Thursday, October 27, 2016

കുരിശ്

"ദൈവം ചെകുത്താനെ 
മരത്തിൽ ആണിയടിച്ചു തളച്ചു 
ചെകുത്താൻ അന്നും ഇന്നും പുലമ്പുന്നു 
ഞാൻ മരക്കുരിശേറിയതു മനുഷ്യന് വേണ്ടിയെന്ന്" 

Note: ഇത് നിങ്ങളുടെ ശിവനല്ല, 
ഞങ്ങളുടെ ശിവനാണ്, ശിവനേ..........
മഹാത്മാജി മാത്രമല്ല, ഭഗത്സിങും
ഇന്ത്യനാണ്!

Thursday, October 20, 2016


തുളവീണ ഹൃദയം"


"എന്റെ ഹൃദയം
ഇപ്പോഴും അവിടത്തന്നെയുണ്ടോ"
"അടുത്തിടെ വൃത്തിയാക്കാൻ എടുത്തു നോക്കുമ്പോൾ 
കുറച്ചു സുഷിരങ്ങൾ വീണു
ഞാനെടുത്തു പഴയ സാധനങ്ങൾ വാങ്ങുന്ന
അണ്ണാച്ചിയ്ക്ക് കൊടുത്തു,
പുതിയൊരണ്ണം വാങ്ങിച്ചു"
"വേണ്ടായിരുന്നു... പുതിയതൊക്കെ
ചൈനയുടേതാണു, ബാറ്ററി തീർന്നാൽ
എടുത്തു ദൂരെ കളയണം,
പഴയതു ചുണ്ണാമ്പുകൊണ്ടു
തുളയടച്ചു വീണ്ടും ഉപയോഗിക്കാമായിരുന്നു"

വെളിപാടുകൾ

ചങ്ങാതീ ....ഇവിടം ശൂന്യമാണ്   നീ തിരയുന്നതെല്ലാം ഇവിടെയ്ക്ക് നീ തന്നെ കൊണ്ട് വരേണ്ടതാണ്....! കാര്‍മേഘങ്ങള്‍ക്കും അപ്പു...