2011, സെപ്റ്റംബർ 27, ചൊവ്വാഴ്ച

അങ്ങനെ ഒരു ജൂണ്‍ മാസത്തില്‍.........


അങ്ങനെ ഒരു ജൂണ്‍ മാസത്തില്‍.........


അന്ന് ഒരു മേയ് മാസം ഭാര്യ എന്നും പറയുന്നത് ഒരേ കാര്യം 
എന്തെന്നോ മകനെ നഴ്സറിയില്‍ പഠിക്കാന്‍ അയക്കണം 
അവന് നാല് വയസ്സായി.അവനെയും എന്നെയും ഒന്നിച്ചു കാണുംപോഴെല്ലാം 
എന്റെ കൂട്ടുകാര്‍ക്കും, നാട്ടുകാര്‍ക്കും. ഒന്നേ ചോദിക്കാനുള്ളു 
"ഇവനെ എന്തേ സ്കൂളില്‍ അയക്കുന്നില്ല"
"അയക്കണം,നാല് വയസ്സ് ആകുന്നതല്ലേയുള്ളൂ"

2011, സെപ്റ്റംബർ 23, വെള്ളിയാഴ്‌ച

കലികാലം (കവിത)


കലികാലം (കവിത)

ഞാനോ പാവം ഒന്ന് ചിരിക്കട്ടെ
നാറുന്നു എന്റെ ഉടലാകെ
നാണംകെട്ട എന്റെ ചിന്തകള്‍
നോവായ്‌ പേറുന്നു നീറുന്നു

രക്ഷകര്‍ കൊല്ലുന്നു വിഷം തളിച്ച്
രക്ഷകന്‍ കാണുന്നോ ചിരിക്കുന്നോ
അറിവ് കൂടുന്നു അകലം അടുക്കുന്നു
അന്ധകര്‍ അടുത്ത് കുമ്പ കുലുക്കുന്നു

അരുതേ എന്നെ പേടാക്കി കുരുടാക്കി
തെരുവിന്റെ മൂലയില്‍ തള്ളല്ലേ
കൊല്ലുക ഒറ്റയടിക്കെന്നെ
നാളെ നിന്റെ കണ്ണ് തുറക്കുമോ

പീളപിടിച്ച നിന്റെ കണ്ണുകള്‍
മനുഷ്യനെ കാണാത്ത കുരുടന്‍ ഭരിക്കട്ടെ
ഇനിയും തിരിയും അച്ചുതണ്ടില്‍ ഭൂമി
പിന്നെയും വരും ദുര്‍ഭൂതം

അവനും കൊല്ലും അവനോ തിന്നില്ല
അമ്മയ്ക്കുവേണ്ടി പൊലിഞ്ഞ മകന്റെ
ശവം പൊതിയാനും സന്തോഷം പറ്റും
കാലം കഴിക്കാം ചാപിള്ള പേറാം

ചാക്കില്‍ ശാസ്ത്രം ചുമന്നങ്ങുപോകാം
വരില്ല അമ്മേ വരില്ല ആരും
മനുഷ്യനെ മനുഷ്യനായ് കാണുന്ന ആരും
നെരിപ്പോട് നെഞ്ചില്‍ കത്തുന്നു പോലും

തെണ്ടി നടക്കാം പുഞ്ചിരി തൂകാം
വോട്ട് പിടിക്കാന്‍ മറ്റൊരു പാര്‍ട്ടി
കാലമേ നിന്നോട് ഞാനെന്തുച്യ്തു
പിറവിക്കുമുന്നേ പേടായോ പൈതല്‍ 

2011, സെപ്റ്റംബർ 17, ശനിയാഴ്‌ച

വിശക്കുന്നവന്റെ നിധി


വിശക്കുന്നവന്റെ നിധി 

കരുണയില്ലാത്തൊരു മാനവാ നില്ലടോ
കാരുണ്യം എന്തെന്നറിയില്ലേ ചൊല്ലടോ
കാഴ്ചകള്‍ മങ്ങി തിമിരം പിടിച്ചുവോ 
നേര്‍ച്ചകള്‍ കുന്നായ് ഒരുമിച്ച് കൂട്ടിയോ 

മുസ്തഫയുടെ നിധി


മുസ്തഫയുടെ നിധി 
ഈ കഥ നടക്കുന്നത് പണ്ടാണ് എന്നുവെച്ചാല്‍ വളരെ പണ്ട്
ഉമ്മ അടുക്കളക്ക് പുറകുവശത്ത് മത്സ്യം വൃത്തിയാക്കുകയാണ് 
അയല്‍ വീടുകളില്‍ ഉള്ളതും സ്വന്തം വീട്ടിലുള്ളതുമായ സകലമാന പൂച്ചയും, പട്ടിയും,

"തിങ്കള്‍"



"തിങ്കള്‍"
"പതിന്നാല് രാവുകള്‍ കത്തുന്നു തിങ്കളേ

പതിന്നാല് രാവുകള്‍  ഉരുകുന്നു തിങ്കളേ

 ഇവ്വിധം കത്തിയും ഉരുകിയും തീര്‍ന്നിട്ട്

ഒരുനാള്‍ തമസ്സി'നെ പുണരുന്നോ തിങ്കളേ"

"അവള്‍"



"അവള്‍"
പട്ടുടയാട അഴിച്ചൂ വാനം 
കൂരിരുള്‍ താനേ അണയുന്നു 
പൊട്ടില ഒന്നില്‍ ശയ്യയൊരുക്കി 
പെട്ടന്നൊരു'കിളി വരവായി 

"നഷ്ട സ്വപ്നം"


"നഷ്ട സ്വപ്നം" 
മൌനമായ് നിറയുന്നു വേദന ഉള്ളിലായ്-എന്‍ 
രോദനം കേള്‍ക്കുന്നോ കൂട്ടുകാരീ 
കാലത്തിന്‍ കയ്യിലായ് അന്ന് ഞാന്‍ വെച്ചൊരു-
നീലപ്പൂ ആകെ ചുവന്നുപോയി 


തുള്ളിക്കളിച്ചു നാം ഓടി നടന്നൊരാ-
പാടവരമ്പോ വരണ്ട് പോയി 
കാലം പറഞ്ഞ ആ പാട്ടിന്റെ ഈരടി 
കേട്ടത് പോലും മറന്നുപോയി

കണ്ണുകള്‍ കൊണ്ട് നാം ചിത്രം വരച്ചതും 
ചിത്തത്തില്‍ മൊത്തം അടര്‍ന്ന്പോയി
അല്ലിയും മുല്ലയും കൊണ്ട് നാം കോര്‍തൊരാ 
മാല്യങ്ങളൊക്കെ കരിഞ്ഞ് പോയി 

കത്തുന്ന ചൂടിനാല്‍ കൊത്തി നാം ശില്പങ്ങള്‍ 
കണ്ണീര്‍ മഴയില്‍ അലിഞ്ഞ് പോയി 
അരികത്ത്‌ നിന്ന് കൈമാറിയ സ്വപ്‌നങ്ങള്‍ 
അഗ്നിതന്‍ നടുവില്‍ പതിച്ച് പോയി

ഓര്‍ക്കുവാന്‍ നൊമ്പരം ഏറെയാണെങ്കിലും 
പാര്‍ക്കുന്നു നെഞ്ചകം തന്നിലെന്നും 
പൊയ്പ്പോയ കാലം കവര്‍ന്നോരാ മാധുര്യം 
തെല്ല് കയ്പ്പായ് കിടക്കട്ടേ എന്നുമെന്നും.

"നിനക്കായ്"





"നിനക്കായ്"
ഞാനൊരു ഉപാസകന്‍ സഖീ
സകലേശന്‍ പടച്ചുനിന്നെ തവിഷം തന്നില്
തദനന്തരം നിന്നെ ഇണയാക്കി തന്നവന്തല്ലജം പോലുള്ള നിന്‍ അധരവും

വ്യഥ






വ്യഥ

"അരണ്യ)നി  ഒന്നങ്ങടിച്ചുവീശി
ആഴിതന്‍ രൂപം ഉറഞ്ഞുതുള്ളി
ആയം അറിയാതെ തോണി തുഴഞ്ഞു ഞാന്
ആര്‍ക്കലിതന്നില്‍ പതിച്ച്പോയി

കാക്കയുടെ വിശപ്പും പശുവിന്റെ കടിയും


കാക്കയുടെ വിശപ്പും പശുവിന്റെ  കടിയും

ചൊല്ലുക ചൊല്ലാനുള്ള വചനം മാത്രം
ഇല്ലെങ്കില്‍ നിന്നെ നീ തിരിച്ചറിയും
തല്ലുക തല്ലാനുള്ള വടികൊണ്ട് 
ഇല്ലെങ്കില്‍ അവര്‍ നിന്നെ തല്ലിക്കൊല്ലും

കണ്ണ്


കണ്ണ്

കഴുകന്റെ കണ്ണ് ചാട്ടുളി കണ്ണ്  
കള്ളന്റെ കണ്ണ് താഴിട്ട കണ്ണ്
കുള്ളന്റെ കണ്ണ് കേഴുന്ന കണ്ണ്
കലമാന്റെ കണ്ണ് പിടക്കുന്ന കണ്ണ്

ശവം (കവിത)


ശവം (കവിത) 

ചത്ത്‌  കിടക്കുന്നു  പീടികത്തിണ്ണയില്‍ 
ഒത്തുപിടിച്ചെന്നെ    ചുടലക്കെടുക്കുമോ
പേടിയാകുന്നു ഇവിടെ കിടക്കുവാന്‍ 
വിട്ടുപോകല്ലേ     നിങ്ങളാരുമേ

ഒരു പ്രണയത്തിന്റെ ബാക്കിപത്രം




ഒരു പ്രണയത്തിന്റെ ബാക്കിപത്രം 

ചേലില്‍ ചിരിക്കാന്‍ പഠിപ്പിച്ച പ്രണയിനീ
പാലില്‍കലക്കിയോ പാഷാണമത്രയും
കാഷായവേഷം ധരിക്കാന്‍ പറഞ്ഞു നീ 
ഭേഷായി നോക്കിചിരിച്ചിട്ടു പോകയോ



കാറ്റിന്റെമര്‍മ്മരം ദൂരത്ത്‌ കേള്‍ക്കുന്നു
 ഏറ്റുന്നു ഞാനീ ഭാരങ്ങളൊക്കെയും
നീറ്റാo മനസ്സിന്‍ ഉലയില്‍ എടുത്തിട്ട് 
പോറ്റാന്‍ അറിയാത്ത നഷ്ടസ്വപ്നങ്ങളെ
 
പകലൊന്നു മാറി കറുക്കുമാനേരത്ത് 
കരളില്‍ പതുക്കെ ഇറക്കുക കത്തി നീ 
ചിന്തുമാചോരയെ കോരികുടിച്ചുനീ 
പൊന്തുമാരോദനം കേള്‍ക്കാതെ പോവുക

 എന്നിനിക്കാണുമോ എന്തെന്നറിയുമോ
പിന്നെന്തിന്നാണ് നീ പിന്‍വിളി  കേള്‍ക്കുക
ചത്തതും കൊന്നതും ഞാനെന്നറിയുക
 പാഴനാം എന്നെ കളഞ്ഞിട്ട്‌ പോകുക.

"ഭ്രാന്തന്‍"


ഭ്രാന്തന്‍
പലരും പലവുരു പാടിയപാട്ടുകള്‍
കലപില കാതില്‍ മുഴങ്ങുന്നു
കാലത്തിന്‍റെ നേരിപ്പോടൊന്നില്‍
കോലംകെട്ടി നടക്കുന്നു

സൃഷ്ടി


സൃഷ്ടി

സൃഷ്ടി

എന്റെ ഉടയവനെ....നീയാണല്ലോ എല്ലാ ജീവജാലങ്ങളെയും പടച്ചവന്‍
നിന്റെ  വിരലുകള്‍ ആണെല്ലോ ഈ സൃഷ്ടിപ്പിനു കാരണം

ഷാനിബാ..


ഷാനിബാ..

മനസ്സ് ഒരു തീവണ്ടിയാണ് അവനു എങ്ങനെയും സഞ്ചരിക്കാം എന്ന  നിലമാറി ഇപ്പോള്‍ ഒരു താളത്തില്‍ നീളത്തില്‍ പാളത്തില്‍ ഒരു സമാന്തര രേഖയിലൂടി കടന്നു പോകുന്നൂ   

പോയ്‌ മറഞ്ഞു.....


പോയ്‌ മറഞ്ഞു.....

ഒരു പകല്‍ വന്നു പല ഇരവുവന്നു
വന്നതോ വന്നിട്ട് പോയ്‌ മറഞ്ഞു

പൊരിവെയില്‍ വന്നു പലവുരുവന്നു
പകലോ പഴുത്തവന്‍ പോയ്‌ മറഞ്ഞു

ഒരു കാത്തിരിപ്പ്‌


ഒരു കാത്തിരിപ്പ്‌

 എന്തെ ..ഇന്ന് കാര്‍മേഘം  ഉണ്ടായിന്നും എന്റെ മഴയിന്നു പെയ്യുന്നില്ല
നീ സ്വര്‍ണ്ണ   ചിറകുകള്‍ വീശി വര്‍ണ്ണ  പൂക്കള്‍  വിരിച്ച്

നാടും നഗരവും


നാടും നഗരവും

കുളിരായ് ഒഴുകും പുഴയെന്നും
എന്‍ മനസ്സില്‍ മധുവായ് നിറയുന്നു
കളിയായ്‌ പറയും മൊഴിയെന്നും
നിന്‍ വിളിയായ് ഞാനോ കരുതുന്നു

തൃഷ്ണ


തൃഷ്ണ

കാലം കലികാലം കാലിട്ടടിക്കുന്നു
മേടം ഇടവം മിഥുനം കഴിക്കുന്നു
നീറ്റിന്‍ ഒഴുക്കും പതിയേ നിലക്കുന്നു
പേറിന്റെ നോവും നീയിന്നറിയുന്നു

ഭാരതീയന്‍


ഭാരതീയന്‍

ചിന്തകള്‍ എന്തിനോ അന്തിച്ച് നില്‍ക്കുമ്പോള്‍
പൊന്തുന്നു ബന്ധങ്ങള്‍ മാനസം തന്നില്‍
അന്തിക്ക് നേരത്തെ ചേക്കേറും ചില്ലയില്‍
കണ്ണുകള്‍ തേടുന്നു കൌതുകം മാത്രം

എന്‍റെ യാത്ര


എന്‍റെ യാത്ര 

ഞാന്‍ നടന്നു എന്‍റെ അമ്മയും നടന്നു
 ഞാന്‍ നടന്നു എന്‍റെ അച്ഛനും നടന്നു
ഞാന്‍ നടന്നു എന്‍റെ ബാല്യവും നടന്നു
ഞാന്‍ നടന്നു എന്‍റെ കൂട്ടുകാരും നടന്നു

മകന് ഒരു കത്ത്


മകന് ഒരു കത്ത്
ഇരമ്പുന്നു ആഴി   
ഇടറുന്നു തോണി
ഇനി എത്ര ദൂരം
ഇവിടെന്നു പോകാന്‍

നാടന്‍ പെണ്ണ്


നാടന്‍ പെണ്ണ്




കണ്ണിനെ കാണാന്‍ കണ്ണൊന്നു വേണം 
ഉള്ളം മറക്കാന്‍ കള്ളിത്തിരി വേണം 
കള്ളിന് കൂട്ടാന്‍ കറിയിത്തിരി വേണം 
മാനത്ത്‌ പോകാന്‍ വിമാനവും വേണം 

ഒരു.... മകരമാസത്തില്‍


ഒരു.... മകരമാസത്തില്‍  
സമയം സന്ധ്യ അകലെ ചക്രവാള സീമയില്‍ ചെങ്കല്‍നിറം പരന്നിരുന്നു 
കിളികള്‍ കൂട്ടം കൂട്ടമായി താവളം തേടി പറന്നകലുന്നു 
കടല്‍തീരം ശാന്തമാണ് ഇന്നെന്തേ അസ്തമയത്തിനു മുന്‍പ് ആളുകള്‍ ഒഴിഞ്ഞ് പോകാന്‍!  

മരം ഒരു വരം


 
മരം ഒരു വരം ഒരു വൈകുന്നേരം... ഭാര്യ കുറേ തുണികളുമായി ഗുസ്തി പിടിക്കുകയാണ് 
"ഇവനുണ്ടല്ലോ വല്ല ചാക്കും വാങ്ങി തയ്ച്ച് ഇട്ടുകൊടുക്കണം"
"നീ ആരുടെ കാര്യമാണ് പറയുന്നത്"! 

"മാറ്റൊലി"

പാതയ്ക്കരിലൊരു പാറാവുകാരന് ‍ പാതിമിഴി പൊത്തിക്കരയണുണ്ട് പാതിരാനേരത്ത് പാതയൊഴിഞ്ഞിട്ട് പട്ടണം മറപറ്റി തേങ്ങണുണ്ട്   ...