Saturday, September 17, 2011

പോയ്‌ മറഞ്ഞു.....


പോയ്‌ മറഞ്ഞു.....

ഒരു പകല്‍ വന്നു പല ഇരവുവന്നു
വന്നതോ വന്നിട്ട് പോയ്‌ മറഞ്ഞു

പൊരിവെയില്‍ വന്നു പലവുരുവന്നു
പകലോ പഴുത്തവന്‍ പോയ്‌ മറഞ്ഞു


കറു കറെ വന്നു കറുത്തിട്ട് വന്നു
കനവായി വന്നവള്‍ പോയ്‌മറഞ്ഞു

തുടുതുടെ വന്നു തുടുത്തവള്‍ വന്നു
ഉടുതുണി കൊണ്ടവള്‍ പോയ്മറഞ്ഞു

മഴയായി വന്നു നിറനീര് തന്നു
കരളോ പറിച്ചിട്ടു പോയ്മറഞ്ഞു

മരവുരി തന്നു മരതണല്‍ തന്നു
കാനനമെന്തേ പോയ്മറഞ്ഞു

കള്ളം പറഞ്ഞും പൊള്ളുതിരഞ്ഞും
കാലങ്ങള്‍ എങ്ങോ പോയ്മറഞ്ഞു

കണ്ടതും കേട്ടതും ചൊല്ലി പറഞ്ഞെന്റെ
കണ്ണീരും എങ്ങോ പോയ്മറഞ്ഞു

വന്നതും നിന്നതും നീതന്നതല്ലേ
എന്നിട്ടും എന്തേ പോയ്മറഞ്ഞു.

No comments:

Post a Comment

ഉറക്കമില്ലാത്തവരുടെ രാത്രികൾ

ഉറക്കമില്ലാത്തവരുടെ രാത്രികൾ  ഇറക്കമില്ലാത്ത കടലിന്റെ - തിരകൾ പോലെയാണ്, നുരഞ്ഞു പതഞ്ഞു പൊന്തിയ ഒരു മദ്യക്കുപ്പിപോലെ കാൽവരിയിൽ മരണം ക...