Saturday, September 17, 2011

വിശക്കുന്നവന്റെ നിധി


വിശക്കുന്നവന്റെ നിധി 

കരുണയില്ലാത്തൊരു മാനവാ നില്ലടോ
കാരുണ്യം എന്തെന്നറിയില്ലേ ചൊല്ലടോ
കാഴ്ചകള്‍ മങ്ങി തിമിരം പിടിച്ചുവോ 
നേര്‍ച്ചകള്‍ കുന്നായ് ഒരുമിച്ച് കൂട്ടിയോ 


ഭൂതം കുഴിച്ചിട്ട സമ്പത്ത് കണ്ട് നീ 
മോദത്തില്‍ ആറാടി ആര്‍ത്ത് ചിരിക്കയോ 
ഗീതം പഠിക്കുവാന്‍ പള്ളയ്ക്കടിക്കണോ
വാറോല നോക്കി നീ  മാറത്തടിക്കണോ

വീറോടെ എണ്ണി കണക്കുകള്‍ നോക്കുന്ന 
വാറുണ്ണിമാരോ കുലുങ്ങിച്ചിരിക്കുന്നു 
ചുറ്റും നടന്നെന്റെ പാദം വിയര്ത്തുവോ
കിട്ടില്ല പേരിനായ് ഒട്ടും മനുഷ്യനെ 

കേട്ടാല്‍ അറയ്ക്കുന്ന വാക്കുകള്‍  കൊണ്ട് നീ 
തോക്കായ് തൊടുക്കുന്ന ഉണ്ടകള്‍ മൊത്തവും  
തൂക്കാം മാറത്ത് പൂമാല കോര്‍ത്ത് ഞാന്‍ 
നീണാള്‍ വാഴാന്‍ ഒക്കുമോ സോദരാ 

കാലങ്ങള്‍ മൊത്തം ഇരുട്ടിന്‍ ഗുഹകളില്‍ 
കൂമന്‍ ചിറകൊച്ച കേട്ടും കരഞ്ഞില്ല 
കിട്ടും-ധനത്തിനെ ദൈവം കനിയണം 
ഇല്ലെങ്കില്‍ വീണ്ടും ഇരുട്ടില്‍'അടക്കണം 

ദുഷ്ടരാം മാനവാ എന്ന് നീ മാറുമോ 
കഷ്ടങ്ങള്‍ 'ഒക്കയും ഉടയവന്‍ മാറ്റുമേ
മിച്ചം'പിടിച്ച് നീ കാക്കും വിശപ്പിനെ 
നിധി'യെന്ന് ചൊല്ലും വരുംകാല വാനരന്‍ 

4 comments:

 1. "ദുഷ്ടരാം മാനവാ എന്ന് നീ മാറുമോ
  കഷ്ടങ്ങള്‍ 'ഒക്കയും ഉടയവന്‍ മാറ്റുമേ
  മിച്ചം'പിടിച്ച് നീ കാക്കും വിശപ്പിനെ
  നിധി'യെന്ന് ചൊല്ലും വരുംകാല വാനരന്‍ "

  ഓട്ടം തുള്ളലിന്റെ താളത്തില്‍ എഴുതിയ ഇത് അക്ഷാരാര്‍ത്ഥത്തില്‍ അന്വര്‍ത്ഥം മാക്കിയിരിക്കുന്നു..സ്നേഹിക്കാന്‍ മറന്നു പോയ മനുഷ്യര്‍ കുന്നു കൂടുന്നു ഭൂമിയില്‍ ..
  അഭിനന്ദനങ്ങള്‍ .........

  ReplyDelete
 2. അഭിനന്ദനങ്ങള്‍ .........

  ReplyDelete
 3. ഇന്നത്തെ സാഹചര്യത്തില്‍ വളരെ അര്‍ത്ഥവത്തായ വീക്ഷണം.
  ആരോടൊക്കെയോ ഉള്ള രോഷം ഓരോ വരികളിലും കാണുന്നു.
  Good one. Keep writing.

  ReplyDelete
 4. പ്രിയ സഹോദരന്‍ നൗഷാദിക്കാ...

  വളരെയധികം ഭാവനാസമ്പത്ത് പടച്ചവന്‍ താങ്കളില്‍ കോരിച്ചൊരിഞ്ഞിരിയ്‍ക്കുന്നു. അത് പല രചനകളിലൂടെയും വ്യക്‌തമായ ഒന്നാണ്. ഈ രചന മുരടിച്ച് നില്‍ക്കുന്ന മനുഷ്യ മനഃസാക്ഷിയെ എടുത്തുകാണിയ്‍ക്കുന്നു. മാത്രവുമല്ല, പ്രാസമൊപ്പിച്ചും, രസകരമായും അവതരിപ്പിച്ചിരിയ്‍ക്കുന്നു.

  PM-ല്‍ നിന്നും പുറത്തു കടന്ന ഞാന്‍ അപ്പൂപ്പന്‍താടി മുതലായ അന്യ സൈറ്റുകളും വളരെ വിരളമായേ സന്ദര്‍ശിക്കാറുള്ളൂ. കമ്പ്യൂട്ടര്‍ സംബന്ധമായ ആശയങ്ങളില്‍ പ്രത്യേക താത്‍പര്യമുള്ളതിനാല്‍ http://www.suhrthu.com/ എന്ന സൈറ്റില്‍ മാത്രമാണ് ഭൂരിഭാഗം സമയവും ചിലവഴിക്കുന്നത്. അതുകൊണ്ട് തന്നെ മറ്റ് കൂട്ടായ്‍മകളില്‍ എനിയ്‍ക്ക് കിട്ടുന്ന സ്വകാര്യ സന്ദേശങ്ങളും ശ്രദ്ധയില്‍പ്പെടാറില്ല. താങ്കളുടേ അവതരണ ശൈലി ഏറെ പ്രിയമുള്ളതിനാല്‍ കഴിയുന്നിടത്തോളം വായിച്ച് അഭിപ്രായങ്ങള്‍ അറിയിക്കുന്നതാണ്.

  ആശംസകള്‍

  ReplyDelete

"മാറ്റൊലി"

പാതയ്ക്കരിലൊരു പാറാവുകാരന് ‍ പാതിമിഴി പൊത്തിക്കരയണുണ്ട് പാതിരാനേരത്ത് പാതയൊഴിഞ്ഞിട്ട് പട്ടണം മറപറ്റി തേങ്ങണുണ്ട്   ...