2012, ഫെബ്രുവരി 7, ചൊവ്വാഴ്ച

കഴുകന്‍ യാത്ര തുടരുന്നു


കഴുകന്‍ യാത്ര തുടരുന്നു 

അങ്ങ് ദൂരെ പുകപടലം ഉയര്‍ന്നു മനുഷ്യര്‍  ചിന്നിച്ചിതറി 
നാലുപാടും ഓടുന്നു  
ദീനരോദനങ്ങള്‍ ആരവങ്ങള്‍ അവര്‍ സംസാരിക്കുന്ന ഭാഷ ഏതെന്ന് ഞാന്‍ ചെവിയോര്‍ത്തു 
ഒരുപിടിയുമില്ല അല്ലെങ്കില്‍ തന്നെ വിലാപത്തിന് എന്ത് ഭാഷ 
അമ്മയുടെ മാറില്‍ അള്ളിപ്പിടിച്ച് പറ്റിച്ചേര്‍ന്നു കരയുന്ന കുഞ്ഞ് ......
അകലെനിന്നും രാജാവിന്‍റെ പടയാളികള്‍ കടന്നുവരുന്നതിന്‍റെ ആരവമാണ് 
വഴിവക്കില്‍ കാണുന്ന സകലതിനെയും തട്ടിയുടച്ച്‌ ഓരോ ജീവനേയും
കയ്യിലിരിക്കുന്ന  വടികൊണ്ട് പൊതിരെ തല്ലിയും 
കാലുകൊണ്ട് ചവിട്ടിമെതിച്ചും കടന്നുവരുന്നവരുടെ കണ്ണില്‍ മറ്റുള്ളവരെല്ലാം ശത്രുക്കള്‍ 

      അവര്‍ നേരെയടുക്കുന്നത് ആ അമ്മയുടെയും കുട്ടിയുടെയും അടുത്തേയ്ക്കാണ് 
തന്‍റെ മാറില്‍ ചേര്‍ന്നിരിക്കുന്ന കുട്ടിയെ അടക്കിപ്പിടിച്ച് ധൃതിയില്‍ 
എഴുന്നേല്‍ക്കാന്‍ ശ്രമിക്കുമ്പോഴാണ് അവളുടെ  വയറ്റില്‍ ആദ്യത്തെ തൊഴിവീണത്‌ 
കുട്ടിയോടൊപ്പം നിലത്തു തെറിച്ചു വീഴുമ്പോഴും  മാറില്‍ ചേര്‍ന്നിരിക്കുന്ന 
കുട്ടിയെ അവള്‍ കൈവിട്ടിരുന്നില്ല 
വന്നവര്‍ ...വന്നവര്‍ ..അവളെ തല്ലിയും തൊഴിച്ചും കടന്നുപോയി 
അവസാനം കടന്നുപോകുന്നവന്‍ അവളുടെ ശരീരത്തില്‍ ശേക്ഷിച്ച ജീവനും 
തന്‍റെ കാലുകള്‍ കൊണ്ട് കവര്‍ന്നെടുത്തു!
അപ്പോഴും കുട്ടി അമ്മയുടെ മാറില്‍ പരതിക്കൊണ്ടിരുന്നു തന്‍റെ വിശപ്പടക്കാന്‍...
തെരുവുകളില്‍ മുറിവേറ്റവരുടെ രോദനം... ശവശരീരങ്ങളുടെ അടുത്തിരുന്നു വിലപിക്കുന്ന 
കുട്ടികളും സ്ത്രീകളും ...

           ഞാന്‍ ഇതെല്ലാം മരക്കൊമ്പിലിരുന്നു വീക്ഷിക്കുകയാണ്!
ഇനിയാണ് എന്‍റെ ഊഴം  ഞാന്‍ ആരെന്നല്ലേ? ഞാനൊരു കഴുകനാണ്!
എനിക്ക് ശവങ്ങളെയാണ് ഇഷ്ടം  ജീവനുള്ളതിനെ തേടിപ്പിടിച്ച് ഭക്ഷിക്കുന്ന ശീലം 
പൂര്‍വ്വികര്‍ക്ക് ഉണ്ടായിരുന്നു 
ഇപ്പോള്‍ ഞങ്ങള്‍ക്ക് അധ്വാനം കുറവാണ് ശവങ്ങള്‍ മലപോലെ കുന്നുകൂടിക്കിടക്കുമ്പോള്‍  
ഞങ്ങള്‍ എന്തിന് അധ്വാനിക്കണം!
രാജാവും പടയാളികളും ഞങ്ങളുടെ കൂട്ടുകാര്‍ 
അവരാണ് പ്രജകളെക്കൊന്ന്  ഞങ്ങളുടെ മുന്നില്‍ വലിച്ചെറിയുന്നവര്‍ 
 ഞാനും ശവങ്ങള്‍ തിന്ന് ... തിന്ന് .... മടുത്തു പുതുമാംസത്തിന് വേണ്ടി 
കൊതി തുടങ്ങിയിട്ട് നാള് കുറച്ചായി 
                   
              ഇപ്പോള്‍ എന്‍റെ കണ്ണ് ആ കുട്ടിയിലാണ്!!!
ആരും കണ്ണുകള്‍ പൊത്തണ്ട ആരുടേയും ഹൃദയമിടിപ്പ്‌ കൂട്ടണ്ട 
നിങ്ങള്‍ക്ക് വേണ്ടാത്തത് മാത്രമാണ്  ഞാന്‍ എടുക്കുന്നത് 
ആദ്യം ഞാന്‍ എന്‍റെ പശി മാറ്റട്ടെ .....അല്‍പ്പം വിശ്രമിക്കട്ടെ .......
           
      അതെ; ഞാന്‍ വീണ്ടും വന്നു എനിക്ക് ഒരു സംശയം എല്ലാ ജീവനേയും 
നിങ്ങള്‍ ഒരുമിച്ച് കൊന്നാല്‍ ഇനിവരുന്ന ഞങ്ങളുടെ തലമുറ വീണ്ടും 
എങ്ങനെ ജീവിക്കും!!!
ഇപ്പോള്‍ ഞാനും ഒരു പരീക്ഷണത്തിലാണ് ഈ പ്രകൃതിയെ എങ്ങനെ രക്ഷിക്കാം!
ലോകത്തിലുള്ള സകലതിനെയും നിങ്ങള്‍ തേടിപ്പിടിച്ച് നശിപ്പിക്കുന്നു 
മരങ്ങള്‍, മലകള്‍,നദികള്‍,മൃഗങ്ങള്‍,പക്ഷികള്‍ എന്നുവേണ്ട സകലതിനേയും
നിങ്ങളുടെ കൈകള്‍കൊണ്ട് കഴിയാത്തതിനെ ബുദ്ധികൊണ്ടും, പിന്നെ ആയുധങ്ങള്‍ കൊണ്ടും..
ആ കുട്ടിയെ ഞാന്‍ ഭക്ഷിച്ചത് എന്‍റെ വിശപ്പ്‌ മാറ്റാന്‍!  
നിങ്ങള്‍ ആ അമ്മയെ കൊന്നത് എന്തിനായിരുന്നു? 
ഈ ലോകത്തിന്റെ സര്‍വ്വനാശത്തിനും കാരണക്കാരനായ 
നീ എത്ര വേഗം നശിക്കുന്നോ അന്നേ ഈ പ്രകൃതിക്ക് ശാന്തി ലഭിക്കൂ 
 കടന്നു ചെല്ലുന്ന സകലതിനേയും നശിപ്പിക്കുന്ന 
മനുഷ്യന്‍ എന്ന "വൈറസ്സിനെ" കൊല്ലാന്‍ ഞാനും ഒരു ഗവേഷണത്തിലാണ്.
 നീയും തുടരുക ഞാനും തുടരുന്നു അതില്‍ വിജയം എനിക്ക് തന്നെയായിരിക്കും.

4 അഭിപ്രായങ്ങൾ:

"മാറ്റൊലി"

പാതയ്ക്കരിലൊരു പാറാവുകാരന് ‍ പാതിമിഴി പൊത്തിക്കരയണുണ്ട് പാതിരാനേരത്ത് പാതയൊഴിഞ്ഞിട്ട് പട്ടണം മറപറ്റി തേങ്ങണുണ്ട്   ...