Saturday, January 21, 2012

ഊഴി


ഊഴി 
തീരത്തേക്ക് അടിച്ച് വീശുന്ന കാറ്റിന് കരയോട് പറയാന്‍ സങ്കടങ്ങള്‍ ഏറെ 
ജെലത്തിന് മുകളില്‍ക്കൂടി മാത്രം സഞ്ചരിച്ച്  തണുത്ത് വിറങ്ങലിച്ച് 
ഒന്ന് പുതയ്ക്കാന്‍ കടലില്‍ മരങ്ങളും,മലകളും ഇല്ലല്ലോ! 
അവസാനം കരയുടെ അടിവയറ്റില്‍ ചേര്‍ന്ന് കിടന്ന് അവന്‍ കണ്ണുനീര്‍ വാര്‍ത്തു
കണ്ണിലെ ഉപ്പുനീരുകള്‍ തീര്‍ത്ത ഒഴുക്കില്‍ അവള്‍ അലിഞ്ഞലിഞ്ഞ്
അവനിലേക്ക്‌ ലയിച്ച്ചേര്‍ന്നു.
                 
                      ഇപ്പോള്‍ അവനില്‍ നിന്നും അവളെ വേര്‍പിരിക്കുക അസാധ്യം 
കടല്‍തിരകള്‍ അവളുടെ ശരീരത്തിലേല്‍പ്പിച്ച വടുക്കള്‍ കാലത്തിന്റെ നെരിപ്പോടില്‍ 
ഉരുക്കി അവന്റെ കൈകളില്‍ അവള്‍ അണിയിച്ചു. അവനോ വെള്ളിനിലാവ് തീര്‍ത്ത 
കസവിന്റെ കരയുള്ള വെളുത്ത കമ്പളം അവളുടെ കൈകളിലേക്ക് പകര്‍ന്നുനല്‍കി 
ആകാശഗംഗയുടെ ഉള്ളിലേക്ക് ഊളിയിട്ട് കന്മദത്തിന്റെ ഗന്ധമുള്ള പരാഗരേണുക്കള്‍ 
അവന്‍ അവളുടെമേല്‍ വര്‍ഷിച്ചു ഇപ്പോള്‍ അവള്‍ തണുത്തുറഞ്ഞ് പരാഗരേണുക്കള്‍ 
തന്റെ നാഭിയില്‍ പേറി തെല്ല്  മയക്കത്തിലാണ് ഘോരശബ്ദത്തില്‍ മിന്നല്‍പ്പിണറും
ഇടിനാദവും അവളുടെ ഉറക്കംകെടുത്തി 
                        അടിവയറ്റില്‍ കുഞ്ഞു ജീവന്റെ തുടിപ്പ് അവളെ പുളകിതയാക്കി
അവളുടെ മാറിടങ്ങളാകുന്ന മലകള്‍ പുതു കുരുന്നുകളുടെ ആഗമനം വിളിച്ചോതി 
പെയ്തൊലിച്ച ജലാശയത്തിന്റെ മുദ്രകള്‍ വീണ്ടും ....വീണ്ടും...
അമ്മയെന്ന സങ്കല്‍പ്പത്തില്‍ അടിവരയിട്ടു.
അച്ഛനോ......കാടും,മലയും,മഞ്ഞും കടന്ന് വീണ്ടും കടലില്‍ പതിച്ചു 
സസ്യങ്ങളായും,മൃഗങ്ങളായും,ഉരഗങ്ങളായും,മനുഷ്യനായും,ദൈവമായും 
അനേകം ജന്മങ്ങള്‍ അതില്‍ ചെകുത്താന് മാത്രം അവള്‍ ജെന്മം നല്‍കിയില്ല 
അവളുടെ അടിവയറ്റില്‍ കൊടുമ്പിരികൊണ്ട പുകയും,ചൂടും ഒരു ലാവയായി 
ഉരികിയൊലിച്ചു അത് ആര്‍ത്തവമായി പുറത്തുവന്നപ്പോള്‍ 
അതിന്റെ കരിമ്പുകയില്‍ സ്വയംഭുവായി ചെകുത്താന്‍"".
ആരെയും അനുസരിക്കാതെ കണ്ണില്‍ക്കണ്ട സകലരെയും അവന്‍ തേടിപ്പിടിച്ച്
ആക്രമിച്ചു, അവളുടെ നെഞ്ചിന്‍കൂട്ടില്‍ അവന്‍ ആണികള്‍ അടിച്ച്താഴ്ത്തി,
ഗുഗ്യരോമങ്ങള്‍ പിഴുതുമാറ്റി,കൈകളും,കാലുകളും,തലയും,ഉടലും പങ്ക് വെച്ചു,
അതിരുകള്‍ തിരിച്ചു, ഓരോ ഭാഗത്തിനും തീവെട്ടിതെയ്യങ്ങളെ കാവല്‍ വെച്ചു,
കല്ലെടുക്കും തുമ്പികള്‍ ആകാശത്ത് വട്ടമിട്ടു, അവകള്‍ വര്‍ഷിച്ച തീഗോളങ്ങള്‍
കുഞ്ഞുമക്കളെ ഭസ്മമാക്കി 
                           കുളികഴിഞ്ഞ് ഉടയാടകള്‍ അണിഞ്ഞ് അവള്‍ കടല്‍ക്കാറ്റിനായി
ശയ്യയൊരുക്കി അതിരുകള്‍ തീര്‍ത്ത മതില്‍ക്കെട്ടില്‍ അവനെ ചെകുത്താന്‍ 
പൂട്ടിയിട്ടു അവളുടെ കാത്തിരിപ്പ്‌ വെറുതെയായി കടല്‍ക്കരയില്‍ അവള്‍ തലതല്ലിക്കരഞ്ഞു
അവളുടെ രോദനം ആരും കേട്ടില്ല സര്‍വശക്തിയും സംഭരിച്ച് മതിലുകള്‍ തകര്‍ത്ത്
അവന്‍ കലിരൂപം സ്വന്തമാക്കി.......................
                            അവളോ തന്റെ മുടിയും,മുലക്കച്ചയും അഴിച്ച് ഭയാനക ഭാവത്തില്‍ 
ഉറഞ്ഞുതുള്ളി കാലംതെറ്റി   മഴ തിമിര്‍ത്ത്പെയ്തു ,ഇടിയും,മിന്നലും അതിന്
അകമ്പടിസേവിച്ചു,അവളുടെ ഉടലുകള്‍ വിണ്ടുകീറി എങ്ങും ജലപ്രവാഹം 
അവളുടെ നെറുകയില്‍ അവന്‍ ചാര്‍ത്തിയ നകുലം മഴയില്‍ അലിഞ്ഞുപോയി 
ആകാശനക്ഷത്രങ്ങളും,സൂര്യനും ശ്രേണിയായ് അവളുടെമേല്‍ പതിച്ചു
ശ്രീകാന്തന്‍ തന്റെ സിംഹാസനം വിട്ട് പ്രജകളെക്കാണാന്‍ പരലോകത്തിലേക്ക് 
ആഗതനായി അപ്പോഴും ചെകുത്താന്‍ തരിശായ അവളുടെ നാഭിയില്‍ പുതിയ 
ജെനിതക മാറ്റംവരുത്തിയ വിത്ത് എങ്ങനെ മുളപ്പിക്കാം എന്നതിനെക്കുറിച്ച് 
ചിന്തിച്ച്കൊണ്ടേയിരുന്നു. 

No comments:

Post a Comment

"മാറ്റൊലി"

പാതയ്ക്കരിലൊരു പാറാവുകാരന് ‍ പാതിമിഴി പൊത്തിക്കരയണുണ്ട് പാതിരാനേരത്ത് പാതയൊഴിഞ്ഞിട്ട് പട്ടണം മറപറ്റി തേങ്ങണുണ്ട്   ...