‍ എന്താ പറയുക ഷാനിബാ......അന്ന് നമുക്ക് പതിനാറു വയസ് ഞാന്‍ എന്ത്ഉത്തരമാണ് നിന്നോടും അവരോടും പറയേണ്ടിയിരുന്നത്. എന്‍റെ ഉപ്പ നിന്‍റെ കൈപിടിച്ച് വലിച്ചു മുറ്റത്തേക്ക് ഇറക്കുമ്പോള്‍ നിന്‍റെ കയ്യില്‍ ഉണ്ടായിരുന്ന പ്ലാസ്റ്റിക് കിറ്റ് തറയില്‍ വീണത് അതില്‍ മുഴുവന്‍ നിന്‍റെ വസ്ത്രങള്‍ ആയിരുന്നൂ. അപ്പോള്‍ ഞാനും പൊട്ടിക്കരഞ്ഞു. ഇതുകണ്ട് എന്നെ ജീവിതത്തില്‍ ദേഷ്യത്തില്‍ നോക്കിയിട്ട് കൂടിയില്ലാത്ത ഉപ്പ വന്ന് എന്‍റെ മുഖത്തു അടിച്ചത്. അതുകണ്ടുഭയന്നു എന്‍റെ ഉപ്പയുടെ പിറകെ കൊണ്ടുവന്ന പ്ലാസ്റ്റിക് കിറ്റില്‍ നിന്ന് വീണ തുണികള്‍ നിലത്തു നിന്ന് പിറക്കി എന്‍റെ മുഖത്തു ദയനീയമായി നോക്കി നീ പടിയിറങ്ങിയത്.....
മദ്രസയില്‍, സ്കൂളില്‍,ഇടവഴികളില്‍ പത്തു വയസ് മുതല്‍ മൊട്ടിട്ട നമ്മുടെ പ്രണയം വീനുടയുകയായിരുന്നില്ലേ......ഞാനും എന്‍റെ മനസ്സും അതിനൊപ്പം
വീണുടഞ്ഞുപോയി....നീണ്ട പതിനെട്ടു വര്‍ഷങ്ങള്‍ കഴിഞ്ഞു ഇന്നും ഞാന്‍ എന്‍റെ ഓരോ നെടുവീര്‍പ്പിലും നിന്നെ ഓര്‍ക്കാറുണ്ട് നമ്മള്‍ പത്താം ക്ലാസ്സില്‍ ജെയിച്ചപ്പോള്‍ റിസള്‍ട്ട് നോക്കി മടങ്ങി വരുന്ന വഴി നിന്‍റെ വീടിനടുത്തുള്ള ഇടവഴിയില്‍വെച്ച് നീ ആദ്യമായും അവസാനമായും തന്ന ആ സ്നേഹ ചുംബനം മതി എന്‍റെ ആയുസ് മുഴുവന്‍ നിന്നെ മറക്കാതിരിക്കാന്‍
ഇന്ന് നീ എവിടെ.. ഏതു ജിബ്ര്രിയത് എന്ന ജിന്നാണ് നിന്നെ കടത്തിക്കൊണ്ടു പോയത്. അല്ല ഏതു ജിന്നിനാണ് നിന്‍റെ വാപ്പ നിന്നെ പിടിച്ചു കൊടുത്തത്. നാല് കൊല്ലത്തിനു മുന്പ് പത്രത്തിലെ ചരമക്കുറിപില്‍ ഞാന്‍ നിന്‍റെ വാപ്പയുടെ മരണ വാര്‍ത്ത അറിഞ്ഞു അതില്‍ നിന്നും എനിക്ക് മനസ്സിലായി നീ കുടുംബസഹിതം അബു-ദാബിയില്‍ ആണെന്ന് ഞാനും മൂന്നു കൊല്ലം അവിടെ ഉണ്ടായിരുന്നു അപ്പോഴും എന്‍റെ ജീവനേ..നീ അവിടെ ഉണ്ടായിരുന്നോ? ഉണ്ടെങ്കില്‍ കൂടി എനിക്ക് അറിയില്ലയിരുന്നല്ലോ? നിന്നെ ഇനി എന്ന് ഞാന്‍ കാണും! എന്ന് നിന്നെ എനിക്ക് തിരിച്ചു കിട്ടും?...............ഓരോ വേനലും മഴയും മഞ്ഞും ഞാന്‍ വേഴാമ്പലിനെപോലെ കാത്തിരിപ്പാണ്. എന്ന് നീ വന്നാലും അല്ല ഇനി ഒരു നൂറു കൊല്ലം കഴിഞ്ഞാണ് നീ വരുന്നതെങ്കിലും എനിക്ക് നിന്നെ വേണം നിന്നെ മാത്രം. ഓരോ പക്ഷിയുടെ ചിറകടിയിലും ഓരോ മഴയുടെ ആരവത്തിലും പുലരിയുടെ ആരംഭത്തിലും അവസാനത്തിലും ഓരോ രാത്രിയിലും രാത്രി നക്ഷത്രങ്ങളുടെ ഉദയത്തിലും ചന്ദ്രന്‍റെ പ്രകാശത്തിലും നീ വരുന്ന കാലൊച്ച ഞാന്‍ കേള്‍ക്കാറുണ്ട്...... എന്‍റെ നിഴലിലും സ്വപ്നത്തിലും ഉണര്‍വിലും ചിന്തയിലും എന്‍റെ ഷാനിബാ......നീയാണ്. എന്‍റെ മനസ്സ് അതേ തീവണ്ടിയായി താളത്തില്‍ നീളത്തില്‍ പാളത്തില്‍ ഒരു സമാന്തര രേഖയിലൂടി കടന്നു പോകുന്നൂ ഒരിക്കല്‍ ഒരു പെരുമണ്‍ ദുരന്തം വരും അന്ന് ഈ സമാന്തര രേഖകള്‍ ഒന്നിക്കും................ ഇല്ലെങ്കില്‍ എന്‍റെ ഇലാഹീ..................നിന്‍റെ സവിധത്തില്‍ ഞങ്ങളെ നീ ഒന്നുചെര്‍ക്കണേ അവിടെ എന്‍റെ മുത്തിനെ നീ ഒരു ജിന്നിനും കൊടുക്കല്ലേ.........ഞങ്ങള്‍ അന്ന് പിരിഞ്ഞ പതിനാരുവയസ്സില്‍ നിന്ന്. ഞങ്ങളെ പറ്റിച്ച വിധിയെ നോക്കി കൊഞ്ഞനംകുത്തി ഭൂമിയിലെപ്പോലെ സുഖവും ദുഖവും പ്രണയവും നൂറു നൂറു സന്താനങ്ങളും തന്ന്.....
എല്ലാ പെണ്ണും ഷാനിബയെപ്പോലെ
മറുപടിഇല്ലാതാക്കൂയഥാര്ത്ഥ സ്നേഹത്തിന്റെ വിലയരിയുന്നവര്‍ ആയിരുന്നെങ്കില്‍
കൊള്ളാം കേട്ടോ.ആശംസകള്‍