Saturday, April 9, 2016

ഒരു വിളിപ്പാടകലെഒരു വിളിപ്പാടകലെയാണ്
എങ്കിലും
പരസ്പരം
അറിയാതെ പോയതാകാം
നമ്മൾ തമ്മിൽ
ഇത്രയും ദൂരം .....!
നാം നടന്ന വഴികളിൽ
വാകകൾ ഇപ്പോഴും
പൂക്കാറുണ്ട്

കറുകകൾ തലനീട്ടിയ
ഗ്രാമവഴികളിൽ
മേഘങ്ങൾ ദൂത് പോകാറില്ല
ദൂരമാണ് ..........!

ഇനി കാണുമ്പോൾ
അടുപ്പം തൊന്നുമെങ്കിൽ
തിരികെത്തരാൻ
ഒരു മയിൽ‌പ്പീലിത്തുണ്ട് ...
കുറെ മഷിത്തണ്ട് - പിന്നെ
കോന്തലയിൽ സൂക്ഷിക്കാൻ
പുളിമാങ്ങയും, ഉപ്പും

ഒരു വിളിപ്പാട് അകലെയാണ് ...
ഞാനും, നീയും
മനസ്സുകളുടെ ദൂരമാണ്
മുന്നിൽ മഹാസാഗരം തീർക്കുന്നത്

നൗഷാദ് പൂച്ചക്കണ്ണൻ

No comments:

Post a Comment

വഴികൾ

വാതിലുകൾ തുറന്നു കിടക്കുമ്പോഴും നാം ഒളിഞ്ഞു നോക്കുന്നു! നന്മയുടെ പർവതങ്ങൾ, സഹാനുഭൂതിയുടെ സമതലങ്ങൾ, ഉത്ഭവത്തിന്റെ കാനനങ്ങളും ഒരു വിള...