പെയ്തൊഴിഞ്ഞ തുലാ'മഴയില്‍..."
ഒരു തുലാമാസം മേഘ'ത്തലപ്പില്‍നിന്നും ഇട'ക്കണ്ണിട്ട് സൂര്യന്‍ ഒന്നൊളിഞ്ഞു'നോക്കി
മഴ'തോര്‍ന്നു എന്ന് വിചാരിച്ചതാണ് വീണ്ടും കാര്‍മേഘം ഉരുണ്ടുകൂടുന്നു
തലയില്‍ കെട്ടിയിരുന്ന തോര്‍ത്തുമുണ്ട് കയ്യിലേക്കെടുത്തു അതില്‍ പൊതിഞ്ഞ്'വെച്ചിരുന്ന
ബീഡിയില്‍ നിന്നും ഒരെണ്ണം'എടുത്ത് ചുണ്ടത്ത് വെച്ച് കത്തിക്കാന്‍ തുടങ്ങുമ്പോഴാണ്
പുറകില്‍നിന്നും ഒരു വിളി
"ഗോപിയേ; തോണി പുറപ്പെടാറായോ?"
അയാള്‍ തിരിഞ്ഞുനോക്കി