Tuesday, November 29, 2011

പെയ്തൊഴിഞ്ഞ തുലാ'മഴയില്‍..."


പെയ്തൊഴിഞ്ഞ തുലാ'മഴയില്‍..."
ഒരു തുലാമാസം മേഘ'ത്തലപ്പില്‍നിന്നും ഇട'ക്കണ്ണിട്ട് സൂര്യന്‍ ഒന്നൊളിഞ്ഞു'നോക്കി 
മഴ'തോര്‍ന്നു എന്ന് വിചാരിച്ചതാണ് വീണ്ടും കാര്‍മേഘം ഉരുണ്ടുകൂടുന്നു 
തലയില്‍ കെട്ടിയിരുന്ന തോര്‍ത്തുമുണ്ട് കയ്യിലേക്കെടുത്തു അതില്‍ പൊതിഞ്ഞ്'വെച്ചിരുന്ന 
ബീഡിയില്‍ നിന്നും ഒരെണ്ണം'എടുത്ത് ചുണ്ടത്ത് വെച്ച് കത്തിക്കാന്‍ തുടങ്ങുമ്പോഴാണ് 
പുറകില്‍നിന്നും ഒരു വിളി 
"ഗോപിയേ; തോണി പുറപ്പെടാറായോ?"
അയാള്‍ തിരിഞ്ഞുനോക്കി 

"ഒരു പത്തുമിനിട്ട് കഴിയും; ഇതിനകത്ത് കഴിഞ്ഞ രാത്രിയില്‍ പെയ്ത'മഴയത്ത് വീണ'വെള്ളമാ 
ഇതൊന്ന് കോരിക്കളയട്ടെ;പിന്നെ ആളുകള്‍വരാന്‍ തുടങ്ങുന്നതല്ലേയുള്ളൂ"
വള്ളത്തിന്റെ അകത്തു സൂക്ഷിച്ചിരുന്ന പൊട്ടിയ പ്ലാസ്റ്റിക്‌ബക്കറ്റ് അയാളെടുത്തു വെള്ളം 
ഒരു താളത്തില്‍ കോരി കായലിലേക്ക് ഒഴിച്ചുകൊണ്ടേയിരുന്നു 
വന്നയാള്‍ അടുത്തുള്ള ചായപ്പീടിക ലക്‌ഷ്യം'മാക്കി നീങ്ങി 

ഈ ചെറുഗ്രാമത്തിലെ കടത്തുതോണി'ക്കാരനാണ് "ഗോപി" ഭാര്യയും,ഒരു മകളും;മകള്‍ 
അഞ്ചാംതരത്തില്‍ പഠിക്കുന്നു കായലിന് നടുക്കുള്ള ഒരു തുരുത്തിലാണ് താമസം 
ആ തുരുത്തില്‍ അവരെക്കൂടാതെ വേറെയും മൂന്നു നാല് വീടുകളുണ്ട് 
ഏത് സമയത്തും ഇക്കരെ നിന്നും ഒന്ന് നീട്ടി ഉച്ചത്തില്‍വിളിച്ചാല്‍ മതി 
അയാള്‍ റെഡിയാണ് എന്നും ജോലികഴിഞ്ഞ് പുരയില്‍'വരുമ്പോള്‍ അല്പം മോന്തിയിരിക്കും 
അത് അയാളുടെ ശീലവുമാണ് അതിന് ഭാര്യ ഒരിക്കലും പരിഭവം പറഞ്ഞിട്ടില്ല കാരണം 
അതുകൊണ്ട് ഒരു ശല്യവുമില്ല; മകള്‍ക്കുള്ള മിട്ടായിയും പിന്നെ വീട്ടിലേക്ക് ആവശ്യമുള്ള 
സാധനങ്ങളും,പച്ചക്കറിയും എല്ലാം കാണും കയ്യില്‍...
തോണിയില്‍'ലുള്ള വെള്ളം കോരി വൃത്തിയാക്കി കഴിഞ്ഞപ്പോഴേക്കും അക്കരയ്ക്ക് പോകാനുള്ള 
ആളുകള്‍ റെഡി ഓരോരുത്തരായി തോണിയിലേക്ക്‌ കയറി പടികളില്‍ ഇരിപ്പുറപ്പിച്ചു 
ആളുകള്‍ പരസ്പരം കുശലാന്വേഷണങ്ങളും,പൊതുകാര്യങ്ങളും; സ്ത്രീകള്‍ അയല്‍ക്കൂട്ടവും,
കുടുബശ്രീയും,ചിട്ടിയും പാട്ടവും; പഠിക്കുന്ന കുട്ടികള്‍ ക്ലാസും,ടുഷ്യനും....ഇതെല്ലാമാണ് 
അവരുടെ ചര്‍ച്ചകള്‍ അയാള്‍ തോര്‍ത്തുമുണ്ട് തലയില്‍ മുറുക്കിക്കെട്ടി വള്ളം ഒന്ന് തള്ളി മുന്നോട്ടെടുത്ത്
ചാടിക്കയറി കഴയെടുത്ത് ഊന്നാന്‍തുടങ്ങി 
അതില്‍ ഒരാള്‍ ചോദിച്ചു 
"ഗോപിയേ...എന്തെ തന്റെ മകളെ'യിന്ന് കണ്ടില്ല"
പനിയായിട്ട് കിടക്കുകയാ"
"എന്നിട്ട് ആശുപത്രിയില്‍ കൊണ്ടുപോയില്ലേ?"
"ഇല്ല;ഒരു ച്ചുക്കുകാപ്പിയെല്ലാം ഇട്ടുകുടിച്ചാല്‍ മാറാവുന്നതേയുള്ളൂ;കുറവില്ലെങ്കില്‍
വൈകിട്ട് കൊണ്ടുപോകാം"
"ഇപ്പോഴത്തെ മഴയേ...കുട്ടികള്‍ക്കെല്ലാം എന്നും കുന്നും അസുഖമാ"
അതിന് മറുപടി  ഒരു സ്ത്രീയാണ് പറഞ്ഞത് 
"കുട്ടികള്‍ക്കുമാത്രമല്ല വലിയആള്‍ക്കാര്‍ക്കും ഈ കാലാവസ്ഥ'പറ്റുന്നില്ല;
പനിപിടിച്ചാലോ അസ്തികല്‍ക്കെല്ലാം ഒരു വേദനയാ അത് മാറാന്‍ രണ്ടുമാസമെടുക്കും"
അവരില്‍ വേറൊരാള്‍ പറഞ്ഞു 
"അത് ശെരിയാ കഴിഞ്ഞമാസം ഒരു ചെറിയ പനി'വന്നതാണ് 
അസ്തികല്‍ക്കെല്ലാം നുറുങ്ങുന്ന വേദനയാ..
ഇപ്പോഴും ഞാന്‍ ആഴ്ചയില്‍ ആശുപത്രിയില്‍ പാകുന്നു"
   ഇവരുടെ ചര്‍ച്ചകള്‍ തുരര്‍ന്നുകൊണ്ടേയിരുന്നു..... വള്ളം അക്കരയെത്തി 
അയാള്‍ കഴ വള്ളത്തിലേക്ക്‌ ഇറക്കിവെച്ചു; വള്ളത്തിന്റെ അണിയത്ത് കെട്ടിയിരുന്ന 
കയറുമായി കരയിലേക്ക്'ചാടി;കയറ്'പിടിച്ചുവലിച്ച് വള്ളം കരയിലേക്ക് അടുപ്പിച്ചു 
ആളുകള്‍ ഓരോരുത്തരായി കരയിലേക്കിറങ്ങി പെട്ടന്ന് മഴപെയ്യാന്‍ തുടങ്ങി!
ഒപ്പം കാറ്റും കുട'കരുതിയിരുന്നവര്‍ അത് നിവര്‍ത്തിപ്പിടിച്ചു യാത്രതുടര്‍ന്നു 
ഇല്ലാത്തവര്‍ കയ്യിലിരുന്ന പേപ്പര്‍ ,പ്ലാസ്റ്റിക്‌കവര്‍ മുതലായവകൊണ്ട്‌ തലയ്ക്കു'മുകളില്‍ 
മറ'തീര്‍ത്ത് ധൃതിയില്‍ നടന്നു'നീങ്ങി ഒപ്പം വള്ളം അവിടെ കുറ്റിയില്‍ ബന്ധിച്ച് ഗോപിയും 
അടുത്ത പീടികയിലേക്ക്‌ അവിടെയുള്ള ബഞ്ചില്‍ സ്ഥലംപിടിച്ചു 
കടക്കാരന്‍ ചായ'യെടുക്കുന്നതിനിടയില്‍ പറഞ്ഞു 
"ഗോപിയേ....;ഇന്ന് രാവിലെ മഴയൊന്നു മാറിയതായിരുന്നു 
വീണ്ടും തുടങ്ങി"
"അത് ഈ തുലാമാസം ഇങ്ങനെയാ ഇക്കാ .....;
കഴിഞ്ഞകൊല്ലം കിഴക്കന്‍'മലയില്‍ ഉരുള്‍പൊട്ടി എന്ത് വെള്ള'പ്പൊക്കം ആയിരുന്നു 
ഞാന്‍ ഒരുമാസം തോണി'യിറക്കിയില്ല;ആളുകളെല്ലാം അങ്ങ് ദൂരെയുള്ള പാലമായിരുന്നു 
ആശ്രയിച്ചിരുന്നത് ;ഇക്കൊല്ലവും അതേ വറുതി വരാന്‍ പോകുന്നു സ്കൂള്‍ തുറന്നിട്ട്‌ 
രണ്ട്‌'ആഴ്ച്ചയായി മകള്‍ക്ക് പുസ്തകവും യുണിഫോമും ഇതുവരെ വാങ്ങിയില്ല 
വീട്ടില്‍ ചെന്നാല്‍ അവള്‍ ആദ്യം എന്റെ കയ്യിലാണ് നോക്കുന്നത് ഇതൊന്നുമില്ലെന്ന് കാണുമ്പോള്‍ 
പൊന്നുമോള്‍ പരാതി'പറയാതെ നിരാശപടര്‍ന്ന'മുഖവുമായി തരിച്ച്'നില്‍ക്കുന്നത്‌കാണുമ്പോള്‍ 
ഉള്ളൊന്ന് കാളും"
"എടാ ബലാലേ...നിനക്ക് എന്നോട് ചോദിച്ചാല്‍ പോരായിരുന്നോ! എത്ര രൂപവേണം"
"ഒരു... ആയിരമെങ്കിലും വേണം"
"പക്ഷേ..എനിക്ക് അടുത്തമാസം ആവശ്യമുള്ളതാ;പെട്ടന്ന് തിരിച്ച്'തരണം 
"അതിനെന്താ ഞാന്‍ തരാം"
ദിവസേന അവിടെനിന്നും കുടിക്കാറുള്ള ചായയും കുടിച്ച് പൈസയും,കടക്കാരന്റെ കുടയുംവാങ്ങി 
പുറപ്പെട്ടു .........

           മഴ ശക്തിയായി തുടര്‍ന്നുകൊണ്ടേയിരുന്നു മകള്‍ക്കുള്ള പുസ്തകവും,
യുണിഫോമും വാങ്ങി ചെറുതായിട്ട് ഒന്ന് മോന്തി തിരിച്ച് വരുമ്പോഴേക്കും യാത്രക്കുള്ള ആളുകള്‍ റെഡി 
കായലില്‍ വെള്ളമാണെങ്കില്‍ ഒരുപാട് കൂടിയിട്ടുണ്ട് നല്ല ഒഴുക്കും 
കുട കടയില്‍ തിരിച്ചുകൊടുത്ത്‌ സാധനങ്ങള്‍ പ്ലാസ്റ്റിക്‌കൂടില്‍ നന്നായി പൊതിഞ്ഞ് 
ഒരു യാത്രക്കാരന്റെ കയ്യില്‍ കൊടുത്തു "മകള്ക്കുള്ളതാ;അക്കരെ എത്തുമ്പോള്‍ 
തന്നാല്‍ മതി "
"ഗോപിയേ....ഒന്ന് പെട്ടന്നാകട്ടെ ഇന്ന് രാവിലെ പിടിച്ച'മഴയാണ് ഒന്നിനൊന്നു കൂടുന്നതെയുള്ളൂ!;
തുലാ'പെശര്എന്ന് പറഞ്ഞാല്‍ ഇതാണ് ..."
അയാള്‍ ധൃതിയില്‍   മഴ നനഞ്ഞ് ....നനഞ്ഞ് കടവിലേക്ക് നീങ്ങി ഒപ്പം യാത്രക്കാരും 
"ഞാന്‍ കുറച്ചു വെള്ളം കോരി'ക്കളയട്ടെ ഇല്ലെങ്കില്‍ യാത്രചെയ്യാന്‍ കഴിയില്ല"
"എന്താ ഗോപിയേ ഇനി വെള്ളം കോരി'ക്കളഞ്ഞാല്‍ തീരുമോ? തുള്ളിക്ക്‌ 
ഒരുകുടം എന്നമാതിരിയല്ലേ പേമാരി;ഒന്ന് പെട്ടന്ന് പോകാന്‍ നോക്കുക"
ആളുകള്‍ ധൃതിവെച്ചു എന്നാലും ഒരു പത്തു ബക്കറ്റ് കോരി കളഞ്ഞ് മാത്രമാണ് 
അയാള്‍ വള്ളം ഇറക്കിയത് കുടയില്ലാത്തവര്‍ ഉള്ളവരുടെ കുടയില്‍ സ്ഥലം'പിടിച്ചു 
      മഴ തകര്‍ത്തു പെയ്തുകൊണ്ടിരുന്നു മുന്നോട്ടുള്ള ഒന്നും മഴയുടെയും കാറ്റിന്റെയും 
ശക്തിയില്‍ ദൃശ്യമായിരുന്നില്ല എങ്കിലും അങ്ങ് ദൂരെ അയാളുടെ വീടിരിക്കുന്ന തുരുത്തില്‍ 
കാറ്റത്തും മഴയത്തും തെങ്ങോലകള്‍ താണ്ഡവ'നൃത്തം ആടുന്നത് കാണാമായിരുന്നു 
ആടിയും,ഉലഞ്ഞും തോണി മുന്നോട്ട് പൊയ്ക്കൊണ്ടിരുന്നു .....
പെട്ടന്നാണ് അങ്ങ് കിഴക്കന്‍ മലയില്‍നിന്നും ഉരുള്‍പൊട്ടലില്‍ വന്ന വെള്ളം കായലിന്റെ 
ഗതി'മാറ്റിയത് വള്ളം അതിവേഗം മൂന്ന് നാല് ആവര്‍ത്തി ആടിയുലഞ്ഞ് ആ കായലിലേക്ക് മറിഞ്ഞു 
ഗോപിയും ആളുകളും ഓരോ ആളുകളെയും രക്ഷിക്കാനുള്ള തീവ്രശ്രമത്തില്‍ സ്ത്രീകളെയും കുട്ടികളെയും 
ഓരോരുത്തരെയായി രക്ഷിച്ച് കരയിലും കമിഴ്ന്നുകിടക്കുന്ന വള്ളത്തിലും എത്തിച്ചു 
നീണ്ട പരിശ്രമത്തിനൊടുവില്‍ എല്ലാപേരെയും കരക്കെത്തിച്ചു കയറില്‍ കെട്ടിവലിച്ച് തോണിയും 
ആര്‍ക്കും അരുതാത്തതൊന്നും സംഭവിച്ചില്ല 
ആളുകള്‍ ഗോപിയെ ഒരുപാട് അഭിനന്ദിച്ചു 
ആളുകളുടെ സാധനങ്ങള്‍'എല്ലാം നഷ്ട്ടപ്പെട്ടിരുന്നു ഒപ്പം മകളുടെ പുസ്തകവും യുണിഫോമും 
അന്ന് അയാള്‍ വള്ളം നേരെയാക്കി ആ രാത്രി മുഴുവനും കഴിച്ചുകൂട്ടി 
ഇനി നാളെയേ തുരുത്തില്‍ എത്താന്‍ കഴിയൂ മകളുടെ അസുഖവും നഷ്ട്ടപ്പെട്ട സാധനവും 
അയാളെ വളരെ നൊമ്പരപ്പെടുത്തി നാളെ മകളോട് എന്ത് പറയും .....
   അടുത്ത പ്രഭാതത്തില്‍ മഴയൊന്നു തോര്‍ന്നു അയാള്‍ തന്റെ വള്ളം'എടുത്ത് തുരുത്ത്
ലക്‌ഷ്യം വെച്ച് നീങ്ങി തുരുത്തില്‍ എത്തി .....നോക്കുമ്പോള്‍ അവിടെ ഒരു വീടും 
ആശേക്ഷിച്ചിരുന്നില്ല.........!!!ഒപ്പം അവിടത്തെ ആളുകളും .........!!!
അവിടമാകെ  മോളേ...ലക്ഷ്മീ .......മോളേ...ലക്ഷ്മീ .......
എന്ന് നിലവിളിച്ച് ഓടിനടന്ന അയാള്‍ തോണിയുമായി തിരച്ചില്‍ ആരംഭിച്ചു 
അങ്ങ് ദൂരെ കായലിനു കരയിലുള്ള കണ്ടല്‍'ക്കാടുകള്‍ക്കിടയില്‍ നിന്നും 
ഭാര്യയുടെയും മകളുടെയും ശവം അയാള്‍ കണ്ടെത്തിയപ്പോഴേക്കും 
അവരുടെ ശേഷക്രിയ'നടത്താനുള്ള ഓര്‍മ്മയും അയാള്‍ക്ക്‌ നഷ്ട്ടപ്പെട്ടിരുന്നു 
പിന്നെയും തുലാമാസവും ,വൃചിക'മാസവും പിറന്നു.... പുതിയ തോണിയും 
തോണിക്കാരനും വന്നു .......ഗോപിയുടെ ഓര്‍മ്മമാത്രം തിരിച്ചുവന്നില്ല.

No comments:

Post a Comment

"മാറ്റൊലി"

പാതയ്ക്കരിലൊരു പാറാവുകാരന് ‍ പാതിമിഴി പൊത്തിക്കരയണുണ്ട് പാതിരാനേരത്ത് പാതയൊഴിഞ്ഞിട്ട് പട്ടണം മറപറ്റി തേങ്ങണുണ്ട്   ...