Tuesday, October 11, 2011

എന്റെ ബാല്യകാല സഖി


എന്റെ ബാല്യകാല സഖി 


ബല്‍കീസ്  റാണി'യെയും റാണിയുടെ കൊട്ടാരവും  കണ്ട   
ഹുദ്-ഹുദ   (മരംകൊത്തി) സുലൈമാനോട്‌  പറഞ്ഞു  
"അവളുടെ  അത്രയും  സൌന്ദര്യമുള്ള വേറൊരു പെണ്ണിനേയും   
ഞാന്‍  ഒരു  ദേശത്തും  കണ്ടിട്ടില്ല;  അവളുടെ സിംഹാസനം  ആണെങ്കില്‍  
മുത്തും,  പവിഴവും, കൊണ്ട് സ്വര്‍ണ്ണത്തില്‍ ഉണ്ടാക്കിയതാണ്  
അവളുടെ  കൊട്ടാരമോ? 
"നിര്‍ത്തുക"
സുലൈമാന്‍ അട്ടഹസിച്ചു എന്നിട്ട്  ഹുദ്-ഹുദയുടെ കഴുത്തിലേക്ക്‌ പിടിച്ചു  
"നീ  പറയുന്നത് കളവെങ്കില്‍ നിന്നെ ഞാന്‍ ഒരു പാഠം പഠിപ്പിക്കും;
നിന്റെ  കഴുത്  പിടിച്ച് ഒടിച്ച്  കൊന്നുകളയും"
എന്നിട്ട്  അവനെ അന്തരീക്ഷത്തിലേക്ക് ഒരു ഏറു 
അവന്‍  പറന്നുചെന്ന്   അടുത്ത ജനാലയില്‍  സ്ഥാനംപിടിച്ചു  
തന്റെ  ചുണ്ടുകൊണ്ട്  ഇളകിയ  തൂവലുകള്‍  നേരെയാക്കി  
 സുലൈമാനെ  ഭയത്തോടെ  നോക്കി 

മുമ്പേ-പോയവർ

നീ കടന്നു പോകുന്ന പാതയ്ക്കരികിലാണ് എന്റെ വീട് മഴ ആടിത്തിമിർക്കുന്നതും  വെയിൽ ശക്തി പ്രാപിക്കുന്നതും നിഴൽ പുള്ളികുത്തുന്നതും എന്റെ സ്വീകരണ...