Monday, December 19, 2011

"അന്തരാളം""അന്തരാളം" 
മഞ്ഞുതുള്ളികള്‍ പറ്റിപ്പിടിച്ചിരിക്കുന്ന പുല്‍മേട്‌ 
വളരെ  ദൂരെയല്ലാതെ കുന്നിന്റെമുകളില്‍ ഒരു വന്മരം 
പ്രകൃതിക്ക്  മഞ്ഞയും,പച്ചയും, ഓറഞ്ചും 
കൂടിക്കലര്‍ന്ന ഒരു ആകര്‍ഷണീയ ഭാവം 
ഞാന്‍ അവളുടെ മടിയില്‍ തലവെച്ച് കിടക്കുകയാണ് 
എന്‍റെ നോട്ടം ആ വന്‍മരത്തില്‍ തത്തിക്കളിക്കുന്ന 
പക്ഷികളിലായിരുന്നു എന്‍റെ മുഖത്തു'തന്നെ നോക്കിയിരുന്ന്
എന്‍റെ മുടിഇഴകള്‍ വിരലുകള്‍കൊണ്ട് തഴുകുന്നതിനിടയില്‍
അവള്‍ ചോദിച്ചു 
"എന്താ നോക്കുന്നത്"
"ആ വന്‍മരം,അതിലെ പക്ഷികള്‍ അവയ്ക്ക് തണുപ്പ്'തോന്നുന്നില്ലേ?;
മരം'പോലും തണുത്ത് വിറച്ച് നില്‍ക്കുമ്പോള്‍"
"ആ പക്ഷികള്‍ ഓരോന്നും ഓരോ ആത്മാക്കളാണ്;മരിച്ച് മണ്ണടിഞ്ഞ 
മനുഷ്യരുടെ ജീവിക്കുന്ന പ്രതീകം;അവര്‍ക്കിനി മരണമില്ല 
മരണം ഒരിക്കലേയുള്ളൂ....അത് തണുപ്പാണ്"
എന്‍റെ  തലയില്‍ അരിച്ചിറങ്ങുന്ന അവളുടെ കൈകള്‍ തട്ടിമാറ്റി ഞാന്‍ പറഞ്ഞു 
"അല്ല മരണം ഇരുട്ടാണ്‌..... കൂരിരുട്ട്;നമ്മള്‍ ജെനിക്കുന്നതിന് മുമ്പും ഈ ലോകമുണ്ടായിരുന്നു 
മരിച്ചാലും ഈ ലോകമുണ്ടാകും നമ്മള്‍ ജെനിക്കുന്നതിന് മുമ്പുള്ളത് 
നമുക്ക് ചരിത്രസത്യമാണ് അത് നമുക്ക് വായിച്ചെടുക്കാം, നോക്കിക്കാണാം 
പക്ഷേ അന്ന് നമ്മള്‍ ഈ ലോകത്തില്ലായിരുന്നു ആയതുപോലെ 
മരിച്ചതിന് ശേഷവും ഒന്നുമില്ല! നമ്മള്‍ ഇല്ലാത്തലോകം!!!
ഈ ലോകത്തില്‍ നമ്മള്‍ ജീവിച്ചിരുന്നോ എന്ന് മറ്റുള്ളവര്‍ അന്വേഷിക്കാന്‍ 
നമ്മളാരും മഹാത്മാക്കളല്ലല്ലോ ഒന്നും അവശേഷിപ്പിക്കാതെ 
അനന്തമായ ഇരുട്ടിലേക്ക് ഒരു യാത്ര"
വീണ്ടും വിരലുകള്‍കൊണ്ട്‌ എന്‍റെ  തലയിലെ മുടിയിഴകളില്‍ 
വിരലുകളോടിച്ചു അവള്‍ തുടര്‍ന്നു
"നമ്മുടെ കുട്ടികള്‍. അവര്‍ നമ്മള്‍ പ്രകൃതിക്ക് ഏകുന്ന സമ്മാനമാണ് 
അവരാണ് നമ്മുടെ ജീവന്‍ അവരില്‍ക്കൂടി നമ്മള്‍ ജീവിക്കും"
"അതെങ്ങനെ"
അവരും,അവരുടെ കുട്ടികളുമായി നമ്മുടെ വേരുകള്‍ 
ഈ പ്രപഞ്ചത്തില്‍ നിലനില്‍ക്കും"
      ഇവള്‍ ആരാ ഇത്ര കാലവും ഇവള്‍ എന്റെ ഭാര്യയായിട്ടും ഇങ്ങനെയൊന്നും 
സംസാരിച്ചിരുന്നില്ലല്ലോ,ഇപ്പോള്‍ ഇവള്‍ക്കും ബുദ്ധി'വന്നുതുടങ്ങി 
പെണ്‍'ബുദ്ധി പിന്‍'ബുദ്ധിയല്ല എന്ന് ഇപ്പോള്‍ ഞാന്‍ തിരുത്തുന്നു 
വാചാലതയില്‍ ഒരിയ്ക്കലും  ഇവള്‍ എന്നെ തോല്പ്പിച്ചിട്ടില്ല 
ഇപ്പോള്‍ കുറെ സത്യങ്ങളുടെ മുന്നില്‍ ഞാന്‍ തോല്ക്കുന്നു
ഇത്രകാലവും ഇവളുടെ കണ്ണുകള്‍ ഞാന്‍ ശ്രദ്ധിച്ചിരുന്നില്ലേ...
എന്ത് പ്രകാശമാണ് ഇന്ന് ഇവളുടെ കണ്ണുകള്‍ക്ക്‌  
അറിവ് കണ്ണുകള്‍ക്ക്‌ പ്രകാശം'നല്‍കും എന്ന് കേട്ടിട്ടുണ്ട് 
അവളുടെ മടിയില്‍ കിടന്നുകൊണ്ടുതന്നെ ഞാന്‍ അവളുടെ കവിളുകളില്‍ 
എന്‍റെ  കൈകള്‍കൊണ്ട് തലോടി പെട്ടന്ന് ഞാന്‍ എന്റെ കൈകള്‍ പിന്‍വലിച്ചു 
"എന്ത് തണുപ്പാണ് നിന്റെ കവിളുകളില്‍"
ഞാന്‍ അവളെ അണച്ച് എന്നിലേക്ക്‌ വരിഞ്ഞുമുറുക്കി
പണ്ട് അവള്‍ ഗര്‍ഭിണിയായി ഇരിക്കുമ്പോള്‍ വളരെയേറെ ശര്‍ദ്ദിച്ചു
അവശയാകുമ്പോള്‍ ഇതുപോലെ അവള്‍ തണുക്കുമായിരുന്നു
അപ്പോള്‍ അവള്‍ പറയും 
"എന്നെ പുതപ്പിച്ചുതരൂ എനിക്ക് തണുക്കുന്നു"
അവളെ നന്നായിട്ട് പുതപ്പിച്ച്‌ അതിന്മേല്‍ എന്റെ കൈകള്‍കൊണ്ട് 
ഇറുകെ കെട്ടിപ്പിടിച്ച് കിടക്കും അത് ഇവള്‍ക്ക് ഇഷ്ടമായിരുന്നു 
ഇവിടെ ഒന്ന് പുതപ്പിക്കാന്‍ എന്താ ഇപ്പോള്‍ കിട്ടുക 
ഞാന്‍ ചുറ്റും നോക്കി എന്‍റെ  നോട്ടം കണ്ടു അവള്‍ ചോദിച്ചു
"എന്താ തേടുന്നത്"
"നിന്നെ പുതപ്പിക്കാന്‍ വല്ലതും കിട്ടുമോ എന്ന് നോക്കുകയാണ്"
"അതിന് എനിക്ക് തണുക്കുന്നില്ലല്ലോ!"
       വീണ്ടും ഞാന്‍ ആ വന്‍മരത്തിലേക്ക് നോക്കി  ഇപ്പോള്‍ അതില്‍ മുമ്പേ ഉള്ളതിനേക്കാളും 
പക്ഷികള്‍ മരത്തിനു താഴെ നിലത്ത് പതുക്കെ നടന്നും,ഇടയ്ക്ക് ചാടിയും 
കാലുകള്‍ കൊണ്ട് മഞ്ഞുകണങ്ങള്‍ തട്ടിമാറ്റി എന്തൊക്കെയോ കൊക്കുകൊണ്ട്‌ 
ചികഞ്ഞ് തിന്നുകൊണ്ടേയിരിക്കുന്നു 
അവള്‍ എന്നോട് പറഞ്ഞു 
"ആ കാക്കകളെ കണ്ടോ"
ഏത്'കാക്കകള്‍"
"ആ മരത്തിലും താഴെയുമായിരിക്കുന്ന കാക്കകള്‍;ബലിക്കാക്കകള്‍"
"നിനക്കെന്താ ഭ്രാന്ത്'ആയോ ?;അത് കാക്കയാണോ? പച്ചനിറത്തില്‍ 
അത് ഏതോ പുതിയതരം പക്ഷിയാണ് തത്തമ്മയെപ്പോലെ 
ഞാന്‍ ഇത്തരം പക്ഷികളെ ആദ്യമായാണ്‌ കാണുന്നത്"
അവള്‍ ആത്മഗതം എന്നപോലെ പറഞ്ഞു 
"അവര്‍ ബലി'ചോറ് ഭക്ഷിക്കുകയാണ് മരിച്ചവര്‍ക്ക് ജീവിച്ചിരിക്കുന്നവര്‍ 
നല്‍കുന്ന ആണ്ടുബലി വര്‍ഷത്തില്‍ ഒരിക്കല്‍ മാത്രമേ ആ മരത്തില്‍ 
കാക്കകള്‍ വരാറുള്ളു നമ്മുടെ വേരുകള്‍ മണ്ണില്‍ നിലനില്‍ക്കുവോളം 
അത് ലഭിക്കണമെന്നില്ല ;കൂടിയാല്‍ ഒരു തലമുറ 
അതിനുശേഷം ആ മരത്തില്‍ പുതിയ കാക്കള്‍ വരും 
അവരും അവരുടെ ഓഹരി ലഭിച്ചുകഴിഞ്ഞാല്‍ തിരിച്ച് പോകും 
"എന്താ നീ പറയുന്നത് മനസ്സിലാകാത്ത ഭാഷ"
എനിക്ക് കോപം വന്നു 
"നീ എഴുന്നേറ്റെ നമുക്ക് പോകാം"
"എങ്ങോട്ട്"
"നമ്മുടെ വീട്ടിലേക്ക്"
"നമുക്ക് വീടോ?"
"അതെന്താ നമുക്ക് വീടില്ലേ?"
"ഉണ്ടായിരുന്നു ഒരിക്കല്‍ ഇന്ന് അത് നമ്മുടെ മക്കള്‍ ഇടിച്ച് നിരത്തി 
പുതിയ മാളിക പണിതു"
"എന്ത് വിഡ്ഢിത്തം'മാണ് നീ പറയുന്നത്"
          അവളുടെ കൈകളില്‍ പിടിച്ച് ഞാന്‍ എഴുന്നേല്‍ക്കാന്‍ ശ്രമിച്ചു 
എന്‍റെ  തലയില്‍ ശക്തിയായി ഒരു അടികിട്ടി ഞാന്‍ തെല്ലു മഴക്കത്തില്‍ 
കണ്ണ് തുറക്കാന്‍ ശ്രമിക്കുമ്പോള്‍ കൂരിരുട്ട് ഞാന്‍ ലൈറ്റിടാന്‍ ചുറ്റും പരതിനോക്കി 
ചുറ്റുപാടും പഴകി ദ്രവിച്ച പലകകള്‍ മുകളിലേക്ക് കൈകള്‍ ഉയര്‍ത്തുമ്പോള്‍ 
മുകളിലും ഇളകിയ പലകകള്‍ ഞാന്‍ പേടിച്ച് ഉച്ചത്തില്‍ വിളിച്ചു ഞാന്‍ 
ഇപ്പോള്‍ എവിടെയാണ് എന്‍റെ  മനസ്സ് ഉത്തരം തേടുകയാണ്.............
കൂരിരുട്ടില്‍ ഒരു നേരിയ വെളിച്ചം
ഞാനും ഭാര്യയും ഒരു റോഡു മുറിച്ച് കടക്കുന്നു ഒരു ലോറി.... ആ പ്രകാശത്തില്‍ 
കടന്നുവരുന്നു എന്നെ ഇടിച്ച് തെറുപ്പിച്ച്പാഞ്ഞ് പോകുന്നു ഒപ്പമുള്ള ഭാര്യയേയും ...
ചോരയില്‍ കുളിച്ചുകിടക്കുന്ന അവളെ ഞാന്‍ ഒന്നേ നോക്കിയുള്ളൂ 
പിന്നെ വീണ്ടും ഞാന്‍ ഉറക്കത്തിലേക്ക് വഴുതിവീണു
ഇപ്പോള്‍ ഞാന്‍ ഒരു ബലിക്കാക്കയാണ്, എന്‍റെ  ഭാര്യ മറ്റൊരു ബലിക്കാക്ക
ഇന്ന് ഞങ്ങള്‍ ആമരത്തില്‍ ബലിച്ചോറിനായി കാത്തിരിക്കുന്നു 
ഓരോ കാക്കയും തന്‍റെ  പങ്കും പറ്റി അടുത്തകൊല്ലം കാണാമെന്ന് പറഞ്ഞ് 
പിരിയുമ്പോഴും ഞങ്ങള്‍ക്കുള്ള പങ്ക് മാത്രം കിട്ടിയില്ല 
ഇനി അടുത്ത കൊല്ലം കാണാം എന്നുപറയാന്‍ ഞങ്ങള്‍ക്കുള്ള പങ്ക് 
കഴിഞ്ഞകൊല്ലമേ അവസാനിച്ചിരുന്നു എന്ന സത്യം ഞങ്ങള്‍ തിരിച്ചറിഞ്ഞപ്പോള്‍ 
മഞ്ഞ്കണങ്ങളും,മഞ്ഞയും,ഓറഞ്ചും,പച്ചയുംകലര്‍ന്ന പ്രകാശവും 
ആ വന്‍മരവും എന്‍റെ ഭാര്യയും കണ്ണുകളില്‍നിന്നും മറഞ്ഞിരുന്നു 
ഒപ്പം അനന്തമായ ഒരു ശൂന്യത മാത്രം അവശേഷിച്ചു.

No comments:

Post a Comment

പിൻവിളി .....പിന്നെ ഒരു ഉൾവിളി

വ്യപിചാരം കഴിഞ്ഞു  ഇറങ്ങി നടക്കുമ്പോൾ  അവൾ പിന്നിൽ നിന്നും- വിളിച്ചു പറഞ്ഞു കുളിച്ചു ശുദ്ധമായിപ്പോകൂ നിങ്ങൾ പോകുന്ന വഴിക്കു വല്ല പള്ളിയിലു...