ഭാരതീയന്‍
ചിന്തകള്‍ എന്തിനോ അന്തിച്ച് നില്‍ക്കുമ്പോള്‍
പൊന്തുന്നു ബന്ധങ്ങള്‍ മാനസം തന്നില്‍
അന്തിക്ക് നേരത്തെ ചേക്കേറും ചില്ലയില്‍
കണ്ണുകള്‍ തേടുന്നു കൌതുകം മാത്രം
പൊന്തുന്നു ബന്ധങ്ങള്‍ മാനസം തന്നില്‍
അന്തിക്ക് നേരത്തെ ചേക്കേറും ചില്ലയില്‍
കണ്ണുകള്‍ തേടുന്നു കൌതുകം മാത്രം
ജീര്‍ണ്ണിച്ച മാറാപ്പ് തോളെല്ലില്‍ തൂങ്ങുന്നു
ചാലിച്ച വര്‍ണ്ണങ്ങള്‍ സ്വപ്നത്തില്‍ കാണുന്നു
മെല്ലിച്ച കോലങ്ങള്‍ എന്നെ തളര്‍ത്തുന്നു
ചിലമ്പിച്ച വാക്കുകള്‍ മാറ്റൊലി കൊള്ളുന്നു
പാലമരചോട്ടില്‍ പാട്ടൊന്ന് കേള്‍ക്കുന്നു
ചോര മണക്കുന്ന നാവുകള്‍ നീട്ടുന്നു
അട്ടഹാസച്ചിരി ദിക്കില്‍ മുഴങ്ങുന്നു
പെട്ടന്ന് മുല്ലപ്പൂ ഗന്ധം പരക്കുന്നു
അട്ടഹാസച്ചിരി ദിക്കില്‍ മുഴങ്ങുന്നു
പെട്ടന്ന് മുല്ലപ്പൂ ഗന്ധം പരക്കുന്നു
കരയാത്ത കണ്ണുകള്‍ നിണമായി മാറിയോ
പോള്ളാത്ത ദേഹവും വെന്നീരായ് നീരിയോ
വെട്ടാത്ത കയ്കളെ പണ്ടേ മുറിച്ചുവോ
തട്ടിപ്പോളിചെന്‍ ശിരസും തകര്‍തുവോ
പൊട്ടിത്തെറികുവാന്‍ വെമ്പുന്ന ലോകമേ
ഞെട്ടറ്റു വീഴുന്ന കുഞ്ഞിന്‍ അലര്‍ച്ചയില്‍
ഒട്ടും കുലുങ്ങാത്ത കല്ലാം മനസ്സിനെ
ധീരന്‍ എന്നാണോ? പുകഴ്ത്തുക മാലോകര്‍
പൈതങ്ങള്‍ അമ്മതന്‍ മാറിലോ തപ്പുന്നു
കാട്ടാള ഹസ്തവും എന്തിനോ നീങ്ങുന്നു
നില്‍ക്കുക ഞാനെന്‍ അമ്മയെ നോക്കട്ടെ
ചുറ്റിനും കൂടിയോര്‍ ഒന്നങ്ങു മാറുക.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ