Sunday, January 8, 2017

"ഉപേക്ഷിക്കപ്പെട്ട നിഴലുകൾ"


ഒരു പുറം മുഖപടം
കറുത്തൊരു മറയും
മറുപുറം മുഖപടം
നിലാവിന്റെ പ്രഭയും

തലയിൽ പർവ്വത-
ചുമടോളം ചൂടും
ഉടലിൽ ഉറയുന്നു
ഹിമവാന്റെ കുളിരും
എങ്കിലും പ്രിയംവദേ...
തിരയുന്നു കണ്ണുകൾ
ഒരു മുഖം മാത്രമാ-
ഖൽബിലാ-
വാഹിക്കുവാൻ
നാഴികയില്ല, ഉരിയയും
ഒരിലയനക്കം,
വെറുമൊരു-
നിശ്വാസനൂലില്ക്കൊരുക്കുവാൻ
ഇടങ്കണ്ണിൽ, ഒരു കോണിൽ,
ഒരു മുത്തുമാത്രം
ഒരു തുണ്ടു കർപ്പൂരം,
ഒരാർത്ഥനാദം,
അകന്നുപോകുന്ന-
കാല്പ്പെരുമാറ്റം,
പിന്നെ നിശബ്ദമായ വഴിയും,
ദീർഘമായ വഴിക്കണ്ണും.

No comments:

Post a Comment

നിന്നോട് മാത്രം

ഈ മെഴുകുതിരി ഉരുകിത്തീരുന്നപോലെ ഞാനും ഉരുകിത്തീരുകയാണ് നീ അറിയാതെപോയ  പ്രണയമാകാം കടലിലെ നുരപോലെ തീരത്തേയ്ക്ക് പതിയ്ക്കുന്നത് രാവു...